Tuesday, July 28, 2015

‘’ എന്‍റെ ഓര്‍മകളിലെ ജനയുഗവും ത്യാഗോജ്വലരായആദ്യകാലപ്രവര്‍ത്തകരും’
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
1948----49‘ ല്‍പ്രസിദ്ധീകരണമാരംഭിച്ച ജനയുഗം താമസിയാതെതന്നെ
നിരോധിക്കപെട്ടു.നിരോധനംനീക്കിവീണ്ടുംപ്രസിദ്ധീകരണംആരംഭിക്കാനുള്ളശ്രമമത്തിലായിഗോപിമാരുംകൂട്ടരും.  1950ല്‍പതിനഞ്ചുവയസ്സുകാരിയായ ഞാന്‍കൊച്ചുഗോപിയുടെനല്ലപകുതിയായിവരുമ്പോള്‍മലയാളമനോരെമ,ഹിന്ദു എന്നിങ്ങനെ,ഇടയ്ക്കിടെ മുടങ്ങാത്ത ,വളരെപ്രധാന്ന്യ് വുംപ്രചാരവുംഉള്ള  പത്രംപോലെയുള്ള ഒരു പത്രം,അതായിരു
ന്നു എന്‍റെമനസിലെചിത്രം.അവിടെനിന്നുംഞാന്‍ സാവധാനംയഥാര്‍ധ്യ
ത്തിലേക്കുവന്നു.അവിടെആദര്‍ശധീരരായപലവ്യക്തികളെയുംകണ്ടു,,,eഎന്‍റെ,
മനസ്സില്‍പതിഞ്ഞവ്യക്തികള്‍,.സഖാവ് എം.എന്‍.,ഇ.എം.സ്,പി.കെ.വി,വൈ
ക്കം,കാമ്പിശ്ശേരി, കെ.എസ്.ചന്ദ്രന്‍,വലിയ ഗോപിചേട്ടന്‍…ഇവരില്‍
എല്ലാവരുംതന്നെഎന്‍റെവിട്ടില്‍ ഒളിവില്‍താമസ്സിച്ചിട്ടുള്ളവരാണു.
എന്‍റെവിവാഹംകഴിഞ്ഞ് ആദ്യത്തെ ഓണം….ഈഓണക്കാലത്തും
കഴിഞ്ഞുപോയഎല്ലാഓണക്കാലത്തും,ഞാന്‍ഓര്‍ത്തുപോകാറുണ്ട്.
വിധവയായ എന്‍റെ അമ്മ,അനുജത്തി,ഞങ്ങളുടെകൂടെ ഓണംകൂടാന്‍
വന്ന ഒരമ്മാവിയുംകുട്ടികള്‍കളും,…എല്ലാവരും ഒരു ഓണക്കോടിയും
പ്രതീക്ഷിച്ചിരിക്കുമ്പോള്‍,ഗോപിച്ചേട്ടന്‍എത്തുന്നത്‌അര്‍ദ്ധരാത്രിയില്‍,
വെറുംകൈയോടെ, തിരുവോണദിവസംഅതിരാവിലേപോയആളെ
കാത്തുകാത്ത്,പിന്നേ മണിരണ്ടരകഴിഞ്ഞു,ഞങ്ങള്‍ ഊണുകഴിച്ചു.
മണിനാലുകഴിഞ്ഞു,അദ്ദേഹമെത്തുമ്പോള്‍.അമ്മ,വേഗംഇലയിട്ടു,വിളമ്പാന്‍,ആരംഭിക്കുമ്പോള്‍ ഗോപിച്ചേട്ടന്‍പറഞ്ഞു’’ഒരുപാടുവൈകിയതു
കൊണ്ടുഞാനൂണുകഴിച്ചു’’.ആര്‍ക്കുംഒന്നുംമനസിലാകാതെനില്‍ക്കുമ്പോള്‍അദ്ദേഹം,എന്നോടായിപറഞ്ഞു….’’ആ സഖാവ്.ഇ.വി യില്ലേ…അദ്ദേഹ
ത്തിനുഒരു പൈസയുംഎടുക്കാന്‍കഴിഞ്ഞില്ല…മറിച്ചുംതിരിച്ചുംഒക്കെ
തൊഴിലാളികള്‍ക്ക് എങ്ങിനെഎങ്കിലുംഒപ്പിച്ചുകൊടുത്തു.നമ്മളെയെല്ലാംപോലെയല്ലല്ലോ അദ്ദേഹത്തിന്‍റെയവസ്ഥ….ഓണക്കോടികാത്തിരിക്കുന്ന..മൂന്നുകുഞ്ഞുങ്ങള്‍,..പിന്നെപഴയ..ലക്കംജനയുഗമെല്ലാംതൂക്കിവിറ്റ്,കിട്ടിയകാശു,ഞാനുംഗോപിപിള്ളയുംകൂടി,വീട്ടില്‍കൊണ്ടുപോയി കൊടുത്തുi
ഇവിടെഎത്താന്‍വളരെവൈകും…അതുകൊണ്ടുപുറത്തുനിന്നുംകഴിച്ചു.
