Sunday, November 30, 2014

''ആകാശ ത്തിലെപറവകള്‍ [ഇരുപത്തിമൂന്നു ]

‘’ ആകാശത്തിലെ പറവകള്‍ ‘’ [ഇരുപത്തിമൂന്ന്]
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
പരമുപിള്ള മയക്കത്തിനും ഉണര്‍വിനും ഇടയില്‍ കിളി ചിലക്കുമ്പോള്‍ പിന്നെ കാതോര്‍ത്ത് കിടക്കുന്നത് മകന്‍റെശബ്ദത്തിനു വേണ്ടി ….അങ്ങ് അമേരിക്കയില്‍നിന്നു .കയ്യോ വളരുന്നത് കാലോ വളരുന്നത് എന്ന് നോക്കി ..നോക്കി വളര്‍ത്തിയ മകന്‍….അവന്‍ പഠിച്ചു പഠിച്ച് വലിയവനായി ….വലിയകാന്‍നിലയിലുമായിയി അവനെ പോലെ തന്നെ പഠിപ്പുള്ള ഒരു പെണ്‍കുട്ടി ഭാര്യയായി വന്നു .ഇതില്‍പ്പരം ഒരു ഭാഗ്യം
എന്തിരിക്കുന്നു .മാധവി അസ്പത്രിയിലായപ്പോള്‍അവനും ഭാര്യയും വന്നു .കുറച്ചുദിവസം കൂടെ നിന്നുശുശ്രൂഷിച്ചിട്ടുപോയി …..പിന്നാലേ മാധവിയു.
താന്‍ഏകാനയപ്പോള്‍ അവര്‍ പറഞ്ഞു ‘’ ഇനി ഒറ്റയ്ക്ക് അവിടെ താമസിക്കണ്ടാ …..ഇങ്ങു പോരൂ….’’ ‘’അപ്പോള്‍ ഇവിടുത്തെ ഈ ബംഗ്ലാവും പറമ്പും മൊക്കെ എന്തുചെയ്യും ?’’ ‘’അതുനോക്കാനായി അച്ചന്‍ തനിയെ അവിടെ നില്‍ക്ക്പറ്റില്ല …വീടുംപറമ്പും അല്ലല്ലോ വലുത് …എനിക്കച്ച്നല്ലേ
വലുത് ….അതൊക്കെ നോക്കി നടത്താനൊരാളെ ഏല്‍പ്പിക്കാം….എന്‍റെഔ
ദ്യോഗികകാലാവധികഴിയുമ്പോള്‍ നമുക്ക് ഒരുമിച്ച്അവിടെ പോയി താമസ്സിക്കാം’’.
മാധവിയില്ലാത്ത….ഒച്ചയും അനക്കവും ഒന്നും ഇല്ലാത്ത…..ഈ വീട്ടില്‍
…….ഒറ്റക്ക്…വയ്യ….മോന്‍റെകൂടെ പോകുകതന്നെ ‘’അങ്ങിനെ പരമുപിള്ള ഒരു
ദിവസം മാത്രംഅകനോടോപ്പം പറന്നു…..അമേരിക്കക്ക്.അവിടെ പരമുപിള്ള
ക്ക് ഒന്നിനും ഒരു കുറവും ഉണ്ടായില്ല .മകനും ഭാര്യയും അദ്ദേഹത്തിന്‍റെ
എല്ലാകാര്യത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു .അവര്‍ ജോലിക്കുപോയി കഴിഞ്ഞാല്‍ അദ്ദേഹത്തിനു ബോറടിക്കാതിരിക്കാന്‍ ടിവി ;സി ഡി പ്ലയെര്‍
മലയാളം സിനിമാകളുടെ സിഡിഎല്ലാം കൈയെത്തും ദൂരത്ത് ഒരുക്കിവച്ചു .ആദ്യമാദ്യം ഈ ചെയ്ഞ്ജ് ഒരു രസമായി തോന്നി
പിന്നെ …പിന്നെ ഒരു ഉത്സാഹകുറവ്.അപ്പോള്‍ പിന്നെ പഴയ പഴയ
അനുഭവങ്ങളും അതുമായി ബന്ധപ്പെട്ട വ്യക്തികളും ഒക്കെ മറ നീക്കി
മനസ്സിലേക്കെത്തിനോക്കി .അവരെയൊക്കെ ഒന്ന് കാണാനും മിണ്ടാനും
ഉള്ള മോഹം അദമ്മ്യമായി .രാവിലെഅവര്‍ക്ക് പോകാനുള്ള തിരക്ക്
രാത്രി വന്നുകഴിഞ്ഞലോ പിന്നെ ഞാനോ വലുത് നീയോ വലുത് എന്ന
