Tuesday, April 30, 2013


''മധുപുരാണം ''ഭാഗം പതിനെട്ട് '''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അവര്‍ വന്നു കയറിയതോ ....അവിടെയും ഇവിടെയും തട്ടിയും ...മുട്ടിയും ..എന്നിട്ട് വളഞ്ഞുനിന്നുകൊണ്ട് ...കൈ ചൂണ്ടിപറഞ്ഞു ''എന്നാപിന്നെ പോക്ക്അങ്ങു  നാളെ രാവിലേ യായാലോ.....''?
വാക്കുകള്‍ നാവില്‍ നിന്നും വഴുതി ...വഴുതിയാണ്
വീ ണത്.സുമി അതിനു മറുപടിയൊന്നും പറയാതെ മുറിയില്‍ കയറി
കതകടച്ചു .ലില്ലി ഇതികര്‍ത്തവ്യഥാമൂഢയായി  ആരുടെയും മുഖത്തുനോക്കാതെ  നിന്നു. '' വാ...നിഞ്ഞേ... വീത്തിലാ ക്കീ ത്തു ..ഞാ..കൂതെ ...പോവാം ...ഈ ..ലാത്തിരി ല് ...തന്നേ...പോവണ്ടാ ...''. ഞാ..
ലില്ലി തറപ്പിച്ചു തന്നെ പറഞ്ഞു '' ഇന്നിനിയാരും...ഈ പരുവത്തില്‍
എങ്ങും പോകുന്നില്ലാ ....കൂട്ടുപോകുന്നയാള്...എല്ലാത്തിലും കേമം ''.
സോളമനും അനീഷുംമുന്‍വശത്തെ മുറിയില്‍ കയറിയതും കൂര്‍ക്കം
വലിച്ചു തുടങ്ങി .എവിടെകേ ള്‍ക്കം സ്വതവേ ബോധം നശിച്ച്ചയവ്ര്‍
ബോധം കേട്ടുറങ്ങി എന്നറിഞ്ഞപ്പോള്‍ ലില്ലി പതുക്കെ സുമിയുടെ വാതലില്‍മുട്ടി .അമ്മ കാണാത്തപൂരങ്ങളൊക്കെ കണ്ട് എന്തു ചെയ്യേണ്ടു
എന്നറിയാതെ  രണ്ടാം മുണ്ടിന്‍റെകോന്തല കൊണ്ട് വായപൊത്തിശബ്ദം ഉണ്ടാക്കാതെ തേങ്ങി .ലില്ലിയുടെ പതിഞ്ഞ ശബ്ദത്തിലെ വിളികെട്ടപ്പോള്‍
അവള്‍ വാതിലിന്‍റെ സാക്ഷാ നീക്കി .ലില്ലി വാതില്‍ തുറന്ന്അകത്തുചെന്ന് അവളെ ആശ്ലേ ഷിച്ചുകൊണ്ട് പറഞ്ഞു  '' നമ്മള്‍ പെണ്ണുങ്ങള്‍ എന്തു ചെയ്യാന്‍ ....എല്ലാം സഹിക്കാനും ക്ഷമിക്കാനും വിധിക്കപെട്ടവര്‍ ....ഈ നശിച്ച മദ്യം എത്ര എത്ര കുടുംബ ങ്ങളെയാണ്
വഴിയാധാ രമാക്കുന്നത് ....എത്രയെത്ര സ്ത്രീകളുടെജീവിതമാണ്‌  കണ്ണുനീ രിലാഴ്ത്ത്തുന്നത്...നിനക്ക് വീട്ടിലേ ക്കു ചെന്നുകയറാം...അവിടെ അച്ഛനുംഅമ്മയും സഹോദരങ്ങളും ഉണ്ട് തുണക്ക്...ഞങ്ങള്‍ക്ക് അതും
പറ്റില്ലല്ലോ ....വന്നുകേറു ന്നിടത്ത്എന്തു തന്നെയായാലും കിടന്നനുഭവിക്കുക..അല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല ....ഇനി നാളെ രാവിലേ അങ്ങോട്ടു കയറി ചെല്ലുമ്പോള്‍ പറയുന്നതെല്ലാം കേള്‍ക്കണം .പറയാവുന്നതും പറയാന്‍ പാടില്ലാത്തതും ഒക്കെ പറഞ്ഞെന്നിരിക്കും .....അമ്മച്ചിയുടെ മൂടുപോലെ ...ഒന്നും കേള്‍ക്കത്തഭാവത്തില്‍...ഒന്നും മനസിലാകാത്ത ഭാവത്തില്‍ ...അടുത്തകാര്യംനോക്കിക്കോണം ..എന്നാലി ശൌര്യമുള്ളആണുങ്ങള്‍
അമ്മച്ചിയെ ക്കണു മ്പോള്‍കവാത്തുമറക്കും .''സുമിയൊന്നും മിണ്ടിയില്ല .