അന്ന്കരച്ചിലിന്‍റെവക്കോളംഎത്തിനിന്നഎനിക്ക് പിന്നീട് ജനയുഗവു
മായിബന്ധപെട്ട്,ഈമഹല്‍വ്യക്തികളെപരിചയപെടാനുംഅവരുടെ
ത്യഗോജ്വലമായജീവിതഅനുഭവങ്ങള്‍,കണ്ടും,കേട്ടും,അറിയാനും,അവസരംകിട്ടിയപ്പോ,ള്‍അവര്‍ക്ക്ആധിത്യംനല്‍കാന്‍കഴിഞ്ഞതില്‍ അഭിമാനംതോന്നി.
ഒരിക്കല്‍എംഎന്‍ചേട്ടനുംകൂട്ടരും,ഞങ്ങളുടെവീട്ടിലെ,തട്ടിന്‍പുറത്തു ഒളിവില്‍കഴിയുന്നകാലത്ത്,രാത്രിയാകുമ്പോള്‍എല്ലാവരുംതാഴെഇറങ്ങും,വെട്ടവുംവെളിച്ചവുംഒന്നുമില്ലാതെയാണുചര്‍ച്ചകള്‍.അങ്ങിനെ ഒരു ദിവസം,ചൂടുപിടിച്ച,ചര്‍ച്ചകള്‍നടക്കുമ്പോള്‍,ആരോരണ്ടുപേര്‍
പടിയിറങ്ങിവരുന്നു.എന്‍റെ വീട്,മൂന്ന്‌നാലുകെട്ടുകളുള്ളവലിയവീ
ടായിരുന്നു.അത്തില്‍പടിഞ്ഞാറേകേട്ടിനകത്തേ,നാലുമുറികളുംഅടഞ്ഞുതന്നെ
കിടക്കുന്നവയാണു..എല്ലാവരുംഅടഞ്ഞുകിടക്കുന്നമുറികളിലും,വീടിന്‍റെപിന്നന്നിലുംഒക്കേകയറിഒളിച്ചു. എമ്മെന്‍ചേട്ടന്‍കയറിഒ
ളിച്ചമുറിയുടെമൂലായിലായി,എന്തോഒരുഅനക്കം.ഇടക്ക്ഒരുസീല്‍ക്കാരവും,…നാലുവശവുംനിരീക്ഷിച്ചുകൊണ്ട്,പതുക്കെ….ടോര്‍ച്ചുതെളിയിച്ചുനോക്കുമ്പോള്‍ ,അദ്ദേഹത്തിന്‍റെ ഭാഷയില്‍പറഞ്ഞാല്‍,’’ തന്നേക്കാളും
വിഷമുള്ളഒരുമൂര്‍ഖന്‍പാമ്പ്’’.പുറത്ത്..പോലിസാണോ….ഒറ്റുകാരാണോ.
ഒന്നുംഅറിയില്ല..ഒരുമണിക്കൂറോളംമുഖത്തോടുമുഖംനോക്കി,അവരിരുന്നു.വന്നവരെപറഞ്ഞുവിട്ട് all clearance signal കിട്ടുംവരെ,.
നാളുകള്‍ക്കു ശേഷംഒരുദിവസംഞാന്‍സ്കൂളില്‍നിന്നുംവരുമ്പോള്‍
മുറ്റംനിറയെആള്‍ക്കാര്‍..,അവര്‍കൊടിതോരണങ്ങള്‍കെട്ടുന്നു,മുറ്റമാകെ
അലംങ്കരിക്കുന്നു,ആകേഒരുഉത്സവപ്രതീതി.അടുത്തദിവസംആമാവിന്‍
ചുവട്ടിലെപന്തലില്‍വച്ചായിരുന്നു എമ്മെന്‍ചേട്ടന്‍റെകല്യാണം.ചുവന്ന
രെക്തഹാരംപരസ്പരംഅണിയിച്ച്അവര്‍വിവാഹിതരായി.അന്ന്ആ
വിവാഹത്തില്‍പങ്കെടുക്കാന്‍മിക്കവാറുംഎല്ലാനേതാക്കന്മാരുംഎത്തി
യിരുന്നു..അവിടെവച്ച്അവരെയെല്ലാംനേരില്‍കാണാനുംപരിചയപെടാനുംഎനിക്ക്സാധിച്ചു.
എന്നെഏറെആകര്‍ഷിച്ചത്കടപ്പാക്കടയിലെകമ്മ്യൂണിറ്റിലിവിംഗ്ആണു..ഒരുപാരമ്പര്യതറവാട്ടിലെഏകസന്തതിയുംസ.പികെവിയുടെഭാര്യയുംമായ,,ലെക്ഷമികുട്ടിചേച്ചി,വൈക്കത്തെഒരുപാരമ്പര്യതറവാട്ടിലെഅംഗവും
സ.വൈക്കത്തിന്‍റെഭാര്യയുമായസുശീല,ക്രിസ്ത്യാനിയായസഖാ ക്കള്‍

