Tuesday, October 4, 2011

ഒരു ഒളിച്ചോട്ടത്തിന്‍റെ കഥ


ആ ആഗ്രഹാരത്തിലുള്ളവരെല്ലാം ഒരേ മനസ്സോടെ.......ഒരേ പ്രാര്‍ധന
യോടെ വെങ്കിട്ടരാമന്‍ വിശ്വനാഥന്‍ എന്ന ഡാക്ടരെ...ആ അഗ്രഹാരത്തിലെ
ആദ്യത്തെ ഡാക്ടരെ വരവേല്‍ക്കാനായി വെമ്പി നില്‍ക്കുമ്പോള്‍.....ഒരു ടാക്സിയില്‍ വന്നിറങ്ങി വിശ്വനാഥന്.......കൂടെ പുതിയഒരു  പെണ്ണും .വെങ്കിട്ടരാമനും ഭാഗവതിയമ്മാളുംഅഗ്രഹാരത്തിലെ അഗ്രഹാരത്തിലെഅന്തേ വാസികളെല്ലാം തന്നെയും വായ
പൊളിച്ച്.....കാതുകൂര്‍പിച്ച്.....നില്‍കുമ്പോള്‍ ...വിശ്വനാഥന്‍ വിറയാര്‍ന്ന....
ശബ്ദത്തില്‍ പറഞ്ഞു “ഇവള്‍...ഇവള്‍....ഏന്‍...ക്ലാസ്‌മേറ്റ്...ഏന്‍....പൊണ്ടാട്ടി...
ഏന്‍...തപ്പുപണ്ണിയച്ചേ.....മന്നിയ്ക്കണമേ ....”
“പേരെന്ന ............ഇവള്‍ യാര്‍?.പേരെന്ന ?...ഊരേങ്കേ?..”ഉത്തരം മുട്ടിയ്ക്കുന്ന നൂറു നൂറു ചോദ്യങ്ങള്‍ക്കൊടുവില്‍ അവള്‍ ക്രിസ്ത്യാനിയാണെന്നറിഞ്ഞ നിമിഷം അവിടെ കൂടിയവരെല്ലാം ചലാ....പിലാ ....ന്ന്‍എന്തൊക്കെയോ പ റഞ്ഞു ......പ ..
റഞ്ഞു ശബ്ദമുണ്ടാക്കികൊണ്ട് അകന്നു പോയി .പിന്നാരും.പിന്നാരു ആവീട്ടിലേക്കു തിരിഞ്ഞു നോക്കിയില്ല..അവര്‍ക്കു ബ്രാഹ്മണ സഭ ഭ്രഷ്ട്
കല്‍പിച്ചു.വിശ്വനാഥനും സെലിനും ഏതാനും ദിവസം അവിടെ പതുങ്ങി
നിന്നിട്ട് അങ്ങുദൂരെ ഒരു പട്ടണത്തിലേക്ക് ഉദ്യോഗാര്‍ധം പോയി .അവര്‍പോയിക്കഴിഞ്ഞ്‌ സ്ഭകൂടി ....തീരുമാനിച്ചു വിശ്വനാഥനെപിണ്ടംവ
പടിയടച്ചാല്‍ സമൂഹത്തില്‍ സ്ഥാനം കൊടുക്കാമെന്ന്‍....ഒരേയൊരു മകന്.
