Monday, November 21, 2011

കഥ ......”അനുഭവ സമ്പത്ത്”


ഞാന്‍ ജീവിതം തുടങ്ങുന്നത്‌ അമ്പതുകളുടെ ആദ്യം.അന്ന് വയസെനിക്കു പതിനെട്ട് .അപ്പനമ്മമാര്‍ പ്രവാസികളായതുകാരണം പഠിപ്പു കന്യാസ്ത്രി
മഠത്തില്‍നിന്നായിരുന്നു .അവധിക്കാലങ്ങളെല്ലാം വല്ല്യപ്പച്ചനോടും വല്ല്യ
മ്മച്ചിയോടുമൊപ്പം. ബോര്‍ഡിങ്ങിനേക്കാളും ചിട്ടയായിരുന്നു വല്ല്യമ്മച്ചി
ക്ക് .പെണ്‍കുട്ടികള്‍ ഉമ്മറപ്പടികടക്കാന്‍ പാടില്ലാ....ഉറച്ചുസംസാരിക്കാന്‍മ
പാടില്ലാ.....അതു പാടില്ലാ.....ഇതു പാടില്ലാ.......എവിടേയും വിലക്കുകള്‍

അങ്ങിനെ കുട്ടിക്കാലത്തു പുറംലോകം ഞാന്‍ കണ്ടിട്ടില്ലാ.
പഠിച്ചു കഴിഞ്ഞപ്പോള്‍ ത്തന്നെ എനിക്കുജോലികിട്ടി.ആദ്യത്തെ നിയമനം
മെടിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ തിരുവനന്തപുരത്ത്......താമസം.വൈ.ഡബ്ലിയു
സി .എ .യില്‍ ..ഒരവധിക്ക് ഞാന്‍ വീട്ടില്‍വന്നു നില്‍കബോളോരാളെ
ന്നെക്കാണാന്‍ വന്നു.നീണ്ടു മെലിഞ്ഞ്...കട്ടിയുള്ള മീശയും ഇടതൂര്‍ന്നു നി
ക്കുന്ന ചുരുളന്‍ മുടിയും.....കസവുകരയുള്ള ഡബിളും.......സില്‍ക്ക്
ജുബ്ബായും....ഒക്കെയായി...പുരുഷത്വത്തിന്‍റെ പ്രതീകമേന്നോണം ഒരാള്‍ .ആ
രൂപംഎന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു
    അമ്മാച്ചന്മാര്‍ രണ്ടുപേരും ഒരേ സ്വരത്തില്‍ പറഞ്ഞു അയാള്‍
വലിയ ആദര്‍ശവാദിയാ....അന്ന്യദുഃഖത്തില്‍ കരുണയുള്ളവന്‍.....ആ
രു വന്നൊരു സഹായമഭ്യര്‍ധിച്ചാലുംഅയാളവരെ നിരാശനാക്കില്ല.....ആ
കരയിലെ വലിയ ഭൂഉടമായണയാള്‍ ഒരു പൈസാപോലുംസ്ത്രധനം ചോ
ദിച്ചില്ല........അങ്ങിനെ ഒരാള്‍ വന്നത് നിന്‍റെ ഭാഗ്യം.......മാവിമാര്‍ പറ
ഞ്ഞു ..അയാക്കപ്പനും..അമ്മേം പെങ്ങമ്മാരും..ആരുമില്ല...അവിടെ നിന്നോ
ടു പോരെടുക്കാനാരുമില്ല...കയറിചെല്ലുന്നിടത്തെ റാണി....നീ..തന്നെ.അതു
നിന്‍റെ ഭാഗ്യം.
അങ്ങിനെ എല്ലാവരുംഎന്‍റെ ഭാഗ്യങ്ങളെണ്ണിഎണ്ണി പറഞ്ഞപ്പോള്‍ എന്‍റെ
ഉള്ളിന്‍റെയുള്ളില്‍ പതിഞ്ഞ രൂപത്തിനു ജീവന്‍വച്ചു....ആ മഹാഭാഗ്യം
രണ്ടുകയ്യുംനീട്ടി സ്വീകരിക്കാന്‍ തന്നെ ഞാന്‍തീരുമാനിച്ചു .അങ്ങിനെ ആ
വിവാഹം ഉറപ്പിച്ചു.
  ഒരു ദിവസം ഒരു സ്ത്രി വെള്ള വസ്ത്രങ്ങളണിഞ്ഞ്...കയ്യില്‍ ജപ മാലയും വേദപുസ്തകവുമായി എന്നെ കാണാന്‍ ഹോസ്റ്റലില്‍ വന്നു
“ഞാന്‍ ജോര്‍ജിച്ചായുടെ പെങ്ങളാ...അച്ഛാവ്ന്നിട്ടൊണ്ട്.....അവിടെ..തുണി
ക്കടെല്‍ നിക്കുന്നു....മന്ത്രകോടിഎടുക്കാനാ വന്നത്...നിന്നെക്കൂടെ കൂട്ടികൊ
ണ്ടു ചെല്ലാന്‍ പറഞ്ഞു.”.....ഞാനൊന്നു മടിച്ചപ്പോള്‍ അവര്‍പറഞ്ഞു..”നീ...
തര്‍ക്കിക്കണ്ടാ.....ഞങ്ങള്‍ഒരമ്മ പെറ്റ മക്കളാ....എന്‍റെകൂടെ..വാ....”
