Monday, September 19, 2011

സ്വര്ണ’ കൂട്ടിലെ പഞ്ച വര്ണ’ക്കിളി


വളുടെ മനസ്സുനിറയെ സ്നേഹമായിരുന്നു .അവളെ ഉള്‍കൊള്ളുന്ന ലോകത്തെയാകെ അവള്‍ സ്നേഹിച്ചു
മേഘപാളികളെയും കണ്ണുചിമ്മുന്ന നക്ഷത്രക്കൂട്ടങ്ങളെയും പാലൊളി വിതറിക്കൊണ്ട് ഈ ലോകത്തെയാകമാനം കുളിരണിയിക്കുന്ന ചന്ദ്ര ബിംബത്തെയും അവള്‍ സ്നേഹിച്ചു
അങ്ങുദൂരെ മഞ്ഞിന്‍റെ നേര്‍ത്ത അഭ്രപാളികള്‍ പുതച്ചുസ്വപ്നം കണ്ടുറങ്ങുന്ന നീലമലകളെയും പച്ചപുതച്ച കുന്നുകളെയും അവയ്കിട
യിലൂടെ പൊട്ടിചിരിച്ച് തുള്ളിച്ചാടി ആര്‍ത്തലചൊഴുകുന്ന കാട്ടരുവികളെയും അവള്‍ സ്നേഹിച്ചു .ആ ചോലയില്‍ വെള്ളംകുടിച്ചു കായ്കനികള്‍ കൊത്തിതിന്ന് ഇണകളോ
ടൊപ്പം ചിറകടിച്ചു പറന്നുനടക്കുന്ന പക്ഷിക്കൂട്ടങ്ങള്‍ അവളുടെ കൂട്ടുകാരായി....മണിക്കൂറുകളോളം അവരെ കണ്ടിരുന്നാലും അവരുടെ പാട്ടുകേട്ടാലും അവള്‍ക്കു മതിവന്നില്ല ...അവളുടെ മനസ്സില്‍ തളംകെട്ടി നില്‍ക്കുന്ന സ്നേഹം പങ്കുവയ്ക്കാനും പകരം അവള്‍ക്കു സ്നേഹം നല്‍കാനും മറ്റാരുമുണ്ടയിരുന്നില്ല.....
ഓര്‍മ്മവയ്ക്കുമ്പോള്‍ വലിയ ബംഗ്ലാവ്‌ ...നിറയെ അനുസരിയ്ക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്ന വാല്യക്കാര്‍ ...ഭൂഖണ്ടങ്ങള്‍ തോറും പറന്നു നടക്കുന്ന ബിസിനസ്സുകാരനായ ഡാഡി.....രോഗം കാര്‍ന്നു..കാര്‍ന്നുതിന്ന്‍...വിളറി വെളുത്ത്‌ ....ഡാഡിയുടെസാന്ത്വനത്തിനു വേണ്ടി കാത്തു ..കാത്ത്കമ്പിളി പുതച്ചിരിക്കുന്ന മ മ്മി .....ആ മനസ്സുനിറയെ അവളെക്കുരിച്ച്ചുള്ള സ്നേഹമാണെന്നവളറി ഞ്ഞിരുന്നു.എന്നാലും മമ്മിയ്ക്ക് ആ സ്നേഹം പ്രകടിപ്പിക്കാനോ അവളെ പരിചരിക്കാനോ കഴിഞ്ഞിരുന്നില്ല ...ആ മടിയില്‍ തലവച്ചിരിക്കുബോള്‍ ശുഷ്കിച്ച കൈത്തലം കൊണ്ടുമമ്മി അവളുടെ മുടിയിഴകള്‍ തടവിയോതുക്കുമ്പോള്‍ ...ആ ര്‍ദ്രമായ ആ കണ്ണുകളില്‍ തിളങ്ങിനിന്ന സ്നേഹം അവള്‍ കണ്ടിരുന്നു
ഡാഡി തിരക്കിട്ട ബിസ്സിനസ്സ്‌ ടൂറുകള്‍ക്കും കൊണ്ഫ്ര്ന്സുകള്‍ക്കുമിടയില്‍ പോകുന്ന ദിക്കില്നിന്നെല്ലാം അവള്‍ക്ക്വിലപ്പെട്ട ഓരോ സ്നേഹോപഹാരംകൊണ്ടു വരാന്‍ മറന്നിരുന്നില്ല .
