Tuesday, October 18, 2011

ഒരു വിവാഹ മോചനം


കാക്കത്തംബുരാട്ടിയുടെ മെയ്യോതുക്കവും ഏഴഴകുള്ള കറുപ്പും സുന്ദരിയാക്കിയ നിഷാസദാനന്ദന്‍ ഒരു മീശംപൊന്നിടാതെ....മുടി ബോയിഷ്‌ കട്ടുവെട്ടി ....സ്ലിവ്‌ലെസ്‌ ടോപ്പും മുട്ടോളമെത്തുന്ന മിഡി
യും ധരിച്ച് ...ചുറുച്ചുറുക്കോടെ കോടതി മുറിയുടെ പിന്‍ ഡ്രോപ്പ്
സൈല്ന്സിലേക്കു കയറി വന്ന് സവിനയം ജഡ്ജിയെ താണ് വണങ്ങി  
മാറി നിന്നു .
അടുത്തതായി റോസാപ്പൂവിന്‍റെ നിറമുള്ള സുരേഷ് നായര്‍ കൈ mതണ്ട.യിലും ..കഴുത്തിലും കട്ടി സ്വര്‍ണ
ചെയ്നിട്ട് ...സഫാരി സൂട്ടും അണിഞ്ഞ്...കരയുന്ന ഷൂസ് അമര്‍ത്തിചവുട്ടി ശബ്ദമുണ്ടക്കി മറ്റുള്ളവരുടെ ശ്രദ്ധയാകഷിച്ചു കൊണ്ട് കോടതി
യിലെക്കുകടന്നുവന്ന്‍....ഉളി വിഴുങ്ങിയതുപോലെ നിന്ന്‍ജഡ്ജിയെ വണങ്ങിക്കൊണ്ടുപറഞ്ഞു “എന്‍റെമകളെ എനിയ്ക്കുവിട്ടുതരികയാണെങ്കില്‍......വിട്ടു തരികയാണെങ്കില്‍ മാത്രം..നിഷയുടെ
ആവശ്യപ്രകാരം ഈ വിവാഹമോചനത്തിനു ഞാന്‍ സമ്മതിയ്ക്കാം .
ബിസിനസ്ടൂറെന്നും..കോണ്‍ഫ്രന്‍സ്കളെന്നും ...ഡോഗ് ഷോയെന്നും..ഫാഷന്‍ഷോ യെന്നും ഒക്കെ ഓരോരോ പേരുപറഞ്ഞ് രാ പകലില്ലാതെ അഴിഞ്ഞു നടക്കുന്ന അവള്‍ക്ക്‌ കുട്ടിയെ നോക്കാന്‍
സമയം കിട്ടാറില്ല .മോള്‍ ജന്ച്ച നാള്‍മുതല്‍ആയയുടെയും മറ്റു വല്യ ക്കാരുടെയും കൈകളിലാണ് വളരുന്നത് .ഒരു പെണ്‍കുട്ടിയായ അവളെ അച്ചനെന്ന നിലയ്ക്ക്അങ്ങിനെ വിടാന്‍ വിഷമമുണ്ട്.അതുകൊണ്ട് കുട്ടിയെ എനിയ്ക്കുതന്നെതരാന്‍ ദയവുണ്ടാകണമെന്നു ഞാന്‍കോടതിയോട്‌ താഴ്മയായി അപേക്ഷിക്കുന്നു .”
അടുത്തതായി നിഷാപറഞ്ഞു “എന്‍റെമേലുള്ള അദ്ദേഹത്തിന്‍റെ നആരോപണങ്ങളില്‍ നിന്നും എന്‍റെ സ്വഭാവശുദ്ധിയിലും അദ്ദേഹം സംശയാലുവാണെന്നുമനസിലാക്കാം.അതുകൊണ്ട് കു
ട്ടിയുടെ പിതൃത്വം സംശയാതീതമായി.....ശാസ്ത്രിയമായി...തെളിയിക്ക  
പെടേണ്ടത് എന്‍റെ അഭിമാനത്തിന്‍റെ കൂടി പ്രശനമാണ്.അത്ഈഅവസരത്തില്‍ തെളിയിക്കപെട്ടില്ലെങ്കില്‍......നാളെ ഒരു
പക്ഷെ അദ്ദേഹം അവളെ തള്ളി പറഞ്ഞാല്‍ കുട്ടി മനസീകമായി തളര്‍ന്നു
പോകും .അതുകൊണ്ട് കോടതി ദയവായി പിതൃത്വം തെളിയിക്കുന്നതിനു
വേണ്ടിയുള്ള ടെസ്റ്റു നടത്ത്ണമെന്നു ഞാന്‍ താഴ്മയായി അഭ്യര്ധിക്കുന്നു“.”
ഒരു ഡി.എന്‍ .എ .ടെസ്റ്റ്നു ഉത്തരവിട്ടുകൊണ്ട് കേസ്‌ മറ്റൊരു ദിവസത്തേക്ക് അവധിക്കുവച്ചു
