Monday, September 19, 2011

സ്വര്ണ’ കൂട്ടിലെ പഞ്ച വര്ണ’ക്കിളി


വളുടെ മനസ്സുനിറയെ സ്നേഹമായിരുന്നു .അവളെ ഉള്‍കൊള്ളുന്ന ലോകത്തെയാകെ അവള്‍ സ്നേഹിച്ചു
മേഘപാളികളെയും കണ്ണുചിമ്മുന്ന നക്ഷത്രക്കൂട്ടങ്ങളെയും പാലൊളി വിതറിക്കൊണ്ട് ഈ ലോകത്തെയാകമാനം കുളിരണിയിക്കുന്ന ചന്ദ്ര ബിംബത്തെയും അവള്‍ സ്നേഹിച്ചു
അങ്ങുദൂരെ മഞ്ഞിന്‍റെ നേര്‍ത്ത അഭ്രപാളികള്‍ പുതച്ചുസ്വപ്നം കണ്ടുറങ്ങുന്ന നീലമലകളെയും പച്ചപുതച്ച കുന്നുകളെയും അവയ്കിട
യിലൂടെ പൊട്ടിചിരിച്ച് തുള്ളിച്ചാടി ആര്‍ത്തലചൊഴുകുന്ന കാട്ടരുവികളെയും അവള്‍ സ്നേഹിച്ചു .ആ ചോലയില്‍ വെള്ളംകുടിച്ചു കായ്കനികള്‍ കൊത്തിതിന്ന് ഇണകളോ
ടൊപ്പം ചിറകടിച്ചു പറന്നുനടക്കുന്ന പക്ഷിക്കൂട്ടങ്ങള്‍ അവളുടെ കൂട്ടുകാരായി....മണിക്കൂറുകളോളം അവരെ കണ്ടിരുന്നാലും അവരുടെ പാട്ടുകേട്ടാലും അവള്‍ക്കു മതിവന്നില്ല ...അവളുടെ മനസ്സില്‍ തളംകെട്ടി നില്‍ക്കുന്ന സ്നേഹം പങ്കുവയ്ക്കാനും പകരം അവള്‍ക്കു സ്നേഹം നല്‍കാനും മറ്റാരുമുണ്ടയിരുന്നില്ല.....
ഓര്‍മ്മവയ്ക്കുമ്പോള്‍ വലിയ ബംഗ്ലാവ്‌ ...നിറയെ അനുസരിയ്ക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്ന വാല്യക്കാര്‍ ...ഭൂഖണ്ടങ്ങള്‍ തോറും പറന്നു നടക്കുന്ന ബിസിനസ്സുകാരനായ ഡാഡി.....രോഗം കാര്‍ന്നു..കാര്‍ന്നുതിന്ന്‍...വിളറി വെളുത്ത്‌ ....ഡാഡിയുടെസാന്ത്വനത്തിനു വേണ്ടി കാത്തു ..കാത്ത്കമ്പിളി പുതച്ചിരിക്കുന്ന മ മ്മി .....ആ മനസ്സുനിറയെ അവളെക്കുരിച്ച്ചുള്ള സ്നേഹമാണെന്നവളറി ഞ്ഞിരുന്നു.എന്നാലും മമ്മിയ്ക്ക് ആ സ്നേഹം പ്രകടിപ്പിക്കാനോ അവളെ പരിചരിക്കാനോ കഴിഞ്ഞിരുന്നില്ല ...ആ മടിയില്‍ തലവച്ചിരിക്കുബോള്‍ ശുഷ്കിച്ച കൈത്തലം കൊണ്ടുമമ്മി അവളുടെ മുടിയിഴകള്‍ തടവിയോതുക്കുമ്പോള്‍ ...ആ ര്‍ദ്രമായ ആ കണ്ണുകളില്‍ തിളങ്ങിനിന്ന സ്നേഹം അവള്‍ കണ്ടിരുന്നു
ഡാഡി തിരക്കിട്ട ബിസ്സിനസ്സ്‌ ടൂറുകള്‍ക്കും കൊണ്ഫ്ര്ന്സുകള്‍ക്കുമിടയില്‍ പോകുന്ന ദിക്കില്നിന്നെല്ലാം അവള്‍ക്ക്വിലപ്പെട്ട ഓരോ സ്നേഹോപഹാരംകൊണ്ടു വരാന്‍ മറന്നിരുന്നില്ല .
ആയ വന്നു പരയും ഡാഡി മോളെ കാണാന്‍ കത്ത്തിരിക്കുന്നുണ്ട്..
ഡാഡിയുടെ മുറിയില്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തിനു തുടരെത്തുടരെ ഫോണ്‍കാളുകള്‍ വന്നുകൊണ്ടിരിക്കും ..ഒരിക്കലും അദ്ദേഹത്തിന് ഒരഞ്ചുമിനിറ്റ് സ്വന്തം മകളോടൊപ്പം ചിലവിടാന്‍ കിട്ടാറില്ല .അദ്ദേഹം കൊണ്ടുവന്നിട്ടുള്ള വിലപ്പെട്ട സമ്മാനങ്ങള്‍ കയ്യില്‍ വച്ചുകൊടുത്തിട്ട്  ചുമലില്‍ തട്ടി ഘനഗംഭീരമായ ഒരു മൂളല്‍....ഒരു പുഞ്ചിരി ...തീര്‍ന്നു ...അച്ചനും മകളുമായുള്ള ആശയ വിനിമയം ...എന്നാലും ആ ശബ്ദത്തില്‍ .......ആ പുഞ്ചിരിയില്‍ ...നിറഞ്ഞു നിന്ന സ്നേഹം അവളറിഞ്ഞിരുന്നു ..അപ്പോഴൊക്കെയും അവള്‍ ആശിച്ചു പോയിട്ടുണ്ട് താനിവിടുത്തെ കുശിനിക്കാരന്‍ രാമന്‍റെ മകളായി ജനിച്ചിരുന്നുവെങ്കിലെന്ന്‍ ....
