Thursday, October 26, 2017

''ഒരു ന്യു ജെന്‍ കഥ''

‘’ഒരു  ന്യു ജെന്‍ കഥ ''
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’''''''''''''''''
‘’എടീ…..ഷീ.നെ നീ ഇങ്ങനെകെടന്ന്..പെടാപ്പാടുപെടുന്നതെന്തിനാ….ഒരു കല്യാണംകഴിച്ചുകൂടെ…ഒരുരണ്ടാംകെട്ടുകാരന്‍ വന്നിരുന്നു എന്നുനീപറഞ്ഞല്ലോ..ഒരു കൊച്ചുണ്ടായലെന്താ ,കൊച്ചിനെ നാട്ടില്‍അവന്‍റെ
അമ്മചിയെയോ ആരെയെങ്കിലും യേല്പിചോളും.ഗള്‍ഫെന്നുകേട്ടാപിന്നെ ഒന്നുംവേണ്ടാ..ഇവിടുത്തെ സെന്റിന്റെ മണവും,കിട്ടാന്‍പോകുന്നപണത്തിന്‍റെ കിലുക്കവും,ഫോട്ടോയില്‍കാണുന്ന
കാറുകളുംമാളികകളുംഒക്കെകണ്ടോണ്ടിങ്ങുപോന്നോളും.പിന്നെ അടുക്കളപണി……ഇംഗ്ലീഷില്‍പറയാം  കുക്കിംഗ് ,വാഷിംഗ് ,ക്ലീനിംഗ്,
ഷോപിംഗ് ,ബെബിസിറ്റിംഗ് ,ഒക്കെ കഴിഞ്ഞു അടുത്തുള്ള ഒരുപെട്രോള്‍
പമ്പിലോ…സൂപര്‍മാര്‍കെറ്റിലോ ഒരു പാര്‍ട്ട്‌ടൈം ജോലി. പാസ്പോര്‍ട്ടുംവിസയുംഎല്ലാംഅറബിയുടെകയ്യിലായാല്‍പിന്നെ അവനെവിടെപ്പോകും.എങ്ങിനെയായാലുംഒരു മൂന്നുകൊല്ലം…..അത് കഴിഞ്ഞലോചിക്കാം എന്തുവേണമെന്ന്.’’
’’’ ഞാനലോചിക്കുവാരുന്നു….നീ…പറയുന്നതുനേരാ…ആവഴിയൊന്നു നോക്കിയാലോ..’’
‘’ എന്നേ കണ്ടുപഠിക്ക്…ഈവര്‍കിച്ചനെ എനിക്കു വേണ്ടിയിട്ടാണ
ഇങ്ങോട്ടു കെട്ടിയെടുത്തത്..നാട്ടില്‍ തരക്കേടില്ലാത്ത ഒരുവീട്ടിലെ വേ
ലേംകൂലീമൊന്നുമില്ലാതെ നടക്കുന്നു ,പിന്നെ ഞാന്‍ നോക്കിയത് വീട്
നോക്കാന്‍ഒരാള്‍….അതുമാത്രം.എല്ലാപണിയുംചെയ്തോളും…പിന്നെ അടുത്തുള്ള പെട്രോള്‍പമ്പില്‍ ഒരു ജോലി.ഇടക്ക് വല്ലപ്പോഴുംനമ്മുടെ
ഗാംഗിലെ പാര്‍ട്ടിക്കോ ഒരു ഡ്രൈവിനോ ഒക്കെ കൊണ്ടുപോകും.

മൂന്നുകൊല്ലം സ്വസ്ഥം.പിന്നത്തെ കാര്യം പിന്നെ നോക്കാം’’
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''puthiya generation''''''''''''''''''''''''''''''''''''''''''avaringane