അവരുടെ കൂടെപോകാനായിഡ്രസ്സുമാറുമ്പോളവല്ല്യമ്മച്ചിയായിരുന്നു
മനസ്സില്‍....വല്യമ്മച്ചി ഇടക്കിടെ പറയും അവരുടെ കല്ല്യാണം കഴിഞ്ഞ്
ആറുമാസം കഴിഞ്ഞാണ് വല്യപ്പച്ചന്‍റെ മുഖം ആദ്യമായികാണുന്നത്‌ എ
ന്ന്.ഈ പോക്ക് വല്ല്യമ്മച്ചിയറിഞ്ഞാല്‍ കൊല്ലും എന്നാലും പോകാതിരി
ക്കാന്‍ കഴിയുന്നില്ല.പെങ്ങളേയുംകൂടിയാണല്ലോപോകുന്നത് എന്നു സമാധാനിച്ച് അവരുടെകൂടെ ചെന്നു...കസവുകരയുള്ള ഡബിളുടുത്തു മസ്ലിന്‍ ജുബ്ബയിട്ട് ജോര്‍ജികടവതുക്കല് അക്ഷമനായിനില്‍ക്കുന്നു..എന്നെ
കടയിലേക്കു കയട്ടിവിട്ടിട്ടുപെങ്ങള്‍ കൊന്ത തിരുപ്പിടിച്ചുകൊണ്ടു പറ
ഞ്ഞു”നിങ്ങളു സാരിനോക്ക് ഞാനിദാ വരുന്നു...ഈ അടുത്തുള്ള പള്ളി
യിലോന്നു പോയിട്ടുവരട്ടെ” ...ജോര്‍ജിയെ ഞാനൊരിക്കല്‍കണ്ടിട്ടുള്ളത
ല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല. ഒറ്റക്ക്ജോര്‍ജിയോടോപ്പം കടയില്‍നില്‍
ക്കുമ്പോള്‍ ആകെ ഒരു പരുങ്ങല്‍.....ആരെങ്കിലും പരിചയമുള്ളവര്‍ കണ്ടാല്‍ എന്തുവിചാരിക്കുമെന്നൊരലാഹം..കടയിലെ സെയില്‍സ്മാ
ന്‍ സാരികളെടുത്തുനിവര്‍ത്തി....ഏതെടുക്കണമെന്നോ...ഏതുറേഞ്ചില്‍
ഉള്ളതെടുക്കണമെന്നോ ഒരുനിശ്ചയവുമില്ലാതെ നിന്നുപരുങ്ങുബോള്‍
അദ്ദേഹം എന്‍റെ മനസ്സുവായിച്ചിട്ടെന്നപോലെ പറഞ്ഞു”നിനക്കിഷ്ടമു
ള്ളതു നോക്കിയെടുക്ക്.....വേറെയൊന്നുംനോക്കണ്ടാ...” ഞാന്‍ എനിക്കിഷ്ട
പെട്ട ഒരുസാരിതിരഞ്ഞെടുത്തു എന്നിട്ട് സങ്കോചത്തോടെ ചോദിച്ചു”ഇതി
ഷ്ടമായോ..”വിലയല്‍പം കൂടുതലാ.....”..”ങ്ങാ...കൊള്ളാം....”എന്നിട്ട് അതു
പാക്കുചെയ്തോളാന്‍ പറഞ്ഞു .അവര്‍ സാരിപാക്ക്ചെയ്തു ബില്ലും കൂടി കൊണ്ടുവന്നുകൊടുത്തപ്പോള്‍ അദ്ദേഹംഅതുംകൊണ്ടു കൌണ്ട
റിലേക്കുപോയി..അവിടത്തെ സംസാരം കേട്ടപ്പോള്‍  എന്തോ പന്തികേട്
ഉണ്ടെന്നു തോന്നി ഞാനുംഅങ്ങോട്ടുചെന്നു...അദ്ദേഹത്തിന്‍റെ കയ്യിലുള്ള
പൈസാ തികയുന്നില് മുഴുവനുംകോടു ക്കാതെഅവരുസാരികൊടുക്കി     ല്ലല്ലോ........അദ്ദേഹം പറയുന്നു”ഇന്നുംഇന്നലെയുമൊന്നുമല്ലല്ലോനമ്മ്ള് കാണാന്‍ തു ടങ്ങിയത് ...അത്രക്കെന്നെ വിശ്വാസമില്ലേ”....”അതു ശരിതന്നെ.....പക്ഷേ ഞാനിവിടുത്തെ ഞാനിവിടുത്തെ ഒരു ശബളക്കാരന്‍
മാത്രമാണ്. കടംതരാന്‍ എനിക്കധികാരമില്ലല്ലോ” ഞാനാകെ ചമ്മിപ്പോയി
വിലകൂടിയ സാരിഎടുത്ത്‌ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയതിലുള്ള കു
റ്റ്ബോധവും....ഞാന്‍ വേഗം എന്‍റെ കയ്യില്‍കിടന്ന മോതിരം ഊരി അയാ
ളുടെ മേശമേല്‍ വച്ചുഎന്നിട്ടുപറഞ്ഞു”നാളെ ഞാന്‍ബാക്കിപൈസാകൊണ്ട
തന്നിട്ട് ഇതെടുത്തോളാമ്”.....”ജോര്‍ജി ക്ഷമാപണത്തിന്‍റെസ്വരത്തില്‍ പറ
ഞ്ഞു”ഈ സ്റ്റെല്ലാമ്മ ഇതെവിടെപ്പോയി ക്കിടക്കുന്നു...പോരാത്തകാശുഞാന്‍ അവളുടെ കയ്യിന്നുവാങ്ങാമെന്നാ കരുതിയത്‌........നീ പൊക്കോ...അവ്ളി..
ങ്ങോട്ടുവരട്ടെ...മോതിരംഞാനങ്ങു കൊണ്ടത്തരാം....”  “മുഖത്തുനോക്കാതെ ഞാന്‍ പറഞ്ഞു”അതിനു ധിറുതിയൊന്നുമില്ലല്ലോ...