ലില്ലിക്കു തോന്നി വരേണ്ടിയിരുന്നില്ലെന്ന്.പലപ്രാവശ്യം പറഞ്ഞതാ ..
അവര് കൃത്യ സമയത്തുതന്നെ പോയ്ക്കോട്ടെ...നമുക്ക് ഒരു ദിവസം
അന്തിക്കാട്ടേക്കു പോകാം ....ഇന്നിനി നമ്മളുചെന്നാല്‍ അവര്‍ക്ക് സമയത്തിനിറങ്ങാന്‍പറ്റുകേല ....എന്നൊക്കെ ...ആരു കേള്‍ക്കാന്‍ .
സുമിഒരരുകിലേ ക്കുനിങ്ങി കിടന്നുകൊണ്ടുപറഞ്ഞു   '' ലില്ലി  കിടക്കു
 ....ഒന്നും കഴിച്ചുമില്ലല്ലോ ..ഉച്ചക്കു കൊണ്ടുവന്നതെല്ലാം ഇരിക്കുന്നുണ്ട്‌ ..''വേണ്ടാ...ഇനി ഒന്നും എനിക്കിറ ങ്ങുകില്ലാ...നിനക്ക് വേണമെങ്കില്‍ ഞാന്‍ ഒരു പ്ലേറ്റില്‍ എടുത്തുകൊണ്ടുവന്നു തരാം ''.വേണ്ടാ..... ഒട്ടും
വിശപ്പില്ല ...''  അപ്പോള്‍ കുട്ടിയുണര്‍ന്നു കരഞ്ഞു .ലില്ലി കുട്ടിയെ എടുത്ത് അവളുടെ അരുകില്‍ കൊണ്ടുകിടത്തി '' അവനു വിശക്കുന്നുണ്ടയിരിക്കും.കുറേ നേര മായില്ലേ ഉറങ്ങുന്നു ..നീ അവനു
പാലുകൊടുക്ക്‌ .....''
നേരം വെളുത്തുതുടങ്ങിയപ്പോള്‍ തന്നെ ലില്ലി അടുക്കളയില്‍ കയറി
ചായ ഉണ്ടാക്കി ഊണു മേശമേല്‍  വച്ചു കൊണ്ട് പറഞ്ഞു '' ഇനി വേഗം ചായയും കുടിച്ചുകൊണ്ട് പോകാന്‍ നോക്കു ..ഞാന്‍  എങ്ങിനെ  യെങ്കിലും സോളമനെ ഉണര്‍ത്തട്ടെ ''.ലില്ലി സോളമന്‍ കാലില്‍പിടിച്ചി  ട്ടുരുട്ടിയിട്ടും നുള്ളി നോവിച്ചിട്ടും മൂളി ...മൂളി
കാലുകള്‍ ആട്ടിയാട്ടി കിടക്കുന്നതല്ലാതെ കണ്ണ് തുറക്കുന്നില്ല .പിന്നെ
നുള്ളിയും നോവിച്ചും ഒക്കെ ഉണര്‍ത്തിയപ്പോള്‍ പാന്‍റ്ആകെനനഞ്ഞി
രിക്കുന്നു ...മെത്തയും...അതു മറ്റാരും കാണാതെ എങ്ങിനെയും അങ്ങു കൊണ്ട് പോയാല്‍ മതി എന്നായി ലില്ലിക്ക്.സോളമന്‍ അങ്ങിനെയാണ്
മദ്യം അധികമായാല്‍ പിന്നെ ഉറക്കത്തില്‍ കിടന്നു മൂത്രമൊഴിക്കും .അതിനും അമ്മായി അമ്മക്കുകുറ്റം ലില്ലിയുടെതാണ്....'' അങ്ങിനെയങ്ങു
ബോധംകെട്ടുറങ്ങിപോയാല്‍ ഒരു പാതിരാ യാകുമ്പോള്‍ഒന്നുണര്‍ത്തി
ക്കൂ ടായോ ?...അവക്കും ബോധം കേട്ടുപോയോ ?..അവനിങ്ങനെയോന്നുമായിരുന്നില്ല ....ലീ ലമ്മേടെ  മാപ്ലേം കുടിക്കും ..കുടിക്കാത്തവരാരുണ്ട്?...ലിമി റ്റു വിട്ടുകുടിക്കാനവ ളു..സമ്മതി ക്കു
കേല ...അവളു 'ബെബിച്ചാ 'ന്നൊരു വിളി വിളിച്ചാല്‍ അവനന്നേരമെ
ണിക്കും ...അത്രക്കും സോരുമയാ ....അവരു തങ്ങളില്‍ "ലില്ലി   ഓര്‍ത്തു