ആയ വന്നു പരയും ഡാഡി മോളെ കാണാന്‍ കത്ത്തിരിക്കുന്നുണ്ട്..
ഡാഡിയുടെ മുറിയില്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തിനു തുടരെത്തുടരെ ഫോണ്‍കാളുകള്‍ വന്നുകൊണ്ടിരിക്കും ..ഒരിക്കലും അദ്ദേഹത്തിന് ഒരഞ്ചുമിനിറ്റ് സ്വന്തം മകളോടൊപ്പം ചിലവിടാന്‍ കിട്ടാറില്ല .അദ്ദേഹം കൊണ്ടുവന്നിട്ടുള്ള വിലപ്പെട്ട സമ്മാനങ്ങള്‍ കയ്യില്‍ വച്ചുകൊടുത്തിട്ട്  ചുമലില്‍ തട്ടി ഘനഗംഭീരമായ ഒരു മൂളല്‍....ഒരു പുഞ്ചിരി ...തീര്‍ന്നു ...അച്ചനും മകളുമായുള്ള ആശയ വിനിമയം ...എന്നാലും ആ ശബ്ദത്തില്‍ .......ആ പുഞ്ചിരിയില്‍ ...നിറഞ്ഞു നിന്ന സ്നേഹം അവളറിഞ്ഞിരുന്നു ..അപ്പോഴൊക്കെയും അവള്‍ ആശിച്ചു പോയിട്ടുണ്ട് താനിവിടുത്തെ കുശിനിക്കാരന്‍ രാമന്‍റെ മകളായി ജനിച്ചിരുന്നുവെങ്കിലെന്ന്‍ ....
കൃത്യം ഒന്നാം തീയതി തന്നെ അവളെത്തും.....അവളുടെ അമ്മയുമായി ..പേടിച്ചരണ്ട ഒരു പൂച്ച കുട്ടിയേപ്പോലെ അമ്മയുടെ നിഴല്‍ പറ്റിഅവരുടെ രണ്ടാംമുണ്ടിന്‍റെ കൊന്തലയില്‍ തിരുപ്പിടിച്ചുകൊണ്ട് തോട്ട ത്തിന്‍റെ അരികുചേര്‍ന്നു വരുന്ന കുട്ടി .അച്ചനെ കാണുബോള്‍ അമ്മയുടെ മുണ്ടിലെ പിടി വിട്ടിട്ട്ഓടി അച്ചന്‍റെഅടുത്തുചെന്ന്‍ പറ്റിചേര്‍ന്നു നില്‍ക്കും.അവര്‍ കാലത്തുവന്നാല്‍പിന്നെ വൈകുന്നേരമേ..മടങ്ങാറുള്ളു.അപ്പോള്‍ രാമന്‍ എനിക്കു പാകമാകാത്ത ഉടുപ്പുകളും ഞാന്‍ മടുത്തുപേക്ഷിച്ചപാവകളേയും ഒക്കെ ചോദിച്ചു വാങ്ങി അവള്‍ക്കു സമ്മാനിക്കാറുണ്ട്.ഉച്ചയൂണ്കഴിഞ്ഞു കിട്ടുന്ന ഇടവേളയില്‍ അവളെ അരികത്തിരുത്തിഅവളുടെ അമ്മയോടും അവളോടുമായികുശലം പറഞ്ഞുകൊണ്ട്അവളുടെ മുടി ചീകി യോതുക്കി....ചുരുണ്ടുപോയ റിബണ്‍ നിവര്‍ത്തി വച്ച് മുടി കെട്ടികൊടുക്കുന്നതും പൊട്ടു കുത്തി കൊടുക്കുകയും ചെയ്യുന്നതുതാന്‍കൊതിയോടെ നോക്കി നില്കാറുണ്ട്....അപ്പോഴയാള്‍സ്നേഹത്തിന്‍റെസ്വരത്തില്‍ അമ്മയോടുപരിഭവിയ്ക്കുന്നത് കേള്‍ക്കാം”നീ...യി.പെണ്ണിനെ ഒരു ചേലായിട്ടു കൊണ്ടുനടക്കത്തില്ല....ഞാനെത്ര പറഞ്ഞാലും ...അവള്‍ക്കു നല്ല കുപ്പയോം ..റിബണും വളയുമെല്ലാംഞാന്‍ കൊണ്ടുത്തരുന്നില്ലേ......എവിടുന്നായാലും”......അങ്ങിനെ ആകൊച്ചു കുടുബം
