Monday, June 10, 2013

മധുപുരാണം  ഭാഗം  ഇരുപത്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 അനീ ഷിന്‍റെ ഫോണ്‍കാളുകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു .കഴിഞ്ഞനാലഞ്ചു മാസങ്ങള്‍ക്കിടയില്‍ രണ്ടുമൂന്നു പ്രാവശ്യം വരുകയും ചെയ്തു .വരുമ്പോഴെല്ലാം കൂടെ രണ്ടുമൂന്നുപെരുംകാണും.ധൃതിയിലാണ് വരവും പോക്കും എല്ലാം .ഓരോ പ്രാവശ്യവും ഓരോരോ കാറുകളില്‍.
ശുദ്ധ നാട്ടിന്‍പുറത്തു കാരായ..നിഷ്കളങ്കരായബന്ധുക്കളും അയല്‍വാസികളുംഅനീഷി ന്‍റെ വേഷ വിധാനങ്ങളും കൂസലില്ലാത്ത
പെരുമാറ്റവും ജാടകളുംഒക്കെ കണ്ട് ഒരു വീരാരാധനയോടെയാണ്
അനീഷിനെകണ്ടത് .  അപ്പോള്‍ സുമി മനസിലോര്‍ത്തു ശരിയായ രൂപം
എനിക്കല്ലേ അറിയൂ എന്ന്.അനീഷ്തെല്ലുറക്കെ തന്നെ  ചോദിച്ചു ''എ
ന്താ...അടുത്തെങ്ങും അങ്ങോട്ടു വരാന്‍ ഭാവമില്ലേ  ? ''എന്ന് .എന്നിട്ട്
ഉറക്കെ യുറക്കെചിരിച്ചുകൊണ്ട് മോനെ കയ്യിലെടുത്തു ലാളിച്ചു കൊണ്ടുപറഞ്ഞു  '' മതി ....പ്രസവ ശു ശ്രൂഷ യോക്കെ...ഇനി അടുത്ത വരവ് നിന്നെയും മോനേയുംകൂട്ടി   കൊണ്ടുപോകാനായിക്കും..ഒരു
ങ്ങി യിരുന്നോ ''.എന്നുപറഞ്ഞു പോയി .ഒരു തിരിച്ചു പോക്കിനേകുറിച്ച്  ആലോചിക്കുമ്പോള്‍തന്നെ അവളുടെ
 മനസ്സ്ആശങ്കാകുലമായി.''ഇവിടെ എനിക്ക് ഇവനെ നോക്കിയാല്‍ മാ
ത്രംമതി .ചിട്ടയുള്ള ഒരു ജീവിത ശൈലി ...ഞാന്‍ കണ്ടുശീലിച്ച ഒരു ശൈലി ...ആകാംക്ഷാ ഭരിത മല്ലാത്ത സ്വച്ചന്ദമായ ഒരു ജീവിത രീതി ..
അതാണ് എന്നും സ്വപ്നം  കണ്ടിരുന്നത്‌ .ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് അങ്ങിനെയുള്ള ഒരു ജീവിതമാണ്‌ .
ലില്ലി ഇടയ്ക്കിടെ അവളെ വിളിക്കാറുണ്ട് .അവര്‍ക്കിടയില്‍ ഒരു ആത്മ ബന്ധം വളര്‍ന്നുവന്നു .വരുന്നു എന്നുപറഞ്ഞതല്ലാതെ അവള്‍ക്ക് അങ്ങോട്ടൊന്നു പോകാന്‍ കഴിഞ്ഞില്ല .സോളമ ന്‍രണ്ടുകാലും നിലത്ത്തുറ പ്പിച്ചുനില്‍ക്കുന്ന സമയം ചു രുക്കം ..പിന്നെ ഒരു കൂട്ടു
കുടുംബത്തിലാണല്ലോ അവള്‍ താമസിക്കുന്നത് .അപ്പച്ചന്‍ ,അമ്മച്ചി ,പിന്നെ കൊളെജുവിദ്യാര്‍ഥി കളായ അനുജന്‍ അനുജത്തി ..അങ്ങിനെ
പലതും .അമ്മച്ചിയോടൊപ്പം നിന്ന്അവരുടെ ആജ്ഞക്കൊപ്പം തുള്ളണം.
