‘’ ആകാശത്തിലെ
പറവകള്‍ ‘’ [പതിനോന്നു ] ‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
[അവര്‍
വിതക്കുന്നില്ലാ,,,,,കൊയ്യുന്നില്ലാ,,,]
കയ്യോ
വളരുന്നത്…കാലോ വളരുന്നത് എന്നുനോക്കി നോക്കി വളര്‍
ത്തിയ കുഞ്ഞുണ്ണി
മാഷിന്‍റെമക്കള്‍ക്ക് ഒരു വശം തളര്‍ന്നു കിടപ്പിലായ അച്ഛനെ ഒന്ന് വന്നു കാണാന്‍
രണ്ടുമാസം കാ ത്തിരിക്കേണ്ടിവന്നു .ബാങ്ക്ലൂരില്‍ വലിയ എന്‍ജിനീയറായ മകനും
അവന്‍റെഡാക്ടര്‍ആയഭാര്യക്കും
പബ്ലിക് സ്കൂളില്‍ പഠിക്കുന്ന മക്കള്‍ക്കും പിന്നെ എന്‍ജിയര്‍മാരായമകള്‍ക്കുംഅവളുടെ
ഭര്‍
ത്താവിനും വലിയ
വലിയ ഇംഗ്ലിഷ്സ്കൂളില്‍ പഠിക്കുന്ന അവരുടെ
മക്കള്‍ക്കും അവധി
ഒത്തു കി ട്ടാന്‍രണ്ടു മാസം കാത്തിരിക്കേണ്ടി വന്നു .അവസാനം രണ്ടു കാര്‍കളും ഒപ്പം
വന്നു മുറ്റത്തേക്ക്കയറി
നിന്നപ്പോഴത്തെക്ക്
മകള്‍ ഡോര്‍ തുറന്നോടിവന്നച്ചനെകെട്ടിപിടിച്ചു കരഞ്ഞു ,,,പിന്നാലേമകനും ‘’എന്നാലും
ഞങ്ങളുടെ അച്ചനെ ഇങ്ങിനെ കാണേണ്ടിവന്നൂലോ,,,’’മാഷ് സമാധാനിപ്പിച്ചു ‘’ ഇപ്പൊ
വടി
പിടിച്ച്അമ്മയുടെ താങ്ങോടെയെങ്കിലുംഒരു വിധം നടക്കാറാ
യീ,,,ലോ,,ഒക്കെ
ഭേദാവും’’. മക്കള്‍ക്കും മരുമക്കള്‍ക്കും പിന്നീടു
ള്ളദിവസങ്ങള്‍
തിരക്കിട്ടതായിരുന്നു ,വേഗം വിറ്റ്കാശാക്കാന്‍ പറ്റു
ന്ന രോടരുകിലുള്ള
പറമ്പും കടമുറികളുംഒരു വശം തളര്‍ന്ന അച്ഛനുംമകന് ,,,വയ്യാവേലി പിടിച്ച കാവും
കളരിയും ഇരിക്കുന്ന
വിശാലമായ പറമ്പും
തറവാടുംഅമ്മയും മകള്‍ക്ക്.അവശനായ അച്ഛന്‍റെഅഭിപ്രായമൊന്നും
ചോദിച്ച് അദ്ദേഹത്തെബുദ്ധിമുട്ടിക്കേ ണ്ടകാര്യമുണ്ടെന്നവര്‍ക്ക്തോന്നിയില്ല
.ഒരുദിവസം രജിസ്ട്രാരെവീ
ട്ടില്‍വരുത്തിഅച്ഛന്‍റെ
വിരലടയാളം പതിപ്പിക്കുമ്പോഴാണ് മാഷ് അറിയുന്നത് മക്കള്‍ സ്വത്തു പങ്കുവച്ചുകഴിഞ്ഞു
എന്ന്.ജീവച്ചവം
പോലെ ഇരിക്കുന്ന
