Tuesday, April 2, 2013

''മധു പുരാണം '' ഭാഗം പതിനഞ്ച്


''മധു പുരാണം '' ഭാഗം പതിനഞ്ച്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ആ ഒരു വിശ്വാസ ത്തില്‍ മുന്നോട്ടു പോകുകയല്ലാതെ മറ്റു നിവര്‍ത്തി യൊന്നും സുമിയുടെ മുന്നിലില്ല .ഏതായാലും പ്രസവ ശുശ്രൂഷ യുടെ പേരും പറഞ്ഞു അവിടെ നിന്നും കുറച്ചു നാളത്തേക്ക് ഒന്നുമാറിനില്ക്കാന്‍ തന്നെയവള്‍തിരുമാനിച്ചു .അമ്മയ്ക്ക്
വയസായ അച്ചനെ ത നിച്ചാക്കി നെഎത്ര നാള്‍ ഇവിടെ നില്‍ക്കാന്‍.അ
തും ഒരു കാരണമായി. അനീഷ്നോടവള്‍പറഞ്ഞു '' പോനുള്ള ദിവസം
തിരുമാനിക്ക്ണം...ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ടാണല്ലോ പോകുന്നത് ...വെയിലുരക്കുന്നതിനു മുന്‍പ് തന്നെയങ്ങെ ത്തണം...
അവിടെ കുഞ്ഞിനും എനിക്കും ഉള്ള ഒരു മുറിയൊക്കെ ഒരുക്കണം ...
തോട്ടിലുകെട്ടണം ...അങ്ങിനെയൊക്കെ ചില കാര്യങ്ങള്‍ അവിടെയും
ചെയ്യനുണ്ടല്ലോ ..അതുകൊണ്ട് ചെല്ലുന്ന ദിവസവും സമയവുമെല്ലാം
അവരെ നേരത്തേ യറി യിക്കണം..ഈ വരുന്ന ഞായറാഴ്ചയായാല്‍
നന്ന് ..ആര്‍ക്കും അവധിയെടുക്കേണ്ടി വരില്ലല്ലോ .'' അനിഷു പറഞ്ഞു
'' അതിനെന്തിത്ര ഒരുങ്ങനിരിക്കുന്നു ...ഒരു തൊട്ടിലുകെട്ടണം...അതാണോ
..ഇത്രവലി യപ്രശ്നം.?...അതു ഞാന്‍ കെട്ടിത്തരാം ..''
''...ചുരുക്കം ഈ ഞായറാഴ്ച പോകലുണ്ടാവില്ലേ ...എനിക്കതറി ഞ്ഞാ
മതി ...''
''..സോളമനും ലില്ലിയും ..ഈ ഞായറാഴ്ച്ച കുട്ടിയെ ക്കാണാന്‍ വരുമെന്നുപറഞ്ഞിരിക്കുകയാ .അവര്‍ രാവിലേ വരും ...അവര്‍ വന്നു പോയിട്ടു...നമുക്കുപോകാം....''
''   ങ്ങാ....എന്നാപ്പിന്നെ ...ഞായറാഴ്ച പോകലുണ്ടാവില്ല .....നല്ല പാര്‍ട്ടിയാ .....ചക്കിക്കൊത്ത ചങ്കരനും ....''സുമിക്കുവല്ലാ തെ യരിശം വന്നു..അവള്‍ പറഞ്ഞു '' പിന്നേ..ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം
...കമ്പനിയൊക്കെ...ഒരു രണ്ടു മണിയോടെ അവസാനി പ്പിച്ചേ ക്കണം .....ഒരു മൂന്നു മണിയോടെ പോയാല്‍ വലിയ ത ണുപ്പുതുടങ്ങുന്നതിനു മുന്‍പ് കുഞ്ഞിനെ അങ്ങു കൊണ്ടന്നെത്തിക്കം....കൂടണഞ്ഞാല്‍ പിന്നെന്തു മാകട്ടെ ''  .'' ങ്ങാ...ശെരി ..സമ്മതിച്ചു ...''
