Tuesday, April 30, 2013


''മധുപുരാണം ''ഭാഗം പതിനെട്ട് '''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അവര്‍ വന്നു കയറിയതോ ....അവിടെയും ഇവിടെയും തട്ടിയും ...മുട്ടിയും ..എന്നിട്ട് വളഞ്ഞുനിന്നുകൊണ്ട് ...കൈ ചൂണ്ടിപറഞ്ഞു ''എന്നാപിന്നെ പോക്ക്അങ്ങു  നാളെ രാവിലേ യായാലോ.....''?
വാക്കുകള്‍ നാവില്‍ നിന്നും വഴുതി ...വഴുതിയാണ്
വീ ണത്.സുമി അതിനു മറുപടിയൊന്നും പറയാതെ മുറിയില്‍ കയറി
കതകടച്ചു .ലില്ലി ഇതികര്‍ത്തവ്യഥാമൂഢയായി  ആരുടെയും മുഖത്തുനോക്കാതെ  നിന്നു. '' വാ...നിഞ്ഞേ... വീത്തിലാ ക്കീ ത്തു ..ഞാ..കൂതെ ...പോവാം ...ഈ ..ലാത്തിരി ല് ...തന്നേ...പോവണ്ടാ ...''. ഞാ..
ലില്ലി തറപ്പിച്ചു തന്നെ പറഞ്ഞു '' ഇന്നിനിയാരും...ഈ പരുവത്തില്‍
എങ്ങും പോകുന്നില്ലാ ....കൂട്ടുപോകുന്നയാള്...എല്ലാത്തിലും കേമം ''.
സോളമനും അനീഷുംമുന്‍വശത്തെ മുറിയില്‍ കയറിയതും കൂര്‍ക്കം
വലിച്ചു തുടങ്ങി .എവിടെകേ ള്‍ക്കം സ്വതവേ ബോധം നശിച്ച്ചയവ്ര്‍
ബോധം കേട്ടുറങ്ങി എന്നറിഞ്ഞപ്പോള്‍ ലില്ലി പതുക്കെ സുമിയുടെ വാതലില്‍മുട്ടി .അമ്മ കാണാത്തപൂരങ്ങളൊക്കെ കണ്ട് എന്തു ചെയ്യേണ്ടു
എന്നറിയാതെ  രണ്ടാം മുണ്ടിന്‍റെകോന്തല കൊണ്ട് വായപൊത്തിശബ്ദം ഉണ്ടാക്കാതെ തേങ്ങി .ലില്ലിയുടെ പതിഞ്ഞ ശബ്ദത്തിലെ വിളികെട്ടപ്പോള്‍
അവള്‍ വാതിലിന്‍റെ സാക്ഷാ നീക്കി .ലില്ലി വാതില്‍ തുറന്ന്അകത്തുചെന്ന് അവളെ ആശ്ലേ ഷിച്ചുകൊണ്ട് പറഞ്ഞു  '' നമ്മള്‍ പെണ്ണുങ്ങള്‍ എന്തു ചെയ്യാന്‍ ....എല്ലാം സഹിക്കാനും ക്ഷമിക്കാനും വിധിക്കപെട്ടവര്‍ ....ഈ നശിച്ച മദ്യം എത്ര എത്ര കുടുംബ ങ്ങളെയാണ്
വഴിയാധാ രമാക്കുന്നത് ....എത്രയെത്ര സ്ത്രീകളുടെജീവിതമാണ്‌  കണ്ണുനീ രിലാഴ്ത്ത്തുന്നത്...നിനക്ക് വീട്ടിലേ ക്കു ചെന്നുകയറാം...അവിടെ അച്ഛനുംഅമ്മയും സഹോദരങ്ങളും ഉണ്ട് തുണക്ക്...ഞങ്ങള്‍ക്ക് അതും
പറ്റില്ലല്ലോ ....വന്നുകേറു ന്നിടത്ത്എന്തു തന്നെയായാലും കിടന്നനുഭവിക്കുക..അല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല ....ഇനി നാളെ രാവിലേ അങ്ങോട്ടു കയറി ചെല്ലുമ്പോള്‍ പറയുന്നതെല്ലാം കേള്‍ക്കണം .പറയാവുന്നതും പറയാന്‍ പാടില്ലാത്തതും ഒക്കെ പറഞ്ഞെന്നിരിക്കും .....അമ്മച്ചിയുടെ മൂടുപോലെ ...ഒന്നും കേള്‍ക്കത്തഭാവത്തില്‍...ഒന്നും മനസിലാകാത്ത ഭാവത്തില്‍ ...അടുത്തകാര്യംനോക്കിക്കോണം ..എന്നാലി ശൌര്യമുള്ളആണുങ്ങള്‍
അമ്മച്ചിയെ ക്കണു മ്പോള്‍കവാത്തുമറക്കും .''സുമിയൊന്നും മിണ്ടിയില്ല .
