Monday, November 14, 2011

മൂലക്കടവിലെ പട്ടത്തി


കഥ...............മൂലക്കടവിലെ പട്ടത്തി “
രാമന്‍ കുറവന്‍ കുടിയിലെ നെടുംതൂണും ചാരി.....റോഡിലേUpgr
യിരുന്നു .....ആരെങ്കിലും.......കുഞ്ഞമയോ....കാളിയോ...കടമ്പകടന്നു വരു
ന്നുണ്ടോ.....യെന്നും നോക്കി .കീഴ്ത്താദിയ്ക്കും  കൈത്തലങ്ങള്‍ക്കും നേ
രിയ...വിറയല്‍  “ഇന്നു വീറുംകിരിചിരിക്കുവാ............ഇത്രനേരമായിട്ടും
തുള്ളി....വിടാതെ...കുഞ്ഞാമേടെ കൊറവന്‍...അവനേകൊറവനെന്നു വിളി
ചൂടാപണിക്കന്‍ അങ്ങിനേം വിളിച്ചൂട ടാക്കിട്ടര്‍... കഴുത്തേലൊരു
തൂവലേംചുറ്റി.....പാക്കേറ്റില്‍ഒരു..കുപ്പീമായി...ചെലപ്പം വരും.ചെലപ്പോ
വാ  യൂനോള്ള ചൊമന്നമരുന്നാരിക്കും ..ചെലപ്പോ നല്ല..സൊയമ്പന്‍
 ചാരായമാരിക്കും........ഇന്നിതുവരേയായിട്ടും ആരേംകാണാനില്ല...ഇന്ന് ച   
ബളദിവസമല്ലേ  ...കുഞ്ഞാമ ഒരു കുപ്പി കൊണ്ടത്തരും....പിന്നെ കാളിഅ
വള് കാശു തരും...എന്നിട്ടുപറയും”അപ്പന്തനിയെഎങ്ങും ഇറങ്ങിപോകണ്ടന
ഞാനിതിലെയല്ല്യോ ജോലിക്കുപോകുന്നേ....അന്നേരം പറഞ്ഞാമതി....കൊ
ണ്ടത്തരാം “   “ഓ ....അങ്ങിനെതന്നെ “...വിശപ്പുകൊണ്ടോ...ദാഹം കൊ
ണ്ടോ ...തുള്ളി ചെല്ലാഞ്ഞോ...ശീലിച്ചു പോയില്യോ ...എന്താന്നറിയാമ്മേ
ലാ....കണ്ണിനു മയക്കം വരുന്നു......കണ്ണടഞ്ഞു പോകുന്നു “
രാമന്‍ കുറവന്‍ പിന്നെ കാണുന്നത് വാമദേവന്‍റെ.....കള്ള്ഷാപ്പിന്‍റെ അക
മാണ്.ഇലചീന്തില്‍ കപ്പകുഴച്ചതുംമീന്‍ങ്കറിയും...ഡസ്കിന്‍റെ...പുറത്തു കൊ
ണ്ടുവച്ചുകൂടെ ഒരു കുപ്പി പുളിച്ച കള്ളുംഒരു ഗ്ലാസും ............”കൂടെ വ
ന്ന ചിരുതേയി എവിടെ ?  ങ്ങ.....അവള്..റേഷന്‍ കടേ കെറി ക്കാണുമാ
രിക്കും....അരിംസാ തനോം മേങ്ങാന്‍..പിന്നിനി ...നെല്ലുമുക്കിന്നു  മീനുംകപ്പേം
മേങ്ങിക്കോണ്ടിങ്ങു വരുന്നേനു മുമ്പെ ഇതുതിന്നു തീര്‍ക്കണം.ഈ കള്ളും
കുടിച്ചു തീര്‍ക്കണം..”അയാളത് വേഗം തിന്നുംകുടിച്ചും കഴിഞ്ഞപ്പോഴ
ത്തെക്കുംചിരുത വന്നു വാ തുക്കെ നിന്നു പറഞ്ഞു...”നേരം തന്ത്യായി  
