Monday, January 23, 2012


                           
“ആകാശത്തിലെ പറവകള്‍” ഭാഗം മൂന്ന്‍ കഥ
“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””ബാലകൃഷ്ണന്‍റെഅമ്മ”””””””””””””””””””””
ഡാക്ടര്‍ രാധികാമേനോനെ ഞാനെന്നും കാണാറുണ്ടായിരുന്നു.കടും നിറത്തിലുള്ള പട്ടു സാരിചുറ്റി കവിളുകളില്‍ റൂഷുംചുണ്ടില്‍ ലിപ്
സ്റ്റിക്കുംതേച്ച് ഷൂട്ടിങ്ങിനുവേഷമിട്ടു നില്‍ക്കുന്നതുപോലെ ഒരുങ്ങിച്ച
മഞ്ഞ് ആശുപത്രിയില്‍ വരുന്ന അവര്‍സൗകര്യംകിട്ടുമ്പോഴെല്ലാംസ
ഹപ്രവര്‍ത്തകരോട് തന്‍റെ ക്ലെപ്ടോമേനിയക്കായ പന്ത്രണ്ടുകാരന്‍മ
കന്‍റെഗുണഗണങ്ങളുംവീരപരാക്രമങ്ങളും കയ്യാലപ്പുറത്തെ തേങ്ങ
പോലെ ഉരുണ്ടു വീണുരുവീണാറാംസ്റ്റാന്‍ഡേര്‍ഡിലെത്തിയ മകള്‍ക്കു
കിട്ടാറുള്ള ഫസ്റ്റുറാങ്കിനെകുറിച്ചുംതന്‍റെമുന്നില്‍വിരണ്ടുനില്‍ക്കുന്ന ഭ
ര്‍ത്താവിനെക്കുറിച്ചും ഒക്കെ വാതോരാതെ സംസാരിച്ചിരുന്നു.എന്നാ
ല്‍എന്തുകൊണ്ടോ ബാലകൃഷ്ണന്‍റെ അമ്മ നാട്ടില്‍നിന്നുംവന്നിട്ടുണ്ടെ  
ന്നുള്ള വിവരംമാത്ര ആരോടുംപറഞ്ഞില്ല.എന്‍റെഅമ്മയുടെകത്തില്‍നി
ന്നുമാണ്ഞാനാവിവരം അറിഞ്ഞത്.എന്‍റെ അമ്മയും ബാലകൃഷ്ണ
ന്‍റെഅമ്മയും ആത്മമിത്രങ്ങളാണല്ലോ.അമ്പലത്തില്‍ പോകുന്നതും
നാട്ടിലെന്തെങ്കിലും വിശേഷങ്ങളുണ്ടായാല്‍അതന്വേഷിച്ചുപോകുന്നതും
അവര്‍ ഒന്നിച്ചാണ് .അവരുടെ അസാന്നിധ്യത്തില്‍ അമ്മക്ക് ഏകാന്തത തോന്നുന്നുണ്ടാവാം.
ആശുപത്രിയില്‍ ഞാന്‍വെറുമൊരുനേഴ്സും അവര്‍ഡാക്ടറുംആണ
ല്ലോ.അതുകൊണ്ട് അവരോട്എനിക്കെടുക്കാവുന്ന സ്വതന്ത്ര്യത്തിനും
ഒരതിരുണ്ടല്ലോ .ഏതാനും ദിവസത്തെ കാത്തിരുപ്പിനുശേഷംരാധികാ
മേനോന്‍ തിരക്കൊഴിഞ്ഞു സ്വസ്ഥമായി അവരുടെ മുറിയില്‍ഇരി
ക്കുന്നതുകണ്ടുഞാന്‍കടന്നുചെന്നു “നാട്ടില്‍നിന്നുംഅമ്മയുടെ കത്ത്
വന്നതില്‍ മിസ്റ്റര്‍ ബാലകൃഷ്ണമേനോന്‍റെഅമ്മയെ കുറിച്ചന്വേഷി
ച്ചിരുന്നു .നാട്ടിന്‍പുറത്തു നിന്നും ആദ്യമായല്ലേ ആ അമ്മഒരു
നഗരത്തിലേക്കു വന്നത്.പുതിയ ചുറ്റുപാടുകളുംരീതികളുമൊക്കെയാ
യിഇണങ്ങിപോകാന്‍ അമ്മയ്ക്കുകഴിയുന്നുണ്ടോ?”.
അവര്‍ ഒരു നിമിഷം ഒന്ന് ചമ്മി “ഊം......ബാലനെപ്പോഴും അമ്മയവിടെ
ഒറ്റയ്ക്കാണല്ലോ...എന്നവിഷമം...ഞാന്‍ പറഞ്ഞുഎന്നാല്‍ നമുക്ക്അമ്മയെ ഇങ്ങുകൊണ്ടുപോരാമെന്ന്...അങ്ങിനെ ഇങ്ങു കൊണ്ടുപോന്നു”
“ഞാനൊരുദിവസം അങ്ങോട്ടുവരുന്നുണ്ടമ്മയെ കാണാന്‍.”. “ഊം...വരൂ..വരൂ ..”എന്നൊരോഴുക്കന്‍മട്ടില്‍ പറഞ്ഞു.എനിക്കുപകല്‍ ഡ്യു
ട്ടിയില്ലതിരുന്ന ഒരു ദിവസം ഞാനമ്മയെ കാണാനവിടെചെന്നു..അപ്പോഴവ
ര്‍ജന്നലഴികളും പിടിച്ച്പുറത്തേക്കുംനോക്കി നില്‍ക്കുകയായിരുന്നു.ഞാന്‍
അടുത്തുചെന്നതവരറിഞ്ഞില്ല.പന്തം കണ്ടപെരുച്ചാഴിയെ പോലെകണ്ണുകളില്‍പകപ്പ്.സാവധാനത്തില്‍ ഞാനടുത്തുചെന്ന്‍ ശബ്ദത്തിനേ
റെ.മയംവരുത്തി “അമ്മേ...”എന്നുവിളിച്ചപ്പോള്‍ അവര്‍ഉറക്കത്തില്‍നിന്നും
ഉണര്‍ന്നതുപോലെ ഒന്നുപിടഞ്ഞു.”ആ രാ...നീയോ..സാവൂ..”എന്നു പറഞ്ഞവ
ര്‍ ജന്നലഴികള്‍ക്കിടയിലൂടെ എന്‍റെകൈകളില്‍ കടന്നുപിടിച്ചു.അപ്പോള്‍ അവരുടെകൈകള്‍വിറക്കുന്നുണ്ടയിരുന്നു.ഞാന്‍ പറഞ്ഞു”കതകു തുറക്കൂ അമ്മെ ...അവരരുമില്ലേയിവിടെ “ “ഇല്ല..ഇന്നലെ...പോയതാ ...എവിടാന്നോ
ഒന്നും എനിക്കറിഞ്ഞുകൂടാ.കതകവരുപോകുമ്പോള്‍ വലിച്ചങ്ങടച്ചാല്‍ പിന്നെഅവരുവന്നേ തുറക്കാന്‍പറ്റു”....ഞങ്ങള്‍ജനലക്കപ്പുറവും ഇപ്പുറവും
നിന്ന് ഏതാനും വാക്കുകള്‍ മാത്രം സംസാരിച്ചു.ആകണ്ണുകളിലേക്കുനോക്കി
നില്‍ക്കുമ്പോള്‍ അവിടെ തന്നേക്കുറിച്ചുണ്ടായിരുന്ന വെറുപ്പ്‌ മാഞ്ഞുപൊ
യിരുന്നു .പകരം ദൈന്യതനിഴലിട്ടിരുന്നു.
ബാലകൃഷ്ണന്‍റെയുംഎന്‍റെയുംവീടുകള്‍അടുത്തടുത്താണ് .ഞങ്ങള്‍ഒരുമിച്ചു
ണ്ടുംഅടിച്ചും കളിച്ചും വളര്‍ന്നു .പത്താംതരംപസായപ്പോള്‍ ഞാന്‍നേഴ്സിങ്ങിനുംബാലകൃഷ്ണന്‍ കോളേജിലേക്കുംപോയി.പഠിത്തത്തില്‍
സമര്‍ഥനായബാലകൃഷ്ണന്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു.കൌമാരപ്രായമെ
ത്തിയപ്പോള്‍ ഞങ്ങളുടെ സ്നേഹത്തിനുപുതിയ വര്‍ണങ്ങള്‍വന്നുവോഎ
ന്നെനിക്കറിയില്ലാ.എന്നും ഞങ്ങള്‍ക്ക്തമ്മില്‍ കാണണമെന്നും ഒരു തീരുമാ
നമേടുക്കാന്‍ പരസ്പരം സഹായം വേണമെന്നുമൊക്കെ തോന്നിയിരുന്നു.
പക്ഷേ ഒരിക്കലുംവാഗ്ദാനങ്ങള്‍ കൈമാറിയിട്ടില്ല.
എന്‍ജിനീയറായ മകന്ഭാരിച്ച സ്ത്രീധനം മോഹിച്ച ബാലകൃഷ്ണന്‍റെ
അമ്മക്ക് എന്നെ കണ്ടുകൂടെന്നായി.വിധവയായ അവര്‍ക്ക്മകനെ പടി
പ്പിച്ചുവലിയവനാക്കാന്‍ വീടുംവീടിരിക്കുന്നഒരിത്തിരിപറമ്പും കഴിച്ചുള്ളതെല്ലാം പണയപ്പെടുത്തേണ്ടിവന്നു.മകന്‍ വലിയവനായി വരുമ്പോള്‍കിട്ടുന്ന സ്ത്രീധനം കൊണ്ട് നഷ്ടപ്പെട്ട വസ്തുക്കളെല്ലാംവീണ്ടെ
ടുത്ത് പഴയ പ്രതാപൈശ്വര്യത്തോടെ സ്വന്തംഗ്രാമത്തില്‍വാഴുന്നതും സ്വപനംകണ്ടുകഴിഞ്ഞയവര്‍ക്ക് ഞാനവരുടെ മകനെ തട്ടിയെടുത്തുകള
ഞാലോഎന്നഭയമായിരുന്നു.
ബാലന്‍റാങ്കോടെ പാസ്സായി വലിയ ഉദ്യോഗതിലുമായപ്പോള്‍ അവര്‍ആ
ശിച്ചതുപോലെതന്നെവലിയ വലിയ വീടുകളില്‍നിന്നും വിവാഹാലോ
ചനകളുംവന്നുതുടങ്ങി.ഒരുദിവസം ബാലന്‍ ഒരു ക്ഷമാപണത്തിന്‍റെ സ്വര
ത്തില്‍ പറഞ്ഞു “അമ്മയുടെ ഏക ആശാകേന്ദ്രമാണ് ഞാന്‍.എന്നെ ഈനി
ലയിലെത്തിക്കാന്‍ ഒരുപാടുത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട് അമ്മക്ക് .