''നമ്മുടെ മാപ്ല പെങ്കോന്തനാകാത്തതും നമ്മുടെ കുറ്റം ''.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''   

Monday, April 22, 2013


''മധു പുരാണം ഭാഗം പതിനേഴ് '''
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അല്‍പ്പ സമയം കഴിഞ്ഞ് ലില്ലി പറഞ്ഞു '''ഇങ്ങനത്തെയൊക്കെ യാളുകളെ തനിച്ചാക്കി പോയാലത്തെ കാര്യം ഞാന്‍ പറയേണ്ടല്ലോ ..
അതുകൊണ്ട് പോകുന്നതൊക്കെ കൊള്ളാം....പോയാല്‍ പിന്നെ കമ്പനി കൂടുന്നതൊക്കെ ഇവിടെയായിരിക്കും ....അതെന്തെങ്കിലുമാകട്ടെ...ഇവിടല്ലെങ്കില്‍ വേറൊരിടം അവര്‍ കണ്ടുപിടി ച്ചോളും....എന്നാലും എത്രയും വേഗം മടങ്ങിയെത്തുന്നതാ
നിനക്കും കുഞ്ഞിനും നല്ലത് ...ഇവിടെ വേറെയാരും ഇല്ലല്ലോ ...എന്തുമാകാമല്ലോ ...''
സുമി പറഞ്ഞു '' അതു ശരിയാവില്ലല്ലോ ...ചവുട്ടിയാല്‍ കടിക്കാത്ത പാ
മ്പ് ഉണ്ടോ ?....ക്ഷമിക്കുന്നതിനും ..സഹിക്കുന്നതിനും ഒക്കെ ഒരതിരില്ലേ ?
നോക്കാം എവിടം വരെ പോകുംമെന്ന്..? ''
''.നീ ....എന്തനുഭവിച്ച്ചിരിക്കുന്നു .....ഇവരുടെ ഗാങ്ങില്‍ഉണ്ടായിരുന്ന ഒരു ഹേമചന്ദ്രന്‍ ....ചീഫ്‌എഞ്ചിനിയരുടെ മകന്‍ ...തൃശൂരിലെ പേരുകേട്ട ഒരു കുടുംബത്തിലെ അംഗം ...ഒരേയൊരു സഹോദരി ...സഹോദരി ഭര്‍ത്താവു ഡാക്ടര്‍ ....അനിന്തിരവര്‍ ഡാക്ടര്‍മാര്‍..ഹേമന്‍ കോളേജില്‍
എത്തും മുമ്പേ തുടങ്ങി വെള്ളമടി ...വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പഠിപ്പ്നിര്‍ത്തി കറക്കം തുടങ്ങി .ഇരുപത്തി രണ്ടോ ..ഇരുപത്തി മൂന്നോ വയസാ യപ്പോഴത്തെക്കുംവീ തം ചോദിച്ചു വഴക്കുതുടങ്ങി .ഒരു തരത്തിലും നേരെയാക്കാന്‍ പറ്റുകില്ലെന്നുകണ്ടുകൊണ്ട് വീ തം
 തിരിച്ചു കൊടുത്തു .അതു വിറ്റ്പ്ലെയിനില്‍ പറന്നുനടന്നു കുടിച്ചുതിര്‍ത്തു .പണമില്ലാത്തവന്‍പിണം...ചിലവാക്കാന്‍ കയ്യില്‍ പണമില്ലാതാ യപ്പോള്‍ പതുക്കെ   പതുക്കെ പുറത്തായി ...ആരും അടുപ്പിക്കതായി .ഇപ്പോള്‍ കുറച്ചു നാളായി കണ്ടിട്ട് ...ഉണ്ടോ മരിച്ചോ
ആര്‍ക്കറിയാം....ആര്‍ക്കറിയണം .ആത്മ ധൈര്യ മൊക്കെ പ്രസംഗിച്ച ലില്ലി ദൂരെ എവിടേക്കോനോക്കിയിരുന്നു .അപ്പോള്‍ ആ...കണ്ണുകളില്‍
നിഴലിട്ടത് നഷ്ടബോധമായി രുന്നു