അടുക്കളത്തിണ്ണയിലിരുന്ന്‍ഒരുമയോടെ അവരുടെ ഇല്ലായ്മകളുംവല്ലായ്മകളും ഒക്കെ പങ്കുവയ്ക്കുന്നതു കാണുബോള്‍ ഈ ബംഗ്ലാവും കാറുകളും പ്രതാപങ്ങളുംഒന്നും വേണ്ടിയിരുന്നില്ല അവരെ പ്പോലെ യായാല്‍മതിയായിരുന്നു എന്നുതോന്നിപ്പോയിരുന്നു
ഒരു ദിവസം സ്കൂളില്‍നിന്നും വരുബോള്‍ മമ്മിയെ താഴെ ഒരിലയില്‍ കിടത്തിയിരിക്കുന്നു .തലയ്ക്കലുംകാല്കലും വിളക്കുകത്തിച്ചുവച്ചിരിക്കുന്നു
സ്നേഹത്തിന്‍റെ ഒരു കണിക പകര്‍ന്നു തന്നിരുന്ന മമ്മിയും പോയിക്കഴിഞ്ഞപ്പോള്‍ പിന്നെ എവിടെയും ശൂന്യതമാത്രംപിന്നെ അവളുടെ താമസം  ബോര്‍ഡിങ്ങിലായി.പാര്‍ലര്‍ബോര്‍ഡര്‍ ....പ്രത്യേകം മുറി.......അറ്റാച്ച്ടുബാത്ത്റൂം ...പിന്നെ പരിചരിക്കാനൊരായയും ഈസൗകര്യങ്ങളെല്ലാം ഇവിടെയും അവളെ ഒരേകാന്ത തടവുകരിയാക്കി .
ഇടയ്ക്കിടെ ഒരു ഫോണ്കാള്‍.....ജെര്‍മ്നിയില്‍ നിന്നോ ഇഗ്ലണ്ടില്‍നിന്നോ ലോകത്തിന്‍റെഏതെങ്കിലുമോരു കോണില്‍ നിന്ന്‍പിന്നെ....പിന്നെ....ഫോണ്‍ കാള്കള്‍ക്കിടയിലെ ദൈര്‍ഘ്യം വര്‍ദ്ധിച്ചുവന്നു ...ഇടയ്ക്കിടെ ബോര്‍ഡി ങ്ങിലെ ഏകാന്തതയില്‍ നിന്നും വീട്ടിലെ ഏകാന്തതയിലേക്ക്......അവധിക്കാലം ചിലവിടാന്‍ ...വീണ്ടുംസ്കൂളിലേക്ക്
മടങ്ങും മുബ് ഒരു മിന്നായം പോലെ ഡാഡിയെ കണ്ടാലുമായി ....ഇല്ലെങ്കിലുമായി.അവള്‍ ബോര്‍ഡിങ്ങിലെ പ്പോലെകതകടച്ച് മുറിയില്‍ ത്തന്നെഇരുന്നു ...തന്‍റെപുസ്തകങ്ങളുമായി ..
ഒരു ദിവസം കതകില്‍ മുട്ടുന്നതുകേട്ട് അവള്‍ കതകുതുറന്നു ..”ഡാഡി”അദ്ദേഹം അകത്തു വന്ന്‍കട്ടില്‍മേലിരുന്നു ...എന്നിട്ട് ശബ്ദം ഏറെ മയപ്പെടുത്തി ആര്‍ദ്രമായി തന്‍റെകണ്ണുകളില്‍ഉറ്റു നോക്കികൊണ്ട് ചോദിച്ചു “...മോളേനിയെന്താ എപ്പോഴുമിങ്ങനെ കതകടച്ചിട്ട് അകത്തുതന്നെ
ഇരിക്കുന്നത് .നീ സന്തോഷമായിട്ടിരിക്കാന്‍ വേണ്ടിയല്ലേ ഡാഡി രാപ്പകലില്ലാതെ ഓടി നടന്നിതൊക്കെവാരിക്കൂട്ടുന്നത്..”