വലിയ ഒരു തുക സ്ത്രിധനമായി തരാന്‍ തയാറായി ഒരു പുതുപ്പണക്കാ
രന്‍ വന്നിട്ടുണ്ട്.അമ്മയെന്നെ നിര്‍ബന്ധിക്കുന്നു.കടബാധ്യതകള്‍തീര്‍ക്കാന്‍മ
റ്റു മാര്‍ഗ്ഗമൊന്നുമില്ല “.ഞാന്‍ നിറഞ്ഞ മനസ്സോടെഅയാള്‍ക്ക് എല്ലാനന്മക
ളുംനേര്‍ന്നു.വളരെ ആര്‍ഭാടമായിട്ട് ഡാക്ടര്‍രാധികാമേനോന്‍ ബാലകൃഷ്ണ
മേനോനെ കല്യാണം കഴിച്ചുകൊണ്ടുപോയി.സ്ത്രിധനത്തുക ബാലകൃഷ്ണ
മേനോന്‍റെയും രാധികാമേനോന്‍റെയും ജോയിന്‍റ്ക്കൌണ്ടില്‍നിക്ഷേപിച്ചു...
പാസ്ബുക്കുംചെക്കുബുക്കും രാധികതന്നെ സൂക്ഷിച്ചു.കല്യാണം കഴിഞ്ഞ
തില്‍പിന്നെ ആ അമ്മ മകനെ രാധികയുടെ പിന്നാലെ ഒരു നിഴലുപോലെ
മാത്രംകണ്ടു.ബാലകൃഷ്ണന്‍റെ ആധുനികസൗകാര്യങ്ങളില്ലാത്ത.വീടവര്‍ക്ക്
പുജ്‌ച്ചം.....ഒരു ബ്യുട്ടിപരലറോ...ഒരു.ഡ്രൈവിന്‍ റെസ്റ്റോറണ്ടോഇല്ലാത്തയാ
ഗ്രാമത്തെയാകെ പുച്ച്ചം.രാധികപറയുന്നതൊക്കെ ബാലകൃഷ്ണനേറ്റു പ റഞ്ഞു.വലിയ ഈനഗരത്തിലേക്ക്‌ ജോലി കിട്ടി വന്നപ്പോളവ്ല്‍ക്കാകെവള്‍
ക്കാകെ സന്തോഷം.അവധിക്കാലംചിലവഴിക്കാന്‍അവര്‍നൈനീത്താളിലോ..
ഡറാദൂണിലോപോയി.ബാലകൃഷ്ണന്‍റെഅമ്മക്ക്അറാറുമാസംകൂടുമ്പോഴൊ
രു കത്തോ മണിയോര്‍ഡറോവന്നു.പട്ടണത്തില്‍വില്ലാപണിയാനുള്ളആവേശ
ത്തില്‍ നാട്ടിലുള്ള വീടുംപറമ്പുംവില്‍ക്കാന്‍ തന്നെ തീരുമാനിച്ചു”അപ്പോള്‍
പിന്നെ അമ്മ അമ്മയെന്തു ചെയ്യും?”....എന്ന് ബാലകൃഷ്ണന്‍ അറച്ചറച്ചു
ചോദിച്ചപ്പോള്‍ “ഇങ്ങോട്ടുകൊണ്ടുപോന്നോളൂ “എന്നനുവാദംകിട്ടി.പൈസാ
കൈമറിഞ്ഞു പോകാതിരിക്കാന്‍വേണ്ടി രാധികയും പോയി കൂടെ.
അമ്മയേകൂട്ടികൊണ്ടുപോകാനാണവര്‍ വന്നിരിക്കുന്നത് എന്നുപറഞ്ഞപ്പോ
ള്‍അവര്‍ക്കുണ്ടായസന്തോഷത്തിനതിരില്ലായിരുന്നു.സായൂജ്യംകിട്ടിയതുപോ
ലെയായി.കയ്യില്‍ നെയ്യുരുളവച്ചുകൊണ്ട്കണ്ണടച്ചിരിക്കുമ്പോള്‍ഒരുകള്ളനെ
പോലെ പതുങ്ങി  പതുങ്ങി വന്ന് നെയ്യുരുളവയിലക്കികൊണ്ടോടുന്ന മക
 നെ കണ്ണുതുറന്നു താന്‍കണ്ടുപിടിക്കുമ്പോള്‍കുടുകുടെ ചിരിക്കുന്നതവര്‍ക
ണ്ടു.അതുപോലെകുഞ്ഞു മകന് നെയ്യുരുള കൊടുക്കുന്നതും കുഞ്ഞുമകളേ
അരികത്തു കിടത്തിമുടിയിഴകള്‍ തടവിയോതുക്കികൊണ്ട് ചിറകുള്ള കുതിരപ്പുറത്തുവന്നിറങ്ങുന്ന രാജകുമാരന്‍റെ കഥ പറഞ്ഞുകൊടുത്തുറക്കു
ന്നതും മകനും ഭാര്യയും വീട്ടുഭാരങ്ങളെല്ലാംഅമ്മയുടെ ചുമലിലിറക്കിവ
ച്ച്‌ആശ്വസിക്കുന്നതുംഒക്കെ മനസ്സില്‍കണ്ടുകൊണ്ട് അവര്‍പറഞ്ജിടത്തോ
ക്കെ വിരലടയാളം വചുകൊടുത്തു.
അവര്‍ മടങ്ങിവരുമ്പോള്‍ അമ്മയും ഉണ്ടായിരുന്നു കൂടെ .താഴത്തെ നിലയില്‍ അടുക്കളയുടെ ഒരുവശത്തുള്ള ഒരു കുടുസ്സുമുറിയും അതില്‍
മടക്കിവയ്ക്കാവുന്നതരത്തിലുള്ള ഒരു കട്ടിലും അവര്‍ക്കായി കൊടുത്തു.