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''Thursday, April 18, 2013


''  മധു പുരാണം ഭാഗം  പതിനാറ് ''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അങ്ങിനെ സോളമനും അനീഷുംവന്നുകയറിയത്‌ മണി എട്ടാ യപ്പോള്‍.സുമിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു .പക്ഷേ ലില്ലി
അതുമിതുമൊക്കെ പ്പറഞ്ഞിരുന്നതുകാരണം അവളുടെ മനസ്സിലേ വിഷമമൊക്കെ കുറേമറന്നിരുന്നു .പിന്നെ ഇപ്പോള്‍ ഇതൊന്നും ഒരു പുതുമയല്ലല്ലോ ...എല്ലാം നിത്യവും അരങ്ങേറി ക്കൊണ്ടിരിക്കുന്നതാണ
ല്ലോ .അവരെ കാത്തിരുന്ന സമയമത്രയും ലില്ലി അവരുടെ സുഹൃത്തുക്കളുടെയും ഭാര്യമാരുടെയും കഥകള്‍ പറഞ്ഞുകൊണ്ടി
രുന്നു . ലില്ലി പറഞ്ഞു '' റാം മോഹനെയും വല്സലയെയും കുറേ നാളായി കണ്ടിട്ട് .ഒരിക്കല്‍ ഞാന്‍ സോളമാനോട് അവരെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ അങ്ങു നാട്ടി ലാണെന്നുപറഞ്ഞു .പാവം വത്സല ...കുളിയും തോഴീലും കൊലമിടിലുംഒക്കെയായി ക്കഴിഞ്ഞ ഒരു ബ്രാ ഹ്മണകുട്ടി ....അവള്‍ ഈ നഗരത്തിലെ അടിച്ചുപൊളി വല്ലതും കണ്ടിട്ടുണ്ടോ ..
ഒരിക്കല്‍ അനീ ഷുംരംമോഹനും കൂടി ഒരു പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു  രാംമോഹന്‍റെ വീട്കുറച്ചുള്ളിലാ യിട്ടായിരുന്നു
വീ ട്ടിലേക്കുള്ള വളവെടുക്കുമ്പോള്‍ ബൈക്ക് വേലി പൊത്ത്ഒരാള്‍ അകത്തും ഒരാള്‍ പുറത്തും ആയി .സീറ്റില്‍ഇരുന്നുകൊണ്ട് തന്നെ ബൈക്ക് ഊരിയെടുക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല .കൈയ്യുംകാലുംഒന്നും
ഉറക്കുന്നില്ല അതേപടി ഒരാള്‍ വേലിക്കപ്പുറ വും ഒരാള്‍ വേലി ക്കിപ്പുറ വുമായിബൈക്കിലിരുന്നുറങ്ങി.രാവിലേ വത്സലയുടെ അച്ഛന്‍ ഉണര്‍ന്നു വരുമ്പോള്‍ കാണു ന്ന കാഴ്ച ? ....ആപാവത്തിന്‍റെ മനസ്സ്തളര്ന്നുകാണും .അദ്ദേഹം മകനേയുംകൂട്ടി വന്നുരണ്ടുപേരെയും
തട്ടിയുണ ര്‍ ത്തി .....ബൈക്ക് വലിച്ചൂരി എടുത്തു കൊടുത്തു .മരുമകന്‍റെ...മുഖ ത്തുനോക്കിയദ്ദേഹംഒന്നും പറയില്ല .പിന്നെ അന്നുമുഴുവനുംഅദ്ദേഹം പൂജാമുറിയില്‍ തന്നെയായിരുന്നു എന്നവള്‍ പറഞ്ഞു.പോരാന്‍ നേരത്ത് അവള്‍ അച്ഛന്‍റെ പാദംതൊടുമ്പോള്‍ ചൂടുള്ള രണ്ടു തുള്ളി കണ്ണുനീ ര്‍ അവളുടെ നെറുകയില്‍ ഇറ്റ്‌ വീണു.
