Sunday, November 16, 2014

’’ ആകാശത്തിലെ പറവകള്‍ ‘’[ഇരുപത്തി രണ്ട്’’]
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
കറിയാച്ചന്‍ തോളത്തുകിടന്ന ചുട്ടിതോര്‍ത്തെടുത്ത് ഒന്നുകുടഞ്ഞ്തല
യില്‍ ഒരു കെട്ടുംകെട്ടി അവറാന്‍റെചായക്കടയുടെമുന്നിലിട്ട ബഞ്ചില്‍ തല ഉയര്‍ത്തിയിരുന്നു ….മകന്‍റെകത്തുംഫോട്ടോകളുംപോക്കറ്റിലിട്ടുകൊണ്ട്…ഗോപാല പിള്ളയും വ്ര്‍ക്കിച്ചേട്ടനും പാച്ചന്‍പിള്ളയും‘ഒക്കെ വരുന്നതും
കാത്ത്.എന്നും അവിടെ ഒരു അന്‍ഞ്ച്രഞ്ച്രരമണിയാകുമ്പോഴേക്കും
ഒരു സഭ കൂടലുണ്ട്.നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളുംലോക കാര്യങ്ങളും എല്ലാം അവിടെ ചര്‍ച്ച ചെയ്യപ്പെടും .
അങ്ങ് ദൂരെ ഒരു നിഴലുപോലെപാച്ചുപിള്ള കുന്നിറങ്ങി വരുന്നു
ഒറ്റയടിപാതകള്‍കൂടിചെരുന്നിടത്തുനിന്ന് ഒന്നു കൂകിവിളിച്ചു.മറു
തലക്കല്‍ നിന്നും മറുവിളി കൂകി .അതുലഷ്മണനാണു.കറിയാച്ചന്‍
അവരിങ്ങേത്ത്തുംബോഴത്തേക്കുംഒന്നു കുടഞ്ഞ് നിവര്‍ന്നിരുന്നു .
മുഖത്ത് വെള്ളത്തുള്ളികള്‍ വിഴുന്നു…വെള്ളംവീണ്ടുംശക്തിയായി
വീണപ്പോള്‍കറിയാച്ചാന്‍കാലന്‍ കുടയെടുത്ത് നിവര്‍ത്തി .പിന്നെയും വെള്ളത്തുള്ളികള്‍……കണ്ണുകള്‍ ചിമ്മി ചിമ്മി തുറന്നുപോയി ….അന്ധാളിപ്പോടെ മകന്‍റെമുഖം ‘’ അപ്പച്ചാ…അപ്പച്ചാ…ഇതെന്നാ പറ്റി…’’?അവന്‍റെപിന്നില്‍ നിഴലുപോലെ …..ഈഷ്യയോടെ മേഴ്സി
യുടെ മുഖം .’’ എന്നാ ..പറ്റാനാ…..ഇരുളും വെളിവുമില്ലതുള്ള ..
ഒറക്കം…വേറെ എന്നാപണി..’’കറിയാച്ചന്റെ ഉറക്കം തെളിയാന്‍ അതുമതിയായിരുന്നു….ശിങ്കപ്പോരിലേക്ക് അവള് കെട്ടിക്കൊണ്ടു വന്നതല്ല്യോ അവനേ……വീട്ടുപണി മുഴുവനുംചെയ്യുന്നതവനാ …
എനിക്ക് കൊച്ചിനെ നോട്ടം ….പിന്നെ ക്യു നിന്ന് പാലുമടിച്ചോണ്ട്
വരണം…മൂത്ത കൊച്ചിനെ കൊണ്ടുപോയി വണ്ടി കേറ്റി വിടണം
….വണ്ടി വരാവുമ്പോ ചെച്ച്ന്ന് കൂട്ടി ക്കൊണ്ട് വരണം .രാവിലേm
അവള് അവന്‍ തയ്യാറാക്കി വച്ചിരിക്ക്ക്കുന്നചോറ്റുപാത്രംഎടുത്തു
അവള്ടെ പൊങ്ങച്ച സഞ്ചിയില്‍വച്ച്;പോയ്ക്കാലും വച്ച് വരുംബോഴേക്കും അവന്‍ ജീവനും കൊണ്ടോടി എത്തും …കാറില്‍ അവളെ ഓഫീസില്‍
