Wednesday, November 6, 2013

മധുപുരാണം ''ഇരുപത്തിയാറ് [കഥ ഇതുവരെ ] ''മദ്യപാ
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
നസക്തിയോടുള്ള അമര്‍ഷം കൂടുതല്‍ ശക്തമാവുകയായിരുന്നു ''
 കാര്‍ത്തിയായനിഎല്ലാവരോടുമായി പറഞ്ഞു ''അതുകൊണ്ട് മക്കളേ..
ഈ പോക്കു പോയാല്‍ നിങ്ങള്‍ക്കും എന്‍റെ ഗതി തന്നെ വരും അങ്ങിനെ വരരുതേഎന്നുഞാന്‍ പ്രാര്‍ഥിക്കുന്നു.അതിനു നിങ്ങള്‍ കടുത്ത പ്രതിക്ഷേതം തന്നെ നടത്തണം ..അങ്ങിനെ ചെയ്യുന്നത് അവരോടു സ്നേഹം ഇല്ലാഞ്ഞിട്ടല്ല ...സ്നേഹം ഉള്ളതുകൊണ്ടാ..''
ലില്ലിയും സുമയും ഉഷയുമെല്ലാം മുഖത്തോടു മുഖം നോക്കി .ഉറച്ച
ഒരു തിരുമാനം അവരുടെ മനസ്സുകളില്‍ ഉരുത്തിരിയുകയായിരുന്നു .
 . ഈ യിടെയായി സോളമന്‍ വളരെ വൈകി,രാത്രിയുടെ ഏതെങ്കിലു
മൊരു യാമത്തില്‍ നാലുകാലിലാണ്വീട്ടിലെത്താറുള്ളത്.സോളമന്‍റെ ചെയ്തികളെ പിന്താങ്ങികൊണ്ട്തന്നെ എതിര്‍ക്കാറുള്ള അമ്മച്ചിയുടെ നാവടങ്ങി.സോളമനെ താങ്ങാനും വയ്യാ തള്ളാനും വയ്യാത്ത ഒരവസ്ഥയിലായി അമ്മച്ചി.'' ആണു ങ്ങളയാല്‍ഇരുട്ടുന്നതുവരെ പണി
എടുത്തിട്ടു ഒരല്‍പം കുടിചെന്നോക്കെയിരിക്കും ..അത്അത്രവലിയ തെ
റ്റാണോ.?എന്നുപറഞ്ഞു കിട്ടുന്ന അവസരങ്ങളിലൊക്കെ ലില്ലി തിരിഞ്ഞു കുത്തിക്കൊണ്ടിരുന്നു ഒരുദിവസം നേരം കെട്ട നേരത്ത് ..കാലുറക്കാതെ ...നാവുകുഴഞ്ഞുവന്ന സോളമനെ ലില്ലി മുറിക്കു പുറത്തു നിര്‍ത്തി വാതിലടച്ചു .കുറച്ചുസമയം അവിടെ നിന്നു ബഹളമുണ്ടാക്കിയിട്ടു വരാന്തയില്‍ ..തറയില്‍ തന്നെ കിടന്നു .'മതിവരുവോളംകിടന്നുറങ്ങട്ടെ 'എന്നുകരുതി ലില്ലി വിളിക്കാനും പോയില്ല .വിളിച്ചുണര്‍ത്താന്‍ അമ്മച്ചി പറഞ്ഞതുമില്ല .ഒരു പത്തര
കഴിഞ്ഞപ്പോള്‍ ഓഫീസില്‍ നിന്നു സോളമന് ഫോണ്‍ തുടരെ ...തുടരെ
ഫോണ്‍ വരാന്‍ തുടങ്ങി .സോളമന്‍ ഫോണ്‍ അറ്റണ്ടുചെയ്യാതെ മുറിക്കുള്ളില്‍ കയറി കതകടച്ചിരുന്നു .പിന്നെ ഓഫീസില്‍നിന്നും
വന്നു .നിവര്‍ത്തിയില്ലാതെ സോളമന്‍ ഇറങ്ങി വന്നു .അവര്‍ വരാന്തയുടെ അറ്റത്തുമാറിയിരുന്ന്അടക്കിപിടിച്ച്എന്തൊക്കെയോ സംസാരിച്ചിട്ടു പോയി .സോളമന്‍ വളരെ അസ്വസ്ഥനായി കാണപ്പെട്ടു .ലില്ലി അടുത്തുപോയി ഇരുന്നു ചോദിച്ചു '' എന്താ പ്രശ്നം എന്ന് എന്നോട് പറയൂ ...എന്തു പ്രശ്നമായാലും ഞാന്‍ കൂടെയുണ്ടാകും ''
സോളമന്‍ അറച്ചറച്ചുപറഞ്ഞു '' ഓഫീസില്‍ഓടിറ്റ്‌നടക്കുകയാണ് ...
കുറച്ചു പണകുഴപ്പം  സംഭവിച്ചിട്ടുണ്ട് .ഓഡിറ്റര്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നതിനുമുന്‍പേഎങ്ങിനെയും അതു നികത്തണം
അല്ലെങ്കില്‍ ജോലി പോകുന്നതുമാത്രമല്ലാ ...ഞാന്‍ കുഴപ്പതിലുമാകും''
നിന്നനില്‍പില്‍ രണ്ടുമൂന്നു ലക്ഷം രൂപ എങ്ങിനെയുണ്ടാക്കും ..ലില്ലി
നിന്നുവിയര്‍ത്തു അവള്‍ ആകെപതറിപ്പോയി ..ഈയവസ്ഥയില്‍ എങ്ങിനേയും സോളമനെ രക്ഷിച്ചേ മതിയാകൂ..അതിനിനി എന്താണൊരു വഴി എന്നാലോചിക്കുമ്പോള്‍ സ്നേഹ നിധിയായ
അപ്പച്ചന്‍റെ മുഖം മനസ്സില്‍ തെളിഞ്ഞു കണ്ടു.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''  .

2 comments:

  1. അനിവാര്യമായ വീഴ്ച്ചകളില്‍ ചെന്ന് ചാടാതിരിയ്ക്കുമോ അവിവേകികള്‍!

    ReplyDelete
  2. സോളമൻ നന്നാകുമെന്ന് പ്രതീക്ഷിക്കാം കഥ തുടരട്ടെ

    ReplyDelete