Thursday, May 30, 2013

മധുപുരാണം ''ഭാഗം പത്തൊന്‍പത്.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരിക്കല്‍ വത്സലയുടെ ഇളയ സഹോദരന്‍റെപൂണൂല്‍ കല്യാണം ...വീടു നിറയെ  ബന്ധുക്കളുംവേണ്ടപെട്ടവരും .പൂജാകര്‍മങ്ങളും..മന്ത്രോച്ചാര
ണവുംമണി കിലുക്കവും നടക്കുന്നതിനിടയില്‍  റാംമോഹനു നേരിയ
വിറയല്‍ .....വത്സലയുടെ ആദ്യ അനുഭവം ..അവള്‍ക്ക് ഇതെന്താണെന്നു
മനസ്സിലായില്ല ....വിറയല്‍ കൂടിക്കൂടിവന്നപ്പോള്‍ അവള്‍ അയാളെ ചാവടിയില്‍ കൊണ്ടുപോയി  കംബ്ലിയെടുത്തുപുതപ്പിച്ചു ....ചൂടുകാപ്പിയും കൊടുത്തു ...അമ്മാവന്‍റെമകളുടെമകന്‍ ഒരുകുട്ടിയേയും കൂട്ടിനേല്‍പിച്ച്ചിട്ടുപൂജയില്‍ പങ്കു കൊള്ളാന്‍
   പോയി   .പൂജകഴിഞ്ഞ് രാത്രിഒരു ഒന്‍പതു മണി കഴിഞ്ഞുകാണും തളത്തില്‍ഇലയിട്ട്ഊണുതുടങ്ങി...വത്സല ഊണുകഴിക്കാന്‍ വിളിക്കാനായി ചാവടിയില്‍ ചെല്ലുമ്പോള്‍ അവിടെയില്ല .കാവലി രു ത്തി യിരുന്ന കുട്ടിയോടുചോദിച്ച പ്പോള്‍ അവന്‍ പറഞ്ഞു ''..ഈ വാതിലിലൂടെ അമ്മാവന്‍ എങ്ങും പോയിട്ടില്ല ...ഞാനിവിടെതന്നെയുണ്ടായിരുന്നു ...''പിന്നെ ആളെവിടെ ..അവള്‍ വീടിനു ചുറ്റും ഓടിനടന്നു നോക്കി ..അവിടെങ്ങും ആളില്ലാ ...ഇനി ആളെ കാണു ന്നില്ലെന്ന കാര്യം ഒളി
ച്ചു വക്കാന്‍ നിവര്‍ത്തിയില്ലാ ..അസമയത്ത്പരിചയമില്ലാത്തസ്ഥലത്ത്
ഇറങ്ങിനടന്നു വല്ലകു ണ്ടിലും കുഴിയിലും വീണുവല്ല ആപത്തും സം
ഭവിച്ചാലോ ..? അവള്‍ വിവരം  പറഞ്ഞതും നാലുവഴിക്കും ആളുകള്‍
അന്വേഷിച്ചിറങ്ങി.അങ്ങു കുറേ ദൂരെ ഒരു വെള്ളച്ചാലിനരികെ യുള്ള
കലുങ്കില്‍കയറി ഇരിക്കുന്നു .അന്വേഷിച്ചുപോയവര്‍ എത്ര വിളിച്ചിട്ടും
അവിടെനിന്നുംഇറങ്ങി വരുന്നില്ല .പിന്നെ വത്സല തന്നെ പോയി വിളി
ച്ചുകൊണ്ടുവന്നു .അതു വെറും ഒരു നാട്ടിന്‍പുറമല്ലേ....ബ്രാഹ്മണര്‍ അധിവസിക്കുന്ന ഒരു ഗ്രാമം .വാര്‍ത്ത‍ കാട്ടുതീ പോലെ പടര്‍ന്നു മുക്കിലും മൂലയിലുംഎല്ലാം എത്തി .അവരെ കാണുന്നവര്‍ ..കാണുന്നവര്‍ ...മുഖത്തോടുമുഖംനോക്കി ....എല്ലാവരും ഒരു അകലം പാലിച്ചു ....മുന്‍പുണ്ടായിരുന്ന ഒരുമയും സ്വരുമയും എല്ലാം നഷ്ടമായതുപോലെ ...അവള്‍ക്ക് എങ്ങിനെയും അവിടന്നൊന്നുരക്ഷപെട്ടാ
ല്‍മതിയെന്നായി .
അവള്‍ രാംമോഹനോടുപറഞ്ഞു '' മതി ...ഇവിടുത്തെ ''ഷോ.''ഇത് ഇന്നുകൊണ്ടവ സാനിപ്പിക്കാം...ബന്ധുക്കളും  വേണ്ടപ്പെട്ടവരും രണ്ടു
ദിവസം ഇവിടെത്തന്നെയുണ്ടാകും ...അതുകൊണ്ട് നമുക്ക് നാളെത്തന്നെ
അങ്ങുപോകാം ''.അവര്‍ അടുത്ത ദിവസം തന്നെ ജോലി സ്ഥലത്തേക്കു
പോയി .നാലും ആറുംവയസുള്ള രണ്ടു കുട്ടികള്‍ ....റാംമോഹന്‍സ്വബോ
ധമുള്ളപ്പോള്‍ സ്നേഹ സമ്പന്നനായ ഭര്‍ത്താവും അച്ഛനും ഒക്കെ ആയി