കൊണ്ട്ആക്കാന്‍ …പിന്നെ പൊടികൊച്ചിനെകൊണ്ടാക്കണം ,എന്നിട്ടുവേണം അവന്‍റെ ജോലി സ്ഥലത്തുപോകാന്‍. അവനു പണി ഒരു സര്‍വീസ്സസ്റ്റേഷനിലാ….ഇഗ്ലീഷില്‍പറയുംബം..കേള്‍ക്കാന്‍കൊള്ളാം…..കാറ്‌കഴുകലും തുടക്കലും മറ്റുമാപണി ….അവളേക്കായ്കൂടുതല്‌കാശവനുണ്ടാക്കിയാലും സ്റ്റാറ്റസ്സ് അവക്കല്ല്യോ …..
നേഴ്സല്ല്യോ …ജോലി സ്ഥിരതയും അവക്കല്ല്യോ ?പിന്നവളെ താങ്ങാതൊക്കുവോ….താനോ …താന്‍ ഇല നക്കി നായരുടെ ചിറിനക്കി നായര് …….കറിയാചെന്‍തന്നേഇരുന്നു ചിരിച്ചു . ഫോട്ടോയിലെ അവന്‍റെ
ഡ്രസ്സും പത്രാസുംകാറും ഈ വലിയ മാളികയും ഒക്കെ കണ്ടപ്പോള്‍ തോന്നി ഇവിടം സൊര്ഗ്ഗ്മാണെന്ന്..ഈ മാളികേല്‍ഇതുപോലെ എത്ര കുടുംബങ്ങള്.ണ്ട്.മുട്ടചിറയിലെ ഓല മേഞ്ഞ വിടുംഅവറാന്‍റെചായ പീ
ടികയുംമണ്ണ് പുരണ്ട ഒറ്റ മുണ്ടും കൈലിയും ഉടുത്തുപാടത്ത് പണിയെടുക്കുന്ന പണിയാളരെയുംഒക്കെ മറന്ന് എനിനെയും ശിങ്ക
പൂരിലെത്താന്‍മോഹിച്ച നിമിഷം മോന്‍റെവിളി വന്നു ‘’അപ്പച്ചനും അമ്മച്ചിയും ഇങ്ങുപോരെ …തനിയേഅവിടെ കിടക്കണ്ട…വയസായില്ലേ
….ഇനി ഞങ്ങളുടെ കൂടെ മതി ‘’.പിന്നൊന്നും ഓര്‍ത്തില്ല ….വീടുവിറ്റു..
പശൂനെ വിറ്റു…കോഴികളെ വിറ്റു…എല്ലാം വിറ്റകാശു ചില്ലി മാറാതെ
അവന്‍റെകയ്യില്‍ വച്ചുകൊടുക്കുമ്പോള്‍ മനസ്സ് നിറഞ്ഞു .അവന്‍ ഞങ്ങളെ
വിമാനത്തില്‍ഇങ്ങു കൊണ്ടുപോന്നു….പിന്നെ മറിയാമ്മക്ക് വീട്ടുപണി
….എനിക്ക് പുറംപണി .ഏറതാമസിയാതെ കര്‍ത്താവ്അവളേയങ്ങ് രക്ഷ
പ്പെടുത്തി …പാപിയായ ഞാന്‍ ഒറ്റയ്ക്കായി….നിന്നുതിരിയാന്‍ഇടമില്ലാത്ത
ഈ കുടുസ്സു മുറിയില്‍ ഞാനും കൊച്ചുമോനും അവളുടെ ഒരാങ്ങളയും
ഈ തിരക്കിനിടയിലും ഞാനേകനാണ്…..കണ്ണടഞ്ഞാല്‍പിന്നെ മുട്ടച്ചിറയില്‍
…വര്‍കകിച്ചന്‍റെ ,ഗോപാലപിള്ളയുടെ ,പാച്ചന്‍പിള്ളയുടെ,കൂടെ പാടത്തും
അവറാന്‍റെ ചായ പീടികയിലും …..അവരോടൊത്ത് ‘’…ഇനി എന്ന് ‘’എന്നോര്‍ക്കുമ്പോള്‍ ‘’j.കറിയാച്ചന്‍റെ
ചുണ്ടുകള്‍ താനറിയാതെ പാടി’’ ‘’ സമയമാം രെഥത്തില്‍ ഞാന്‍ ..സ്വര്‍
ഗ്ഗ യാത്ര ചെയ്യുന്നു ….എന്‍ സ്വദേശം കാണ്മതിന്നായ് തനിയേ പോകുന്നു .’’
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’



1 comment:

  1. എന്‍ സ്വദേശം കാണ്മതിനായ് ഞാന്‍ തനിയേ പോകുന്നു

    ReplyDelete