......അവനെന്തു തെറ്റുചെയ്താലും പിണ്ഡം വച്ചുപടിയടക്കാന്‍വെങ്കിട്ടരാമനും ഭഗവതി അമ്മാളിനുംകഴിഞ്ഞില്ല ...സമൂഹത്തില്‍   അവര്‍ ആരുമല്ലാതായി..............ആരും സഹകരിയ്ക്കാതായി.....നേര്‍ക്കു നേരെ കണ്ടുപോയാല്‍ മുഖം തിരിച്ച
വെങ്കിട്ടരാമന്‍ കിടപ്പിലയപ്പോഴും ആരുംസഹകരിച്ചില്ല അബോധാവസ്ഥ യിലായ വെന്കിട്ടരാമാനേ പൂടിയിട്ടിട്ട്അവര്‍മരുന്നുവാങ്ങാന്‍പോയി പിന്നെ അദ്ദേഹം മരിച്ചപ്പോഴും ആരും എത്തിനോക്കിയില്ല മൃത ശരിരം
വീട്ടിലിട്ടിട്ട് അമ്മാളുതന്നെ പോസ്റ്റുമാസ്റ്ററുടെ വീട്ടില്‍പോയി മകനെവിവരം അറിയിച്ചു  ബ്രാഹ്മണ സഭയുടെ യെ തിര്‍പ്പുകാരണംമറ്റാര്‍ക്കും അതിലിടപെടാനുമായില്ല .മകന്‍ വന്ന റ്റാക്സിയില്‍ തന്നെ മൃത ശരീരംപൊതു ശ്മശാനത്തില്‍ കൊണ്ടുപോയി
ക്രിയകള്‍ഒന്നും ചെയ്യാതെ തന്നെ സംസ്കരിച്ചു   മകന്‍  പറഞ്ഞു “ഇവിടെയാര്‍ക്കും നിന്നെ വേണ്ടെങ്കില്‍ പിന്നെന്തിവിടെ കിടക്കണം .എന്‍റെകൂടെ പ്പൊരു”..... .ഇത്രയുമൊക്കെയായിട്ടും ഭാഗവതിയമ്മാള്‍ മഠം വിട്ട്മകന്‍റെകൂടെ പോകാന്‍തയ്യാറായില്ല .അമ്മാളു പറഞ്ഞു “നാന്‍ മടം വിട്ടു ഊന്കൂടെ വന്താലത് ഉന്നപ്പ മന്നിയ്ക്കതില്ലേയ്‌........”
ഒരു ദിവസം അവിചാരിതമായി മകന്‍വന്നു .അവന്‍ പറഞ്ഞു”എന്നപ്പവുടെ പേര്‍ ചൊല്ലിയ.........എന്‍ മകാ......അവനിക്ക്‌ ഒടമ്പ് സറിയല്ലെ....യാരുമില്ലേ യവനെ കൊഞ്ചം പാക്കറുതിക്ക് .”കൊച്ചു മകന്‍റെകാര്യം കേട്ടപ്പോള്‍പിന്നെ അമ്മാളിന്പോകാതിരിയ്ക്കാന്‍കഴിഞ്ഞില്ല
അമ്മാള് വന്നു കയറുമ്പോള്‍ അവിടെ സെലിന്‍റെഅപ്പച്ചനുംഉണ്ടായിരുന്നു
അവറാച്ച്ചന്‍.......സെലിന്‍റെ അമ്മച്ചി മരിച്ച്അദ്ദേഹം ഒറ്റയ്ക്കായപ്പോള്‍ പിന്നെ കൊല്ലുന്നഏകാന്തതയില്‍ നിന്നും രക്ഷനേടാനായി.......മകളുടെ നിര്‍ബന്ധത്തിനു വഴങ്ങി.....കുന്നിന്‍ ചെരുവിലെ കൊച്ചു വിടു പൂട്ടിഇങ്ങോട്ടു പോന്നു .കുട്ടിയെ സ്കൂള്‍ വാനില്‍കയറ്റി വിടുകാ..... പാലുവാങ്ങു.കാ.... ഇളയകുട്ടിയെ എടുത്തുകൊണ്ടുനടക്കുകഇങ്ങിനെ ഓരോന്നും അദ്ദേഹം സ്വയം ഏറ്റെടുത്തു.....പിന്നെ..പിന്നെ അത്ഒരു ഉത്തര വാദിത്വമായി..
ഭഗവതിഅമ്മാളിനും പിടിപ്പതു ജോലിയായി .വയ്ക്കണം വിളമ്പണം....
