Sunday, October 9, 2011

വാര്ധവക്യം ഒരു ശാപമോ ....മോക്ഷമോ


ഇന്നത്തെ പരിഷ്കൃത സമൂഹത്തില്‍ ....ഹൈടെക്ക് യു ഗത്തില്‍ ആര്‍ക്കും ഒന്നിനും സമയമില്ല .ഉദിക്കും മുന്‍പേ തുടങ്ങുന്ന ഓട്ടപാച്ചില്‍ രാത്രി ഒരു പത്തു...നാഴിക ഇരുട്ടിയാലും തീ രില്ല ...അണുകുടുംബങ്ങളിലെ ദമ്പതിമാരും കുട്ടികളും രാവിലേയൊരു യുദ്ധം കഴിഞ്ഞു ചോറും പോതികെട്ടി....കുഞ്ഞുങ്ങളെയും വേഷം കെട്ടിച്ചു ...സമയത്തിനു സ്കൂള്‍ ബസ്സില്‍ കയറ്റി വിടാനും പിന്നെ അവര്‍ക്ക് അവരുടെ ജോലി സ്ഥലത്ത്‌ എത്തിപെടാനും വേണ്ടിയുള്ള ഒരു പരക്കം പാച്ചിലിനിടയില്‍ഏകന്തരായി പോകുന്ന വൃദ്ധ ജനങ്ങള്‍ അവര്കൊരുവി ഷയമാകാതെപോകുന്ന്‍തില്‍
അവരെ കുറ്റപെടുത്തിയി ട്ടോ അവരോടു പരിഭാവിച്ചിട്ടോകാര്യമില്ല
അവര്‍ വൃദ്ധ ജനങ്ങളേയുംഅവരുടെ വിചാര വികാരങ്ങളെയും മാനിക്കണം എന്ന് പറയുന്നത് പോലെ തന്നെ വൃദ്ധ ജനങ്ങളും അവര്‍ഇന്നത്തെ വ്യവസ്ഥിതിയില്‍ അനുഭാവിയ്ക്കേണ്ടി വരുന്ന യാതനകളും പിരിമുറുക്ക
ങ്ങളുംമനസ്സിലാക്ക്ണം  പണ്ടുകാലത്ത്‌ ഒരു വീ ടിന്‍റെ സുഗമമായ നട ത്തി ന
പ്പിന് പലരുടെയും സംഭാവനകള്‌ുണ്ടായിരുന്നു .ഇന്ന് ആസഹായസഹകരനഹസ്തങ്ങളെല്ലാംചു രുങ്ങി ച്ചുരുങ്ങിവളയമില്ലാതെ
ചാടുന്ന സര്‍ക്കസുകാരന്‍റെഅവസ്ഥയിലേക്കായി രിക്കുന്നു.ഇന്ന്‍പണംപറ്റാന
ല്ലാതെ ആ പറ്റുന്ന പണത്തിനോട് നീ തി പുലര്‍ ത്തണമെന്നബോധം പഴഞ്ച് നായി പോയിരിക്കുന്നു .ഒരു വിട്ടിലെ അന്തമില്ലാത്ത ജോലികളും കുട്ടികളെ
പരിച്ചരിക്കലും അവരെ പഠിപ്പിക്കലുംകുക്കിങ്ങും ഷോപിങ്ങുംവാഷിങ്ങും
എല്ലാം മിയ്ക്കവാറും സ്ത്രി കളുടെ ചുമലില്‍ ത്തന്നെയാണ് .ഈ  തിരക്കിനിടയില്‍ വൃദ്ധന്മാര്‍ഒഴിവായി പോകുന്നതാണ്‌ു.....ആരും ഒഴിവാക്കുന്നതല്ല .അതാണുയാഥാര്‍ഥ്യ മെങ്കിലും ഒഴിവാക്കപെട്ടുപൊകുന്ന
വരുടെ മാനസികാവസ്ഥ കണക്കിലെടുക്കാതെ വയ്യ .ഈ തിരക്കിനിടയില്‍
ഒന്നിലും ഭാഗഭാഗാക്കകാന്‍ കഴിയാതെ ഒഴിഞ്ഞു മാറിനിന്നുപോകുന്നയവര്‍
തികച്ചും ഒഴി വായി  പോകുന്നു .അവരുടെ ലോകം ഒരു തുരുത്തുപോലെ വേര്‍ തിരിയ്ക്കപെട്ടു പോകുന്നു .ആ തുരുത്തിലെ മടുപ്പിക്കുന്ന ഏകാന്തതയിലും വേര്‍ തിരിവിലും അവര്‍ സ്വാര്‍ഥരായിപോകുന്നു ....
സംസാരം തന്നെ മറന്നുപോകുന്നു.........പരാതിക്കാരായി പോകുന്നു ....