അവള്‍ പൊട്ടിക്കരഞ്ഞുപോയി “എന്തിനാ ഡാഡി ഇതൊക്കെ ...?
എനിക്കിതൊന്നും വേണ്ടാ.....എനിക്കുവേണ്ടതുഡാഡിയുടെ സ്നേഹം
മാത്രമാ.....ഡാഡി ഈതിരക്കിനിടയില്‍ അതു മറന്നുപോകുന്നു എന്‍റെ
മമ്മിക്കും വേണ്ടിയിരുന്നത് അതു മാത്രമായിരുന്നുവെന്നു തോന്നുന്നു ..”
അദ്ദേഹം നിശബ്ദനായി .പിന്നെ..പിന്നെ ...അവള്‍ക്കു ഫോണ്‍കാള്കള്‍ക്ക്‌ ഇടയില്‍ കത്തുകളും വന്നുതുടങ്ങി ശുഷ്കമായ ...ബിസിനസ് ലെറ്ററുകള്‍
പോലെയുള്ള കത്തുകള്‍ .എന്നാലും അവള്‍ അതു പലയാവര്‍ത്തി വായിച്ചു .ഓരോ വരികല്‍ക്കിടയിലും പതുങ്ങി ക്കിടക്കുന്ന സ്നേഹത്തിന്‍റെമുത്തുകള്‍ ചികഞ്ഞെടുത്തു മനസ്സിനുള്ളില്‍ വച്ചു ....

അദ്ദേഹം തിരക്കിട്ട ജീവിതം അവസാനിപ്പിച്ച് പ്രശാന്തസുന്തരമായ ഒരു കുന്നിന്‍ചെരുവില്‍ ഒരു തോട്ടം വാങ്ങി .......അവിടെ ഒരു വലിയ ബംഗ്ലാവ് പണിത്‌ അവിടെ വിശ്രമജീവിതം ആരംഭിച്ചു .അത്അവളെ വളരെയേറെ സന്തോഷിപ്പിച്ചു
ഒരു ദിവസം കിട്ടുമ്മാന്‍വന്നവളേ കോളേജില്‍ നിന്നും കൂട്ടികൊണ്ടുപോയി “എനിക്ക് നാളെ ക്ലസുണ്ടകിട്ടുമ്മാന്‍ “എന്നുപറഞ്ഞ പ്പോള്‍ “അതുസാരമില്ല .....ഡാഡിക്ക് നല്ല സുഖമില്ല .....മോളെ കൂട്ടികൊണ്ടുചെല്ലാന്‍ പറഞ്ഞു” എന്നുമാത്രം പറഞ്ഞു
ഒരു മേജര്‍ ഓപ്പരേഷനെതുടര്‍ന്ന്‍ മൂക്കില്‍ ഓക്സിജന്‍ റ്റ്യൂബും കൈത്തണ്ട യിലും കാല്‍വണ്ണയിലുമൊക്കെ റ്റ്യൂബു കളും ഘടിപ്പിച്ച് ഒരു മയക്കത്തില്‍ ഐ .സി യു യില്‍ കിടക്കുന്ന ഡാഡിയെ കണ്ണാടി ദ്വാരത്തിലൂടെ കാണുബോള്‍ അവള്‍ നിര്‍വികാരയായിരുന്നു ..പിന്നെപ്പോഴോ അവളദ്ദേഹത്തെസ്നേഹിച്ചുതുടങ്ങി ....നാള്കള്‍ക്കു
ശേഷം ഒരു രാത്രി ഊണുകഴിച്ചുകൊണ്ടിരിക്കുബോള്‍ ഡാഡി സാവധാനം
പറഞ്ഞുതുടങ്ങി “മോള്‍ക്ക്‌ വയസ്സിരുപത്തിമൂന്നു കഴിഞ്ഞു .
മമ്മി പോയിട്ട്പന്ത്രണ്ടു വര്‍ഷവും .ഇനി നിന്നെ ശ ക്തനായ ....സ്നേഹസമ്പന്നനായ ഒരാളുടെ കൈയിലേല്പിക്കാതെ എനിക്കു
സമാധാനമുണ്ടാകില്ല ....കുട്ടി “......”ഡാഡി ........എന്‍റെപടിത്തം......?.”.