രാധിക അവരോട് ഒന്നുംതന്നെ സംസാരിക്കാറില്ല. മകന്‍റെകുട്ടികളുംഅ
ങ്ങോട്ടെത്തിനോക്കാറില്ല.മകന്  രാവിലെഏഴുമണിക്ക്തുടങ്ങുംകാറോ
ട്ടം.ആദ്യംമകനെ ദൂരെഎവിടെയറ്റ്യൂഷന്കൊണ്ടുവിടണം .പിന്നെ രാധികയെ ആശുപത്രിയില്‍ വിടണം .അതുകഴിഞ്ഞ്മകളേയുംകൊണ്ടു
പോയാല്‍ പിന്നെ സന്ധ്യ കഴിയണം വന്നെത്താന്‍.ഇതിനിടെ വളരെ
അപൂര്‍വമായിഒരുനിമിഷം അയാള്‍വീട്ടിലോറ്റക്കായാല്‍ അമ്മയുടെമുറി
വാതുക്കല്‍വ്ന്നുനില്‍ക്കും.അമ്മയ്ക്കപ്പോള്‍അയാളോട് ഒന്നുംപറയാന്‍കഴി
യാറില്ല.തൊണ്ടയില്‍ ഒരു കുറുക്കുവീണതുപോലെ...ശബ്ദംപുറത്തേക്കുവരാ
റില്ല....നിറഞ്ഞു വരുന്ന കണ്ണുകള്‍ അയാള്‍ കാണാതിരിയ്ക്കാന്‍മുഖം കുനിച്ചിരുന്നു .ഒന്നും മിണ്ടാതിരുന്നാല്‍ അമ്മയ്ക്ക് വിഷമമാവില്ലേഎന്നു
കരുതി അയാള്‍ ചോദിക്കും “അമ്മ ഇന്ന് കുളിച്ചില്ലേ ആഹാരം കഴി
ല്ലേ ?”എന്നൊക്കെ .പിന്നൊരിക്കല്‍ ഞാനമ്മയെ കാണാന്‍ ചെന്നപ്പോള്‍ രാധികയും ബാലകൃഷ്ണനും അവിടുണ്ടായിരുന്നു.ബാലകൃഷ്ണനാണ്
വന്നു വാതില്‍ തുറന്നത് .പിന്നാലേരാധികയും വന്നു.എന്നെ കണ്ടമാത്രയി
ല്‍തന്നെ അവരുടെ മുഖംകറുത്തു.ഒന്നും സംസാരിയ്ക്കാതെതന്നെ മുറിയി
ലേക്കുകയറിപോകുകയും ചെയ്തു.പിന്നാലേ ബാലകൃഷ്ണനുംവന്നത്അബ
ദ്ധമായിഎന്നു തോന്നിയെങ്കിലും വ്ന്നസ്ഥിതിക്ക് അമ്മയെ ഒന്നുകണ്ടിട്ടുത
ന്നെ പോകാമെന്നുറച്ചു.അവരുടെമകളോട് അമ്മൂമ്മയെവിടെ എന്നു ചോദിച്ചപ്പോള്‍ ആകുട്ടി വന്ന്മുറി കാണിച്ചുതന്നു .അവര്‍ മൂടി പുതച്ചു
കിടക്കുകയായിരുന്നു .വല്ലാത്തപനിയും .എന്‍റെകണ്ണുകളിലേക്ക്‌ദയനീയമാ
യി ഒന്നു നോക്കിയിട്ട്അവര്‍ തിരിഞ്ഞുകിടന്നു .ഏതാനും നിമിഷഅവിടെ നിന്നിട്ട് ഞാന്‍ നിസ്സഹായയായി ഇറങ്ങിപോന്നുവെങ്കിലും ആകണ്ണുകളിലെ
ദയനീയഭാവം എന്നെ പിന്തുടര്‍ന്ന് .അടുത്തദിവസംഞാന്‍ വാര്‍ഡിലേക്കു
ചെന്നപ്പോള്‍ ബാലകൃഷ്ണന്‍റെഅമ്മ അവിടെ ഒരു ബെഡ്ഡില്‍അബോധാവ
സ്ഥയില്‍കിടക്കുന്നതുകണ്ടു.ഞാനവരുടെയടുത്തുചെന്നുനില്‍ക്കുന്ന്തും കേസ്‌
ഷിറ്റെടുത്തുനോക്കുന്നതും കണ്ട്അവിടെ ഡ്യുട്ടിയിലുണ്ടായിരുന്ന നേഴ്സു
ചോദിച്ചു “നീ യറിയുമോ....അവരെ ?ഡാക്ട്ടര്‍രാധികമേനോന്‍
 കൊണ്ടുവന്ന് അഡ്മിറ്റുചെയ്തതാ...”എനിക്ക് ഒന്നും മിണ്ടാനായില്ല.
പിന്നെ അവര്‍ മരിച്ചപ്പോള്‍ജഡം ഏറ്റുവാങ്ങാന്‍ബന്ധുക്കളാരുംഇല്ലാതിരു
ന്നതുകൊണ്ട്മോര്‍ച്ചറിയിലേക്കുമാറ്റി .അപ്പോള്‍ ബാലകൃഷ്ണനും കുടും
ബവും വാരാന്ത്യം ചിലവിടാന്‍ അടുത്തുള്ള ഒരു സുഖവാസകേന്ദ്രത്തില്‍
പോയിരിക്കുകയായിരുന്നു .
“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””