സ്നേഹിച്ചു ലാളിച്ചുവളര്‍ത്തിയമക്കള്‍ തങ്ങളുടെ നിസഹായ അവസ്ഥയില്‍ വേണ്ടത്ര സ്നേഹവും പരിഗണനയും തരുന്നില്ലെന്ന വിചാരം അവരെ തങ്ങളുടെ ഇത്ര നാളത്തേയും ജിവിതം വ്യര്‍ഥ മായി എന്ന് വേദനിപിക്കുന്നു...ഇതില്‍ നിന്നും മോചിതരാകാന്‍ ഒരു മാര്‍ഗം ....അവര്‍ സ്വയം കണ്ടെ ത്തുകതന്നെ വേണം....പഴയ സുഹൃത്ത്‌ ബന്ധങ്ങള്‍പുതുക്കുക....അവരുമായിട്ടോ ക്കെ ഇടയ്ക്കിടെ ഫോണില്‍ ബന്ധ
പ്പെടുക.....കൊച്ചു....കൊച്ചു സന്തോഷങ്ങള്‍ പങ്കു വയ്ക്കുക ...വിഡിപെട്ടി
കളെ....ഇനി നമുക്കുവയസന്‍ പെട്ടി കളെന്നു വിളിയ്ക്കാം....അവയിലെ പരി പാടികള്‍ കാണുക.....വായിക്കുക....കഴിയുമെങ്കില്‍ ഡയറി യെഴുതുക...ഒരു
ഹോബി ക്ണ്ടുപിടിക്കുകഇങ്ങനെ സമയം ....ചിട്ട പ്പെടുത്തി ...വിരസത ഒഴിവാക്കുക .ചില ഹത ഭാഗ്യരായ മാതാപിതാക്കള്‍ മക്കളുടെ അവഗണയും....സ്നേഹ മില്ലായ്മയും.....ക്രൂരതയും...എല്ലാം....സഹിച്ചു...കഴി 
യേണ്ടി വരുന്ന ഒരവസ്ഥ...ദയനീയമായ ഒരവസ്ഥ.....പരിഷ്‌കൃതരായ....സാക്ഷര രായ.....നമ്മുടെ യിടയില്‍ അപൂര്‍വമായി യെങ്കിലുംഉണ്ടെന്നത്....വളരെ....സങ്കടകരമായ....ലജ്ജാകര
മായ ഒരവസ്ഥയാണ് .സ്വത്തിന്‍റെയും മുതലിന്‍റെ യും പേരിലും......ചില സമയം
മക്കളെ കരഎത്തിയ്ക്കാനുള്ള തത്രപ്പാടില്‍....സ്വന്തമായി വാര്‍ദ്ധക്യകാലത്തേക്ക് എന്തെങ്കിലും കരുതി വയ്ക്കാന്‍കഴിയാതെ പോയവരും ക്രൂരത....അനുഭവിയ്ക്കേണ്ടി വരുന്നു.....നമ്മുടെ രാജ്യത്ത്‌...
അങ്ങിനെയുള്ള.....നിസഹായരായ.....നിരാലംബരായ....അസംഘ ടിതരായ..
ആള്‌ുകള്‍ക്ക്‌ സംരക്ഷണംനല്‍കാന്‍..നിയമവും കോടതിയും....”.മനുഷ്യാവകാശ  കമ്മിഷന്‍ എന്നഒരു വിഭാഗവും “പ്രവര്‍ത്തിക്കുന്നു ണ്ട് എന്നുള്ളകാര്യം തന്നെ സാ ധാ ര ണക്കാരായ പലര്ക്കും
അറിഞ്ഞുകൂട.വൃധരായ മാതാപിതാക്കളെ സംരക്ഷിയ്ക്കേണ്ട ഉത്തരവാദിത്വം   മക്കള്‍ക്കുണ്ടെന്നുംഅത്ഒരു ഔദാരിയ മല്ലെന്നും മാതാപിതാക്കളുടെ അവകാശമാണെന്നുംരണ്ടു കൂട്ടര്‍കുംമനസിലാക്കി കൊടുക്കുക .......മനുഷ്യാവകാശകമ്മിഷനും....നിയമത്തിനും അവരെ എങ്ങിനെ സഹായി യ്ക്കാന്‍ കഴിയുമെന്നും അവരെ എങ്ങിനെ സ്മീ പി യ്ക്കാന്‍ കഴിയു മെന്നും പത്ര മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും...സന്നദ്ധസംഘടന കളിലൂടെയും മനസിലാക്കികൊടുക്കുക ......ഒരു പരിധി വരെ യെങ്കിലും...ഈ ..
ദുസ്ഥിതിക്ക് ഒരു മാറ്റംഉണ്ടാകുമെന്ന് നമുക്ക്‌ പ്രതീക്ഷിയ്ക്കാം .....
    ഇന്നു ഞാന്‍ .......നാളെ ......നീ ..അതുമറക്കാതിരിയ്ക്കുക ...
.........................................................................................................................