കറുത്ത് കരിമുട്ടിപോലത്തെ സദാനന്ദന്‍......സദാനന്ദന്‍മുതലാളി.....ദിവസ
ചിട്ടിയും....പലിശക്കുകൊടുപ്പും....കുടി വറുപ്പും ഒക്കെയായി ബിസിനസ്സിലേക്ക് ഇറങ്ങിയ സദാനന്ദന്‍.....കുറഞ്ഞൊരു നാളുകൊണ്ട് അങ്ങ് വളര്‍ന്നു....പടര്‍ന്നു....പന്തലിച്ചു.കാഷ്യു ഫാക്ടറിയും.....കൊഞ്ചു
കബനിയും...ഫൈനാന്‍സിങ്ങും.....ബെന്‍സ്കാറും....ലയണും....റോട്ടേറിയനും...
ഒക്കെയായപ്പോള്‍ പിന്നെ...ഏകമകള്‍നിഷയെ ഊട്ടിയില്‍  പബ്ലിക്‌ സ്കൂളില്‍ അയച്ചു പഠിപ്പിച്ചു ....മകള്‍ മുടി മുറിച്ച് സ്ലിവ്‌ലെസ്സ്.ടോപ്പും
കഷ്ടിച്ചു മുട്ടോളമെത്തുന്ന മിഡിയും ധരിച്ച്.....പച്ചവെള്ളംപോലെ ഇംഗ്ലിഷുംപറഞ്ഞു വന്നപ്പോള്‍ മുതലാളിക്ക് സന്തോഷമായി...........
നാനാ ഭാഗത്തു നിന്നും വിവാഹാലോചനകള്‍ പറന്നടുത്തു..സമൂഹത്തില്‍
 സ്ഥാനോം മാനോം എല്ലാമായി......ഇനി അടുത്ത തലമുറയ്ക്കെങ്കിലും ഈ
നിറം കൂടിയൊന്നു മാറ്റിയടുക്കണമെന്ന മോഹം ഉള്ളിലൊതുക്കിക്കൊണ്ട്...
റോസാപൂവിന്‍റെ നിറവും സാമാന്യവിദ്യാഭ്യാസവുമുള്ള.....സാധാരന്‍ണക്കാ
രനായ സുരേഷ് നായരെ തിരഞ്ഞെടുക്കുബോള്‍ പറഞ്ഞു “ത്ന്നിലെളിയ ബന്ധു എന്നല്ലേ ചൊല്ല് .....പത്തും പലതും ഒന്നുമില്ലല്ലോ ഇവിടെ........
ഒന്നല്ലെയുള്ളൂ .....മകളെ ക്കാണാന്‍....നേരോം..കാലോംകാത്തുകിടക്കാ നുമൊന്നും...മേലാ....അവളോടൊപ്പം....ഈ...ബിസിനെസ്സും....ഒക്കെ....നോക്കി
നടത്തി ഇവിടെ താമസിയ്ക്കനം “’’
സുരേഷ് ഏല്പിച്ചു കൊടുത്ത വ്യവസായ സ്ഥാപനങ്ങലോരോന്നും വേഗം
വേഗം ..പൂട്ടികൊടുത്ത് കൂട്ടുകാരുമൊത്ത കൊച്ചുമുതലാളികളിച്ചു നടന്നു
നേരം കെട്ടനേരത്ത്‌....നാലുകാലില്‍....നാവുകുഴഞെത്തുബോള്‍ നിഷ പറഞ്ഞു “എന്തിനാ ഡാഡി...ഡാഡിയ്ക്കിങ്ങനെ ഒരു മരുമകന്‍....എനിയ്ക്കിങ്ങനെ ഒരു ഭര്‍ത്താവ്......?ഡാഡി കഷ്ട
പെട്ടുണ്ടാക്കിയതൊക്കെ മുടിയ്ക്കാനോ.....?
മുതലാളി പറഞ്ഞു “ഈ കാണായസ്വത്തുക്കള്‍ക്കെ.ല്ലാം.....ഒരവകാശിയെ
കാത്തു...കാത്ത്....ഞാനിരിയ്ക്കാന്‍ തുടങ്ങിയിട്ട്.....എത്ര നാ ളായി...മോളേ....
ഇനി കാത്തിരിയ്ക്കാനെനിക്കു...വയ്യാ....നിങ്ങള്‍പോയി ഒരുഡാക്ടരെ..
കാണു മോളേ.......”
നിഷയുടെ നിര്‍ബന്ധം സഹിയ്ക്ക് വയ്യാതെഅയാള്‍അവളോടൊപ്പം അവളുടെ ഒരു സുഹൃത്തുനടത്തുന്ന വന്ധ്യതാനിവാരണ ക്ലിനിക്കില്‍
പോയി ...തുടര്‍ന്നുള്ള പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ഒന്നും