അതിനായിട്ടിനികാത്തുനിക്കണ്ട.........മോതിരംഞാന്‍ നാളെഎടുത്തോലാം”
ഇതാണെന്‍റെ ജോര്‍ജ്‌............ഇത് ഒന്നാമത്തെ അനുഭവം “
.                 “””””””””””””””””””””””””””””””””””””””””””””””””””””
കെട്ടുഅദ്ദേഹത്തിന്‍റെ ഇടവകയിലെ പള്ളിയില്‍വച്ചായിരുന്നു. കെട്ടുക
ഴിഞ്ഞ് അദ്ദേഹത്തിന്‍റെവീട്ടില്‍ച്ചെന്നുകയറുമ്പോള്‍ അവിടെ അദ്ദേഹത്തി
ന്‍റെ ചാര്‍ച്ചയില്‍പ്പെട്ടഒരു മാവിഉണ്ടായിരുന്നു....കറുത്തുമെല്ലിച്ച ഒരു സ്ത്രി...അവരാണെന്നേ വീട്ടിലേക്കുകൈപിടിച്ചു കയറ്റിയത്...ആചടങ്ങു
കഴിയുംമുന്‍പേതന്നെ പിന്നാലേവന്ന ചിലയാളുകള്‍ ജോര്‍ജിയെ റാഞ്ചി
ക്കൊണ്ടുപോയി...എന്‍റെ വീട്ടില്‍നിന്നുംവന്നവര്‍  ബന്ധുക്കളുംസുഹൃത്തു
ക്കളുംജോര്‍ജിയെപരിചയപ്പെടാനും പോകാന്‍സമയത്ത് ഒന്നു യാത്രപറ
യാനുംവേണ്ടി മണിക്കൂറുകള്‍ കാത്തിരുന്നു പിറുപിറുക്കുന്നുണ്ടായിരുന്നു
എനിക്ക് വല്ലാത്ത ജാള്യതതോന്നി.മണവാളനുംമണവാട്ടിക്കുമൊന്നിച്ചിരു
ന്നു ഭക്ഷണം കഴിക്കാനുംജോര്‍ജ്‌ എത്തിയില്ല......ഒറ്റക്കിരുന്നു ഭക്ഷണംക
ഴിക്കുമ്പോള്‍ ജോര്‍ജിന്‍റെ കസേര ഒഴിഞ്ഞു കിടന്നു..അതുപോലെ .അതു
പോലെ എന്‍റെ മനസ്സും.ഭക്ഷണത്തില്‍ കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റ്വീഴാതെ
ശ്രദ്ധിച്ച് കുനിഞ്ഞിരുന്ന്‍ കഴിച്ചെന്നുവരുത്തി .കല്യാണംകൂടാന്‍ കാത്തു
നിന്നു മടുത്തു...അവസാനം ജോര്‍ജിയെ കണ്ടു യാത്ര പറയാതെ തന്നെ
പോയി.ആദ്യരാത്രിയില്‍ മുറിയില്‍ തനിച്ചായപ്പോള്‍ നിശബ്ദം കരഞ്ഞു
പോയി.ജോര്‍ജി മുറിയില്‍ എത്തുന്നത് പുലരാറായപ്പോള്‍ .കരഞ്ഞു ക
ലങ്ങിയ എന്‍റെ കണ്ണുകളില്‍ ഉറ്റുനോക്കി കൊണ്ട് ജോര്‍ജിപറഞ്ഞു”ഞാ
നൊരാത്ത്യാവശ്യകാര്യാമായിപോയതാ....പോകാതെ പറ്റുകേലായിരുന്നു
......നിന്‍റെ വിഷമം എനിക്കു മനസിലാകും ....നമുക്ക്‌ നാളെ ത്തന്നെ ഒരു
കാര്‍ എടുത്തു പോയി ബന്ധുക്കളെയെല്ലാം...കാണാം”ആ പോക്ക് നീണ്ടു
ണ്ടുനീണ്ട്.....പിന്നെ....നേര്‍ത്തു...നേര്‍ത്ത്‌..ഇല്ലാതെയായി.അത്  രണ്ടാമത്തെ
അനുഭവം
 മാവി നല്ലവരായിരുന്നു.അവര്‍ എന്നെ സ്നേഹത്തോടെ വാത്സല്യത്തോ
ടെ ...ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ഒക്കെ നോക്കി .അവരുടെ നാ
വിന്‍റെ തുമ്പിലായിരുന്നു മനസ്സ് .അവിടെ വരുന്നത്...എന്തും  വെട്ടി ത്തു
റന്നു പറയുന്ന മാവിയെ എനിക്കുംഇഷ്ടമായി .അവര്‍ക്ക് ഒരു സഹായ
ത്തിനും പശുവിനെനോക്കാനും ഒക്കെയായി ഒരു വാല്യക്കാരന്‍ പ യ്യ
നും ഉണ്ടായിരുന്നു. അദ്ദേഹത്തിനെ അന്വേഷിച്ചുകൊണ്ട് എപ്പൊഴുംആ രെങ്കിലുമൊക്കെ വന്നുകൊണ്ടിരുന്നു...അവര്‍ പൂമുഖത്ത് കയറിഇരിക്കുന്നതിനു പകരം മുറ്റത്തിന്‍റെ അതിരിലും മാവിന്‍റെ ചുവട്ടി
ലും ഒക്കെ മാറി പതുങ്ങിനിന്ന്‍  കുശുകുശുത്തു .അതിലെന്തോ അസ്വാഭാവികത തോന്നിയെങ്കിലും അതത്ര കാര്യമക്കിയില്ല .ഒരു പുതു
പെണ്ണ് വന്നുകയറിയ വീടായതുകൊണ്ടായിരിക്കാം എന്നുകരുതി....ഒരു പുതു മണവാളന്‍റെ കൊച്ചുവര്‍ത്തമാനങ്ങളോ...പരിലാളനകളോ...ഒന്നും
അദ്ദേഹത്തില്‍ കാണാഞപ്പോള്‍ ഉള്ളിന്‍റെഉള്ളില്‍ ഒരു വിങ്ങല്‍....എവിടെ
യോ എന്തോ വീണുടയുന്നു....ഏതോ.........എന്തോ....അദ്ദേഹത്തെ അലട്ടു
ന്നതുപോലെ....ഞാനോരധികപറ്റായോ എന്നു സന്ദേഹിച്ചുപോയി..നാല
ഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  അദ്ദേഹം മാവിയെ അവരുടെ വീ
ട്ടിലെക്ക്.പറഞായച്ചു .ആരോരുമില്ലാത്ത മാവിക്ക് കുറച്ചുനാള്‍കൂടിയെ
ങ്കിലും ഇവിടെ താമസിക്കാന്‍ മോഹം .അവര്‍ പറഞ്ഞു “
മോക്ക്‌ പരിവാലിക്കാനുമൊന്നും ഒരു ശീലോവില്ലല്ലാ ...അവാക്ക് അതൊ
ക്കെ ഒരു ശീലമാവുന്ന വരേക്കും....”എന്നു പറഞ്ഞപ്പോഴേക്കും അദ്ദേഹം
ഇടയ്ക്കു കയറി
പറഞ്ഞു...”ഓ....അതൊക്കെയങ്ങ്....ശീലിചോളും....ശീലിക്കാതോക്കുവോ...”