വാ ......”
അയാള്‍ വേഗം ച്ചാടിതുള്ളിഇറങ്ങിവന്നു..അരിയുംവട്ടിയും അയാള്‍
വാങ്ങി.....തോളില്‍ വച്ചു .മീനും കപ്പയും മറ്റു സാധനങ്ങളും അടങ്ങുന്ന
‘.വട്ടി ചിരുതയെടുത്തു.രാമന്‍ കുറവന്‍ഒരു പാട്ടുംപാടി.............ചുവടും
വച്ചു ചിരുതയുടെപിന്നാലേ നടന്നു .പാട്ടിന്‍റെ താളത്തിനുംചുവടിനും
ഒപ്പം അയാള്‍ ഓരോ പിടി അരിയുംവാരിവിതറിക്കൊണ്ട്കൊണ്ടാണ്‌
അവളുടെ പിന്നാലേ നടന്നത് .കച്ചേരി കുളം ചുറ്റിയുള്ള വഴിയിലേ
ക്കെത്തുബോഴേക്കും അരി മിക്കവാറും തീര്‍ന്നു .കുളം ചുറ്റി ....കലുങ്കിന
നടുത്തുകൂടി വരുമ്പോള്‍ ...ആരോ കുളത്തില്‍ മുങ്ങികുളിക്കുന്ന ശബ്ദം
ഭയചകിതയായി പൂക്കുല പോലെവിറച്ചുനിന്നു. രാമന്‍കുറവന്‍റെ
വായില്‍ നിന്നും വഴുതി .......വഴുതി ..വീന്നു ആചോദ്യം “ആ ഴാ..ത്..
വെള്ളിയാ യ്ചേം...തിഴു തന്തി യേം കൂടെ ചേയുന്ന ഈ...മൂവന്തി നേ
യ ത്ത്.....ഈ മൂല കതവില് മുങ്ങിക്കുഴി ക്കുന്ന്താഴാന്ന്?...”..
പിന്നൊരനക്കോമില്ല....രാമനും ചിരുതെയിയും പതുക്കെ നടന്നു തുടങ്ങി
യപ്പോള്‍ പിന്നെയും കുളത്തില്‍മുങ്ങുന്ന ശബ്ദം .ചിരുതേയിയുടെ ശ
രീരം അടിമുടി പൂക്കുല പോലെ വിറച്ചു.പിന്നെ ഒരലര്‍ച്ചയും ഓട്ടവു
മായിരുന്നു .ഒരമ്പതുവാര തുള്ളി ക്കൊണ്ട് ഓടിയവള്‍...നെടുംബാടടിച്ചു
വീണു.......അവിടന്ന് കുഞ്ഞൂഞ്ഞും പാക്കരനും എല്ലാരും കൂടി താങ്ങി
എടുത്താണ് അവരെ ...കുടിയിലെത്തിച്ചത് .ചിരുതേയിക്ക്  എള്ളിട്ടാല്‍
പൊരിയുന്നയുന്ന ചൂട്‌ നെറ്റിക്ക്.... .അവള്‍തമിഴു പുലബുന്നു പാക്കര നും
 കാപ്പിട്ട കുറത്തിയും കല്ലടക്കാരിയും കുഞ്ഞാമയും കാളിയുംഎല്ലാം ...
ഓടിക്കൂടി തൊഴുതു പിടിച്ചു നിന്നുപറഞ്ഞു “ചത്തു തലക്കുംമോളി നീ
ക്കുന്ന...........തവുപ്പമ്മാരേ....മലതൈവങ്ങളെ....വെള്ളംകുടി നടത്തിക്കോളാ
മേ.....അമ്മച്ചിവീട്ടിപട്ടുംകോഴിംകൊടുത്തോളാമേ.....അടിയങ്ങളെ ലച്ചിക്ക
ണെ.....എന്‍റെചിരുതേയിയേ..ലച്ചിക്കണെ.............”
കാളിഒരു കിണ്ണത്തില്‍ ചോറും കറിയും മറ്റൊരുകിണ്ണം
 കൊണ്ടുമൂടികൊണ്ടുവന്നു......