വാഷിംഗ് മെഷിനില്‍ അവറാച്ചനലക്കിവയ്ക്കുന്നതുണി തോരയിടണം
പിന്നതു മടക്കിവയ്ക്കണം.....കുട്ടികളെ പരിചരിയ്ക്കണം...അങ്ങിനെ..........അങ്ങിനെ....ഒരുനൂറുകൂട്ടംജോലികള്‍
 അമ്മാളും അതെല്ലാം സ്വയം ഏറ്റെടുത്തു ചെയ്തു.....ചെയ്ത്....രണ്ടു
മൂന്നു മാസമയപ്പോഴത്തെക്കും ആകെതളര്‍ന്നു .പിന്നെ ചുമച്ചും കുരച്ചും
വലിഞ്ഞും ഇഴഞ്ഞുംഒരഞ്ച് കൊല്ലം  തള്ളിനീക്കി .രണ്ടുപേരും ആകെ കുഴഞ്ഞു .മക്കള്‍ക്ക് നേട്ടങ്ങള്‍ കൊയ്യാനുള്ള വ്യഗ്രത......വില്ല വാങ്ങണം
അവിടെ രണ്ടുപേര്‍ക്കും പ്രത്യേകം....പ്രത്യേകം...കണ്‍സള്‍ട്ടിംഗ് റൂം വേണം
പ്രത്യേകം ...പ്രത്യേകം കാറുകള്‍ വേണം കുട്ടികളെ വലിയ വലിയ സ്കൂളുകളില്‍ പഠിപ്പിക്കണം...അങ്ങിനെ ഒരു നൂറുകൂട്ടം ആവശ്യങ്ങള്‍ .അതിനോക്കെവേണ്ട പണം സ്വരൂപിയ്ക്കുന്നതിനിടയില്‍ അവറാച്ചന്‍റെയുംഅമ്മാളിന്‍റെയും പരാധീനതകളോ...വയ്യായ്കളോ ഒന്നും അവര്‍ കണ്ടില്ല ..ഒരു ദിവസം അവറാച്ചന്‍ പറഞ്ഞു “ഇനി വയ്യാ.....അങ്ങുനാട്ടില്‍പോയാലോ എന്നലോചിക്കുകാ...ഒരു ചിതലരിച്ച കൊച്ചുവീടുംഅഞ്ചാറുതെങ്ങും അവിടുണ്ട് .അതുഞാനെന്തൊക്കെ പറഞ്ഞിട്ടും വിറ്റില്ല.......അതുകൊണ്ടുചെന്നാ കേറി കിടക്കാം.....അമ്മാളിന്‍റെ  വീടവിടില്ലേ.....ആരുണ്ടവിടെ....?....”....”എനക്കൊണ്ണ്‍മേ തെരിയലെ.........
എങ്കളെ സമൂഹത്തിലുന്തു ഭ്രഷ്ടാക്കിയില്ലവാ....മഡമങ്കേ ഇറുന്താലും...ഇല്ലാ
ണ്ണാലും....എന്ന..പലം.....?തിരുമ്പി പോക മുടിയാതെ...അവറാച്ചന്‍ പറഞ്ഞു”ഇനി അമ്മാളിനെ കൊണ്ടി ഭാരമൊന്നും ചു
മക്കാനാവില്ല.....ഉണ്ണുന്നവനറിഞ്ഞില്ലെങ്കില്‍വിളമ്പുന്നവനറിയണമെന്ന...?
ല്ലേ ചൊല്ല്‌...........”ഒരു ദീര്‍ഘ നിശ്വാസ മുതിര്‍ത്തുകൊണ്ട് അവര്‍ പറഞ്ഞു
“കുളന്തമാര്‍ഹളെ പാക്കറുതിക്കുഇനിമേ യാരും..... പോതും .....പെരിയവരാച്ച്.....അപ്പാവ്..പോയ ഇടത്തിലെ ശീഘ്രം പോകവേണന്ന്‍
നിനക്കിറെ.....അതിക്കുമുന്നാലെ ഒരു തടവുരാമേശ്വരത്തിലുപോയി അപ്പവുക്കുക്രിയകള്‍പണ്ണവേണംന്ന്‍ നിനക്കിറെ.....സമൂഹം ഭ്രഷ്ടാക്കിയതി
നാലേക്രിയകളെല്ലാം......”അവര്‍ ചേലത്തുമ്പുകൊണ്ടുവായ പൊത്തി തേ
ങ്ങലടക്കി ..അവറാച്ചന്‍ ചോദിച്ചു “പോരുന്നോ.........എന്‍റെകൂടെ ?സ്വന്തം
പെങ്ങളെ പ്പോലെ ഞാന്‍ നോക്കികോളം..രമേശ്വരത്ത് പോയിസ്വാമിയുടെ കര്‍മങ്ങളും ചെയ്യീയ്ക്കാം...എന്നിട്ട് നാട്ടില്‍പോകാം......”.അമ്മാളോന്നുംമിണ്ടിയില്ലാ.മക്കള്‍ കുട്ടികളും
സുഹൃത്തുക്കള്‌ുമൊത്ത് ഒരു വീക്കെന്‍റചിലവഴിയ്ക്കാന്‍ ഒരു റീസോര്‍ട്ടില്പോയ സമയത്ത്‌ അവറാച്നും അമ്മാളും കൂടിവീടു പൂട്ടിമ
താക്കോല്‍ അടുത്ത വീട്ടിലെല്പിച്ചിട്ട് പടിയിറങ്ങി.......എന്നെത്തെക്കുമായി .അമ്മാള് കഴുത്തില്‍കിടന്ന മണിമാല.....അവിടവിടെ പൊട്ടി നൂലുകൊണ്ടു
ചേര്‍ത്തു കെട്ടിയ മണിമാലയും കൈയില്‍കിടന്ന കാപ്പുംഊരി അവറാച്ച
ന്‍റെ കയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു “വണ്ടിക്കൂലിക്കും ക്രിയകള്‍ ച
ചെയ് വതിക്കും എല്ലാം പണം വേണമേ .ഇന്ത മാലയും കാപ്പും ..