പിന്നെ അവരൊന്നും മിണ്ടിയില്ലാ.....നേരംവൈകിയപ്പോള്‍ വാല്ല്യക്കാര
ന്‍ കൃഷ്ണനെയും അദ്ദേഹം അങ്ങു പറഞ്ഞയച്ചു .എന്നിട്ട് അന്ധാളിച്ചു
നില്‍ക്കുന്ന എന്നോട് അദ്ദേഹംപറഞ്ഞു”എല്ലാംനോക്കി ക്കണ്ടുചെയ്യാന്‍
പറ്റിയ ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ..രണ്ടുദിവസത്തിനകം അവരിങേ
ത്തും
  അന്നു രാത്രിഒരുറക്കം കഴിഞ്ഞപ്പോള്‍ വാതിലില്‍  മൃദുവായി മുട്ടു
ന്ന ശബ്ദം ഭയം കൊണ്ടെന്‍റെ  സപ്ത്തനാഡികളുംതളര്‍ന്നു. ആ ശബ്ദം
കാതോര്‍ത്തു കിടന്നതുപോലെ ....അദ്ദേഹം ചാടിയെണിച്ചുവാതില്‍ തുറ
ക്കാന്‍ശ്രമിക്കുമ്പോള്‍ ഞാനദ്ദേഹത്തെ തടയാനായിപൂണ്ടടക്കം പിടിച്ചു
“..വേണ്ടാ...........വേണ്ടാ...വാതില്‍ തുറക്കണ്ടാ ...”
“..നീ...പേടിക്കാതെ...അതു....നമ്മുടെ..ആള്‍ക്കാരാ..നീ അങ്ങുകെട്ടിനകത്തു
 പോയി ക്കിടന്നോ...ഞാന്‍ കുറച്ചു കഴിഞ്ഞങ്ങു വരം....”അദ്ദേഹം കതകു
മെല്ലെ തുറന്നപ്പോള്‍ അരണ്ട വെളിച്ചത്തില്‍ ഞാന്‍കണ്ടു......നാലഞ്ച്
 ആളുകള്‍. ഒരാള്‍ എന്തോ ഭാരമുള്ള ഒരു പെട്ടിതലയില്‍ ചുമന്നു നീല്‍
ക്കുന്നു.മറ്റുള്ളവരുടെ കൈകളിലും സഞ്ചികളോ....എന്തൊക്കെയോ ഉണ്ട്
ലൈറ്റ് തെളിക്കാതെ....ശബ്ദമുണ്ടാക്കാതെ അവര്‍ അകത്തു കടന്നു...പിന്‍
വാതിലില്‍കൂടെ ഞാന്‍ പുറത്തുകടന്നു.വാതിലിന്‍റെ..വിടവിലൂടെ നോക്കു
മ്പോള്‍ അവര്‍ ചിര പരിചിതരെ പോലെ ഭാരമുള്ളപെട്ടിഒരു മൂലയില്‍
വച്ചു എന്നിട്ട് കൈയ്യെത്തി  തട്ടിന്‍പുറത്തു നിന്നും ഒരു പായ ചുരുള്‍
വലിച്ചു താഴെ ഇറക്കി .....ഓരോരുത്തരും ഓരോന്നെടുത്തു..നലുപേ രോ
ഴികെ ബാക്കി മൂന്നു പേരും ഇരുട്ടിലേക്കിറങ്ങി നടന്നു ..എന്‍റെ നെഞ്ച്
ഇടിക്കുന്ന ശബ്ദം എനിക്കു കേള്‍ക്കാം. ഒന്നും മനസിലാകാതെ ......ശ്വാസ
മടക്കി .........പൂക്കുലപോലെ ...വിറച്ചു നിന്നു....ഞാന്‍...ഏതോ ഒരു കെ
ണിയിലകപ്പെട്ടതുപോലെ  ഒരു ഭയമായിരുന്നു മനസ്സില്‍.....ആരാണിവര്‍
..............തീവെട്ടി കൊള്ളക്കാരോ ......ഭീകരപ്രവര്‍ത്തകരോ ...ഇദ്ദേഹത്തിനി
വരുമായിട്ടെന്തു ബന്ധം....അവര്‍ ഇവിടെ വന്നു തമ്പടിക്കാന്‍..? ഇദ്ദേഹം
ഇവരുടെ തലവനോ.....ഏറെ നേരം കഴിഞ്ഞു ജോര്‍ജി വന്നു.എനിക്ക്.....
ജോര്‍ജിയെപ്പോലും.....ഭയമായി ...ഞാന്‍ ഒരു മൂലയിലേക്കൊതുങ്ങി നി
ന്നു....”എന്താ.....പേടിച്ചുപോയോ........?അതൊക്കെ നമ്മുടെ ആള്‍ക്കാരാ....
സഖാക്കള്‍ ......എന്നെക്കാളും ഉപരിയായി നിനക്ക് അവരെ വിശ്വസി
ക്കാം...കുറച്ചു ദിവസം അവരിവിടെക്കാണും....ഇങ്ങിനെ കുറച്ചാളുകള്‍
ഇവിടുണ്ടെന്ന് പുറത്താരും അറിയണ്ടാ....അറിഞ്ഞാല്‍ കുഴപ്പമാ.....”എന്തു
കുഴപ്പമെന്നു ചോദിക്കാന്‍ നവോളം വന്നതാണ് ....എങ്കിലും ചോദിച്ചില്ല
 അതു മൂന്നാമത്തെ അനുഭവം .
പകലന്തിയോളം അവര്‍ മിണ്ടാതെ.......അനങ്ങാതെ.........മുറിക്കുള്ളില്‍ത
ന്നെ കതകടച്ചിരുന്നു .രാത്രി മണി ഒരെട്ടര കഴിയുമ്പോള്‍....ചുറ്റുവട്ടത്തു
ള്ള വീടുകളിലെ വിളക്കണഞ്ഞു കഴിയുമ്പോള്‍.....ശബ്ദമുണ്ടാക്കാതെ......