കൃത്യം ഒന്നാം തീയതി തന്നെ അവളെത്തും.....അവളുടെ അമ്മയുമായി ..പേടിച്ചരണ്ട ഒരു പൂച്ച കുട്ടിയേപ്പോലെ അമ്മയുടെ നിഴല്‍ പറ്റിഅവരുടെ രണ്ടാംമുണ്ടിന്‍റെ കൊന്തലയില്‍ തിരുപ്പിടിച്ചുകൊണ്ട് തോട്ട ത്തിന്‍റെ അരികുചേര്‍ന്നു വരുന്ന കുട്ടി .അച്ചനെ കാണുബോള്‍ അമ്മയുടെ മുണ്ടിലെ പിടി വിട്ടിട്ട്ഓടി അച്ചന്‍റെഅടുത്തുചെന്ന്‍ പറ്റിചേര്‍ന്നു നില്‍ക്കും.അവര്‍ കാലത്തുവന്നാല്‍പിന്നെ വൈകുന്നേരമേ..മടങ്ങാറുള്ളു.അപ്പോള്‍ രാമന്‍ എനിക്കു പാകമാകാത്ത ഉടുപ്പുകളും ഞാന്‍ മടുത്തുപേക്ഷിച്ചപാവകളേയും ഒക്കെ ചോദിച്ചു വാങ്ങി അവള്‍ക്കു സമ്മാനിക്കാറുണ്ട്.ഉച്ചയൂണ്കഴിഞ്ഞു കിട്ടുന്ന ഇടവേളയില്‍ അവളെ അരികത്തിരുത്തിഅവളുടെ അമ്മയോടും അവളോടുമായികുശലം പറഞ്ഞുകൊണ്ട്അവളുടെ മുടി ചീകി യോതുക്കി....ചുരുണ്ടുപോയ റിബണ്‍ നിവര്‍ത്തി വച്ച് മുടി കെട്ടികൊടുക്കുന്നതും പൊട്ടു കുത്തി കൊടുക്കുകയും ചെയ്യുന്നതുതാന്‍കൊതിയോടെ നോക്കി നില്കാറുണ്ട്....അപ്പോഴയാള്‍സ്നേഹത്തിന്‍റെസ്വരത്തില്‍ അമ്മയോടുപരിഭവിയ്ക്കുന്നത് കേള്‍ക്കാം”നീ...യി.പെണ്ണിനെ ഒരു ചേലായിട്ടു കൊണ്ടുനടക്കത്തില്ല....ഞാനെത്ര പറഞ്ഞാലും ...അവള്‍ക്കു നല്ല കുപ്പയോം ..റിബണും വളയുമെല്ലാംഞാന്‍ കൊണ്ടുത്തരുന്നില്ലേ......എവിടുന്നായാലും”......അങ്ങിനെ ആകൊച്ചു കുടുബം
അടുക്കളത്തിണ്ണയിലിരുന്ന്‍ഒരുമയോടെ അവരുടെ ഇല്ലായ്മകളുംവല്ലായ്മകളും ഒക്കെ പങ്കുവയ്ക്കുന്നതു കാണുബോള്‍ ഈ ബംഗ്ലാവും കാറുകളും പ്രതാപങ്ങളുംഒന്നും വേണ്ടിയിരുന്നില്ല അവരെ പ്പോലെ യായാല്‍മതിയായിരുന്നു എന്നുതോന്നിപ്പോയിരുന്നു
ഒരു ദിവസം സ്കൂളില്‍നിന്നും വരുബോള്‍ മമ്മിയെ താഴെ ഒരിലയില്‍ കിടത്തിയിരിക്കുന്നു .തലയ്ക്കലുംകാല്കലും വിളക്കുകത്തിച്ചുവച്ചിരിക്കുന്നു
സ്നേഹത്തിന്‍റെ ഒരു കണിക പകര്‍ന്നു തന്നിരുന്ന മമ്മിയും പോയിക്കഴിഞ്ഞപ്പോള്‍ പിന്നെ എവിടെയും ശൂന്യതമാത്രംപിന്നെ അവളുടെ താമസം  ബോര്‍ഡിങ്ങിലായി.പാര്‍ലര്‍ബോര്‍ഡര്‍ ....പ്രത്യേകം മുറി.......അറ്റാച്ച്ടുബാത്ത്റൂം ...പിന്നെ പരിചരിക്കാനൊരായയും ഈസൗകര്യങ്ങളെല്ലാം ഇവിടെയും അവളെ ഒരേകാന്ത തടവുകരിയാക്കി .
ഇടയ്ക്കിടെ ഒരു ഫോണ്കാള്‍.....ജെര്‍മ്നിയില്‍ നിന്നോ ഇഗ്ലണ്ടില്‍നിന്നോ ലോകത്തിന്‍റെഏതെങ്കിലുമോരു കോണില്‍ നിന്ന്‍പിന്നെ....പിന്നെ....ഫോണ്‍ കാള്കള്‍ക്കിടയിലെ ദൈര്‍ഘ്യം വര്‍ദ്ധിച്ചുവന്നു ...ഇടയ്ക്കിടെ ബോര്‍ഡി ങ്ങിലെ ഏകാന്തതയില്‍ നിന്നും വീട്ടിലെ ഏകാന്തതയിലേക്ക്......അവധിക്കാലം ചിലവിടാന്‍ ...വീണ്ടുംസ്കൂളിലേക്ക്
മടങ്ങും മുബ് ഒരു മിന്നായം പോലെ ഡാഡിയെ കണ്ടാലുമായി ....ഇല്ലെങ്കിലുമായി.അവള്‍ ബോര്‍ഡിങ്ങിലെ പ്പോലെകതകടച്ച് മുറിയില്‍ ത്തന്നെഇരുന്നു ...തന്‍റെപുസ്തകങ്ങളുമായി ..
ഒരു ദിവസം കതകില്‍ മുട്ടുന്നതുകേട്ട് അവള്‍ കതകുതുറന്നു ..”ഡാഡി”അദ്ദേഹം അകത്തു വന്ന്‍കട്ടില്‍മേലിരുന്നു ...എന്നിട്ട് ശബ്ദം ഏറെ മയപ്പെടുത്തി ആര്‍ദ്രമായി തന്‍റെകണ്ണുകളില്‍ഉറ്റു നോക്കികൊണ്ട് ചോദിച്ചു “...മോളേനിയെന്താ എപ്പോഴുമിങ്ങനെ കതകടച്ചിട്ട് അകത്തുതന്നെ
ഇരിക്കുന്നത് .നീ സന്തോഷമായിട്ടിരിക്കാന്‍ വേണ്ടിയല്ലേ ഡാഡി രാപ്പകലില്ലാതെ ഓടി നടന്നിതൊക്കെവാരിക്കൂട്ടുന്നത്..”
അവള്‍ പൊട്ടിക്കരഞ്ഞുപോയി “എന്തിനാ ഡാഡി ഇതൊക്കെ ...?
എനിക്കിതൊന്നും വേണ്ടാ.....എനിക്കുവേണ്ടതുഡാഡിയുടെ സ്നേഹം
മാത്രമാ.....ഡാഡി ഈതിരക്കിനിടയില്‍ അതു മറന്നുപോകുന്നു എന്‍റെ
മമ്മിക്കും വേണ്ടിയിരുന്നത് അതു മാത്രമായിരുന്നുവെന്നു തോന്നുന്നു ..”
അദ്ദേഹം നിശബ്ദനായി .പിന്നെ..പിന്നെ ...അവള്‍ക്കു ഫോണ്‍കാള്കള്‍ക്ക്‌ ഇടയില്‍ കത്തുകളും വന്നുതുടങ്ങി ശുഷ്കമായ ...ബിസിനസ് ലെറ്ററുകള്‍
പോലെയുള്ള കത്തുകള്‍ .എന്നാലും അവള്‍ അതു പലയാവര്‍ത്തി വായിച്ചു .ഓരോ വരികല്‍ക്കിടയിലും പതുങ്ങി ക്കിടക്കുന്ന സ്നേഹത്തിന്‍റെമുത്തുകള്‍ ചികഞ്ഞെടുത്തു മനസ്സിനുള്ളില്‍ വച്ചു ....