വടംവലി…..അതിനിടയില്‍ കിടന്നു പരമുപിള്ള പരുങ്ങി .ഒരു ദിവസം
പരമുപിള്ള പറഞ്ഞു ‘’നിങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞു വന്നാല്‍ ഈ
സൗന്ദര്യപിണക്കമെല്ലാം തീരും…..പിന്നെ ആ കുഞ്ഞാകുംനിങ്ങളുടെഎല്ലാം ‘’
അവന്‍ ദീന…ദീനമായഒരു ഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി .
ചൊടിച്ചുകൊണ്ടവള്‍ പറഞ്ഞു ‘’എന്‍റെയീ ജോലി തിരക്കിനിടയില്‍ പ
ത്തുമാസംചുമന്ന്…വയറും വലിച്ചു …വലിച്ചു കൊണ്ടുനടക്കാനും പിന്നെ
അതിനെ നോക്കി വളര്‍ത്താനും ഒന്നും എനിക്ക് പറ്റില്ല….എല്ലാവര്‍ക്കും ഓമനിക്കാനും കൊഞ്ചിക്കാനും ഒക്കെ എന്‍റെ…’’ റ്റെഡി ‘’ യുണ്ട് .അവള്‍
രോമകുപ്പായമണിഞ്ഞതു പോലെയുള്ള ഒരു ചെറിയ പട്ടിയെ എടുത്തുമ്മ വച്ചു.പരമുപിള്ളക്ക് ആകെ ഒരു ശൂന്യത .ശൂന്യമായ വീട്….ഒച്ചയും അനക്കവുമൊന്നും ഇല്ലാതെ….മിണ്ടാനും പറയാനും ആരും ഇല്ലാതെ …………
നാളെയെന്നകണക്കുകൂട്ടലുകളില്ലാതെ……മോഹങ്ങള്ക്കോഒന്നും ഒരര്‍ത്ഥവുമില്ലാതെ ……എല്ലാം അന്ന്യം നിന്നതുപോലെ ….വയ്യാ …അവളെ
പ്പോലെ നായകുട്ടിയെസ്നേഹിക്കാനും ലാളിക്കാനും ആവുന്നില്ല .ഈ
ശൂന്ന്യതയില്‍ നിന്നും പരിചിതമായ ശൂന്ന്യതയിലേക്ക്പോകാന്‍ വെമ്പി ..m
പരമുപില്ലയുടെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ മകന്‍ മനസ്സില്ലാമനസ്സോടെഅച്ചനെ നാട്ടിലേക്കയച്ചു .’’ ഇവിടെ ….ഇവിടെ
മാവിലെറിയാന്‍വരുന്ന കുട്ടികളുടെ ശബ്ദം കേള്‍ക്കാം…..കുട്ടിയും കോലും
കളിക്കാന്‍വരുന്ന കുട്ടികളെ ക്കാണാ…..ഒരു ചെറ്യമിട്ടായി പൊതിയോ..
ഒരു ഉണ്ട ശര്‍ക്കരയോ കാണുമ്പോള്‍ കൈ നിട്ടിക്കൊണ്ടോടിവരുന്ന നിഷ്ക്കളങ്കരായകുട്ടികളെ ക്കാന്നാം….അവരില്‍ പിച്ച വയ്ക്കുന്നവനെ
എടുത്തു മടിയില്‍ വച്ചുലാളിക്കാം……ത ന്‍റെ വാര്‍ദ്ധക്ക്യം ധന്ന്യ മയതുപോ
ലെ ‘’ …




m

3 comments:

  1. വാര്‍ദ്ധക്യം നമുക്ക് നാം ജനിച്ചുവളര്‍ന്ന നമ്മുടെ ദേശത്ത് തന്നെ വേണം. അല്ലെങ്കില്‍ ദുരിതം

    ReplyDelete
  2. അജിത്ത്പറഞ്ഞത്‌ ശരിയാണ് .പ്രായംകൂടുംതോറുംവീടിനോടുംച്ചുറ്റുപാടിനോടുംഒക്കെയുള്ള കെട്ടുപാടുകള്‍കൂടി വരും .ഇന്നില്ലാത്ത നമുക്കുവേണ്ടപെട്ടവരെല്ലാം ഇവിടെ ഉള്ളതുപോലെ ..എന്‍റെ ഹസ്ന്‍റെസാന്നിധ്യം ഈ മുറിയില്‍ ഞാനറിയുന്നു

    ReplyDelete
  3. ജോയിന്‍ ചെയ്യുന്നു ആദ്യം മുതല്‍ വായിക്കാന്‍...

    ReplyDelete