കിണറ്റിന്‍കരയില്‍ വന്ന് കുളിയും പല്ലുതേപ്പും ഒക്കെ നടത്തും..പി
ന്നെ അവരെ ക്കാണാന്‍ ഓരോരുത്തര്‍ പാത്തും പതുങ്ങിയും വെട്ടവും
അനക്കവുമൊന്നുമില്ലാതെ വരികയും പോകുകയും ചെയ്യും
ബോര്‍ഡിങ്ങിലും വൈ ഡബ്ല്യുസിയെ യിലുമൊക്കെയായി കഴിഞ്ഞതുകാ
രണം അടുക്കള പ്പണി ശീലമില്ലാത്ത എനിക്ക് രാപ്പകല്‍ വയ്പ്പും
വിളമ്പും തന്നെയായി പണി .ഈ ജോലി ഭാരത്തിനിടയില്‍...ആശ്വാസം
തരുന്ന ഒരു വാക്കിനും സ്നേഹത്തിന്‍റെ നനവുള്ള ഒരു സാന്ത്വ്‌നത്തി
നും മനസ്സുകൊതിച്ചു....ഞാനാകെ മാനസീകമായും  ശാരീരികമായും കു
ഴഞ്ഞു..എങ്ങിനെയും ഈ ഊരാകുടുക്കില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതി
യെന്നായി എനിക്ക് ....ഞാനും ജോര്‍ജും തമ്മിലുള്ള അകലം കൂടി ക്കൂടി
വന്നു....ഒരുമിച്ച് ഒരു വീട്ടില്‍ രണ്ടുധ്രുവങ്ങളിലായി ഞങ്ങള്‍ ജീവിച്ചു
മനസ്സു തുറന്ന്‍ സംസാരിക്കാനോ....ഒന്നു കരയാനോ പോലുമകാതെ...ഏ
ക യായി ഒരു തുരുത്തിലകപ്പെട്ടതു പോലെ കഴിയുമ്പോള്‍ ഈവീടുമായി
സഹകരണമുള്ള  ഒരേ ഒരു അയല്‍ക്കാരിയു മായി ഞാന്ടുത്തു .അവര്‍
പറഞ്ഞു ഞാനറിഞ്ഞു അവരുടെ ഭര്‍ത്താവും ഈ സംഘത്തില്‍പെട്ടയാ
ളാണെന്ന്.........ഇവര്‍ ക്മ്മ്യുണിസ്റ്റുകാരാണെന്ന് ..അന്‍പതുകളില്‍ കമ്മ്യു
നിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നു.അറസ്റ്റുവാറണ്ടുള്ള സഖാക്കളാണ്
ഈ ഒളിവില്‍ വന്നു താമസിക്കുന്ന്ത്‌.....അവരുടെ മേല്‍ ചുമത്തപെട്ടി
രിക്കുന്നത് പോലീസ്സ്റ്റേഷനാക്രമണം....കൊലക്കുറ്റം....ഭവനഭേദനം...ഇതൊ
ക്കെയാണ് അവര്‍ക്കുതാവളംകൊടുക്കുന്നതും കുറ്റമാണ് .പോലി സേങ്ങാ
നുംഅറിഞ്ഞാല്‍ ഞാന്‍ഡക്കം എല്ലാരും കസ്റ്റഡിയിലാകും.ക്സ്ടടിയില്‍ വ
ച്ചു കടിന മര്‍ദ്ദനമേറ്റു ചതഞ്ഞു മരിച്ച കോട്ടാത്തല സുരേന്ദ്രന്‍റെ കഥ.....
പോലീസിന്‍റെ തേര്‍വാഴ്ച്ചയേ ത്തുട്ര്‍ന്ന്‍ വീടുപേക്ഷിച്ച് ....ഊടുവഴികളി
ലൂടെ അങ്ങ്ദൂരെയുള്ള മലമടക്കുകളിലേക്ക് പ്രാണരക്ഷാര്‍ത്ഥം
ഓടുന്നതിനിടെ രണ്ടുകുഞ്ഞുമക്കളേ ഏതോഒരു വീട്ടിലെ എരുത്തിലില്‍
ഉപേക്ഷിച്ചു പോയ കുഞ്ഞുരാമനെന്ന സഖാവിന്‍റെ കഥ.....വീടുംപരിസര
വും പോലീസുകാര്‍ വേട്ടനായ്ക്കളെപ്പോലെ അരിച്ചുപെറുക്കി പാഞ്ഞു നടക്കുമ്പോള്‍ അവരുടെ കണ്ണ് വെട്ടിച്ച്ഒരു സഖാവ്‌ കൈകുഞ്ഞുമായി ഇ
രുളില്‍ ഒരു കുറ്റിക്കാട്ടില്‍ വിറങ്ങലിച്ചിരിക്കുമ്പോള്‍ ..കുഞ്ഞിന്‍റെ കരച്ചി
ലടക്കാന്‍ വായപൊത്തിപിടിച്ചു......ബഹളമെല്ലാം അടങ്ങിയപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു ..അങ്ങിനെ ....അങ്ങിനെ പല കഥകളും പറഞ്ഞ്
കൂട്ടുകാരിയും കേട്ടിരുന്ന ഞാനും കരഞ്ഞുപോയി.പിന്നെ രാത്രികളില്‍
ഇരുളിലേക്കു കണ്ണും നട്ട് മുട്ടത്ത് ഒരു ബൂട്ടിന്‍റെ ശബ്ദം കാതോര്‍ത്ത്‌ ..
ഉറങ്ങാതെ ഭയന്നു വിറച്ചു കിടക്കുമ്പോള്‍ ഉള്ളിന്‍റെ ഉള്ളിലേ നനുത്ത
മോഹങ്ങളെല്ലാം കെട്ടുപോയി .