ഇനിമേല്‍ എനക്ക് എന്നത്തിക്ക് .അതേയ് വിത്ത്‌ നമ്മ അവശ്യം നട
ത്തലാമേ.......”അവര്‍ ഒരു ഓട്ടോ പിടിച്ച് റയില്‍വേ സ്റ്റേഷനിലേക്ക് പോയി .രാമേശ്വരത്തേക്കുള്ള ട്രെയിനിനി അടുത്ത ദിവസം വെളുപ്പിനാണ്‌...അതു
വരെ ഈ വെയിറ്റിങ റൂമില്‍തന്നെ കഴിച്ച്ചുകൂട്ടാമെന്നവര്‍തീരുമാനിച്ചു .അമ്മാളിനെ വെയി റ്റിങ റൂമിലാക്കിയിട്ട്അവറാച്ചന്‍പതുക്കെ പുറത്തിറങ്ങി ഒരു സ്വര്‍ണ ക്കട നോക്കി....നോക്കി........നടന്നു .രമശ്വരത്തേക്കുപോകാന്‍പിന്നെ കര്‍മങ്ങള്‍ ചെയ്യീയ്ക്കാനു മൊക്കെ എന്തുചിലവുവരുമെന്നൊരു രൂപവുമില്ല അതുകൊണ്ട് അമ്മാളിന്‍റെപോന്നു വിറ്റുകാശു തരമാക്കാമെന്നുതന്നെ തീരുമാനിച്ചു .
അവറാച്ചന്‍ പുറത്തിറങ്ങി ഓരോ കടകളും നോക്കി നോക്കി നടന്ന്‍ഒരു
സ്വര്‍ണ കട കണ്ടുപിടിച്ച് അമ്മാളിന്‍റെപോന്നുവിറ്റ്‌ കാശു വാങ്ങുമ്പോള്‍അവരുടെ ശൂന്യ മായ......നിലഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്ന നേര്ത്ത കഴുത്തും കരുവാളിച്ചകണ്‍തടങ്ങളും വേദനയോടെ കണ്ടു .അപ്പോള്‍ മനസിലോര്‍ത്തു ......നാട്ടില്‍ചെന്നിട്ട്..ഉള്ള പറമ്പിന്‍റെ ഒരു കോണ് വിറ്റിട്ടാ യാലും അമ്മളിനതുണ്ടാക്കികൊടുക്കാം
ആപൈസായുംമടിയില്‍ ഒതുക്കിഒരു ഹോട്ടലില്‍കയറി രണ്ടു ഭക്ഷണ
പൊതികളും വാങ്ങി വരുമ്പോള്‍ അമ്മാള്‍ ഒരു മൂലയില്‍ ചാരിയിരുന്നുറങ്ങുന്നു..അപ്പോള്‍ നേരം ഇരുട്ടി കഴിഞ്ഞിരുന്നു .അമ്മാളിനെ വിളിച്ചുണര്‍ത്തി ഭക്ഷണ പ്പൊതി
കയ്യില്‍ വച്ചുകൊടുത്തുകൊണ്ടുപറഞ്ഞു “ആഹാരംകഴിയ്ക്ക്‌......എന്നിട്ട്
ഒരു ചേലയോ എന്തെങ്കിലും വിരിച്ചു കിടന്നുറങ്ങിക്കോ......ഞാനിവിടെ
ത്തന്നെയുണ്ട്.............”അമ്മാളിന് ഒരു താങ്ങു കിട്ടിയതുപോലെ.....മകന്‍റെ
വീട്ടിലെ ഇടനാഴിയില്‍ ചുമച്ചും കുരച്ചും..............................................