അദ്ദേഹം തിരക്കിട്ട ജീവിതം അവസാനിപ്പിച്ച് പ്രശാന്തസുന്തരമായ ഒരു കുന്നിന്‍ചെരുവില്‍ ഒരു തോട്ടം വാങ്ങി .......അവിടെ ഒരു വലിയ ബംഗ്ലാവ് പണിത്‌ അവിടെ വിശ്രമജീവിതം ആരംഭിച്ചു .അത്അവളെ വളരെയേറെ സന്തോഷിപ്പിച്ചു
ഒരു ദിവസം കിട്ടുമ്മാന്‍വന്നവളേ കോളേജില്‍ നിന്നും കൂട്ടികൊണ്ടുപോയി “എനിക്ക് നാളെ ക്ലസുണ്ടകിട്ടുമ്മാന്‍ “എന്നുപറഞ്ഞ പ്പോള്‍ “അതുസാരമില്ല .....ഡാഡിക്ക് നല്ല സുഖമില്ല .....മോളെ കൂട്ടികൊണ്ടുചെല്ലാന്‍ പറഞ്ഞു” എന്നുമാത്രം പറഞ്ഞു
ഒരു മേജര്‍ ഓപ്പരേഷനെതുടര്‍ന്ന്‍ മൂക്കില്‍ ഓക്സിജന്‍ റ്റ്യൂബും കൈത്തണ്ട യിലും കാല്‍വണ്ണയിലുമൊക്കെ റ്റ്യൂബു കളും ഘടിപ്പിച്ച് ഒരു മയക്കത്തില്‍ ഐ .സി യു യില്‍ കിടക്കുന്ന ഡാഡിയെ കണ്ണാടി ദ്വാരത്തിലൂടെ കാണുബോള്‍ അവള്‍ നിര്‍വികാരയായിരുന്നു ..പിന്നെപ്പോഴോ അവളദ്ദേഹത്തെസ്നേഹിച്ചുതുടങ്ങി ....നാള്കള്‍ക്കു
ശേഷം ഒരു രാത്രി ഊണുകഴിച്ചുകൊണ്ടിരിക്കുബോള്‍ ഡാഡി സാവധാനം
പറഞ്ഞുതുടങ്ങി “മോള്‍ക്ക്‌ വയസ്സിരുപത്തിമൂന്നു കഴിഞ്ഞു .
മമ്മി പോയിട്ട്പന്ത്രണ്ടു വര്‍ഷവും .ഇനി നിന്നെ ശ ക്തനായ ....സ്നേഹസമ്പന്നനായ ഒരാളുടെ കൈയിലേല്പിക്കാതെ എനിക്കു
സമാധാനമുണ്ടാകില്ല ....കുട്ടി “......”ഡാഡി ........എന്‍റെപടിത്തം......?.”.
“...ഓ.......നീ.......പടിച്ചിട്ടിനി.......എന്തു....നേടാനാ...മോളേ “വേണ്ടതെല്ലാം ഞാന്‍
നേടി വച്ചിട്ടുണ്ട് .മോള്‍ക്ക്‌ അവശ്യത്തിനുള്ള പഠിപ്പൊക്കെയായി .ഇനി.രണ്ടു മാസം കൂടിയല്ലേയുള്ളൂ പരിക്ഷക്ക്‌ ...അതൊക്കെ ഞാന്‍
പറഞ്ഞിട്ടുണ്ട് .....”
“ഡാഡി .....എനിക്കി ..നീലമല കളേയും...എന്‍റെ പക്ഷി ക്കൂട്ടങ്ങളെയും വിട്ടിട്ടെങ്ങും പോകാനാവില്ല ..ഡാ ഡിയെന്നെ നിര്‍ബന്ധിക്കരുതേ....”
നിന്നെ ഞാനങ്ങിനെ ആ ര്‍ക്കെങ്കിലും വിട്ടുകൊടുക്കുമോ ?.......നീ യെങ്ങും
പോകണ്ടാ.....അവന്‍ എന്‍റെ മകനായിട്ട്....ഈ തോട്ടമെല്ലാം നോക്കി നടത്തി ......നിന്നോടോത്ത് ഇവിടെ ത്താമസ്സിക്കും .ഞാനെത്രനാളായിഅങ്ങിനെ...ഒരാളെ കാത്തിരിക്കുന്നു.......പിന്നെ മോളേ ..
ഡാഡി മാരകമായ ഒരു രോഗത്തിനടിമയാണെന്ന കാര്യം മറക്കരുത്....
ഏതായാലും അവന്‍ വരട്ടെ .നിനക്കവനെ ഇഷ്ടമായില്ലെങ്കിലതു പറയാം .

നിനക്കിഷ്ടമാകാത്ത ഒരു ബന്ധത്തിനും നിന്‍റെഡാഡി നിന്നെ നിര്‍ബന്ധിക്കില്ല “
ഡാഡിക്ക്ഇങ്ങിനെ സ്നേഹമാസ്രിണമായ സ്വരത്തിലും വാക്കിലും സംസാരിക്കാന്‍ കഴിയും എന്നതു തന്നെ അവള്‍ക്ക്ഒരു പുതിയ അറിവായിരുന്നു .
അടുത്ത സായാഹ്നത്തില്‍ സുമുഖനും
ചുറൂചുറു ക്കുള്ളവനുമായ ഒരു ചെറുപ്പക്കാരന്‍ അവളെ ക്കാണാന്‍
വന്നു .അവളുടെ മനസ്സിലെ സങ്കല്‍പ്പ പുരുഷന്‍റെ ആകാരം അവനുണ്ടായിരുന്നു ...അവള്‍ക്ക് സന്തോഷമായി.
ഡാഡി പറഞ്ഞു “മോളേ നീ അവനെ മുകളിലേക്കുകൊണ്ടു പോകൂ .നിങ്ങള്‍ക്കു പരസ്‌പരംസംസാരിക്കുകയും പരിചയപ്പെടുകയും ചെയ്യാമല്ലോ ....”അവള്‍ അവനെയും കൂട്ടി മുകളിലേക്കു പോയി .
അവളുടെ മുറി കാണിച്ചുകൊടുത്തു .ജനാലയിലെകര്‍ട്ടന്‍വലിച്ചു മാറ്റി
അവളുടെ ഹൃദയം കവര്‍ന്നു വച്ചിരിക്കുന്ന നീല മലകളെയും അവയ്ക്കു
മീതെ അഴിഞ്ഞുവീണ പഞ്ഞി കെട്ടുകള്‍കണക്കെ ചിന്നി ചിതറി കിടക്കുന്ന
മേഘ ത്തുണ്ടുകളേയും കാണിച്ചുകൊടുത്തു .അവയ്ക്കു താഴെ പച്ച പുതച്ച കുന്നുകള്‍ക്കിടയിലൂടെ തുള്ളി ച്ചാടിയോഴുകുന്ന കാട്ടാറുകാണിച്ചു
കൊടുക്കുബോള്‍അയാള്‍ചോദിച്ചു “ഈ തോട്ടത്തിന്‍റെ അതിര് അവിടെയാണോ ?..എത്ര ഏക്കറാണിത്തോട്ടം ?..”അതെനിക്കറിയില്ല.......