    ജോര്‍ജ്‌ വളരെവൈകി .....രാത്രിയുടെ എതെങ്കിലുമൊരു യാമ്ത്തി
ലാവുംഎന്‍റെ അടുത്തെത്തുന്നത് .പകല്‍ ഒരുപരിചിത ഭാവം പോലും
കാണിച്ചിരുന്നില്ലെങ്കിലും രാത്രിയുടെ ശേഷിച്ച യാമങ്ങള്‍ സ്നേഹ പൂര്‍
ണങ്ങളായിരുന്നു.കയ്ച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട്  തുപ്പാനും വ
യ്യാ....എന്നോരവസ്ഥയിലായിരുന്നു ഞാന്‍. അങ്ങിനെ ഒരു വര്‍ഷംതികയു
മ്മുബേ പശുകുട്ടി തള്ളി മറിച്ചിടുമ്പോള്‍ ഞാനെട്ടുമാസം ഗര്‍ഭിണിയയിരു
ന്നതു കാരണം ആശുപ്ത്രിയിലുമായി.ശുശ്രൂഷിക്കാനായിഅന്നുതന്നെ
അമ്മച്ചിയെ ആശുപത്രിയില്‍ എത്തിച്ചിട്ടു പോയ ജോര്‍ജിനെ പിന്നെ
ക്കാനുന്ന്തഏഴാംപക്കം .ഞാനമ്മ്ച്ചി കേള്‍ക്കാതെ സ്വകാര്യമായി ചോദി
ച്ചു “അവിടെ താമസിക്കുന്ന സഖാക്കളുടെ കാര്യമെന്തായി” അവരെ സു
രക്ഷിതമായ ഒരു സ്ഥാനത്തെത്തി ഞാന്‍ വരുന്നേ .അങ്ങിനെ ഒരിടം കണ്ടു പിടിക്കാനും അവരെ അങ്ങോട്ടുമാറ്റാനും ഒക്കെയായി ഓടി നട
ക്കുകയായിരുന്നു...അതുകൊണ്ടാ....പിന്നിങ്ങോട്ടു വരാന്‍ ഇത്രയും വൈ
കിയത് ...രാമകൃഷ്ണന്‍ ഇവിടെ വേണ്ടതെല്ലാം എത്തിച്ചു തരുന്നുണ്ടാ
യിരുന്നില്ലേ ...ഇനി പ്രസവംകഴിഞ്ഞിട്ടു വീട്ടിലോട്ടുപോയാല്‍ മതി”
“അയ്യോ അതിനിനി രണ്ടു മാസംകിടക്കുന്നില്ലേ....?”
        { ശേഷം തുടരും }
       “”””””””””  “”””””””””  “””””

 


       “”””””””””  “”””””””””  “””””
 { കഥ .....അനുഭവ..സമ്പത്ത് .....ഭാഗം രണ്ട് }
“അതു സാരമില്ല..അങ്ങോട്ടുപോയാല്‍ കുഴപ്പമ...”...അങ്ങിനെ രണ്ടു മാസം
ആശുപത്രിയില്‍...മരുന്നിന്‍റെയും.ലോഷന്‍റെയും മണം...മനം പുരട്ടി വരുന്നുണ്ടെങ്കിലും....ഒരു സുരക്ഷിതത്വ ബോധം....ഒരു കുടുസ്സു മുറി..ഒരി
മ്പുകട്ടില്‍....താഴെ ഒരു പായ വിരിക്കാന്‍ മാത്രം..സ്ഥലം...പിന്നെ...ഒരു
 ചെറിയ കുഷിനി ...കുശിനിയോടു ചേര്‍ന്ന്‍ ഒരു കൊച്ചു കുളിമുറി
അതാണന്നത്തെ പേവാര്‍ഡുകള്‍ ..എന്നാലും മറ്റാരുടെയും ഇടപെടലുകളി

ല്ലാതെ....രാപ്പകല്‍.അടുക്കളയില്‍..തീയും പുകയും പാചകവുമായിക്കഴിയാ
തെ..അമ്മച്ചിയുടെ ശുശ്രുഷയില്‍ എന്തെന്നില്ലാത്ത് സ്വസ്ഥതയായിരുന്നു എ
നിക്ക്..അങ്ങിനെ പ്രസവം അടുത്തദിവസങ്ങളില്‍ ഒന്നില്‍...ഞാന്‍....ഇന്നോ..
നാളയോ....എന്ന്‍നിമിഷങ്ങളെണ്ണി....എണ്ണിയിരിക്കുമ്പോള്‍.....ഒരു സന്ധ്യാനേ
രത്ത്‌......ചാറ്റല്‍ മഴപെയ്തുകൊണ്ടിരിക്കേ.....ജോര്‍ജ്‌ വന്നു.....കൂടെ
 തലയിലൂടെ തോര്‍ത്തിട്ടു മൂടിയ ഒരു കണ്ണാടിക്കാരനും..ജോര്‍ജ്‌ ഒരു ജാ
ല്ല്യതയുമില്ലാതെ പറഞ്ഞു “ഇന്നിയാള്‍.....ഇവിടെ കിടന്നോട്ടെ നാളെ
 എവിടെയെങ്കിലുമൊരു താവളം കണ്ടുപിടിച്ച്....അങ്ങോട്ടുകൊണ്ടു പോ
യ്ക്കോളാം....ഇവിടെയകുംബം സുരക്ഷിതമാ....”.പറഞ്ഞു തീരുംമുമ്പേ
തന്നെ അയാള്‍ മുറിക്കുള്ളിലേക്കങ്ങു നുഴഞ്ഞു കയറിക്കഴിഞ്ഞു ...ആ
കെ യുള്ള ഒരു പായ നിവര്‍ത്തിയിട്ട്......തലവഴിയേ പുതച്ചുമൂടി
ക്കിടന്നുകഴിഞ്ഞു .ഒന്നും ഉരിയാടാനാകാതെ സ്തംബ്ധരായിനിന്നു ഞാ
നും അമ്മച്ചിയും.....അമ്മ്ച്ചിസ്റ്റൂള്‍ ഒരു മൂലയിലേക്കൊതുക്കിയിട്ടിട്ട്
ഭിത്തിയും ചാരിഇരുന്നുറങ്ങി....എനിക്ക് രാത്രിയിലെങ്ങാനുംപ്രസവവേദ
ന തുടങ്ങിയാലോ....എന്ന ഭീതി മൂലവും അന്ന്യനായഒരാള്‍ പ്രസവമുറി
യില്‍ കട്ടിലിനുതൊട്ടുതാഴെ കിടക്കുന്നതിന്‍റെ അസ്വസ്ഥത മൂലവും
 അമ്മച്ചി എന്തുവിചാരിക്കുമെന്ന ആശങ്കകൊണ്ടുംആശുപത്രിക്കാരാരെങ്കി
ലുംകണ്ടുപിടിച്ചാല്‍പിന്നെ എന്താണു സംഭവിയ്ക്കുക്‌ എന്ന ഭയം
 കൊണ്ടുംരാത്രി എനിക്ക് ഒരു പോളകണ്ണടക്കാന്‍കഴിഞ്ഞില്ല
 { അത്.................നാലാമത്തെ അനുഭവം }
 “””””””””””””””””””””””””””””””””””””””””””””””””””””””””””””””””””
    പാര്‍ട്ടിയുടെമേലുള്ള നിരോധനം പിന്‍വലിക്കുകയും ഒളിവിലായി
രുന്ന സഖാക്കളെല്ലാം പുറത്ത്വരികയും പിന്നെ പാര്‍ട്ടി അധികാരത്തില്‍
വരികയും ഒക്കെ ചെയ്തപ്പോള്‍ പിന്നെ ജോര്‍ജിന്‍റെ ശ്രദ്ധതിരിഞത് ഒരു
ബിസിനസ്സുതുടങ്ങുന്നതിലേക്കാണ്...വീണ്ടുംസ്വസ്ഥമായ
സമൃദ്ധമായ.....സ്നേഹ........സമ്പുഷ്ട്മായ...ഓരു കുടുംബജീവിതത്തെക്കുറി
ച്ചുള്ള മോഹങ്ങള്‍ മനസ്സില്‍ പൂത്തുലഞ്ഞു.പലതുംആലോചിച്ചാലോചിച്ച്
ഒടുവില്‍ വന്നെത്തിയത് ഒരു നല്ല കടഉപ്പുതൊട്ടുകര്‍പൂരം വരെയുള്ളഒ
രു നല്ല കട  തുടങ്ങുന്ന്തിലാണ്....ഈപട്ടികാട്ടില്‍എന്തിനും ഏതിനും ട്ടൌ
ണില്‍പോകണം.ജോര്‍ജ്‌ കട തുടങ്ങി ....ലാര്‍ജ്‌സ്കെയിലില്‍  തന്നെ
 .ഒരു മാനേജrരര്‍...സാധനങ്ങള്‍ എടുത്തു കൊടുക്കാ..ന്‍...