ശ്വാസം മുട്ടിയും ഉറക്കം വരാതെ കിടക്കുമ്പോള്‍......നാളെ....ഇരുള്‍...
മൂടിയതായിരുന്നു.ഇപ്പോള്‍............ഈ.......പൊതുസ്ഥലത്ത്‌..... ..........വഴിയോരത്തു  കിടക്കുന്നതുപോലെ...ചേലത്തുമ്പുവിരിച്ചു
കിടക്കുമ്പോള്‍.....ക്ഷിണിതയായ.............അനാഥയായ....തനിക്ക്‌ ഒരു
താങ്ങായി.........തണലായി....ആരോ...ഉള്ളതുപോലെ..ദൂരെ...എവിടേയോ
.......ഒരു കിരണം ഇരുട്ടകറ്റുന്നതുപോലെ...അവറാച്ചന്‍...പൈസയും മടിയില്‍
തിരുകിവച്ചുകൊണ്ട്കസേരയില്‍ ചാരിഇരുന്നെങ്കിലും ഉറങ്ങാനായില്ല .
ഏക മകള്‍ സെലിനെ......പഠിപ്പിയ്ക്കാന്‍ വേണ്ടി..പടിയ്ക്കല്‍ കിടന്ന നിലം
എഴുതി വില്‍ക്കുമ്പോള്‍ റാഹേല് പറഞ്ഞു “നമ്മക്കു താങ്ങാവുന്ന പഠിത്തം പഠിച്ചാല്‍ പോരേ?...പെണ്ണാ...അതോര്‍ത്തോണം...എത്ര പഠിച്ചാലും
പൊന്നും പണോമൊക്കെ വാരികൊടുത്താലേ ഒരു മാപ്പിളചെക്കനെ കിട്ടൂ... ““അതുനേരാ..”എന്ന് മനസിലോര്‍കുമ്പോള്‍ സെലിന്‍കരഞ്ഞു ‘
“എനിക്കുകേട്ടുകേം വേണ്ടാ...വഴുകേം..വേണ്ടപ്പച്ചാ....പഠിച്ചാ മതി.....”
“അമ്മച്ചിഅങ്ങിനൊക്കെപറേം.....നീ പഠിച്ചോ....മോളേ “അവള്‍ പഠിച്ചു....
ഡാക്ടര്‍ ആയി......വന്നത് ഒരു ബ്രാഹ്മണനേയുംകൊണ്ടാണ്.അവര്‍ അവരുടെ ജോലി സ്ഥലത്തേക്കുപോയി.പിന്നെയും റാഹേലുംഅവറാചാനും  
തനിച്ചായി.മകള്‍ ഇടയ്ക്കിടെ പൈസ അയച്ചുതന്ന്‍ കടമ നിറവേറ്റി ...