“ഈ ....ബന്ഗ്ലാവ് പണിതിട്ടിപ്പോ.........എത്ര കൊല്ലമാവും.....എത്ര കിടക്ക മുറികളുണ്ട് .....ഈ ബംഗ്ലാവില്‍ ?”
“...അതൊന്നുമെനിക്കറിയില്ല .....ഡാഡിയോടുചോദിക്കൂ......”
“ഈ തോട്ടത്തിലെ മൊത്തം ഇന്‍കം എത്രയാണെന്നെ ങ്കിലും നിനക്കറിയുമോ ?”.
“സ്വത്തുവിവരങ്ങളൊക്കെ ഡാഡിപറഞ്ഞുതരും .എനിക്കീ നീല മലകളെയും കാട്ടരുവികളേയും ഇവിടുത്തെ പക്ഷി കൂട്ടങ്ങളെയും മാത്രമേ
അറിയൂ .എനിയ്ക്കതില്‍മാത്രമേ താല്‍പര്യമുള്ളു....ഈ ഓരോ മരങ്ങളിലും എത്രതരം പക്ഷികള്‍ ചേക്കേറിയിട്ടുണ്ടെന്നുചോദിച്ചാല്‍ഞാ
ന്‍ പറഞ്ഞു തരാം .അയാള്‍ അവളെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ഒരു ചെറു ചിരിയോടെ താഴേക്കിറങ്ങി പ്പോയി .
അവളുടെ ഉത്സാഹമെല്ലാം കെട്ടടങ്ങി ....മനസ്സ്‌ ഘനം തൂങ്ങി നിന്നു....
ഒന്നു പൊട്ടി ക്കരയണമെന്നു തോന്നി ...ഒന്നു പൊട്ടി ക്കരഞ്ഞാല്‍ മനസിന്‍റെ ഭാരമല്പംകുറഞ്ഞേനെ .....ഈ വിങ്ങലിന്ഒരയവുകിട്ടിയേനെ.....
ഡാഡി മുകളിലേക്കു വന്നു ...അവളുടെ ചുമലുകളില്‍ കൈ വച്ചുകൊണ്ട്
ചോദിച്ചു “എന്തു പറയുന്നു മോളേ.....നിനക്കവനെ ഇഷ്ടമായോ ?......”
മനസ്സില്‍ ഒരു കടലിരമ്പി.....അദ്ദേഹത്തിന്‍റെ ക്ഷിണിതങ്ങളായ കണ്ണുകളിലേക്കുനോക്കികൊണ്ടവള്‍ പറഞ്ഞു “എനിക്കിഷ്ടമായിഡാഡി.....
........എനിക്കിഷ്ടമായി ...”

Sunday, September 11, 2011


കൊബുള്ള കുട്ടി “


[കര്‍ണാടകാ സ്റ്റെറ്റിലെ ചില കുഗ്രാമങ്ങളില്‍ ഇന്നും നിലനില്‍കുന്ന ചില അന്ധവസ്വാസങ്ങളെ ആധാരമാക്കിയുള്ള ഒരു കഥയാണിത്.
അങ്ങവൈകല്ല്യമുള്ള കുട്ടികള്‍ [അപുര്‍വ ജനനങ്ങള്‍]ദുര്‍ ദേവത മാരുടെ അവതാരമാണെന്നും അങ്ങിനെയുള്ള കുട്ടികള്‍ ജനികുന്നയിടം
മുടിഞ്ഞുപോകുമെന്നും ഊരു നശിച്ചുപോകുമെന്നും വിശ്വസിക്കുന്നു .അവരെ ജീവിക്കാനനുവദിക്കുന്നില്ല ]
കൈകാലുകള്‍ പിരിഞ്ഞ് ....ചന്തി തേമ്പി....വയരുന്തിയ ശരവണന്‍ നരിച്ചിറുപോലെ കണ്ണകിയുടെ മാറത്തു പറ്റിപിടിച്ചിരുന്നു മുല
ഊറ്റി ക്കൊണ്ടിരുന്നു ..ഊറ്റി ...ഊറ്റി ...ഒന്നും കിട്ടാതായപ്പോള്‍ അവന്‍ മുല ഞെട്ടു കടിച്ചു .പ്രാണന്‍ പറിഞ്ഞുപോകുന്ന വേദനയില്‍
കണ്ണകി അവന്‍റെമെല്ലിച്ച യ്ഹുടയില്‍ ഒരടി വച്ചുകൊടുത്തു ,അവന്‍ അടഞ്ഞശബ്ദത്തില്‍ അലറികരഞ്ഞപ്പോള്‍ ആണ്ടിമുത്തുവിന് ഉറക്കം
കെട്ടു .അവന്‍പതിവു പല്ലവി പാടിതുടങ്ങുമ്പോള്‍.വിള്ളലുകള്‍ വിണ കിഴക്കേ മണ്‍ചുമരില്‍...ആകേയുള്ള ഒരു കുടുസ്സു ജനാലയുടെ
നിഴല്‍ തെക്കുവടക്ക് മിന്നിയും തെളിഞ്ഞും ആലോലമാടുന്നു......കണ്ണകി അലറിക്കരയുന്നശരവണനെ നെഞ്ചോടുപറ്റിച്ചു വച്ച്പറഞ്ഞു
“’ഹാരപ്പായിത് ?....ഈ ..ലാത്തിരില്.....ഒടിയന്‍ ...കീഞ്ഞു പായണനേരത്തിലെ....കുന്നിറങ്കി ..വരുവത്‌ “...അവള്‍ ജനാലയിലുടെ നോക്കു
ബോള്‍ ..മഞ്ജുനാഥഭട്ടിന്‍റെ കാര്യസ്ഥന്‍ രാമയ്യന്‍ ..കൊങ്കിപോലെ ..അകം വളഞ്ഞ...എണ്ണകറുപ്പുള്ള..രാമയ്യന്‍ ച്ചുട്ടുമിന്നിച്ച്..കുന്നിറങ്ങി
ഓടുന്നു  .ഒരു വെളിപാടുപോലെ അവളുടെ ഉള്ളിലുണര്‍ന്നു യശട്ടിക്ക്മാവുടെ പോണ്ടാട്ടിക്ക് .നോവ്‌ കിട്ടിനീന്ന ...വാര്‍ത്ത‍ .അടയ്ക്കാ
തോട്ടത്തില്‍ പണിഎടുത്തു നില്‍ക്കുബോള്‍ ഈ വാര്‍ത്ത‍ കാതോടുകാതോരം പറന്നെത്തി .എല്ലാ മുഖത്തും സന്തോഷം ....”ഈ കാണായ
അടയ്ക്കതോട്ടത്തിനും വള്ളിക്കാടിനും....ഒരകവാസി ...ഭട്ടു യശമാവുടെ കാലം കഴിഞ്ഞു പോനാലും..നാങ്കളുക്കും നാങ്ക മക്കളുക്കും
....പണി തരുവതിക്ക് ...ഒരു കൊച്ചു യശ്മ .....”