       ന്‍ രണ്ടുപേര്‍ ..പിന്നെ അവര്‍ക്കുസഹായത്തിനൊരാള്‍.....ജോര്‍ജ്‌
എപ്പോഴുംകടയില്‍ തന്നെ .ചരക്കെടുക്കാന്‍ ജോര്‍ജ്‌ തന്നെ ആലപ്പുഴയി
ലുംകൊച്ചിയിലും പോയി..നാട്ടില്‍ജോര്‍ജിന്‍റെ കട ഒരു സംസാരവിഷയമാ
യി.കടയും കച്ച വടവുംപൊടിപൂരമായിനടക്കുമ്പോള്‍ അതിന്‍റെ ലാഭനഷ്ട
ങ്ങളെ കുറിച്ചു ചോദിക്കുമ്പോള്‍ ജോര്‍ജിനു ദേഷ്യംവരും.ഒരിക്കല്‍
ചരക്കെടുക്കാന്‍ ആല പ്പുഴക്ക്പോയ ജോര്‍ജ്‌ മടങ്ങിവന്നില്ല.പോകുമ്പോള്
ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു.ആലപ്പുഴയിലോ കൊച്ചിയി
എനിക്കുപരിചയമുല്ലവരാരുമില്ലാ....നിസഹായയായി ഞാന്‍ വിങ്ങുന്നതു
കണ്ട് എന്‍റെ അയല്‍ക്കാരിഎന്നെ സ്മധനിപ്പിച്ചു ....”വരും....പണ്ടും
അച്ചയനിങ്ങനോക്കെ തന്നാ ...ഒരുപോക്കങ്ങു പോയാ....പിന്നെ...തോന്നു
ബം വരും ...എന്നുവച്ച്....ഇപ്പം അങ്ങിനാന്നോ....?ഒരു പെണ്ണും പെട
ക്കോഴിമെല്ലാമയില്ല്യോ.....ചുമതലയായില്ല്യോ ?...
 കയ്യിലുണ്ടായിരുന്ന പൈസായെല്ലാം തീര്‍ന്നു ..വീട്ടുകാര്യങ്ങളെല്ലാം പ
രുങ്ങലിലായി.തേങ്ങാവെട്ടാനുള്ള സമയമെല്ലാംകഴിഞ്ഞു .എന്നിട്ടുംജോര്‍ജി
നെ കാണാത്തതുകൊണ്ട് ഞാന്‍തന്നെ ത്ണ്ടാന്മാരെയുംകൊണ്ട് അടുത്തുള്ള
പുരയിടത്തിലേക്കു പോയി...ത്ണ്ടാന്മാര്‍ തെങ്ങിലെക്കു കയറാനും ആ

പുരയിടത്തിലെ കുടിതാമാസക്കാരന്‍ വെട്ടുകത്തിയുമായി ച്ചാടിഇറങ്ങി
വന്ന് ആക്രോശിച്ചു    “ഇറങ്ങെടാ.....താഴെ ...ഇല്ലേല്‍...നിന്‍റെകാലു
ഞാന്‍ വെട്ടും “    ഒന്നും ഉരിയടനാവാതെ...തണ്ടാന്മാരുടെ പിന്നാലെ
പള്ളിവേട്ടകഴിഞ്ഞു മടങ്ങുന്ന തേവരെ പ്പോലെ തലയും താഴ്ത്തി വിട്ടി
ല്‍ വന്നു കയറി
  {ഇത് അഞ്ചാമത്തെ അനുഭവം }
“”””””””””””””””””””””””””””””””””””””””””””””””””””””””””””””””
  പ്രസവം അടുത്തുവരുന്നു.....കോരി ചൊരിയുന്ന മഴ .വീ ട്ടില്‍സഹായ
ത്തിനായി ഒരു പെണ്ണിനെ വിളിച്ചു നിര്‍ത്തി .അടഞ്ഞു കിടക്കുന്ന കടയു
ടെ മേച്ചിലോട് പൊട്ടി ചോരുന്നതറിഞ്ഞ് പെണ്ണിനേയുംകൂട്ടി ഞാന്‍പോ
യി കട തുറന്നു നോക്കുമ്പോള്‍ ഉഴുന്നും പയറുമെല്ലാം മുളച്ചു പൊന്തി
........ഇല വിരിഞ്ഞു നില്‍ക്കുന്നു പഞ്ചസാരയുംഉപ്പും സോപ്പുമെല്ലാം അ
ലിഞ്ഞു കിടക്കുന്നു .ആകാഴ്ചകണ്ടിട്ടുവന്ന എനിക്ക് വലിയ മനപ്രയാസ
മൊന്നും ഉണ്ടായില്ല ..ഞാന്‍ ഓരോരോ അനുഭവങ്ങളിലൂടെയും...എന്തും
നേരിടനൊരു മനക്കരുത്ത് ..നേടിക്കൊണ്ടിരുന്നു...വീട്ടുവളപ്പിലെയുംശേഷി
ച്ച തെങ്ങിന്‍ പുരയിടത്തിലെയും ആദായംകൊണ്ട് വീട്ടുചിലവുകള്‍ ഒരു
വിധം ന്ടന്നുപോന്നിരുന്നു ആലപ്പുഴക്ക്‌ പോയ ജോര്‍ജ്‌ ...തുന്ഗഭദ്രയില്‍
നിന്നും മടങ്ങി വരുമ്പോള്‍ എന്‍റെമൂന്നാമത്തെ മകന് ഒന്നര വയസ്സ് പ്രാ
യ മായിരുന്നു .ഇതിനിടെ എന്‍റെ നഷ്ടപെട്ട ജോലി തിരിച്ചു കിട്ടാന്‍ വേ
ണ്ടി ഞാന്‍പരിശ്രമിച്ചുകൊണ്ടിരുന്നു .അന്നത്തെ കാലമായിരുന്നതുകൊ