രുന്നു .പക്ഷേ സ്വബോധം ഇടയ്ക്കിടെ മാത്രം.വത്സല അവളുടെ മാലവിറ്റ് ഒരു തയ്യല്‍ മെഷിന്‍വാങ്ങി ..ഞങ്ങളുടെ ....മധുപന്മാരുടെ ഭാര്യ മാരായ ഞങ്ങളുടെയൊക്കെ സഹായത്തോടെ ധാരാളം തയ്യലുകളും കിട്ടി .വീട്ടുകര്യത്തിനുംകുട്ടികളുടെ കാര്യത്തിനുംറാംമോ
ഹനേ ആശ്രയിക്കാതെ കഴിയമെന്നായി .ഒരു ദിവസം കാലുകള്‍ നില
ത്തുക്കാതെ ഒരു ടാക്സിക്കാരന്‍ വീട്ടുമുറ്റത്ത്‌കൊണ്ടുവന്നു നിര്‍ത്തിയ
പ്പോള്‍ അവള്‍ പറഞ്ഞു '' ഈ സാധനത്തിനെ എവിടെ നിന്നാണോ കൊണ്ടുവരുന്നത് അവിടെ കൊണ്ടുചെന്നു വിട്ടേക്ക് .....ഇവിടെ വേണ്ടാ'' ..പിന്നെ ...പിന്നെ ..അതോരുപതിവായി .ഒരു ദിവസം റാംമോഹ
ന്‍തന്നെ ഒരു ഡി അഡിക്ഷന്‍ സെന്‍ററില്‍ചെന്നിട്ട്ഡാക്ടറോട്കരഞ്ഞു പറഞ്ഞു '' എനിക്ക് ഈ നീ രാളി പിടുത്തത്തില്‍ നിന്ന്എങ്ങിനെയും
രക്ഷ പെടണം ....എന്‍റെ കുഞ്ഞുങ്ങള്‍ .....തയിച്ച് പണമുണ്ടാക്കി വീടു പുലര്‍ത്തുന്ന എന്‍റെ ഭാര്യ ....അവരോടുള്ളഎന്‍റെ കടമ ഇനിയെങ്കിലും
എനിക്ക് നിറവേറ്റണം .ഒരു നിമിഷം എനിക്കു കുടിക്കാതിരിക്കാന്‍
പറ്റുന്നില്ല ...ആകെ ഒരു സംഭ്രമം .''...അവിടെ അഡ്മിറ്റ്‌ ചെയ്യണമെങ്കില്‍
ആരെങ്കിലും കൂടെ ചെല്ലണം .ആരെ വിളിക്കാന്‍ ...വത്സലയെ വിളിക്കാന്‍ നിവര്‍ത്തിയില്ല...കുട്ടികള്‍ ...പിന്നാരെഎന്ന് ആലോചിക്കുമ്പോള്‍ റാംമോഹന്‍റെ മനസ്സില്‍ തെളിഞ്ഞത് സണ്ണിയുടെ രൂപമാണ്‌ .കാള്‍കിട്ടിയതും ഉടനേതന്നെസണ്ണി ഹോസ്പിറ്റലില്‍ എത്തി
റാംമോഹനേ അട്മിറ്റു ചെയ്തു ...പിന്നെ സഹ കുടിയന്മാരെ എല്ലാം വിളിച്ചറിയിച്ചു ...കുറച്ചു ദിവസം അവരെല്ലാം വീറോടെ..വാശിയോ
ടെ ട്ടേണു വച്ചു കയറി യിറങ്ങി .പിന്നെ ..പിന്നെ അവര്‍ക്ക് ലഹരിയുടെ വിളി വരുമ്പോള്‍ ആര്‍ത്തിയോടെ ,വിറയലോടെ അതിനുള്ള കേന്ദ്രം
നോക്കിയവര്‍ പോയി . രാംമോഹന്‍റെ ഈ ദുരവസ്ഥയില്‍ മനസ്സുനൊ
ന്തൂ ...ആ വേദന മറക്കാന്‍ വീണ്ടും..വീണ്ടും കുപ്പികള്‍ പൊട്ടിച്ചു
വത്സല രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ്  അറിയുന്നത് .വിവരം അറിഞ്ഞതും വത്സല ഓടിയെത്തി.വീ ട്ടില്‍നിന്നും ഒരന്തേവാസിയെ
കൊണ്ടുവന്ന്കൂടെ നിര്‍ത്തി അദ്ദേഹത്തിന്‍റെ പരിച്ചരണത്തിനായി .
ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുബ്ഴേക്ക്ശേഷിച്ച മിന്നുമാലയും വിറ്റ്
കഴിഞ്ഞിരുന്നു .മിന്ന്ഒരുമഞ്ഞ ചരടിലായി
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''1 comment:

  1. സ്വയം ഒരു രോഗിയാനെന്ന ബോധം വന്നാല്‍ മദ്യപാനരോഗികള്‍ക്ക് ഒരു പ്രതീക്ഷയ്ക്ക് വകയുണ്ട്.
    ഇനി കാര്യങ്ങള്‍ സുഗമമായി പോകുമെന്ന് കരുതാം അല്ലേ?

    ReplyDelete