Monday, January 2, 2012



“ശ്രി പാര്‍വതിയുടെ പാദം”
“””””””””””””””””””””””””””””””””””””””””
“ശ്രി  ബൈജുചന്ദ്രന്‍ സംവിധാനം ചെയ്ത ശ്രി പാര്‍വ്വതിയുടെ പാദം “എ 
എന്ന ഹ്രസ്വ ചിത്രം കഴിഞ്ഞ ശനിയാഴ്‌ച ദൂരദര്‍ശനില്‍കാണാനിടയയായി  .വിവാഹിതയായി വര്‍ഷങ്ങളായി പട്ടണത്തില്‍പോയി പാര്‍ക്കേണ്ടി വന്നിട്ടും ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിയുടെ ഗ്രിഹാതുരത്ത്വമാണ്
കഥയുടെ ഇതി വൃത്തം .ശാന്തമായിഒഴുകുന്ന ഒരു നദിയുടെ ഒഴുക്കില്‍പെ
ട്ടെന്നപോലെ പത്തറുപതു വര്‍ഷംപിന്നിലെ ഒരു ഗ്രാമീണാന്തരീക്ഷത്തിലെ
ത്തി ചേര്‍ന്നുഞാന്‍...നമുക്ക്‌ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഹരിത ഭംഗിയും
ആര്‍ദ്രമായ സ്നേഹവും കരുണയും ബന്ധങ്ങളുടെ കെട്ടുറപ്പും കുറഞ്ഞ
ഒരു സമയം കൊണ്ട് അതി വിദഗ്ധമായി നമ്മുടെ മനസ്സിലേക്ക് പകര്‍ത്തി
തന്ന സംവിധായകന്‍ബൈജുചന്ദ്രന്‍ പ്രശംസ അര്‍ഹിക്കുന്നു .
ലളിതമായ കഥയും സംഭാഷണവും ഹരിതഭംഗി നിറപകിട്ടോടെ പകര്‍ത്തി
യഛയാഗ്രഹണവും ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു.
മുലകുടി മാറാത്തകുഞ്ഞ്അമ്മയുടെമടിയിലെത്തുംബോഴത്തേതു പോലെ
......ആര്‍ത്തിയോടെ ...ശ്രി പാര്‍വതിയുടെ പാദം പോലെയുള്ള തുമ്പപൂവും
രാജകിരീടംപോലെയുള്ള ആറുമാസചെടിയുടെ പൂക്കളുംവേലിപടര്‍പ്പിലും
മരചില്ലകളിലുംഇരുന്നു പാടുന്ന വണ്ണാത്തിപുള്ളിന്‍റെയുംപുള്ളികുയിലിന്‍റെ
യും പാട്ടുംഇരുളടഞ്ഞ മേഘാവൃതമായ മാനവും...പെയ്തിറങ്ങുന്ന മഴ
യും സ്നേഹത്തിന്‍റെയും ദയയുടെയും പ്രതീകമായ മുത്തശ്ശിയുടെ ഓര്‍മ്മകളും വിലതീരാത്ത നിധിയായി മനസ്സില്‍സൂക്ഷിക്കുന്ന അവള്‍ക്ക്
സ്വത്തും മുതലും ഒന്നും ഒന്നുമല്ല...അതിന്‍റെഅതിരുകളെകുറിച്ചോ അവകാ
ശത്തേകുറിച്ചോ ഒരു വേവലാതിയുമില്ല .
മനുഷ്യമനസ്സുകളിലെ സ്നേഹാര്‍ദ്ര ഭാവങ്ങളെ ഹനിക്കുന്നതോ...വിഷലിപ്
തമക്കുന്ന്തോ ആയഒരു വാക്കോ ഒരു സീനോ ഈചിത്രത്തിലില്ലെന്നുള്ളത എടുത്തു പറയേണ്ട ഒരു നന്മയാണ് .ഇനിയും..ഇനിയും  ഇങ്ങനെനില വാരമുള്ള...ഗുണപാടങ്ങളുള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രങ്ങള്‍ഉണ്ടാകട്ടേ എന്നാശിക്കുന്നു .
 “””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””

Sunday, December 25, 2011

അതത്യന്താധുനികം



“അത്യന്താധുനികം” {കഥ}
രണ്ടു സെറ്റ് അച്ചനമ്മമാര്‍ പ്രോഫെസര്‍വിവേകിന്‍റെ വീട്ടില്‍ഓടി ക്കൂടി.....
അവരുടെ സൗന്ദര്യപിണക്കം ഒന്ന്‍ഒതുക്കിതീര്‍ക്കാന്‍.അച്ചന്മാരും അമ്മമാ
രുംഒരേ സ്വരത്തില്‍ ചോദിച്ചു “എന്താ...എന്താ നിങ്ങളുടെ ഇടയിലെ പ്രശ്നം.....?”ഡാക്ടര്‍ സൗമ്മ്യഒട്ടും സൌമ്മ്യമല്ലാത്ത സ്വരത്തില്‍ പറഞ്ഞു
“പ്രശ്നം ഈഗോ....ഈഗോയാ..”
“അതെന്തു പ്രശ്നം “.അവള്‍ പറഞ്ഞു “ഞാനോ....വലുത് ?നീയോ വലുത് “
എന്ന പ്രശ്നം “....”ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ എന്തുവലിപ്പ ചെറുപ്പം
ഞാന്‍ പത്മനാഭന്‍തമ്പിയുടെ ഭാര്യ....ഇവര്‍ഗോപാലകൃഷണന്‍നായരുടെ ഭാ
ര്യ”സൗമ്യ..പറഞ്ഞു “അത് അങ്ങുപണ്ട് ...ഇപ്പോള്‍ ഞാന്‍ ഡാക്ടര്‍ സൗമ്യ”
വിവേക്‌ ഇടയ്ക്കു കയറിപറഞ്ഞു “ഞാന്‍ പ്രോഫെസര്‍ വിവേക്‌.ഇവളു
ടെ വിചാരം പ്രോഫെസര്‍ എന്തോ ഡാക്ടരെക്കാളുംകുറവനാണെന്നാ..
ഇവിടുത്തെ ജോലിക്കാരിക്കുംഅങ്ങിനെ തന്നെയാ വിചാരം.....എനിക്ക്
 പത്തുമണിക്ക് കോളേജില്‍എത്തിയാല്‍ മതിയെല്ലോ ഒരുഒന്‍പതുമണിക്ക്
ഞാന്‍ കാപ്പികുടിക്കാന്‍ വന്നാല്‍ രാവിലേ സൗമ്യ പോകുന്നതിനു മുന്‍പേ
ഏഴരക്കുമേശപുറത്തു എടുത്തുവച്ച തണുത്ത ചായയും പലഹാരങ്ങളു
മനുണ്ടാവുക .ഇവിടുത്തെ ഐശ്വര്യം ഒന്നുതിരിഞ്ഞു നോക്കില്ല.....എന്‍റെ
പാന്‍റ്..ഷര്‍ട്ട്.ഒന്നും അവള്‍ തേച്ചു തരില്ല .”
ഐശ്വര്യ പറഞ്ഞു “എന്‍റെ കാര്യങ്ങളെല്ലാം നോക്കുന്നതും എന്നെ പുറ
ത്തുംമാളിലും ഒക്കെ ഒന്നു ചുറ്റാന്‍ കൊണ്ടുപോകുന്നതും ഏതുകാര്യത്തി
നും ഒരു കമ്പനി തരുന്നതുംമേഡമാ...എനിക്ക് മേടത്തനേ കഴിഞ്ഞേയുള്ളൂ
സേര്‍...”  വിവേക്‌ പറഞ്ഞു “ഞാനിവിടെ ആരുമല്ലേ..?...എനിക്കിവിടെ ഒരു..സ്ഥാനവുമില്ലേ ...?ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ നിന്‍റെജോലിക്കാരി  “
അയാള്‍ ഐശ്വര്യയോടായി പറഞ്ഞു “നീ....പോ....അടുക്കളെലേക്ക്...ഞങ്ങള്‍ക്കിവിടെ പലതും സംസാരിക്കാനുണ്ട്....”
“ഇതാ കുഴപ്പം....ഈ ആട്ടും..തുപ്പും ഒന്നും കേട്ടോണ്ട് ഞാനിവിടെ നിക്ക
ത്തില്ല.....മേഡം...മേഡം...മേഡം പറ...ഞാനെന്തുവേണം ?....”
“നിന്‍റെ അഹങ്കരോംധിക്കരോം..ഞാന്‍ സഹിക്കുന്നു..ഇനി ഇവളുടെതും
കൂടി എന്നെ ക്കൊണ്ടുപറ്റില്ല...”
“ഇപ്പഴ്...ഇങ്ങനെ....ആത്മാര്‍ധതയോടെ വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്താ
നും കുട്ടിയേ നോക്കാനുമൊന്നും ആരേം കിട്ടില്ലാ...സഹിച്ചേ പറ്റു..എനിക്ക്
അവളേ കൂടാതെ പറ്റില്ല..”   “അതിനെന്നെ കിട്ടില്ലാ...നീ തന്നെയങ്ങു..സഹി
ച്ചോ...ഞാനെന്‍റെവഴിനോക്കിക്കോളം..”......”ആയിക്കോ....അതാ നല്ലത്...”
വിവേക്‌ ....വിവേകിന്‍റെപാന്‍റ് ....ഷര്‍ട്ട്...ലൊട്ടുലൊടുക്ക്....എല്ലാം വാരിവ
ലിച്ച്..ബാഗില്‍കയറ്റുമ്പോള്‍ അമ്മമാര്‍ രണ്ടുപേരും കൂടോടിചെന്നു...”ക്ഷമിക്കു മോനേ...ക്ഷമിക്ക്...”വിവേക്‌ പറഞ്ഞു  
അയാള്‍ കാറോടിച്ചുപോയി .സൗമ്യയുടെഅമ്മ നെഞ്ചത്തുകൈ വച്ചു കരഞ്ഞു.അവള്‍ ചോദിച്ചു”എന്തിനാ ഇങ്ങനെഅലമുറയിടുന്നെ .അതിനും മാത്രം ഇവിടെ എന്തുസംഭവിച്ചു ....ഇവിടെ ഞാനും മോളും ഐശ്വര്യാ
യും മാത്രം മതി .”
“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””അമ്മ...വാ...വന്നു കാറില്‍...കയറു...അച്ഛാ...നമുക്കു..പോകാം.അവര്‍ കാറോടിച്ചു പോയി
 ““