അതു വേണ്ടെന്നു പറയാന്‍ അഭിമാനം വെമ്പി എങ്കിലും കിടപ്പിലായ
റാഹേലിന്‍റെ മരുന്നും മറ്റ്ആവശ്യങ്ങളും അതിനനുവദിച്ചില്ല...ഒരു ദിവസം
അവള്‍ യാത്രയായി “അവളെഅന്ത്യയാത്ര അയയ്ക്കാന്‍ വന്ന മകളും
മരുമകനും പോകാന്‍ സമയത്ത് ചോദിച്ചു “അപ്പച്ചന്‍ ഇനി ഇവിടെ ത
നിച്ചല്ലേയുള്ളൂ ...ഞങ്ങളുടെകൂടെ പോരൂ .”  അവര്‍ പിന്നെയും നിര്‍
ബന്ധിച്ചപ്പോള്‍ തോന്നി “റാഹേലിന്‍റെഅസാന്നിധ്യം ....അതു താങ്ങാനാ
വുന്നില്ല..ഒച്ചയുംഅനക്കവുംഒന്നുമില്ലാതെ ഇകുന്നിന്‍ ചെരുവില്‍ ഒറ്റക്ക്.....വയ്യാ..കുറച്ചു നാള്‍ ഇവിടെനിന്നും ഒന്നുമാറിനില്‍കാം “വിടു
പൂട്ടി മകളുടെ അടുത്തേക്കുപോന്നു പിന്നെ പതുക്കെ....പതുക്കെ ഓരോ
ഉത്തരവാദിത്ത്വ്ങ്ങളും തന്‍റെചുമലിലായി......കുഞ്ഞുങ്ങളുടെ കാര്യമല്ലേ
ചെയ്തുപോകും അങ്ങിനെ കുഴഞ്ഞു നില്‍ക്കുന്ന അവസരത്തിലാണ്
അമ്മാളും എത്തുന്നത് .അവരെകാണുന്ന മാത്രയില്‍ തന്നെ അവരനു
ഭാവിക്കുന്ന മനോവ്യഥ മുഖത്തുകാണാം.അവരോട്എന്നും അലിവയിരുന്നു
നാലു വെളുപ്പിനുണര്‍ന്നു..അഷ്ടപതിപാടിക്കൊണ്ട് മാടിനെ പോലെ വിട്ടു
പണി മുഴുവനും ചെയ്യുന്നവര്‍....രാത്രി ഒരുറക്കം കഴിയുമ്പോള്‍ തുടങ്ങും
ചുമ  പിന്നെ ഏങ്ങലും.കട്ടില്‍ പടിമേല്‍ തലയിണകള്‍വച്ച് ചാരി മഇരുന്നുറങ്ങുന്ന അമ്മാള്‍.......മക്കള്‍പണമുണ്ടാക്കാനുള്ളവ്യഗ്രതയില്‍ പലതുംമറന്നുപോകുന്നുഅവരുടെ  പ്രായം.അവരുടെ  അവശതകള്‍
ശാരീരികവും മാനസീകവുമായ സ്വസ്ഥതയ്ക്കു വേണ്ടിയുള്ള അദമ്മ്യ

മായ വെമ്ബലുകള്‍ .ചോദിക്കുന്ന ശമ്പളം കൊടുത്ത്‌ ആളെനിര്‍ത്താ നവര്‍ക്കുകഴിയും

അങ്ങിനെ ഓരോന്നും ഓര്‍ത്തോര്‍ത്ത് ഇരിക്കുമ്പോള്‍ തന്‍റെചുമലില്‍
ശക്തമയി തട്ടിക്കൊണ്ട്‌ഒരു പൊലീസുംകാരന്‍ ചോദിക്കുന്നു”നിങ്ങളുടെ
പേര് അവറാച്ചന്‍എന്നാണോ “?.....”അതേ......””ഡാക്ടര്‍ സെലിന്‍വിശ്വനാഥ് ന്‍റെ....അച്ചനല്ലേ ?...” അതേ.............”
“അവര്‍ പരിഹസിച്ചു ‘ചിരിച്ചു കൊണ്ട് പറഞ്ഞു “കൊള്ളാമല്ലോ.........ഒളിച്ചോടാനുള്ള......പ്രായം കൂടെ ഒരു ഭഗവതി
അമ്മാളെ കൂടെ കാണണമല്ലോ ?....?”ദാ.....ആ.....ചേലവിരിച്ചുകിടന്നുറങ്ങു
ന്ന താ.......”  “ ങ്ങാ.....നാളെ പത്രത്തില്‍ വരും...........എഴുപതു...വയസുള്ള ബ്രാഹ്മണസ്ത്രി എണ്‍പതുവയസുള്ള ക്രിസ്ത്യാനിയുടെ കൂടെ ഒളിച്ചോടി
പോയിഎന്ന്‍.....”..
ഒര്ഞ്ചു മിനിട്ടിനകം മക്കളുടെ കാര്‍ വന്നു.....പോലിസുകാര്‍ പരിഹാസ്
ത്തോടെചോദിച്ചു.....”സ്റ്റേഷനിലേക്കുവരുന്നോ ?അതോ വീട്ടിലേക്കുപോകുന്നോ.......?”
“ഞങ്ങള്‍ സ്റ്റേഷനിലേക്കാണ്..വരുന്നത് ....”ഉറച്ചതായിരുന്നു അവറാച്ചന്‍റെ ശബ്ദം....അവറാച്ചനും പിന്നാലെ അമ്മാളും ജീപ്പില്‍,,,കയറി .....
..............................................................................................................................................

No comments:

Post a Comment