 നരിചീറ്പോലെ  മാറത്തുപറ്റിപിടി ച്ചിരിക്കുന്ന ശരവനനേയും താങ്ങി....അവള്‍ പുറത്തിറങ്ങി.....കുക്കി വിളിച്ചു .മറുവിളി
കിട്ടാഞ്ഞപ്പോള്‍ ഉള്ളുപിടഞ്ഞു ...വീണ്ടുംകുക്കിവിളിച്ചു .കുറുക്കന്‍കുന്നില്‍നിന്നും ഒറോതമറുവിളികൂക്കി ...അവളും കണ്ടു രാ
മയ്യന്‍റെ പാച്ചില്‍ ..കണ്ണകി വീണ്ടും കൂക്കിവിളിച്ചു .ഒറോത വേഗം ചൂട്ടുകത്തിച്ച് അതും മിന്നിച്ച്ചു മിന്നിച്ച് കുന്നിറങ്ങി ഓടി
വന്നു ...അവര്‍ രണ്ടുപേരും കൂടി ഭട്ടിന്‍റെബംഗ്ലാവിന്‍റെ നേര്‍ക്കൊടി...ബംഗ്ലാവിന്‍റെ മുറ്റത്ത്‌ ആള്‍കൂട്ടം ....രാമയ്യന്‍ അവരെ വകഞ്ഞു
മാറ്റിക്കൊണ്ട് ഒരു സഞ്ചിയും തൂക്കി .മറിയതാത്തിയെയുംതെളിച്ചുകൊണ്ട്കെട്ടിലേക്കു കയറിപ്പോയി
  ഭട്ടിന്‍റെ കുടിയാന്മാര്‍......പല നാട്ടില്‍നിന്നും വന്ന കുടിയേറ്റക്കാര്‍ മൂക്കത്തുവിരല്‍ വച്ചു”  “എന്തൊക്കെയാണപ്പാ  യീ കാണണത്?
മാടിനെ തിന്നുന്ന മാപ്ലേച്ചി   മാടത്തില്‍ കയറി ച്ചുത്തംകെടുത്തണ തെന്തപ്പാ?......അവരുടെ ഉള്ളില്‍ ഭയത്തിന്‍റെ നിഴലാട്ടം .
  ച്ചുപ്പംമയുടെ മുഖം കൂബാള ഇരിഞ്ഞതുപോലെ വിളറി വെളുത്തു .തുറിച്ച കണ്ണുകളോടെ ....വിറയലോടെ ....രാമയ്യനെ മാറ്റി
നിര്‍ത്തിയവര്‍ പറഞ്ഞു “ഇതെന്ന കസ്റ്റമോ ...തെരിയലെ ....നാന്‍....എന്നശൈവേനെ ..നാന്‍ എപ്പടി ഇതേ ചൊല്ലും...ഒന്നുമെനക്കൂ
തെരിയലെ......കടവുളേ ....”അവള്‍ നിന്നുവിറച്ചു .
“ശോല്ല് .........എതുക്കും ....നീ ...ശോല്ല് ...എങ്കിട്ടെശോല്ല് ..ശോല്ലാമ ഇരുന്താ......അത്.......തപ്പ്‌ ...”
അവള്‍...വിറച്ചു .....വിറച്ച് ...ഭയചകിതയായി പറഞ്ഞു......ഇന്ത.......കുഴന്തൈ ശാശുബാധിച്ച കുഴന്തൈ......ദുര്‍ദേവത മാര്‍ഹളുടെ
അവതാരം.......കുഴന്തൈയുടെ ...ശിരസ്സിലെ........ശിരസ്സിലെ ...ഒരു......ഒരു.....കൊബ്......കൊബുള്ള കുഴന്തൈ........ഒറ്റ കൊബന്‍ “
“കുഴന്തൈയ്ക്കു.....ശിരസിലെ കൊബാ......നീ.......പൈത്തം .....ശോല്ലാതെടി.........ഉന്‍....ശിരസ്സെപ്പോയിടും........തെരിഞ്ചിതാ......
“നാന്‍....എന്നത്തിക്ക്.....പൊയ്....ശോല്ലണ്ണം....?ഏന്‍..കൈ ..ഉള്ളെ......പോട്ട്....പാത്താച്ചെ ......അപ്പോത്‌....അപ്പോത്‌ശിരസ്സിലെ .ഒരു കൊബ്
.......എന്നകസ്റ്റ് ..... മോ .....തെരിയലെ ...അവന്‍ ...ഈ ..പൂ മീ ല് ..പിറന്തുവീണാ....ഈ ക്കുടി .മുടിഞ്ഞുപോം ....ഈ ..ഊരാകേ....
വെന്തു പോം.പത്തായിരം കുഴന്തൈകളെ .....വാങ്കിയ....കൈ താനിത് ....ഇപ്പടി ഒരു കുഴന്തൈ ....മുന്നമേ...കാണതിലൈ...ഒരു തടവ്‌
......ഏന്‍....പാട്ടിവാങ്ങിയ ഒരു കുഴന്തൈക്ക് .....നെറ്റിയിലെ ഒരു......കണ്ണ്.....ഒറ്റകണ്ണന്‍.....അവന്‍ ..പൂമീലെ പിറന്തുവീഴാതെ പാട്ടി.....കൈകളിലെ ...വാങ്കി .....പീഡത്തിലു....വൈത്തു........വട്ട....ചെബിനാലെ ...മൂടി വൈത്തു......നീ ....ശീ ഘ്രം........പുരോഹിതനോടെ
......കേട്ട് .......വാ......യശമാവോടെ...കേള്........ .
 വിവരമറിഞ്ഞ മഞ്ജുനാഥ ഭട്ട് ഒലര്‍ച്ചയോടെ  പിറകിലേക്കുമറിഞ്ഞു പുരോഹിതന്‍ കണ്ണുകളടച്ച് ...ചിന്തിച്ച് ....പിന്നെ തലയ്ക്കടിച്ചു
 കൊണ്ടു പറഞ്ഞു “ഇന്ത കുഴന്തൈ.....പൂമിയ്ക്കു മീതെ വച്ചുക്കൂടാതെ .....കുലവും ....ഊരുമെല്ലാം ....വെന്തു വെണ്ണിറായിടും ...
 ഇരു ചെവിയിലെ......പോകാതെ ......എതുക്കും .......ച്ചുപ്പമ്മ പോതും....”
 രാമയ്യന്‍ ചാരായ കുപ്പികളടങ്ങിയസഞ്ചി ച്ചുപ്പമ്മയുടെ കയ്യില്‍ കൊടുത്തിട്ട് ....പാത്രപ്പുരയിലേക്ക് ചാടി......ഒരു വട്ട ചെബെടുത്തു
 കൊണ്ടവന്നു കൊടുത്തു .വേദനകൊണ്ടു പിടയുന്ന മുന്നാഭായിയെ നോക്കാതെ കുപ്പിയില്‍ നിന്നും നേരിട്ടുതന്നെ ആ ചാരായം മോന്തി .