Saturday, December 24, 2011





ആകാശത്തിലെ പറവകള്‍ {ഭാഗം മൂന്ന് }
കഴിഞ്ഞദിവസം ഒരു പത്രവാര്ത്ത് കണ്ടു .എറണാകുളം ഡിസ്ട്രിക്ക്റ്റില്‍ പനങ്ങാട്‌ എന്നസ്ഥലത്ത് ഒരു പകല്വീതട് പ്രവര്ത്ത.നംആരംഭിച്ചിരിക്കുന്നു എന്ന് .ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ്ആപകല്‍ വീട് പ്രവര്ത്തിനക്കുക .ആഴ്ചയില്‍ ഒരുദിവസം
മാത്രമായാലും മതി അത് വളരെ ആശ്വാസപ്രദമാണ്.ആകാശത്തിലെ പറവകളെ പോലെ സ്വതന്ത്രരും എന്നാല്‍ വിതയ്ക്കാനുംകൊയ്യാനുമൊന്നും ആകാത്തവരും ആയ
വൃദ്ധജനങ്ങള്‍ .....ഇന്നത്തെ തലമുറകള്‍..തമ്മിലുള്ള..അന്തരം......ജീവിതശൈലിയില്‍...മാ
റ്റം......ജീവിതമൂല്യങ്ങളില്‍ വന്നുപോയ ച്യുതി....എല്ലാം അവരെ ഒറ്റപ്പെടുത്തുന്നു .അവരുടേതുമാത്രമായ ഒരു തുരുത്തിലകപ്പെട്ടുപോകുന്നു .കഴിഞ്ഞു പോയ ജീവിത
കാലത്തെ ഓര്മ്മതകളെ.തഴുകി ....തഴുകി....അവര്‍ മൌനികളായി പോകുന്നു.ഇടയ്ക്കിടെ
സമപ്രായക്കാരുമായി ഒത്തു കൂടാനും അനുഭവങ്ങളും തങ്ങളുടെ കൊച്ചുകൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനും കൂടുകാരെ  കിട്ടുന്നതും വലിയ വലിയ ആശ്വാസമാണ്.....അനുഗ്രഹമാണ്.അതിന് സന്നദ്ധസംഘടനകളുംറെസിഡന്സ്ല
അസ്സോസിയേഷനുകളും മുന്നോട്ടു വരണമെന്ന്....ഞങ്ങള്‍ അഭ്യര്ത്ഥി്യ്ക്കുന്നു .