കക്കനടന്മാര്‍എല്ലാവര്‍ക്കുംഅമ്മയായഅവരുടെഅമ്മച്ചി,പിച്ചവയ്ക്കുന്നകുഞ്ഞുങ്ങളുംഓടിക്ക്കളിക്കുന്നവരും.അങ്ങിനെപലപ്രായത്തിലുംഉ
ള്ളനാലഞ്ചുകുഞ്ഞുങ്ങള്‍…എല്ലാകുഞ്ഞുങ്ങളുംഎല്ലാവരുടെയും.എനിക്കുംഅവരുടെ കൂടെകൂടണമെന്നുതോന്നി.ഞങ്ങളുടെരണ്ടുപേരുടെയും
വീടുകള്‍ഇവിടെതന്നെയായതുകൊണ്ട്,,അവരുടെകൂടെകൂടാന്‍കഴിയാത്തതില്‍ഒരിഛാഭങ്ങം…അങ്ങിനെ,അങ്ങിനെഎഴുതിയാല്‍തീരാത്തത്രഅനുഭവങ്ങളുംഓര്‍മ്മകളുംജനയുഗത്തെനിലനിര്‍ത്താന്‍നിസ്വാര്‍ഥമായിയത്നിച്ചവരുംഎന്നുംഎന്‍റെമനസ്സിനെകുളിരണിയിക്കുന്നു.
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

1 comment:

  1. അതൊക്കെ ഒരു കാലം. അന്നത്തെ നേതാക്കന്മാര്‍ മനുഷ്യര്‍ ആയിരുന്നല്ലോ. ഇന്നത്തെ നേതാക്കന്മാര്‍ രാജാക്കന്മാരാണ്

    ReplyDelete