“...ങ്ങാ...തൊടങ്ങിയോ ...കതാപ്രസങ്ങം....വാ......ഈ പറ്റുവാരിതിന്നേച്ചും
മതി വാക്കികതപറയുന്നേ....അപ്പനീ പറ്റു വാരി ത്തിന്നാത്തിയം....”
“......നീ....അതവടടച്ചു വെക്ക്....”കാളി അകത്തുകടന്ന് ചോറും പാത്രവും
അട ച്ചുവച്ച് മുകളില്‍ഒരു ഭാരവുംവച്ചിട്ടിറങ്ങി വരുമ്പോള്‍ രാമന്‍ കുറ
വന്‍ തൂണും ചാരിയിരുന്നുതൂങ്ങുന്നു .”.....ഇന്നിമ്മിണി കൂടിപ്പോയി.....വ
യതും.....പ്രായോമൊക്കെയായാ പിന്നെ..അതിനുതക്കോണ്ണമൊക്കെ വലിച്ചു
കേറ്റിയാപ്പോരെ...”അവളൊരു പായഎടുത്ത്‌ ഇറായത്തിട്ട് ...അതിലേക്കു
ചരിച്ചു കിടത്തുമ്പോള്‍ അയാള്‍ കണ്ണു ചിമ്മി...ചിമ്മി തുറന്നു .തെളിഞ്ഞ
ആകാശത്ത് ഒറ്റപ്പനയുടെ തലപ്പുയര്‍ന്നു കാണാം...കാറ്റില്‍ ആടിഉലയുന്ന
പനയുടെ മുകളില്‍ മൂലക്കടവിലെ പട്ടത്തിയുടെ പനങ്കുല പോലത്തെ മു
ടിയും.....തീ....പാറുന്ന....ചോരച്ച വട്ട കണ്ണ്‍
കളും....പുറതേക്ക്തള്ളിനില്‍ക്കുന്ന ദംഷ്ട്രങ്ങളുംഅവയ്ക്കിടയിലൂടെ
തൂങ്ങി ക്കിടക്കുന്ന.ചോര
തുളിയ്ക്കുന്ന നാവും.....ചുവന്ന പട്ട് ചേലയും...എല്ലാംആടി ഉലയുന്നു
അകത്ത് എന്തോതട്ടി മറിക്കുന്നു......ചുവടു വച്ചു ചുവടുവച്ച്...ആരോ
നടന്നടുക്കുന്നു........രാമന്‍കുറവന്‍ ഭയ ചകിതനായി അകത്തേക്ക്‌ ഒന്നു
പാളിനോക്കുമ്പോള്‍ .....ചിരുത ......ഒരു ....കരിമ്പൂച്ചയുടെ....രൂപത്തില്‍...
അവളുടെ...കണ്ണുകള്‍....തീ....ക്കട്ട...പോലെ...കത്തി നില്‍ക്കുന്നു.....ഓരോ ചു
വടും..മുഴങ്ങി കേള്‍ക്കാം. തപ്പി പിടഞ്ഞണ്ണിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്

അലറിക്കറഞ്ഞ രാമന്‍കുറവന്‍റെ ശബ്ദം കേട്ടുകൊണ്ട് അടുത്ത കുടിയില്‍

അവലിടിച്ചു കൊണ്ടിരുന്ന ഇടിയന്‍ മുരുകേശനും കുഞ്ഞാമയും കാപ്പിട്ട
കുറത്തിയും കൊമരപ്പന്‍തട്ടാരും എല്ലാംഓടിക്കൂടുമ്പോള്‍ രാമന്‍കുറവന്‍
ബോധമറ്റുകിട്ക്കുന്നു.

2 comments:

  1. കഥ നന്നായി. പശ്ചാത്തലം പുതുമയുള്ളതാണ്.

    ReplyDelete
  2. നല്ല കഥ
    ഫോണ്ട് വലുതാക്കണം

    ReplyDelete