 ..''''''''

Tuesday, April 2, 2013

''മധു പുരാണം '' ഭാഗം പതിനഞ്ച്


''മധു പുരാണം '' ഭാഗം പതിനഞ്ച്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ആ ഒരു വിശ്വാസ ത്തില്‍ മുന്നോട്ടു പോകുകയല്ലാതെ മറ്റു നിവര്‍ത്തി യൊന്നും സുമിയുടെ മുന്നിലില്ല .ഏതായാലും പ്രസവ ശുശ്രൂഷ യുടെ പേരും പറഞ്ഞു അവിടെ നിന്നും കുറച്ചു നാളത്തേക്ക് ഒന്നുമാറിനില്ക്കാന്‍ തന്നെയവള്‍തിരുമാനിച്ചു .അമ്മയ്ക്ക്
വയസായ അച്ചനെ ത നിച്ചാക്കി നെഎത്ര നാള്‍ ഇവിടെ നില്‍ക്കാന്‍.അ
തും ഒരു കാരണമായി. അനീഷ്നോടവള്‍പറഞ്ഞു '' പോനുള്ള ദിവസം
തിരുമാനിക്ക്ണം...ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ടാണല്ലോ പോകുന്നത് ...വെയിലുരക്കുന്നതിനു മുന്‍പ് തന്നെയങ്ങെ ത്തണം...
അവിടെ കുഞ്ഞിനും എനിക്കും ഉള്ള ഒരു മുറിയൊക്കെ ഒരുക്കണം ...
തോട്ടിലുകെട്ടണം ...അങ്ങിനെയൊക്കെ ചില കാര്യങ്ങള്‍ അവിടെയും
ചെയ്യനുണ്ടല്ലോ ..അതുകൊണ്ട് ചെല്ലുന്ന ദിവസവും സമയവുമെല്ലാം
അവരെ നേരത്തേ യറി യിക്കണം..ഈ വരുന്ന ഞായറാഴ്ചയായാല്‍
നന്ന് ..ആര്‍ക്കും അവധിയെടുക്കേണ്ടി വരില്ലല്ലോ .'' അനിഷു പറഞ്ഞു
'' അതിനെന്തിത്ര ഒരുങ്ങനിരിക്കുന്നു ...ഒരു തൊട്ടിലുകെട്ടണം...അതാണോ
..ഇത്രവലി യപ്രശ്നം.?...അതു ഞാന്‍ കെട്ടിത്തരാം ..''
''...ചുരുക്കം ഈ ഞായറാഴ്ച പോകലുണ്ടാവില്ലേ ...എനിക്കതറി ഞ്ഞാ
മതി ...''
''..സോളമനും ലില്ലിയും ..ഈ ഞായറാഴ്ച്ച കുട്ടിയെ ക്കാണാന്‍ വരുമെന്നുപറഞ്ഞിരിക്കുകയാ .അവര്‍ രാവിലേ വരും ...അവര്‍ വന്നു പോയിട്ടു...നമുക്കുപോകാം....''