ണ്ടുംഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പല സഖാക്കളുംഅധി
കാരത്തില്‍ വന്നതുകൊണ്ടും അവരുടെയൊക്കെ സഹായത്താല്‍ എനിക്ക്
ജോലി തിരിച്ചു കിട്ടി .ഒഫീസുംജോലിയും സഹപ്രവര്‍ത്തകരും അവര്‍
ക്കിടയിലെ സൗഹൃദങ്ങളും തമാശകളും സന്തോഷത്തിന്‍റെ ചെറിയ ചെ
റിയ ചെറിയ മുഹൂര്‍ത്തങ്ങള്‍ എനിക്ക് സമ്മാനിച്ചു.എന്തും ലാഘവ
ത്തോടെ കാണാനും ...സ്നേഹത്തോടെ വിമര്‍ശിക്കാനും ഫലിതരസത്തോ
ടെ പ്രതികരിക്കാനും ഉള്ള കഴിവുകള്‍ ...എന്‍റെ അനുഭവങ്ങളെനിക്ക് നേ
ടിതന്നു....ആ അനുഭവ സമ്പത്ത്...എനിക്ക് ഒരുപാട് സുഹൃത്തുക്കളെയും
ആരാധകരേയും നേടി തന്നു.അത് എന്നും കുളിരണിയിക്കുന്ന ഒരനുഭ
വം .ഒഫീസും ജോലിയും സുഹൃത്തുക്ക്ളുംസന്തോഷങ്ങളുമായിതിരക്കിട്ട്
ഓടി നടക്കുന്നതിനിടയില്‍ ജോര്‍ജ്‌ എന്തൊക്കെയോ ബിസ്സിനസ്സുകള്‍ ചെ
യ്യുന്നുണ്ടായിരുന്നു.ഇടക്കിടെ നോട്ടു കെട്ടുകളും കൊണ്ട തന്നിരുന്നു .
എന്‍റെ ജോര്‍ജ്‌ സ്നേഹമുള്ളവനായിരുന്നു ...ആദര്‍ശവാനായിരുന്നു...........
നിസ്വാര്‍ധനായിരുന്നു .......ഞാനെന്ന ഭാവമിഹതോന്നയ്ക വേണം..........
അതിനും ഒരു പടി മുന്നിലായിരുന്നു ജോര്‍ജ്‌ .ഞാനെന്നോ...........എന്‍റെ
തെന്നോ ....ഒരു വേര്‍തിരിവും അദ്ദേഹത്തിനുണ്ടായിരുന്നില്ലാ..................
അയലത്തെ വര്‍ക്കി ചേട്ടന്‍റെ മക്കളും തങ്കപ്പന്‍റെമക്കളും എല്ലാമക്ക
ളും അദ്ദേഹത്തിന് ഒരുപോലെയായിരുന്നു.....ധര്‍മ്മിഷ്ടനും അന്യദുഃഖ
ത്തില്‍ കരുണയുള്ളവ്നുമായിരുന്നു ...ക്യ്യിലില്ലെങ്കില്‍ കടംവാങ്ങികൊ
ടുത്ത് അന്യരെ സഹായിച്ചു...അങ്ങിനെ സഹായിച്ചു സഹായിച്ച്.........
അവസാനം വീടിരിക്കുന്ന പുരയിടത്തിന്‍റെ അതിര്
ചുരുങ്ങി..........ചുരുങ്ങി....വന്ന്..ഒരു ദിവസം..വീ..ടും.....വി ഴു ങ്ങി ക്ക
ള....ഞ്ഞു .പുതിയ വീടു വച്ചു മാറുന്ന ഉത്സാഹത്തോടെ ഞങ്ങള്‍ ഒരു
വാടക വീട്ടിലേക്കു താമസം മാറി ...ഇവിടെ ഉള്ളതുകൊണ്ട് ഓണം പോ
ലെ കഴിയുമ്പോള്‍ .....എനിക്ക്.....ഇന്നലെകളില്ലാ....നാളെയുമില്ലാ...നാളയെ
ക്കുറിച്ചുള്ള ഉത്കണ്ഠകളില്ല ...ഈ..ആറു മക്കളെ എങ്ങിനെ ഒരു കര
എത്തിക്കുമെന്ന വേവലാതിയുമില്ലാ....ഇന്ന്.............ഇന്നുമാത്രമേ...എന്‍റെ ..
ജീവിതത്തിലുള്ളു...കയ്യിലുള്ളത് ...എന്തുതന്നെയായാലും ആര്‍ഭാടമായി
ചിലവാക്കുക .....മനസ്സുതുറന്ന്..ആഹ്ലാദിക്കുക.....ചിരിക്കുക ....മറ്റുള്ളവ
ചിരിപ്പിക്കുക....ഓരോരോ അനുഭവങ്ങളിലൂടെയും ഞാനര്‍ജിച്ച കരുത്ത്
മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുക......അത്ര മാത്രം ..എന്‍റെ ജീവിതം
ധന്ന്യമാണ്.        {അവസാനിച്ചു}

1 comment:

  1. കഥ തന്നെ ആണല്ലോ അല്ലേ എന്ന് ഒന്നൂടെ നോക്കി.

    ഹോ... അന്നത്തെ കാലത്തെ അനുഭവങ്ങള്‍ വായിച്ചറിവേ ഉള്ളൂ...

    ReplyDelete