ലില്ലിക്കു തോന്നി വരേണ്ടിയിരുന്നില്ലെന്ന്.പലപ്രാവശ്യം പറഞ്ഞതാ ..
അവര് കൃത്യ സമയത്തുതന്നെ പോയ്ക്കോട്ടെ...നമുക്ക് ഒരു ദിവസം
അന്തിക്കാട്ടേക്കു പോകാം ....ഇന്നിനി നമ്മളുചെന്നാല്‍ അവര്‍ക്ക് സമയത്തിനിറങ്ങാന്‍പറ്റുകേല ....എന്നൊക്കെ ...ആരു കേള്‍ക്കാന്‍ .
സുമിഒരരുകിലേ ക്കുനിങ്ങി കിടന്നുകൊണ്ടുപറഞ്ഞു   '' ലില്ലി  കിടക്കു
 ....ഒന്നും കഴിച്ചുമില്ലല്ലോ ..ഉച്ചക്കു കൊണ്ടുവന്നതെല്ലാം ഇരിക്കുന്നുണ്ട്‌ ..''വേണ്ടാ...ഇനി ഒന്നും എനിക്കിറ ങ്ങുകില്ലാ...നിനക്ക് വേണമെങ്കില്‍ ഞാന്‍ ഒരു പ്ലേറ്റില്‍ എടുത്തുകൊണ്ടുവന്നു തരാം ''.വേണ്ടാ..... ഒട്ടും
വിശപ്പില്ല ...''  അപ്പോള്‍ കുട്ടിയുണര്‍ന്നു കരഞ്ഞു .ലില്ലി കുട്ടിയെ എടുത്ത് അവളുടെ അരുകില്‍ കൊണ്ടുകിടത്തി '' അവനു വിശക്കുന്നുണ്ടയിരിക്കും.കുറേ നേര മായില്ലേ ഉറങ്ങുന്നു ..നീ അവനു
പാലുകൊടുക്ക്‌ .....''
നേരം വെളുത്തുതുടങ്ങിയപ്പോള്‍ തന്നെ ലില്ലി അടുക്കളയില്‍ കയറി
ചായ ഉണ്ടാക്കി ഊണു മേശമേല്‍  വച്ചു കൊണ്ട് പറഞ്ഞു '' ഇനി വേഗം ചായയും കുടിച്ചുകൊണ്ട് പോകാന്‍ നോക്കു ..ഞാന്‍  എങ്ങിനെ  യെങ്കിലും സോളമനെ ഉണര്‍ത്തട്ടെ ''.ലില്ലി സോളമന്‍ കാലില്‍പിടിച്ചി  ട്ടുരുട്ടിയിട്ടും നുള്ളി നോവിച്ചിട്ടും മൂളി ...മൂളി
കാലുകള്‍ ആട്ടിയാട്ടി കിടക്കുന്നതല്ലാതെ കണ്ണ് തുറക്കുന്നില്ല .പിന്നെ
നുള്ളിയും നോവിച്ചും ഒക്കെ ഉണര്‍ത്തിയപ്പോള്‍ പാന്‍റ്ആകെനനഞ്ഞി
രിക്കുന്നു ...മെത്തയും...അതു മറ്റാരും കാണാതെ എങ്ങിനെയും അങ്ങു കൊണ്ട് പോയാല്‍ മതി എന്നായി ലില്ലിക്ക്.സോളമന്‍ അങ്ങിനെയാണ്
മദ്യം അധികമായാല്‍ പിന്നെ ഉറക്കത്തില്‍ കിടന്നു മൂത്രമൊഴിക്കും .അതിനും അമ്മായി അമ്മക്കുകുറ്റം ലില്ലിയുടെതാണ്....'' അങ്ങിനെയങ്ങു
ബോധംകെട്ടുറങ്ങിപോയാല്‍ ഒരു പാതിരാ യാകുമ്പോള്‍ഒന്നുണര്‍ത്തി
ക്കൂ ടായോ ?...അവക്കും ബോധം കേട്ടുപോയോ ?..അവനിങ്ങനെയോന്നുമായിരുന്നില്ല ....ലീ ലമ്മേടെ  മാപ്ലേം കുടിക്കും ..കുടിക്കാത്തവരാരുണ്ട്?...ലിമി റ്റു വിട്ടുകുടിക്കാനവ ളു..സമ്മതി ക്കു
കേല ...അവളു 'ബെബിച്ചാ 'ന്നൊരു വിളി വിളിച്ചാല്‍ അവനന്നേരമെ
ണിക്കും ...അത്രക്കും സോരുമയാ ....അവരു തങ്ങളില്‍ "ലില്ലി   ഓര്‍ത്തു
''നമ്മുടെ മാപ്ല പെങ്കോന്തനാകാത്തതും നമ്മുടെ കുറ്റം ''.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''   

1 comment:

  1. മദ്യപ്പിശാചിന്റെ കെണിയില്‍ പെട്ടാല്‍....

    ReplyDelete