മാറിയ തത്ത്തിക്കും ഒഴിച്ചുകൊടുത്തു ......ഇനി കൊബുള്ള കുട്ടിയ്ക്ക് ഒരു വാലും കൂടിയായാലുംതനിക്ക്‌ ഒരു ച്ചുക്കുമില്ലെന്നമട്ടില്‍
മാറിയ തത്ത്തിയുമായി മുന്നബായിയുടെ അടുത്തു വന്ന്‍അവള്‍ പിടയുന്നതും നോക്കി യിരുന്നു ...ചൂണ്ടു വിരല്‍ നിവര്‍ത്തി പിടിച്ച
കുഞ്ഞികൈ ശിരസ്സിലേക്ക് ചേര്‍ത്തുവച്ച് സൂര്യതേജസ്സുള്ള കുട്ടി..........മഞ്ചുനാഥഭട്ടിന്‍റെ......അവകാശി ഒരലറിക്കരച്ചിലോടെ....ച്ചുപ്പമ്മയുടെ
കൈകളിലേക്കു പിറന്നുവീണു ..കൈകാലുകള്‍ കുടഞ്ഞു ..........”എവിടെ കൊബ്? കൊബെവിടെ ?.....”ച്ചുപ്പമ്മ നിന്നുപതറി ....മാറിയ  
താത്തിയും ...ഇവന്‍ കൊബുള്ള കുട്ടി തന്നെ .അല്ലെങ്കില്‍ ഭട്ടും ഭട്ടിന്‍റെ കൂട്ടരും തങ്ങളുടെ തല തല്ലിചതയ്ക്കും .....ച്ചുപ്പമ്മ മറിയതാ
ത്തിയുടെ കാല്‍ പിടിച്ചു .അവര്‍ കുട്ടിയെ ഒരു തുണികൊണ്ടു മൂടി ....ചെബ്‌കൊണ്ടടച്ചുവച്ചു......യമുനാബായി ഹൃദയംപൊട്ടികരഞ്ഞു
കൊണ്ട്....കേണപേ ക്ഷിച്ചു......”ആ റ്റു....നോറ്റു ...നേര്‍ചേം.....നടത്തി ....നമ്മക്കു.....കിട്ടിയാ.....നമ്മുടെ......മകന്‍ ....ഈ ..മടത്തിന്‍റെ.....
അവകാശി ........നങ്ങള്‍ക്ക്.......ഒന്നു.....കാണാന്‍ ...കൊടുക്കൂ ....ച്ചുപ്പമ്മാ. ച്ചുപ്പമ്മയും..മറിയതാത്തിയും...മുഖത്തോടുമുഖം നോക്കിയിരുന്നു
വിയര്‍ത്തു .ചെബിനകത്തെ കരച്ചില്‍ നേര്‍ത്ത്‌ നേര്‍ത്ത്‌ ഇല്ലാതായപ്പോള്‍ അവള്‍ ആ കുട്ടിയേതുണിയില്‍ പൊതിഞ്ഞെടുത്ത് ...യമുനാ
ബായിയുടെ ....രോദനം .കേട്ടുകൊണ്ട്.......രാമയ്യന്‍ ആഴത്തില്‍ വെട്ടിയ കുഴിയില്‍ വച്ചു കൊടുത്തു .

Monday, September 5, 2011

കര്‍ത്താവെ ഇവരോടു പൊറുക്കേണമേ
 അപ്പച്ചന്‍റെ കല്ലറ മേലേക്കു നോക്കി .അവിടെ
അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു .തൊട്ടടുത്തായി അമ്മച്ചിയും .ഒരു കൊചു കാറ്റു പോലെ അവള്‍ ഒഴുകി ഒഴുകി
അവര്‍കരികിലെത്തി .അമ്മച്ചി അവളെ മാറോടു ചേര്‍ത്തു.അപ്പച്ചന്‍ കവിളില്‍ മുത്തമിട്ടു .
അപ്പച്ചന്‍ പറഞ്ഞു “എല്ലാ വര്‍ഷവും ഏലികുട്ടിയും മറിയകുട്ടിയും കുഞ്ഞുമോനും നിന്നോടോത്താണല്ലോ ഞങ്ങളെ                          
കാണാന്‍ വന്നിരുന്നത് .നിങ്ങളും കുഞ്ഞു മക്കളും കൊണ്ടുതരുന്ന പുക്കളും മെഴുകുതിരികളും കല്ലറയുടെ മൂടി
നിറച്ചിരുന്നു .നിങ്ങള്‍ പോയി കഴിഞ്ഞാലും ആ മെഴുകുതിരികള്‍ എരിഞ്ഞുതിരുന്നതുവരെ ..ആ പുക്കള്‍ വാടുന്നതു  
വരെ ഞാനുംറാഹേലും നമ്മളോന്നിച്ചു കഴിഞ്ഞസ്വര്‍ഗിയ നാള്കളെ കുറിച്ചോര്‍ത്തുകൊണ്ട്...നിങ്ങളുടെ നന്മക്കായി
പ്രാര്‍ധിചു കൊണ്ട് ....ഈ കല്ലറക്കുസമീപം തന്നെ ഇരിക്കും .മോളുകൊണ്ടുവരുന്ന വലിയ മെഴുകുതിരി സന്ധ്യയോളം
നിന്നെരിഞ്ഞിരുന്നു “ “അമ്മച്ചി പറഞ്ഞു “ഇത് മോളു വന്നതിനുശേഷമുള്ള ആദ്യത്തെ അത്മാക്കളുടെ ഓര്‍മ്മദിവസമല്ലേ”?......എല്ലാവരും വരും ...കൈ നിറയെ വെളുത്ത പുക്കളും അലങ്കരിച്ച വലിയ മെഴുകുതിരികളുമായി ....നീ...അവര്‍ക്ക്‌ അപ്പനും അമ്മയും എല്ലാമായിരുന്നല്ലോ ......”