''   ങ്ങാ....എന്നാപ്പിന്നെ ...ഞായറാഴ്ച പോകലുണ്ടാവില്ല .....നല്ല പാര്‍ട്ടിയാ .....ചക്കിക്കൊത്ത ചങ്കരനും ....''സുമിക്കുവല്ലാ തെ യരിശം വന്നു..അവള്‍ പറഞ്ഞു '' പിന്നേ..ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം
...കമ്പനിയൊക്കെ...ഒരു രണ്ടു മണിയോടെ അവസാനി പ്പിച്ചേ ക്കണം .....ഒരു മൂന്നു മണിയോടെ പോയാല്‍ വലിയ ത ണുപ്പുതുടങ്ങുന്നതിനു മുന്‍പ് കുഞ്ഞിനെ അങ്ങു കൊണ്ടന്നെത്തിക്കം....കൂടണഞ്ഞാല്‍ പിന്നെന്തു മാകട്ടെ ''  .'' ങ്ങാ...ശെരി ..സമ്മതിച്ചു ...''
ശനിയാഴ്ച്ചതന്നെയവ്ള്‍ഓരോ ന്നും പെറുക്കിയടുക്കി സൂട്കെസിലും ബാഗിലും ആക്കി ഒരുക്കിവ്ച്ചു ...നേരം പുലരാന്‍ കാത്തിരുന്നു .ഞാ
യറാഴ്ചരാവിലേ സോളമനും ലില്ലിയും എത്തിയാല്‍ പിന്നെ ഒന്നും നടക്കില്ല .അവരുടെ കമ്പനി കൂടലൊന്നുംലിമിറ്റുവിടാതിരുന്നാല്‍ മതിയായിരുന്നു എന്നവിചാരമായിരുന്നു അവള്‍ക്ക് .അമ്മയും ഉള്ളതല്ലേ ...അവരെ കൂടുതല്‍ വിഷമിപ്പിക്കാതെ അങ്ങു കൂടണഞ്ഞാല്‍
മതിയെന്നാണ് അവള്‍ക്ക് .
ഞായറാഴ്ച രാവിലേ തന്നെ അവരെത്തി .സുമി സന്തോഷ ത്തോടെ ഇറങ്ങി ചെന്ന്അവരെ സ്വീകരിച്ചു. അവള്‍ ചോദിച്ചു '' പള്ളിയില്‍ പോ ക്കൊക്കെ കഴിഞ്ഞോ ...?'' ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് സോളമന്‍
പറഞ്ഞു ''പള്ളി ...അടുത്ത ഞായറാഴ്ചയും അവിടുണ്ടാകുമല്ലോ ....
പക്ഷേ ...നിങ്ങളിവിടുണ്ടാകില്ലല്ലോ ..അതുകൊണ്ട് ഫസ്റ്റു  പ്രിഫ്രറന്‍സ്
നിങ്ങള്‍ അമ്മയ്ക്കും മകനും തന്നെ ..''
കുശലപ്രശ്നങ്ങള്‍ക്കുശേഷം സുമി അടുക്കളയിലേക്കു പോയി ...പിന്നാലേ സോളമനും അതിന്‍റെപിന്നാലേ ലില്ലിയും ...അവരുടെ ഈ
വീ ട്ടിലെ സ്വതന്ത്ര്യയംകണ്ടിട്ട് അമ്മ അതീവ സന്തോഷത്തോടെ ...ആശ്ചര്യത്തോടെ ..നോക്കിനിന്നു . ലില്ലി എന്‍റെ കൈകടന്നു പിടിച്ചു കൊണ്ടുപറഞ്ഞു ''....വേണ്ട ...ഇന്നിനി ഒന്നും ഉണ്ടാക്കണ്ട ...വരുത്താം
..ഈ ..ഒരുദിവസം ..സന്തോഷത്തിന്‍റെ താകട്ടെ...ഇനി കുറച്ചു ദിവസം
കഴിഞ്ഞല്ലേ നിങ്ങള്‍ ...വരൂ ''
ഹോട്ടലില്‍ നിന്നും പാഴ്സല്‍ വന്നു ...ബ്രേക്ക്ഫാസ്റ്റുകഴിഞ്ഞ് അനിഷും