“...ഓ.......നീ.......പടിച്ചിട്ടിനി.......എന്തു....നേടാനാ...മോളേ “വേണ്ടതെല്ലാം ഞാന്‍
നേടി വച്ചിട്ടുണ്ട് .മോള്‍ക്ക്‌ അവശ്യത്തിനുള്ള പഠിപ്പൊക്കെയായി .ഇനി.രണ്ടു മാസം കൂടിയല്ലേയുള്ളൂ പരിക്ഷക്ക്‌ ...അതൊക്കെ ഞാന്‍
പറഞ്ഞിട്ടുണ്ട് .....”
“ഡാഡി .....എനിക്കി ..നീലമല കളേയും...എന്‍റെ പക്ഷി ക്കൂട്ടങ്ങളെയും വിട്ടിട്ടെങ്ങും പോകാനാവില്ല ..ഡാ ഡിയെന്നെ നിര്‍ബന്ധിക്കരുതേ....”
നിന്നെ ഞാനങ്ങിനെ ആ ര്‍ക്കെങ്കിലും വിട്ടുകൊടുക്കുമോ ?.......നീ യെങ്ങും
പോകണ്ടാ.....അവന്‍ എന്‍റെ മകനായിട്ട്....ഈ തോട്ടമെല്ലാം നോക്കി നടത്തി ......നിന്നോടോത്ത് ഇവിടെ ത്താമസ്സിക്കും .ഞാനെത്രനാളായിഅങ്ങിനെ...ഒരാളെ കാത്തിരിക്കുന്നു.......പിന്നെ മോളേ ..
ഡാഡി മാരകമായ ഒരു രോഗത്തിനടിമയാണെന്ന കാര്യം മറക്കരുത്....
ഏതായാലും അവന്‍ വരട്ടെ .നിനക്കവനെ ഇഷ്ടമായില്ലെങ്കിലതു പറയാം .

നിനക്കിഷ്ടമാകാത്ത ഒരു ബന്ധത്തിനും നിന്‍റെഡാഡി നിന്നെ നിര്‍ബന്ധിക്കില്ല “
ഡാഡിക്ക്ഇങ്ങിനെ സ്നേഹമാസ്രിണമായ സ്വരത്തിലും വാക്കിലും സംസാരിക്കാന്‍ കഴിയും എന്നതു തന്നെ അവള്‍ക്ക്ഒരു പുതിയ അറിവായിരുന്നു .
അടുത്ത സായാഹ്നത്തില്‍ സുമുഖനും
ചുറൂചുറു ക്കുള്ളവനുമായ ഒരു ചെറുപ്പക്കാരന്‍ അവളെ ക്കാണാന്‍
വന്നു .അവളുടെ മനസ്സിലെ സങ്കല്‍പ്പ പുരുഷന്‍റെ ആകാരം അവനുണ്ടായിരുന്നു ...അവള്‍ക്ക് സന്തോഷമായി.
ഡാഡി പറഞ്ഞു “മോളേ നീ അവനെ മുകളിലേക്കുകൊണ്ടു പോകൂ .നിങ്ങള്‍ക്കു പരസ്‌പരംസംസാരിക്കുകയും പരിചയപ്പെടുകയും ചെയ്യാമല്ലോ ....”അവള്‍ അവനെയും കൂട്ടി മുകളിലേക്കു പോയി .
അവളുടെ മുറി കാണിച്ചുകൊടുത്തു .ജനാലയിലെകര്‍ട്ടന്‍വലിച്ചു മാറ്റി
അവളുടെ ഹൃദയം കവര്‍ന്നു വച്ചിരിക്കുന്ന നീല മലകളെയും അവയ്ക്കു
മീതെ അഴിഞ്ഞുവീണ പഞ്ഞി കെട്ടുകള്‍കണക്കെ ചിന്നി ചിതറി കിടക്കുന്ന
മേഘ ത്തുണ്ടുകളേയും കാണിച്ചുകൊടുത്തു .അവയ്ക്കു താഴെ പച്ച പുതച്ച കുന്നുകള്‍ക്കിടയിലൂടെ തുള്ളി ച്ചാടിയോഴുകുന്ന കാട്ടാറുകാണിച്ചു
കൊടുക്കുബോള്‍അയാള്‍ചോദിച്ചു “ഈ തോട്ടത്തിന്‍റെ അതിര് അവിടെയാണോ ?..എത്ര ഏക്കറാണിത്തോട്ടം ?..”അതെനിക്കറിയില്ല.......