മാഷിനോട് ദേവകിപറഞ്ഞു,,’’ അവരെന്താച്ചാല്‍
ചെയ്തോട്ടെ
,,,നമുക്കിനി എന്താ വേണ്ടത് ?അത് അവരുനോക്കിക്കോളും,,’’മാഷിന്‍റെകുഴഞ്ഞ നാവില്‍നിന്നും
വീണതെ
ന്താണെന്നുദേവകിക്കുംമനസിലായില്ല.രാത്രി
മുഴുവനും തട്ടലും മുട്ടലും തേവന്‍റെയും തേവിയുടെയുംഅടക്കിപിടിച്ച ശബ്ദവും കേട്ടു
തറ വെട്ടം വീഴും
മുമ്പേ കാറുകള്‍ രണ്ടുംപൂമുഖത്തോട് ചേര്‍ത്തു
നിര്‍ത്തി ,മകനും
മകളും കൂടെ അച്ഛനെ താങ്ങിപ്പിടിച്ച്കാറിലേ
ക്ക് കയറ്റുമ്പോള്‍
ദേവകിയും ചെന്നു,,,മാഷിന്‍റെ പിന്നാലേ,,,അപ്പോള്‍ മകള്‍ പറഞ്ഞു ‘’ അമ്മ ഞങ്ങളുടെ
കൂടെയല്ലേ ,,,ആകാറിലാണുകയറേണ്ടത് ‘’മാഷ്‌അവ്യക്തമായിപറഞ്ഞതൊന്നും
ആരും
കേട്ടതുതന്നെയില്ല,,,ദേവകിയുടെ നാവടഞ്ഞുപോയി .രണ്ടാം
മുണ്ടിന്‍റെ
കോന്തലകൊണ്ട്‌വയപോത്തി വിങ്ങുന്ന ദേവകിയെ മകള്‍
പൊതിഞ്ഞു പിടിച്ച്
അവരുടെ കാറില്‍ കയറ്റി .സ്വത്തും മുതലും
പങ്കു വച്ചപ്പോള്‍
അവര്‍ തങ്ങളെയുംപങ്കു വച്ചു എന്നറിഞ്ഞ നിമിഷം മാഷിന്‍റെ ഒരു വശം തളര്‍ന്നിട്ടും
തളരാതിരുന്ന മനസ്സ്
തളര്‍ന്നുപോയി
.മാഷിന്‍റെ ശബ്ദംകേട്ട മാത്രയില്‍ പൂവാലി കരഞ്ഞു
കൂടെ
കിടാവും,തേവനുംതേവിയുംകാറിന്‍റെ ഇരു പുറവും നിന്ന്
തേങ്ങലടക്കി .’’
തംബ്രാ ,,,പോയി സോകമായി ,,,വരണം ,,തമ്ബ്രാ’’
മാഷിന് ശബ്ദം
പുറത്തേക്കു വന്നില്ലാ .മകളുടെ കാര്‍ ദേവകിയെയുംകൊണ്ട് പാഞ്ഞു പോകുന്നത് പിന്നാലേപായുന്ന
മകന്‍റെകാറിലിരുന്നു മാഷ് കണ്ണുനീരിനിടയിലൂടെ കണ്ടു .പിന്നെ അതെപ്പോഴോ ദൃഷ്ടിയില്‍
നിന്നും മഞ്ഞു പോയി .രാത്രിയുടെ ഏതോ ഒരു യാമത്തില്‍ ബാങ്ക്ലൂരില്‍ എത്തുമ്പോള്‍
മാഷ് തീര്‍ത്തും
അവശനായിരുന്നു ,ഒരു
കസേരയിലിരുത്തിമുന്നു നാലുപേര്‍ ചുമന്ന്
മുകളില്‍ മാഷിനായി
ഒരുക്കിയിട്ടിരുന്ന മുറിയില്‍ കൊണ്ടെത്തിച്ചു .ഉള്ളില്‍ പതഞ്ഞു പൊങ്ങുന്ന അരിശം