ശനിയാഴ്ച്ചതന്നെയവ്ള്‍ഓരോ ന്നും പെറുക്കിയടുക്കി സൂട്കെസിലും ബാഗിലും ആക്കി ഒരുക്കിവ്ച്ചു ...നേരം പുലരാന്‍ കാത്തിരുന്നു .ഞാ
യറാഴ്ചരാവിലേ സോളമനും ലില്ലിയും എത്തിയാല്‍ പിന്നെ ഒന്നും നടക്കില്ല .അവരുടെ കമ്പനി കൂടലൊന്നുംലിമിറ്റുവിടാതിരുന്നാല്‍ മതിയായിരുന്നു എന്നവിചാരമായിരുന്നു അവള്‍ക്ക് .അമ്മയും ഉള്ളതല്ലേ ...അവരെ കൂടുതല്‍ വിഷമിപ്പിക്കാതെ അങ്ങു കൂടണഞ്ഞാല്‍
മതിയെന്നാണ് അവള്‍ക്ക് .
ഞായറാഴ്ച രാവിലേ തന്നെ അവരെത്തി .സുമി സന്തോഷ ത്തോടെ ഇറങ്ങി ചെന്ന്അവരെ സ്വീകരിച്ചു. അവള്‍ ചോദിച്ചു '' പള്ളിയില്‍ പോ ക്കൊക്കെ കഴിഞ്ഞോ ...?'' ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് സോളമന്‍
പറഞ്ഞു ''പള്ളി ...അടുത്ത ഞായറാഴ്ചയും അവിടുണ്ടാകുമല്ലോ ....
പക്ഷേ ...നിങ്ങളിവിടുണ്ടാകില്ലല്ലോ ..അതുകൊണ്ട് ഫസ്റ്റു  പ്രിഫ്രറന്‍സ്
നിങ്ങള്‍ അമ്മയ്ക്കും മകനും തന്നെ ..''
കുശലപ്രശ്നങ്ങള്‍ക്കുശേഷം സുമി അടുക്കളയിലേക്കു പോയി ...പിന്നാലേ സോളമനും അതിന്‍റെപിന്നാലേ ലില്ലിയും ...അവരുടെ ഈ
വീ ട്ടിലെ സ്വതന്ത്ര്യയംകണ്ടിട്ട് അമ്മ അതീവ സന്തോഷത്തോടെ ...ആശ്ചര്യത്തോടെ ..നോക്കിനിന്നു . ലില്ലി എന്‍റെ കൈകടന്നു പിടിച്ചു കൊണ്ടുപറഞ്ഞു ''....വേണ്ട ...ഇന്നിനി ഒന്നും ഉണ്ടാക്കണ്ട ...വരുത്താം
..ഈ ..ഒരുദിവസം ..സന്തോഷത്തിന്‍റെ താകട്ടെ...ഇനി കുറച്ചു ദിവസം
കഴിഞ്ഞല്ലേ നിങ്ങള്‍ ...വരൂ ''
ഹോട്ടലില്‍ നിന്നും പാഴ്സല്‍ വന്നു ...ബ്രേക്ക്ഫാസ്റ്റുകഴിഞ്ഞ് അനിഷും
സോളമനും .....''ദാ....വരുന്നു ....എന്നുപറഞ്ഞു പുരതെക്കുപോയി .ആ പുറത്തേക്കു പോക്കു കണ്ടപ്പോള്‍ തന്നെ അവളുടെ മനസ്സ് ആശങ്കാ
കുലമായി. സുമിയുടെ മുഖത്തെ ആശങ്ക കണ്ടിട്ടാകാംലില്ലി അടുത്തുവന്ന് അവളുടെ കൈകള്‍ രണ്ടും കൂട്ടി പിടിച്ചു ...എന്നിട്ട്