അങ്ങിനെ സംസാരിച്ചിരിക്കുമ്പോള്‍ കിഴക്കുമാനത്ത്‌ പൊന്‍കതിര്‍ വിശി തുടങ്ങി .വന്‍ മര ചില്ലകളില്‍ പക്ഷി
കുട്ടങ്ങള് ഉണര്‍ന്നു പാടിത്തുടങ്ങി .ആ പാട്ടുകേള്കാനെന്തൊരു ഇമ്പം .ആ പ്രഭ കാണാനെന്തൊരു ചന്തം .അവള്‍ അത്ഭുതത്തോടെ ചുറ്റും നോക്കി .അപ്പോള്‍ മുഖ പരിചയമുള്ള അനേകം പേരെ അവിടെ കണ്ടു
.പള്ളിയില്‍ വിലക്കുകള്‍ തെളിഞ്ഞു .വീണ്ടുംമണിനാദം ഉയര്‍ന്നു .എല്ലാവരും നിശബ്ദരായി
പള്ളിയിലേക്കൊഴുകി നീങ്ങി .അവിടെ തങ്ങള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളിലും പങ്കുകൊണ്ടു.പ്രാര്‍ത്ഥനകഴിഞ്ഞു
മടങ്ങിയ എല്ലാവരും സെമിത്തേരിയുടെ വാതില്‍ക്കല്‍ കുടിനിന്നു ....ആര്‍ത്തിപൂണ്ട കണ്ണുകളുമായി .അവരുടെപ്രീ  
യ പെട്ടവര്‍വെളുത്ത പുക്കളുംമെഴുകുതിരികളുമലയാളംമായി വന്നപ്പോള്‍ കൂടെ പറ്റചേര്‍ന്ന് ഒരു നേര്യ പ്രകാശവ
ലയം പോലെ അദൃശ്യരായി....അസ്സ്പര്‍ശ്യരായി....സ്വന്തംകല്ലറകളിലേക്കുപോയി .പുക്കളും മെഴുകുതിരികളും കല്ലറ
മേല്‍വച്ച് കണ്ണുനിര്‍ തളംകെട്ടിയ കണ്ണുകള്‍ പാതിയടച്ച്അവര്‍ തങ്ങള്‍ക്കായി ആത്മ ശാന്തി നേരുമ്പോള്‍ തങ്ങളുടെ
കഴിഞ്ഞുപോയ ജീവിതം ധന്യമായതിലുള്ള സന്തുഷ്ടിയോടെ പ്രീയപെട്ടവരടെ നന്മയ്ക്കായി പ്രാര്‍ധിച്ചുനിന്നു
  വെയില്‍ മൂത്തുതുടങ്ങി മരത്തണലുകള്‍ ചുവട്ടിലേക്ക് ഒതുങ്ങി ക്കൂടി.കല്ലറകള്‍ക്ക് നിഴലില്ലാതായി .സൂ
ര്യന്‍ ആകാശമധ്യത്ത് എരിഞ്ഞുനിന്നു.അപ്പോഴും മേരികുട്ടിയും അപ്പച്ചനും അമ്മച്ചിയും സെമിത്തേരിയുടെ വാതില്‍
ക്കല്‍ തന്നെ തങ്ങളുടെ പുന്നാരമക്കളേയും കാത്തുനില്‍ക്കുകയായിരുന്നു .മിയ്ക്കവാറും എല്ലാ കല്ലറമേലും തിരികള്‍
അണഞ്ഞു തുടങ്ങി .പ്രിയപ്പെട്ടവരുടെ മനസ്സുകളില്‍ തങ്ങളുണ്ടെന്നുള്ള സുഖദമായ അറിവ്‌ ആസ്വദിച്ചുകൊണ്ട്എല്ലാ .
വരും അവരവരുടെ കല്ലറകളില്‍ പ്രവേശിച്ചു തുടങ്ങി .
         അമ്മച്ചിയുടെ മുഖം വാടി......അപ്പച്ച്ചന്‍ മുഖം തിരിച്ചു നിന്നു .മേരികുട്ടി തേങ്ങിപ്പോയി “എന്നാലും
 ഞാനെന്‍റെ ജീവിതം പോലുംഉപേക്ഷിച്ചി ട്ട് അവരെ സ്വന്തംമക്കളായി വളര്‍ത്തി ..ആണ്ടിലോരിക്കല്‍ ഒരു വെള
പുവോ ഒരു മെഴുകുതിരിയോ കൊണ്ടുതരാന്‍ ആര്‍ക്കും .....”അമ്മച്ചി അവളുടെ വായ പൊത്തി “അരുതു മോളേ
അരുത്....നിന്‍റെ ഒരു തുള്ളി കണ്ണുനിരുതിര്‍ന്നു വിണാല്‍ പിന്നവര്‍കൊന്നും ഗതി പിടിക്കില്ല .ഒരു ജീവിതം
കൊണ്ടു നീ കരുപിടിപ്പിച്ചതെല്ലാം വ്യര്‍ത്ഥമാകും “
അവര്‍ മക്കള്‍ക്ക് എന്തു സമ്ഭവിച്ചു എന്ന ഉല്‍കണ്ടയോടെ അവരെ പോയി കാണാന്‍ പുറപെട്ടു നേര്‍ത്ത മഞ്ഞലകളുടെ കൂട്ടം പോലെ ഒഴുകി ഒഴുകി ആദ്യം ഏലികുട്ടിയുടെ വീട്ടില്‍ ചെന്നു.അവര്‍ അപ്പനും അമ്മയും മക്കളും ഒരു വിനോദ യാത്ര കഴിഞ്ഞെത്തിയതിന്‍റെസുഖദമായ ആലസ്യത്തില്‍ സന്തോഷം പങ്കുവയ്ക്കുകയാണ്
.ഈ ദിവസത്തിന്‍റെ പ്രത്യേകത അവരാരുംഓര്‍മിക്കുന്നതെയില്ലാ.ഒരു നിമിഷം താളലയ മുള്ളഅവരുടെ ജിവിതം
കണ്ടു നിന്നപ്പോള്‍ ഒരു താരാട്ടിന്‍റെ ചിലംബിച്ച് ഈണംഅവള്‍ കേട്ടു.....പിന്നെ ആവിടെ നില്‍ക്കാന്‍തോന്നിയില്ല
സ്നേഹ ധനനായ അപ്പച്ചന്‍റെ ദൌത്യംനിറവേറ്റാനായി തനിക്കു വന്ന വിവാഹാലോചന അനുജത്തി ഏലികുട്ടിയ്ക്കു
വേണ്ടി അപ്പച്ചന്‍റെ സ്ഥാനത്തു നിന്ന്‍ ഉറപ്പിക്കുമ്പോള്‍മനസിന്‍റെ ഏതോ ലോലതലങ്ങളില്‍ കുളിരുപകര്‍ന്നു കൊണ്ടുണ
രുന്ന തരാട്ടിന്‍റെ ഈണം ചിലംബിച്ചു .....പിന്നെ അവള്‍ പ്രസവിച്ച തന്‍റെ മാനസ പുത്രനെ വാരി പുണരുമ്പോളും
ചുംബനങ്ങള്‍ കൊണ്ടുമൂടുംബോളും ആ ചിലമ്പിച്ചഈണംഞാന്‍ കേട്ടിരുന്നു .
  ആ വിവാഹത്തിനു പണം സ്വരു പിച്ച്തിന്‍റെ ബാധ്യതക്കുമുന്നില്‍ വഴി മുട്ടിനില്‍ക്കു തന്നെ മറിയകുട്ടിയുടെ വിവാഹവും നടത്താന്‍ നിര്‍ബന്ധിതയായി കടത്തിന് മീതെ കടം ..ഇനി അവളെന്തു ചെയ്യുന്നു എന്ന് നോക്കാം
അവര്‍ മരിയകുട്ടിയുടെ വിട്ടിലേക്ക് പോയി ..അവിടെ ടെറസില്‍ തമ്പി കുട്ടുകാരുമൊത്ത് കുടിച്ചുകുത്താടുന്നു .