അയാള്‍ ചെല്ലാതിരുന്നപ്പോള്‍ ഒരു ദിവസം അവളുടെ കൂട്ടുകാരിവിളിച്ചു
“ദേ.....നിന്‍റെ.....കോന്തന്‍......അല്ല....കാന്തന്‍....ഇങ്ങിനെ.....തോന്നുബം വന്നു....
തോന്നുന്നതുചെയ്താലൊന്നും കുട്ടിയെ കിട്ടില്ലാ...കേട്ടോ....ഇപ്പോള്‍നല്ല..ഒരവ
സരം ഒത്തു വന്നിട്ടുണ്ട്....നീ........ഇങ്ങോട്ടൊന്നു..........വാ......”ഡാക്ടര്‍ അവളെ ലാബിലേക്ക് കൊണ്ടുപോയി ...ശീതോഷ്ണംക്രമികരിച്ച ഒരു ചില്ല്
അറയ്ക്കുള്ളില്‍ വ്ചിരിക്കുന്ന ടെസ്റ്റുറ്റ്യൂബില്‍ കടുകുമണിപോലെ രണ്ടു
ഭ്രൂണങ്ങള്‍......ഡാക്ടര്‍..പറഞ്ഞു “ഇവിടെ എന്‍റെചികിത്സയില്‍ ഇരിയ്ക്കുന്ന
ഒരു ക്പ്പിളിനുവേണ്ടി വളര്‍ത്തിയെടുത്തതാണി...എംബ്രിയോ....അതു സ്പ്ലിറ്റ്‌ചെയ്തു രണ്ടായി ...കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും കണക്കിലെടുത്തൊന്നിനെ മാത്ര
മേ അവരുടെ യൂട്രസില്‍ നിക്ഷേപിയ്ക്കൂ .മറ്റേതിനെ നശിപ്പിച്ചു കളയാ
റാന്നുപതിവ്‌ .....അതിനെ നിനക്കുതരാം.....നിന്‍റെഗര്‍ഭപാത്രത്തില്‍..നിന്‍റെ
രക്തം കൊടുത്ത്പത്തുമാസംവളര്‍ത്തി.....നീ..നൊന്തു പ്രസവിയ്ക്കുന്ന...നിന്‍റെ സ്വന്തം കുഞ്ഞ്....ആലോചിച്ചുനോക്ക്....എന്നിട്ടു
മറുപടിനാളെത്തന്നെതരണം......ഇതു പരമരഹസ്യമായിരിയ്ക്കുകയും വേണം...അല്ലെങ്കില്‍ കുടുങ്ങുന്നത് ഞാനാ...അതോര്‍മയിരിക്കട്ടെ”
അവള്‍ വിട്ടിലെത്തുബോഴേക്കും ആ കടുകുമണിയോളം പോന്ന ഭ്രൂണം
മനസിന്‍റെ ലോലതലങ്ങളില്‍ കുളിരുപകര്‍ന്നുകൊണ്ട്കൈകാലുകളിളക്കി
കളിച്ചു തുടങ്ങി .പിന്നിടവള്‍ക്ക് അതിനെ സ്വീകരിയ്ക്കാനൊന്നു കൂടി
ആലോചിയ്ക്കേണ്ടി വന്നില്ല .അവളതുസ്വീകരിച്ചു ...പത്തുമാസം ചുമന്ന്
നൊന്തു പ്രസവിച്ചതാണ് നിമിഷാമോള്‍ ..അവളുടെതു മാത്രമായ “നിമിഷ”
   കേസിന്‍റെ..അവധി ദിവസം കോടതിയില്‍ ഹാജരായ സുരേഷ്നായര്‍ക്ക്‌
ഡി .എന്‍ .എ.ടെസ്റ്റിന്‍റെ റിസള്‍ട്ട് കേട്ടപ്പോള്‍ കകണ്ണിലിരുട്ടുകയറി....കാല്‍
കീഴില്‍ നിന്നും തെന്നി മാറിയത് ഭൂമി മാത്ര മായിരുന്നില്ല........തന്‍റെ നില
നില്‍പുംകൂടിയായിരുന്നു
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’.

1 comment:

  1. കഥയിലെന്തെങ്കിലും കഴമ്പുണ്ടോ ?
    ഉണ്ടായിരിക്കാം. അല്ലേ ?
    എന്റെ ഈ മാസത്തെ കവിതയും ഇതിന്റെ മറ്റൊരു വശമാണ്‌. ഒന്ന് നോക്കുക.

    ReplyDelete