Tuesday, December 13, 2011


                            
 . {മധുപുരണം } രണ്ടു
“””””””””””””””””””””””””””””””””
അപ്പോഴേക്കുംഅവര്‍ വീടെത്തി സുമി ഒരു കള്ളപൂച്ചയെ പ്പോലെ
പതുങ്ങി പതുങ്ങി മുറി യ്ക്കകത്തെക്കുകടക്കുമ്പോള്‍ അനിഷിന്‍റെ വല്ല്യെച്ചി
വന്നുകൈപിടിച്ചു....”ങ്ങാ....കൊള്ളാം...നല്ലയാള്കളാ......” “അത്...വല്യേച്ചി.....
അനിയേട്ടന്‍.....”എന്ന് പറഞ്ഞപ്പോഴേക്കും അവര്‍ പറഞ്ഞു “അത് ഞാന്‍ വെറുതെപറഞ്ഞതല്ലേ....എനിക്കവനെ അറിഞ്ഞ്‌ൂടെ.”
മുറിയിലേക്കുചെല്ലുമ്പോള്‍ അനീഷ്‌ അവളെ കാത്തുകിടക്കുന്നു.അവന്‍
അവളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു പറഞ്ഞു “അങ്ങിനെ ആദ്യ രാത്രി
കാക്ക കൊത്തിപ്പോയി....സാരമില്ല ഞാന്‍ കുറച്ചുദിവസംലീ വെടുത്തിട്ടുണ്ട്
എല്ലായിടത്തുമൊന്നു ചുറ്റികറങ്ങിയൊക്കെവരാം .നാളെ അത്യാവശ്യം
 രണ്ടുവിസിറ്റ്.....എന്താ സമ്മതിച്ചോ ?”അവള്‍ ഒരു പുഞ്ചിരിയോടെ പറ
ഞ്ഞു “ശരി .....സമ്മതിച്ചു”....പിന്നെയും അവള്‍ക്കുതോന്നി അവള്‍ ഭാഗ്യവ
തിയാണെന്ന്.
അന്നത്തെ സദ്യയ്ക്കും തമാശ പറച്ചിലിനും പൊട്ടിച്ചിരികള്‍ക്കുമോടുവില്‍
എല്ലാവരും യാത്ര പറഞ്ഞു പിരിയുമ്പോള്‍ മണി പന്ത്രണ്ട്.അനീഷ്‌
 പ്രോമിസ്‌ചെയ്തിരുന്ന സെക്കന്‍ഡ്ഷോ....അതില്‍ മുങ്ങിപ്പോയി.എന്നാലും
സന്തോഷ പ്രദമായഒരു ദിവസമായിരുന്നു അത്.
  അടുത്തദിവസം രാവിലേസണ്ണിവന്നു...അനീഷ്‌കാറിനടുതേക്ക്ചെന്ന്
 എന്തോക്കെയോ സംസാരിച്ചുനിന്നു.സുമി വേഗം രണ്ടുകപ്പ് ചായ കൊണ്ട
വന്നു മേശപുറത്തു വച്ചിട്ട് അവരെ വിളിച്ചു “വരൂ......വന്നു ചായ കുടിക്കൂ ...”
“ങ്ങാ....വരാം.....വരാം....എന്നു പറഞ്ഞതല്ലാതെ അവര്‍ അകത്തേക്കുവന്നില്ല.
പിന്നെ അനീഷുവെടിയുണ്ട പായുന്നതുപോലെ അകത്തേക്കുപായുന്നതും
പട പടാന്നു വെള്ളം കൊരിയോഴിച്ചുകുളിക്കുന്ന ശബ്ദവും  കേട്ടു.അതേ
വേഗത്തില്‍ ഉടുപ്പുമാറി സണ്ണിയോടൊപ്പംപോയി.അവള്‍ പിന്നാലേനടന്നു   ചോദിച്ചതോന്നും അവന്‍ ശ്രധിച്ചതുമില്ല  .’എവിടേക്കാവുംപോയത് .
എന്താണാവോ കാര്യം ....എന്നാലോചിച്ചാലോചിച്ച്.....ഓരോ നിമിഷവും
അവനെ കാത്തുകാത്തിരിക്കുമ്പോള്‍  രാത്രിയുടെ ഏതോ ഒരു യാമ്ത്തില്‍
വന്‍ വീടണഞ്ഞു  അനീഷിന്‍റെ മുഖത്തിനു നീളംഅല്‍പംകൂടിയതുപോലെ
അവ്ള്‍ക്കുതോന്നി...അവന്‍ അവളുടെമുഖത്തേക്കുനോക്കാതെ  സുഖദമായ
നേരിയ ഒരു പരിമളംപരത്തിക്കൊണ്ട് നേരേ ബാത്ത്റൂമിലേക്കുകയറിപോ
യി ..എന്നിട്ട് നേരെ ബെഡില്‍ കയറി തലവഴി മൂടിപുതച്ചുകിടന്നുകൂര്‍ക്കം
വലിച്ചു .അവള്‍ക്ക്ഒന്നും മനസിലായില്ല”.പകല്‍ മുഴുവനുംഎന്തെങ്കിലും
ഓഫിസുകാര്യവുമായിഓടിനടന്നു ക്ഷിണിച്ചു വന്നു കിടക്കുകയാവും...
ഉറങ്ങിക്കോട്ടെ “എന്നവള്‍ വിചാരിച്ചു..പിന്നെ ഉണര്‍ന്നത് അടുത്ത ദിവസം
ഉച്ചയോടെ.......പലവട്ടം അവള്‍ ഉണര്‍ത്താന്‍ ശ്രമിചെങ്കിലുംഅയാള്‍ കലാട്ടി
യാട്ടി...മൂളി മൂളി കിടന്നതെയുള്ളൂ..ഇത്ഒരു പതിവുപല്ലവിയായപ്പോള്
പിന്നെ അവള്‍ കരയാനും പിഴിയാനും ഒക്കെ തുടങ്ങി .അവള്‍ കരഞ്ഞു
പറഞ്ഞു”..കല്യാണംകഴിഞ്ഞിട്ടുമാസം ഒന്നുകഴിയുന്നു.....ഇതുവരെ പിന്നെ
 വീട്ടിലോട്ടോന്നുപോയില്ല....അവിടെ എനിക്കുവയസായ ഒരമ്മയുംഅഛനു
മുണ്ട് അവരുനമ്മളെകാത്തുകാത്തിരിക്കുകയാ ....”ഓ.....രണ്ടുദിവസംതാമസി
ച്ചാല്‍ അങ്ങുകുഴഞ്ഞുപോകും......ങ്ങാ...എന്നാറെഡിയായിരുന്നോ.....ഞാന്‍
ഒന്നുപോയിട്ട്.ഉടനെ വരാം.” എന്നുപറഞ്ഞു പോയആള്‍ വന്നതു രാത്രി
മണിപത്തര കഴിഞ്ഞ്. അവന്‍ പറഞ്ഞു “നീ ദു വയെംരെദി....യയില്ല്യോ .....ഇപ്പ കാരുവ രും” അവള്‍പറഞ്ഞു  “ചോരെടുത്തു വച്ചു “
“ഞാന്‍ കയി....ച്ചു.. നീ കയി...ച്ചോ.......”എന്നുപ്റഞ്ഞവളെ പിടിച്ചിരുത്തി....
യെ ല്ലാം വിളമ്പി കൊടുത്ത്.....വാരികൊടുത്ത് ഒക്കെ കഴിപ്പിച്ചപ്പോഴേക്കും
കാറും വന്നു.കാറില്‍ അയാളുടെ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു.ആര്‍
ക്കും കാലുനിലത്തുറക്കുന്നില്ല......അവള്‍ പറഞ്ഞു “വേണ്ടാ...ഇന്നിനി...ഈ
പരുവത്തില്‍ എങ്ങും പോകണ്ടാ....അവരെ കൂടുതല്‍..വിഷമിപ്പിക്കണ്ട ...”
“ആഴു  വിഴമിപ്പി....ക്കൂ ന്നാ പഴേന്നേ .....ഞാനോ...നിന്‍റെ....അംമാ....ന്‍റെ....
യൂ മംമയാ...”അവന്‍ അവളെ ബലമായി പിടിച്ചു കാറില്‍ കയറ്റി
ഇരുത്തി ഡോര്‍ അടച്ചു .വെളിവില്ലെങ്കിലുംനൂലുപിടിച്ചതുപോലെ
കൃത്യമായിട്ട് തന്നെ അവന്‍ കാറോടിച്ചു .
.  കുറേദൂരംചെന്നുകഴിഞ്ഞപ്പോള്‍ ഒരു വളവിന്‍റെ അവിടെ ഒരാള്‍ക്കൂട്ടം
.അനീഷ്‌ വണ്ടി നിര്‍ത്തി .അവള്‍ പറഞ്ഞു “നമുക്കുപോകാം “
“ഹ.....അങ്ങി...ന.ങ്ങു...പോ..വാം...ബ...റ്റു...വോ...”അവിടെ റോടരുകിലൊരു
.വീട്ടില്‍..മുന്‍ വശത്തെ വരാന്തയില്‍ ഒരു ജഡംകിടത്തി യിരിക്കുന്നു....തല
യ്ക്കലുംകാല്കലുംവിളക്ക്‌ കത്തിച്ചുവ്ചിരിക്കുന്നു....ചുററുംആളുകള്‍ഇരു
ന്നുകരയുന്നു.അനീഷ്‌ അവര്‍ക്കിടയിലേക്ക്‌ കയറി ഇരുന്നൊരു കരച്ചിലും
തുടങ്ങി”ഈ...ദു...എ ഞ്ഞി ..നാ..ഞാസയി... യ്ക്കും”  .അവിടിരുന്നവര്‍
മുഖത്തോടുമുഖം നോക്കുന്നു.”...ആരാണിയാള്‍....?അവിടിരുന്നിരുന്നവര്‍
സൂത്രത്തില്‍ അയാളെ പുറത്തു കൊണ്ടുവന്നു വിട്ടു .അവള്‍അരിശത്തോ
ടെ ഉറച്ചു തന്നെ പറഞ്ഞു “മതി.....ഇനി....വീട്ടില്‍ പോയതുമതി....തിരിച്ചു
പോകാം .അവിടെ അവരെ കൂടുതല്‍വിഷമിപ്പിക്കാനായി അങ്ങോട്ടുപോ
കണ്ടാ...”അവളുതറപ്പിച്ചു പറഞ്ഞപ്പോള്‍ പിന്നിലിരുന്നവരും പിന്‍താങ്ങി.
അങ്ങിനെ അവര്‍ മടങ്ങി . {മധുപുരണം } രണ്ടു
“””””””””””””””””””””””””””””””””
                     