മറ്റൊരു മുറിയില്‍ ഹിപ്പികുട്ടന്മാഅമുക്കുര്‍ ഭ്രാന്തിളകിയതു പോലെ ചില ഗോഷ്ടികള്‍ കാണിച്ച്അപശബ്ദംപുറപ്പെടുവിച്ചു
കൊണ്ട് ഗിറ്റാറുകൊട്ടി പാടുന്നു ..അങ്ങു താഴെ ഒരു മുറിയില്‍ മരിയകുട്ടി ഉറക്കഗുളിക കഴിച്ചുറ ങ്ങുന്നു ..ഉണ്
മുറിയില്‍ ഭക്ഷണം മേശമേല്‍ അടച്ചു വച്ചിട്ടുണ്ട് .ആരോക്കെയോ ഉണുകഴിച്ചുപോയ ലക്ഷണമുണ്ട്.....അപ്പച്ചന്‍
കലി തുള്ളി ..”ഇവിടെ കുടുംബ പ്രാര്‍ഥനയും ഒന്നിച്ചുള്ള അത്താഴവും ഒന്നുമില്ലാതായോ ?”മേരികുട്ടി അദ്ദേത്തി
ന്‍റെ വായ പൊത്തി “അരുതപ്പച്ചാ ശപിക്കരുതപ്പച്ചാ ശപിയ്ക്കരുത് ..ഇനി കുഞ്ഞുമോന്‍റെ വീട്ടിലേക്കുപോകാതിരിക്കുന്നതാ നല്ലത് ..അവിടെ കാണന്‍ പോകുന്നതെന്താണെന്നു നമുക്കുഹിയ്ക്കാവുന്നതെയുള്ളൂ”
അവള്‍ അവരുടെ കൈ പിടിച്ച് സെമിത്തേരിയിലേക്കു മടങ്ങുമ്പോള്‍ അവളുടെ ആത്മാവില്‍ അലിഞ്ഞുകിടക്കുന്ന
പത്തുമുപ്പത്തഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ ഓര്‍ത്തുപോയി .താങ്ങാനാവാത്ത കടബധ്യതകള്‍ക്കു നടുവില്‍ നട്ടം
തിരിയുമ്പോഴും കുട്ടികളുടെയോ അവരുടെമക്കളുടെയോ ഒരാവശ്യവും ഒരാഗ്രഹവും മാറ്റിവച്ച്ചില്ല. അവരുടെ
യൊക്കെ മനസ്സില്‍ എന്തിന് അമ്മച്ചിയുടെ മനസ്സില്‍ പോലും തനിക്ക്‌ അപ്പച്ചന്‍റെ സ്ഥാനമായിരുന്നു .തന്‍റെ വാക്കുകള്‍
അവര്‍ക്കു തിരുവചനംപോലെയായിരുന്നു ....ആ കടമകള്‍ ചെയ്തുതീര്‍ക്കുന്നതില്‍ സംതൃപ്തി കണ്ടെത്തി സ്വയം
ജീവിക്കാന്‍ തന്നെ മറന്നു .....
അങ്ങിനെയിരിക്കെ ഒരു ദിവസം ഒഫീസ്സില്‍വച്ച് നെഞ്ചില്‍ ഒരു നേരിയ വേദന അനുഭവപ്പെട്ടു..നിമിഷം കൊണ്ട്
അത് ഒരെരിച്ച്ചിലായി നെഞ്ചാകെ പടര്‍ന്നു കയറി .....അര്‍ധബോധാവസ്ഥയില്‍ താനറിഞ്ഞു.......ആരോക്കെയോ ശ
രീരമുപേക്ഷിച്ച് പുറത്തേക്കുര്‍ന്നിറങ്ങാന്ശ്രമിക്കുന്ന എന്‍റെആത്മാവിനെ തിരിച്ചുപിടിക്കാന്‍ കഡിനയത്നം ചെ
യ്യുന്നത് .,,,,,,,എന്നിട്ടും മുന്നാം നാള്‍ എന്‍റെ ആത്മാവ്‌ ശരിരമുപെക്ഷിച്ച് പുറത്തു കടന്നു ...നിലാവിന്‍റെ നേര്‍ത്ത
ഒരലപോലെ ഞാന്‍ എന്‍റെ സഹോദരങ്ങളുടെയും അവരുടെ കുഞ്ഞു മക്കളുടെയും അരികിലെത്തി അവരെ ആശ്വ
സിപ്പിക്കാന്‍ .അയല്‍ക്കാരും സഹപ്രവര്‍ത്തകരും എന്നെ  അന്ത്യ യാത്രക്കൊരുക്കുമ്പോള്‍ ഉടുപ്പിക്കാന്‍ ഒരു നല്ല
സാരിയോ ബ്ലൌസ്സോ പോലുമേടുക്കാനാവാതെ മറ്റ് ആരുടെയോ വസ്ത്രം ധരിപ്പിച്ചു .അപ്പോള്‍ എന്‍റെ സഹോദരങ്ങള്‍
..അല്ല മക്കള്‍ തക്കോലിനും പാസ്സ് ബുക്കിനും വേണ്ടി പിടിയും വലിയും നടത്തുകയായിരുന്നു .....അവരെ ഒന്നു
പിടിച്ചു മാറ്റാനാവാതെ.......ഉച്ച്ചത്തിലൊന്നു വിളിക്കാനാവാതെ നിസ്സഹായയായി നോക്കി നിക്കുമ്പോള്‍ കണ്ടു ..സേഫിന്‍റെ താക്കോല്‍ ഏലികുട്ടിയുടെ അടിപ്പവാടയുടെ പാവാടചരടില്‍ കോര്‍ത്തു കെട്ടിയിരിക്കുന്നു ....കുട്ടത്താക്കോല്‍
മറിയകുട്ടിയുടെ പാവാടച്ചരടിലുണ്ട്.....കുഞ്ഞുമോന്‍ ഒരിരുമ്പുകമ്പി കൊണ്ട് സേഫും അലമാരകളും കുത്തി തുറക്കാനുള്ളശ്രമത്തിലാണ് ........അവള്‍ വിണ്ടും തേങ്ങി പ്പോയി ........അപ്പോള്‍ അമ്മച്ചിയുടെ വാക്കുകള്‍ ഓര്‍ത്തു
“പാടില്ലാ .............എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീരുതിര്‍ന്നു വീഴാന്‍ പാടില്ലാ “...................അവള്‍ കല്ലറക്കുള്ളില്‍ പ്രവേശിച്ച്...........നിണ്ടു നിവര്‍ന്നു കിടന്ന് റോസറിയുടെ അറ്റത്തു തുങ്ങുന്ന കുരിശു ചുംബിച്ചുകൊണ്ട് പ്രാര്‍ധിച്ചു
കര്‍ത്താവെ.......ഇവര്‍ ചെയ്യുന്നത് എന്താനെന്നിവരറി യുന്നില്ല .....ഇവരോടു പൊറുക്കേണമേ..........”