അവളുടെ കണ്ണുകളുടെ അഗാധ തയിലേക്ക് ഉറ്റു നോക്കികൊണ്ട്‌ പറഞ്ഞു ''നിന്‍റെ വിഷമം ...നിന്‍റെ ..മനസ്സിലേ ആശങ്ക...എല്ലാം എനിക്ക്
മനസിലാകും ....ഞാനും ഈ വഴി യൊക്കെ കടന്നു വന്നാണ് ..ഇവിടെ എത്തി നില്‍ക്കുന്നത് ....ക്ഷമിക്കുക ....സഹിയ്ക്കുക ...അല്ലാതെ നമ്മള്‍
പെണ്ണുങ്ങള്‍ക്ക്‌ എന്തുചെയ്യാന്‍ കഴിയും ....കാലം കഴിയുമ്പോള്‍ ഇതൊക്കെ വളരെ ലാഘ വ ത്തോടെകാണാനും ചിലപ്പോള്‍ ആസ്വദിക്കാനും  കഴിയും .പിന്നെ നമ്മള്‍ തമ്മില്‍ ഉള്ള ഒരു വ്യത്യാസം  ഇവിടെ അനീഷ്‌ന്‍റെ അപ്പനും അമ്മയും ഒന്നും ഇല്ലാ
...കുടുംബം എന്നുപറയുന്നത് നിങ്ങള്‍ മാത്രമാണ്‌ .അവിടെ അപ്പനും അമ്മയും ഉണ്ട് ....അവരുടെ തണലിലാണ് എല്ലാവരും .നമ്മള്‍ ചെയ്യുന്നതിലും പറയുന്നതിലും ഒക്കെ കുറ്റവും കുറവും കാണുമെ
ങ്കിലും ....ഒരു ആത്മധൈര്യം ....അതു ഒരു വലിയ കാര്യം തന്നെയാണ് ,ഇപ്പോള്‍ സോളമ നാണെഎന്നെ ഇവിടെകൊണ്ടാന്നക്കി യിട്ട് പോയിരിക്കുന്നത് ...ഇനി തോന്നുമ്പോള്‍ വരും ...അങ്ങോട്ടുചെന്നു കേ
റുമ്പോള്‍അമ്മച്ചിയുടെ മുഖം ഒരു കുട്ടകാണും...പിന്നെ കുത്തുവ്ച്ച
സംസാരവും ...''എന്തൊരു സുഖം ...വല്ലതും അറിയണോ ...രാവിലേ ..പോയതാ ....രണ്ടും കൂടെ കറങ്ങാന്‍ ....കറങ്ങിയേച്ചും ..തോന്നുമ്പം
കേറിവന്നാമതിയല്ലോ ...ഇവിടെ മാടിനെപ്പോലെ പണിയെടുക്കാനും
എല്ലാവര്‍ക്കും വച്ചു വിളംബാനുംഒക്കെ പോക്കില്ലാത്തവരുണ്ടല്ലോ.''
ആദ്യമാദ്യമൊക്കെ വളരെ വിഷമംതോന്നിയിരുന്നു ....ഒന്നും കഴിക്കാന്‍
തോന്നിയിരുന്നില്ല ..പിന്നെ പിന്നെ ..ഇപ്പോള്‍ സന്തോഷത്തോടെ ...പറയുന്നതെല്ലാം കേട്ടുകൊണ്ട് സോളമനും വിളമ്പി കൊടുത്തു നല്ല
രുചിയോടെ കഴിക്കാനും കഴിയുന്നു .അതുപോലെ ഒക്കെ ശരിയായിക്കോളും ....കുറച്ചുകൂടി കഴിയട്ടെ ''.അമ്മയിതെല്ലാം കേട്ടുകൊണ്ട് ലില്ലിയുടെ വചാ ലതയില്‍ മുങ്ങിയിരുന്നു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''.






1 comment:

  1. ഇടയ്ക്ക് തുടര്‍ച്ച വിട്ടുപോയി
    ഇനി വായിയ്ക്കട്ടെ

    ReplyDelete