3 comments:

 1. പലരുടെയും കണ്ണുതുറപ്പിക്കുന്ന പോസ്റ്റ്‌

  ReplyDelete
 2. ആധുനിക മനുഷ്യന് എന്താണ് സംഭവിച്ചത്. ഒന്നിനും നേരമില്ല. ഏഴര വെളുപ്പിന് എഴുന്നെക്കുന്നു,പാതിരാത്രിയായാലും പണി ഒതുങ്ങുന്നില്ല.ട്രെയിന്‍ യാത്രയ്ക്കിടയില്‍ കറിയ്ക്ക് അറിയുന്ന വീട്ടമ്മ മാരെ കണ്ടിട്ടുണ്ട്. മക്കളോട്, മാതാപിതാക്കളോട് ഒന്ന് മിണ്ടാന്‍ നേരമില്ല. ആധുനികരുടെ ഒരു ശാപമാണിത്. എന്നാല്‍ ഇവരൊന്നും ധനം സമ്പാദിച്ചു കൂട്ടുന്നില്ല.നിത്യവൃത്തിക്ക് വേണ്ടിയുള്ള പരക്കം പാച്ചിലാണ് ഈ കാണുന്നത്. ഒരു അമ്പതു വര്ഷം മുമ്പുള്ള കേരളീയ ജീവിത പശ്ചാത്തലം ഒന്ന് നോക്കുക .
  തുച്ഛമായ വരുമാനം എങ്കിലും കുടുംബത്ത് സമാധാനം നില നിന്നിരുന്നു. ദാരിദ്യം ഒരു ശാപമായിരുന്നെങ്കിലും ജീവിതം സ്വസ്ഥത നിറഞ്ഞതായിരുന്നു.നല്ല ആത്മ ബന്ധങ്ങള്‍ നില നിര്ത്തിര്യിരുന്നു.അത് തിരികെ ലഭിക്കാന്‍ നാം മടങ്ങണം .നമ്മുടെ പഴയ ലളിത ജീവിതത്തിലേക്ക് . ആശംസകള്‍.

  ReplyDelete
 3. വളരെ ഗൗരവമുള്ള വിഷയം. സര്‍ക്കാര്‍ സാമൂഹ്യസംഘടനകളുടെ സഹായത്തോടെ പലതും ചെയ്യേണ്ടിയിരിക്കുന്നു. ഞാനും ഈ വിഷയത്തില്‍ ചിലത് എഴുതിയിട്ടുണ്ട്. എഴുതുമ്പോള്‍ പാര തിരിച്ച് എഴുതിയാല്‍ വായനാസുഖം കൂടും.

  ReplyDelete