“ഈ ....ബന്ഗ്ലാവ് പണിതിട്ടിപ്പോ.........എത്ര കൊല്ലമാവും.....എത്ര കിടക്ക മുറികളുണ്ട് .....ഈ ബംഗ്ലാവില്‍ ?”
“...അതൊന്നുമെനിക്കറിയില്ല .....ഡാഡിയോടുചോദിക്കൂ......”
“ഈ തോട്ടത്തിലെ മൊത്തം ഇന്‍കം എത്രയാണെന്നെ ങ്കിലും നിനക്കറിയുമോ ?”.
“സ്വത്തുവിവരങ്ങളൊക്കെ ഡാഡിപറഞ്ഞുതരും .എനിക്കീ നീല മലകളെയും കാട്ടരുവികളേയും ഇവിടുത്തെ പക്ഷി കൂട്ടങ്ങളെയും മാത്രമേ
അറിയൂ .എനിയ്ക്കതില്‍മാത്രമേ താല്‍പര്യമുള്ളു....ഈ ഓരോ മരങ്ങളിലും എത്രതരം പക്ഷികള്‍ ചേക്കേറിയിട്ടുണ്ടെന്നുചോദിച്ചാല്‍ഞാ
ന്‍ പറഞ്ഞു തരാം .അയാള്‍ അവളെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ഒരു ചെറു ചിരിയോടെ താഴേക്കിറങ്ങി പ്പോയി .
അവളുടെ ഉത്സാഹമെല്ലാം കെട്ടടങ്ങി ....മനസ്സ്‌ ഘനം തൂങ്ങി നിന്നു....
ഒന്നു പൊട്ടി ക്കരയണമെന്നു തോന്നി ...ഒന്നു പൊട്ടി ക്കരഞ്ഞാല്‍ മനസിന്‍റെ ഭാരമല്പംകുറഞ്ഞേനെ .....ഈ വിങ്ങലിന്ഒരയവുകിട്ടിയേനെ.....
ഡാഡി മുകളിലേക്കു വന്നു ...അവളുടെ ചുമലുകളില്‍ കൈ വച്ചുകൊണ്ട്
ചോദിച്ചു “എന്തു പറയുന്നു മോളേ.....നിനക്കവനെ ഇഷ്ടമായോ ?......”
മനസ്സില്‍ ഒരു കടലിരമ്പി.....അദ്ദേഹത്തിന്‍റെ ക്ഷിണിതങ്ങളായ കണ്ണുകളിലേക്കുനോക്കികൊണ്ടവള്‍ പറഞ്ഞു “എനിക്കിഷ്ടമായിഡാഡി.....
........എനിക്കിഷ്ടമായി ...”

3 comments:

  1. അളന്നു തൂക്കി കൊടുക്കാൻ പറ്റാത്തതായിട്ട് വളരെയധികം ഉണ്ട്. അത് എന്തെന്നും എങ്ങനെയെന്നും പഠിപ്പിക്കുന്ന കോളേജുമില്ല. ഒന്നുമില്ലാത്തവന്റെ വീട്ടിലൊരുപക്ഷേ ഉണ്ടായിരിക്കും.

    ReplyDelete
  2. കൊള്ളാം.
    എഴുത്ത് നന്നായിട്ടുണ്ട്.

    പിന്നെ,
    അവൾ എന്നു പറഞ്ഞു തുടങ്ങിയിട്ട്, ഇടയ്ക്ക്
    “അപ്പോള്‍ രാമന്‍ എനിക്കു പാകമാകാത്ത ഉടുപ്പുകളും ഞാന്‍ മടുത്തുപേക്ഷിച്ചപാവകളേയും ഒക്കെ ചോദിച്ചു വാങ്ങി”
    എന്നതിൽ ‘ഞാൻ’ ആയിപ്പോയി. അതൊന്നു ശ്രദ്ധിക്കണേ.

    കൂടുതൽ എഴുതാൻ ഹൃദയം നിറഞ്ഞ ആശംസകൾ!

    ReplyDelete