Thursday, December 8, 2011

മധു പുരാണം


{മധു പുരാണം }

“””””””””””””””””””””””””””””””
ഒരു ദിവസം ഒരാള്‍ സുമിത്രയെ കാണാന്‍ വന്നു.......ആറടിനീളം.....ഒത്ത ശ “
രീരം.....ഇടി മുഴങ്ങും പോലുള്ള ചിരി....ഉച്ചത്തിലുള്ള സംസാരം...എന്തും
വെട്ടിത്തുറന്നു പറയുന്ന സ്വഭാവം....മടക്കുമാറാത്ത വെള്ള ഫുള്‍ കയ്യന്‍ഷ
ര്‍ട്ടും ഡബിളും വേഷം...ആരുംകണ്ടാല്‍ ഒന്നു നോക്കിപോകുന്ന വ്യക്തിത്വം
അവളുടെ ആങ്ങളമാര്‍ക്കും അഛനും അമ്മാവന്‍മാര്‍ക്കും ഒക്കെആളെ ഇഷ്ടമായി.ജോലിഒരു പ്രശ്തമായ കമ്പനിയിലെ ഏരിയമനേജര്‍....കമ്പനി
വാഹനം....നല്ല ശമ്പളം ...ഇതില്‍ടുതലെന്താണോരു വരനു വേണ്ടത് .
ചെറുക്കന്‍ പെണ്ണുകാണാന്‍ വന്നു പോയിക്കഴിഞ്ഞ്‌ പിന്നെ എല്ലാവരും
ഒരു ആനന്ദലഹരിയിലായിരുന്നു .അങ്ങിനെ ആ വിവാഹം
നടന്നു വിവാഹം കഴിഞ്ഞു പെണ്ണിനേയുംകൂട്ടി വരന്‍വീട്ടിലെക്ക് വന്നു
കയറി .അന്ന്  രാത്രിഅവിടെഅടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും
ഒരു സദ്യ വേണ്ടതാണ്.പക്ഷേ ചെറുക്കന്‍ നേരത്തേതന്നെ പറഞ്ഞിരുന്നു അന്ന് അവര്‍ക്കു രണ്ടുപേര്‍ക്കും ഒരു സുഹൃത്തിന്‍റെ വിവാഹവാര്‍ഷിക
വിരുന്നില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് .അതുകൊണ്ട് വീട്ടിലെ അത്താഴ സദ്യ
പിന്നൊരു സൗകര്യമായ ദിവസം ആക്കാമെന്ന്.
വീട്ടില്‍ വന്നുഗൃഹപ്രവേശം കഴിഞ്ഞയുടനേ തന്നെ അനീഷു ഭാര്യ സുമിയോടു പറഞ്ഞു “ഇന്ന് ഒരു എട്ടുമണിക്ക് നമുക്കുപോകണം എന്‍റെ
ഫ്രണ്ടിന്‍റെ വെഡിങ്ങാനവേഴ്സറിയുടെ ഒരു ഡിന്നര്‍ ഉണ്ട്.അതിനു നമ്മളെ
രണ്ടുപേരേയുംക്ഷണിച്ചിട്ടുണ്ട് .....കാര്‍ വരും “.......സുമി പറഞ്ഞു “ബന്ധു
ക്കളുംവേനടപ്പെട്ടവരും ഒക്കെ ഇവിടെ വന്നിരിക്കുമ്പോള്‍ .......നമ്മള്‍ അ
ങ്ങിനെ .....”     “ങ്ങാ ...........അതിനിവിടെ വേറെ എല്ലാവരും ഉണ്ടല്ലോ
......അതും പറഞ്ഞ് അവന്‍റെ വിരുന്ന്മാറ്റിവെയ്ക്കാന്‍ പറയാനോക്കു
മോ ?.അതും പറഞ്ഞയാള്‍ ഉറക്കെയുറക്കെ ചിരിച്ചു .......
അയാള്‍ കുളിച്ചൊരുങ്ങി സുമി റെഡിയാവാന്‍കാത്തിരുന്നു .സുമിവേഷം
മാറിവന്ന് സവിനയം....ക്ഷമാപണത്തിന്‍റെ സ്വരത്തില്‍ എല്ലാവരോടുമായിപ
റഞ്ഞു “അനിയേട്ടന്‍.....നേരത്തെ......ചെല്ലാമെന്നേറ്റുപോയതാ.....അതുകൊണ്ട്
“....ങ്ങാ.......അതിനെന്താ......പോയിവരൂ.....”
“ഞങ്ങളുടനെ ....വരാം.....എല്ലാവരും ഇവിടെയുണ്ടാവുമെല്ലോ....ഒന്നു...പരി
ചയപെട്ടതും കൂടിയില്ല.....”
“..അതുസാരമില്ല.....ഞങ്ങളിവിടെക്കാണും......പോയിവരൂ.............”കാറിലെക്കു
കയറുമ്പോള്‍ സുമി പറഞ്ഞു “ഭക്ഷണം കഴിഞ്ഞാലുടനെ നമുക്ക്‌ ഇങ്ങു പോ രാം ...ഇവരൊക്കെഎന്തുവിചാരിക്കും....അവിടെ നമുക്കുപിന്നീടോ
രുദിവ്സം പോകാം “..
“..ശരി.....ശരി ...അങ്ങിനെയെങ്കില്‍.....അങ്ങിനെ....നീ പറയുന്നതുപോലെ....”
സുമി മനസില്‍ പറഞ്ഞു “എത്ര നല്ല മനുഷ്യന്‍ ...ഞാന്‍ പറഞ്ഞയുടനെ
തന്നെ അതുസമ്മതിച്ചു......ഒരെതിര്‍പ്പുമില്ലാതെ ....ഞാനിത്രയും ഭാഗ്യംചെ
യ്തവളാണല്ലോ.......സ്ത്രീണാംച....ചിത്തംപുരുഷ്‌സ്യ ഭാഗ്യം...എന്‍റെമനസ്സു
ശുദ്ധമാണ്.........അതുകൊണ്ട് എനിക്കുനല്ലപുരുഷനേ വരൂ “
അനീഷുചോദിച്ചു ......”നീ...........എന്തോന്നാ....ആലോചിക്കുന്നെ....?”
“ഞാനെത്ര ഭാഗ്യവതിയാണെന്നോര്‍ക്കുകയായിരുന്നു....”
“അതിലെന്ത....ഇത്ര സംശയം ...”അനീഷു വീണ്ടുംശബ്ദമുണ്ടാക്കിചിരിച്ചു.
അയാള്‍ നഗരത്തിലെ വലിയ വലിയ ശോപിംഗ് സെന്‍ററുകളും ടവറു
കളുംമാളുകളുംഒക്കെ കാണിച്ചുകൊടുത്തുകൊണ്ടു പറഞ്ഞു”ഇപ്പോള്‍ സ
മയമില്ലല്ലോ............ഇപ്പോള്‍ തന്നെ ലേറ്റ്ആയി..........എല്ലാവരുംനമ്മളെ
 കാത്തിരിക്കുകയാവും......അല്ലെങ്കില്‍ ഇവിടൊക്കെ ഒന്നുകയറി
 ഇറങ്ങിയൊക്കെ പോകാമായിരുന്നു ...”അവള്‍ സവിനയം പറഞ്ഞു
“വേണ്ടാഅതിനിയൊരുദിവ്സമാകം.....നമ്മള്‍ലേറ്റ് ആകുന്നതു ശരിയല്ലല്ലോ
വീട്ടിലും ആള്കള് ഉണ്ടല്ലോ ........”
എന്നുപറഞ്ഞപ്പോഴത്തെക്കും കാര്‍ പടിക്കലെത്തിക്കഴിഞ്ഞു കാര്‍ നിന്നതും
സുഹൃത്തുക്കള്‍ ഓടിയെത്തിഅനീഷിന്‍റെ കൈപിടിച്ചു .എന്നെ വിനയപൂ
ര്‍വം തൊഴുതു “അനീഷെ........നീ.........എന്താ വൈകിയ്ത്?.............”
“വൈകിയോ .........?എടാ....കല്യാണം കഴിഞവ ടകരേന്നിങ്ങോടിയെത്തണ്ടേ? ?
ഞങ്ങളുമാത്രമല്ലല്ലോ.....നമ്മളുകൂടെ കൊണ്ടുപോയവരേംകൂടെ കൂട്ടണ്ടേ..?”
“വേണം ........വേണം ...........”
“ഇല്ലെങ്കി.പിന്നെ അടുത്ത കല്ല്യാണത്തിനവരു ......വരുമോ ?
എല്ലാവരും ഉച്ചത്തിലൂച്ചത്തില്‍ ചിരിച്ചു .ഒരു സ്ത്രീ അകത്തുനിന്നും
ഓടിയിറങ്ങി വന്നു എന്നെ സ്വീകരിയ്ക്കാന്‍ “അനീഷ്‌പറഞ്ഞു “ആനീ .......
ഇവളാണെന്‍റെ വധു”.പിന്നോരാളെ എന്‍റെമുന്നിലേക്കുനീക്കിനിര്‍ത്തി
പറഞ്ഞു “ഇവന്‍ ബെഞ്ചമിന്‍..ആനിയുടെ കെട്ടിയവന്‍ എന്നും......ആനി
കെട്ടിയിട്ടിരിക്കുന്നവന്‍ എന്നും പറയാം.......”എല്ലാവരുംപിന്നെയും പൊട്ടി