സോളമനും .....''ദാ....വരുന്നു ....എന്നുപറഞ്ഞു പുരതെക്കുപോയി .ആ പുറത്തേക്കു പോക്കു കണ്ടപ്പോള്‍ തന്നെ അവളുടെ മനസ്സ് ആശങ്കാ
കുലമായി. സുമിയുടെ മുഖത്തെ ആശങ്ക കണ്ടിട്ടാകാംലില്ലി അടുത്തുവന്ന് അവളുടെ കൈകള്‍ രണ്ടും കൂട്ടി പിടിച്ചു ...എന്നിട്ട്
അവളുടെ കണ്ണുകളുടെ അഗാധ തയിലേക്ക് ഉറ്റു നോക്കികൊണ്ട്‌ പറഞ്ഞു ''നിന്‍റെ വിഷമം ...നിന്‍റെ ..മനസ്സിലേ ആശങ്ക...എല്ലാം എനിക്ക്
മനസിലാകും ....ഞാനും ഈ വഴി യൊക്കെ കടന്നു വന്നാണ് ..ഇവിടെ എത്തി നില്‍ക്കുന്നത് ....ക്ഷമിക്കുക ....സഹിയ്ക്കുക ...അല്ലാതെ നമ്മള്‍
പെണ്ണുങ്ങള്‍ക്ക്‌ എന്തുചെയ്യാന്‍ കഴിയും ....കാലം കഴിയുമ്പോള്‍ ഇതൊക്കെ വളരെ ലാഘ വ ത്തോടെകാണാനും ചിലപ്പോള്‍ ആസ്വദിക്കാനും  കഴിയും .പിന്നെ നമ്മള്‍ തമ്മില്‍ ഉള്ള ഒരു വ്യത്യാസം  ഇവിടെ അനീഷ്‌ന്‍റെ അപ്പനും അമ്മയും ഒന്നും ഇല്ലാ
...കുടുംബം എന്നുപറയുന്നത് നിങ്ങള്‍ മാത്രമാണ്‌ .അവിടെ അപ്പനും അമ്മയും ഉണ്ട് ....അവരുടെ തണലിലാണ് എല്ലാവരും .നമ്മള്‍ ചെയ്യുന്നതിലും പറയുന്നതിലും ഒക്കെ കുറ്റവും കുറവും കാണുമെ
ങ്കിലും ....ഒരു ആത്മധൈര്യം ....അതു ഒരു വലിയ കാര്യം തന്നെയാണ് ,ഇപ്പോള്‍ സോളമ നാണെഎന്നെ ഇവിടെകൊണ്ടാന്നക്കി യിട്ട് പോയിരിക്കുന്നത് ...ഇനി തോന്നുമ്പോള്‍ വരും ...അങ്ങോട്ടുചെന്നു കേ
റുമ്പോള്‍അമ്മച്ചിയുടെ മുഖം ഒരു കുട്ടകാണും...പിന്നെ കുത്തുവ്ച്ച
സംസാരവും ...''എന്തൊരു സുഖം ...വല്ലതും അറിയണോ ...രാവിലേ ..പോയതാ ....രണ്ടും കൂടെ കറങ്ങാന്‍ ....കറങ്ങിയേച്ചും ..തോന്നുമ്പം
കേറിവന്നാമതിയല്ലോ ...ഇവിടെ മാടിനെപ്പോലെ പണിയെടുക്കാനും
എല്ലാവര്‍ക്കും വച്ചു വിളംബാനുംഒക്കെ പോക്കില്ലാത്തവരുണ്ടല്ലോ.''
ആദ്യമാദ്യമൊക്കെ വളരെ വിഷമംതോന്നിയിരുന്നു ....ഒന്നും കഴിക്കാന്‍
തോന്നിയിരുന്നില്ല ..പിന്നെ പിന്നെ ..ഇപ്പോള്‍ സന്തോഷത്തോടെ ...പറയുന്നതെല്ലാം കേട്ടുകൊണ്ട് സോളമനും വിളമ്പി കൊടുത്തു നല്ല
രുചിയോടെ കഴിക്കാനും കഴിയുന്നു .അതുപോലെ ഒക്കെ ശരിയായിക്കോളും ....കുറച്ചുകൂടി കഴിയട്ടെ ''.അമ്മയിതെല്ലാം കേട്ടുകൊണ്ട് ലില്ലിയുടെ വചാ ലതയില്‍ മുങ്ങിയിരുന്നു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''.