,,,,,മുന്നില്‍
കൊണ്ടുവയ്ക്കുന്നതെല്ലാം
തട്ടി തെറുപ്പിച്ചു ,,,,ജലപാനം പോലും
ചെയ്യാതെ
കിടന്നപ്പോള്‍ മരുമകള്‍ പറഞ്ഞു ‘’ ഇനി ,,ഇതുശരി
യാകില്ല,,,ആസ്പത്രിയിലാക്കാം,,,ഞാനുണ്ടല്ലോ അവിടെ എപ്പോഴും’’
അങ്ങിനെ മാഷിനെ
ആസ്പത്രി യിലാക്കി ,മകളുടെ കൂടെ പോയ ദേവകി പല വട്ടം പറഞ്ഞു ‘’നമുക്ക് ഒന്നുപോയി
അച്ഛനെ കണ്ടു വരാം….ഡാക്ടര്‍ കൂടെയുള്ളതുകൊണ്ട്അപ്പപ്പോള്‍ വേണ്ട മരുന്നും
ചികിത്സയും ഒക്കെ
കിട്ടുമല്ലോ,,,പ്പോ കുറച്ചുകൂടി ഭേദായി ട്ടുണ്ടാവും ‘’ പോകാം ,,പോകാം
എന്നുപറഞ്ഞതല്ലാതെ അവര്‍ പോയില്ല .ആസ്പത്രിയിലെ ഒരു വലിയ ഹാളില്‍ നിരത്തിയിട്ട ക
ട്ടിലുകളില്‍
ഒന്നില്‍ മാഷിന് ഇടം കിട്ടി ,ലോഷന്‍റെയുംമരുന്നിന്‍റെയും
മണംപേറിക്കൊണ്ട്
ജനാലയിലൂടെ ഒഴുകി എത്തുന്ന കാറ്റില്‍മാഷ്
പുന്നെല്ലിന്‍റെയുംകാട്ടുപൂക്കളുടേയുംമണംആസ്വദിച്ചു,,,കോണ്‍ക്രീറ്റു
സൗധങ്ങള്‍ക്ക്പകരം
പച്ച വിരിച്ച വയലേലകളും അങ്ങുദൂരെ പാടത്ത് പണിയെടുത്തു നില്‍ക്കുന്ന
തെവനേയുംതേവിയെയും ക
ണ്ടു,,,,മരുന്ന്
കുത്തിവയ്ക്കാനും ശുശ്രൂഷിക്കാനും വരുന്ന നേഴ്സു
മാരില്‍ ദേവകിയെ കണ്ടു,,,സംത്രിപ്ത്തിയോടെ
ആ കന്നുകളടഞ്ഞു.
എന്നെന്നേക്കുമായി
,മകളും മകനും കൂടി ദേവകിയെ പൊതിഞ്ഞു
പിടിച്ചു
കൊണ്ടുവന്ന് കത്തിച്ചുവച്ചനിലവിളക്കിനുതാഴെ വെള്ളപുതച്ചു കിടക്കുന്ന മാഷിനെ കാണിച്ചു
കൊടുത്തു .പൂക്കിലപോലെ വിറച്ചു കോണ്ടലമുറയിട്ടദേവകിയോടവര്‍പറഞ്ഞു
‘’ അമ്മ കരയല്ലേ
,,,,നമുക്കിത്രയെ വിധിചിട്ടുള്ള്‌ുഎന്നു സമാധാനി
ക്കൂ ‘’,,’’സമാധാനമായി
മക്കളേ,,,,എന്നാലും ‘’അവര്‍ക്ക് ആ വാക്യം
മുഴുമിക്കാനായില്ലാ’’.
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
‘’ ‘‘
നല്ല മക്കളെ ലഭിക്കുന്നതാണേറ്റവും വലിയ ഭാഗ്യവും സുകൃതവും!
ReplyDelete