ചിരിച്ചു .ആനി പറഞ്ഞു “ഊം ......ഊം ....വിളിക്കുന്നു.....കെട്ടിയിടാന്‍ ....”
അനിയെന്നെ കൈ പിടിചകത്തേക്കുകൊണ്ടുപോയി....അവിടെ ഇരുന്നിരുന്ന
വര്‍ക്കെല്ലാംപരിചയപെടുത്തികൊടുത്തു .
“ഇത് സ്റ്റേല്ലാ....ജോണ്‍സണ്‍ന്‍റെ ഭാര്യ ....റാംമോഹനും ജോണ്‍സനും ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത് ‘എന്നു പറഞ്ഞപ്പോഴത്തെക്കും സ്റ്റേല്ലാ
തിരുത്തി””ഇപ്പോള്‍ ഒരു കമ്പനിയിലാണെന്നു പറ.........ഇനി നാളെ ഏതു
കമ്പനിയിലാണെന്ന് നാളെ പറയാം “അവിടെ കൂടിയിരുന്നവരെല്ലാം വലിയ ഒരു തമാശ കേട്ടതുപോലെ ചിരിച്ചു .ഞാനും ഒരു കമ്പനിക്കു
വേണ്ടി ചിരിച്ചുവെങ്കിലും അതിലെന്തിത്ര ചിരിക്കനിരിക്കുന്നു എന്നുതോ
ന്നി ..അപ്പോള്‍ റാംമോഹന്‍ ഏണിച്ചുനിന്ന് തലയല്‍പംകുനിച്ച് സവിനയം
എന്നോടു പറഞ്ഞു “ഇത് എന്‍റെ പ്രസന്‍റ് വൈഫ്‌....വല്‍സല....വാത്സല്ല്യം
ഒട്ടും ഇല്ലത്തവള്‍....”വീണ്ടുംപൊട്ടിച്ചിരി.അതിനുത്തരമയി വല്‍സല പറഞ്ഞു “ഇദ്ദേഹം.....എന്‍റെ ഭര്‍ത്താവ്.....നന്നായി പാടും ....അത് കുറച്ചു
കഴിയുമ്പോള്‍ കേള്‍ക്കാം...”അപ്പോഴും എല്ലാവരും ചിരിച്ചു
.ഇവര്‍ക്ക്ചിരിചിരിക്കാന്‍ പ്രത്യേകിച്ചു കാര്യമൊന്നുംവേണ്ടേ....എന്നവള്‍
വിചാരിച്ചു “ഒന്നു പാടെടാ....നിന്‍റെ പാട്ടിവളോന്നു കേട്ടോട്ടെ നിന്‍റെ പാട്ട്”
“...പാടാം......സമയമായില്ല...........പാടാനല്ല്യോ....നമ്മളിവിടെ കൂടിയിരിക്കുന്ന
ത് “ഞാന്‍ സണ്ണി .......ഇത് എന്‍റെ ഒരേയൊരു ഭാര്യ........വിമല “ പിന്നെ....
യും ആരോക്കെയോ വന്നു പരിചയപ്പെട്ടു ആനി വന്നു പറഞ്ഞു” ഭക്ഷ 
ണം കഴിക്കാം .നമ്മുടെയൊക്കെ കഴിഞ്ഞിട്ട് മതി അവര്‍ക്കെന്നുപറഞ്ഞ് ടെരസ്സി ന്‍റെ മിതെ പോയി .”അതുപിന്നെ അങ്ങിനെയാണല്ലോ
എന്നുപറഞ്ഞുകൊണ്ട് വല്‍സല എന്‍റെകൈ പിടിച്ചു”വ രൂ....നമുക്കു കഴി
ക്കാം”....ഞങ്ങള്‍ പന്തലിലേക്കുപോയി ....ഇറച്ചിയുടേയുംമീനിന്‍റെയുംഒരു
കളി ....എല്ലാ ജന്തുക്കളുംഉണ്ട്...ആദു..മാട്.....കോഴി....താറാവ്..പന്നിഎല്ലാ
മുണ്ട് .അവള്‍ വാചിലേക്കുനോക്കി “....മണി പത്തുകഴിഞ്ഞു....ഈ അനി
യേട്ടന്‍എവിടെയാണെന്നോന്ന്വേഷിക്കുന്നത് എങ്ങിനെ.?...ആദ്യരാത്രിയല്ലേ....?
 മടി തോന്നുന്നു.....”
ജനലക്കരുകില്‍ നിന്ന് പന്തലിലേക്ക്‌ പരതുന്നതു കണ്ട് വിമല ചോദിച്ചു ..
“ആരെയാ....നോക്കുന്നത് .....അനിഷിനെയാണോ......?ഇപ്പോഴെങ്ങും നോക്ക
ണ്ടാ....അവര്‍ കൂട്ടുകാരോത്തുകൂടിയാലങ്ങിനെയാണ്‌.....സമയം പോകുന്ന
തവ  രറിയില്ല......ഇവിടെയിങ്ങനെ കുത്തിയിരുന്നതുകൊണ്ട് ഒരു ഫലോമില്ല
വ രൂ ...വ്ന്നകത്തു കിടക്കാം......പോകാന്‍ നേരമാകുമ്പോള്‍ വിളിക്കുമ
ല്ലോ  “അവള്‍ പറഞ്ഞു “വേണ്ടാ....ഞാനിവിടിരുന്നോളം....നിങ്ങളൊക്കെ പോയി കിടന്നോളു....എനിക്കുറക്കമേ വരുന്നില്ലാ...”അവള്‍.വളരെ ദയനിയ
മായിഎന്നെ ഒന്നുനോക്കിയിട്ട ഒരു തലയിണകൊണ്ടന്നു സെറ്റിയില്‍ വച്ചു
തന്നു “എന്നാലിവിടെ കിടന്നോളൂ .....”
ടെറസ്സില്‍ നിന്നും ഹരം പിടിപ്പിക്കുന്ന താളമേളങ്ങളുംഉച്ചത്തിലുള്ള ചിരി
യും ഇടക്കിടെ മുറിഞ്ഞപാട്ടുംകേള്‍ക്കാം...ഒരു പാതിരാ കഴിഞ്ഞപ്പോള്‍...
അതും കുറഞ്ഞു കുറഞ്ഞു പിന്നെ.....നിശബ്ദം.........ചിലരൊക്കെ താഴേക്കു
വരുന്ന കാല്‍പെരുമാറ്റം കേട്ടു ..അവള്‍ അവിടമെല്ലാം പരതി”.....എവിടെ
അനിയേട്ടന്‍ ?മണി മൂന്നു കഴിഞ്ഞിരിക്കുന്നു ...പന്തലില് ആരൊക്കെയോ
തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നു .ആരോടുചോദിക്കാന്‍...?സ്ത്രീകളോ...
ക്കെ യുറക്കമാണ്.....അവള്‍ കണ്ണിലെണ്ണയുമോഴിച്ച്....അനിഷിനെ കാത്തി
രിക്കുമ്പോള്‍ മനസ്സിലോര്‍ത്തു......ഇതെന്തു വിരുന്നാണിത്?   “നേരം പര
പരാ വെളുത്തു തുടങ്ങിയപ്പോള്‍ അടുക്കളയില്‍ ഒച്ചയും വെളിച്ചവും ക
കണ്ടു.....ആദ്യമായി വരുന്നതല്ലേ ....അങ്ങോട്ടൊക്കെ കയറിചെല്ലാനൊരു
മടി .അവള്‍ അവിടെ ത്തന്നെയായിരുപ്പിരുന്നു.....അപ്പോള്‍ പ്രായമുള്ള ഒ
രു അമ്മച്ചി വന്നു ചോദിച്ചു “മോളുറങ്ങിയില്ല്യോ ....ഇതുവരെ...എന്നാ
ലൊരു കട്ടന്‍കാപ്പി കുടിച്ചോ ...ക്ഷിണംമാറട്ടെ.....”അവര്‍ ഒരു ഗ്ലാസ് കട്ടന്‍
കാപ്പി കൊണ്ടന്നുതന്നിട്ട് പന്തലിലെക്കിറങ്ങിപോയി ...ഓരോരുത്തരേയും
നോക്കി നോക്കി നടന്ന് അനിഷിനെ കണ്ടുപിടിച്ചു ത്ട്ടിയുണര്‍ത്തി .........
“ഇതെന്നാ പണിയാ..മോനേ.....അവളൊരു..പുതു മണവാട്ടിയല്ല്യോ ......എണി
ക്ക്.എന്നിട്ടവളെ.....കൂട്ടി.....വിട്ടിലോട്ടുപോ ....”
അനീഷ്‌ എണി ച്ചു മുഖം കഴുകി ...അമ്മച്ചി കൊണ്ടു കൊടുത്ത ഒരു
കട്ടനും കുടിച്ചുകൊണ്ട്...അവളെ വിളിച്ചു .......”ബാ.....പോകാം ...”
മടക്കയാത്രയില്‍ അനിഷെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു .....പക്ഷേ
അവളൊന്നും മിണ്ടിയില്ല .മനസ്സുഘനം തൂങ്ങി നിന്നു.....നാവിന് ഒരു കെ
ട്ടു വീണതുപോലെ...
“”””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””