എന്നാലും ആ വീര്‍പ്പ്മുട്ടലിനിടയിലുംഒരു  സുരക്ഷിത ബോധം അവള്‍ക്കുണ്ട് .അങ്ങിനെ ഒരു ബോധം  പോലുമില്ലാത്ത സുമിയെക്കു
റിച്ചും ഒറ്റയ്ക്ക് ഒരു വീടു പുലര്‍ത്താനും മക്കളെ വളര്‍ത്താനും രാ
പ്പകലില്ലാതെഅധ്വാനിക്കുന്ന വത്സലയെക്കുറിച്ചും അവള്‍ എ പ്പോഴും
   ഓര്‍ക്കാറുണ്ട് .പറഞ്ഞു ...പറഞ്ഞ് ഒരു ദിവസം ലില്ലി വന്നു. അന്ന് അവള്‍ സുമിയോടോപ്പം താമസിച്ചിട്ട് അടുത്ത ദിവസമാണ് പോയത് .
അവള്‍ക്ക് പറയാനുണ്ടായിരുന്നത് വളരെ നാളുകള്‍ക്കുമുന്‍പ് അനീഷിന്‍റെയുംസോളമന്‍റെയും ഒക്കെ ഗാങ്ങിലുണ്ടായി രുന്ന ഉണ്ണികൃഷ്ണനെ കുറിച്ചായിരുന്നു .മിശ്ര വിവാഹമായിരുന്നു അവരുടേത് .രണ്ടു വീട്ടുകാരുടെയും എതിര്‍പ്പ് വകവയ്ക്കാതെ
അവര്‍ പോയി രജിസ്റ്റര്‍ വിവാഹം നടത്തി .ഉണ്ണികൃഷ്ണന്‍ നായരും
അനില ക്രിസ്ത്യാനിയും .അവധിക്കാലത്തെ  അടിച്ചു പൊളി യോക്കെകഴിഞ്ഞു ഉണ്ണികൃഷ്ണന്‍ ജോലി സ്ഥലമായ അബുദാബി
ക്കു പോയി .പിന്നാലേ അനിലയും .വീട്ടുകാരുടെ അകല്‍ച്ച തീ രും
മുന്‍പേ ഒരു ദിവസം പൂര്‍ണ ഗര്‍ഭിണിയായി അനില വീട്ടിലേ ക്കു
കയറിച്ചെന്നു.അപ്പച്ചന്‍ മുഖം തിരിച്ചു എങ്കിലും അമ്മച്ചി ഓടി ഇറങ്ങി ചെന്നു അവളുടെ കൈ പിടിച്ചു .തന്‍റെടിയായ അമ്മച്ചി പറഞ്ഞു ''...ആരെതിര്‍  ത്താലുംഞാന്‍ മരിക്കുന്നത്വരെ നിനക്ക് ഇവിടെ
കയറി വരാം.എന്തു തെറ്റുചെയ്താലും ഞാന്‍ നിന്നെ പത്തുമാസം ചുമന്നു പെറ്റതല്ലാതാകുമോ...നിയുംഒന്നിനേവയറ്റില്‍ഇട്ടോണ്ടാണല്ലോ
വന്നിരിക്കുന്നത് ...അതു നാളെ നിനക്ക് മനസ്സിലാകും .''അപ്പച്ചനും ആ
ങ്ങളമാരുംമുഖം തിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .പ്രസവം കഴിഞ്ഞ് കുട്ടിക്കുമൂന്നു മാസം പ്രായമായപ്പോള്‍ അവരെ കൂട്ടിക്കൊണ്ടു പോകാന്‍ ഉണ്ണികൃഷ്ണന്‍ വന്നു . പോര്‍ട്ടില്‍ ഉണ്ണികൃഷ്ണനെ സ്വി  തന്നെ ക
രിക്കാന്‍ ആരൊക്കെയാണ് എതിയതെന്നോ ...പുറത്തേക്കിറ ങ്ങിവ ന്ന പ്പോള്‍പഴയ ഗാങ്ങുംപുതിയഗാങ്ങുംവീട്ടുകാരും .മധു സെറ്റിലുള്ളവര്‍
കുരവയിട്ടാണ്‌സ്വീകരിച്ചത് .അനിലയും അമ്മച്ചിയും സഹോദരന്മാരും
ഒതുങ്ങി മാറിനിന്നു .ഒരു വിധത്തിലാണയാള്‍ അവരുടെ ഇടയില്‍ നിന്നും ഊരിപോന്നത് .എന്നിട്ടോ ...തുരു തുരെ ഫോണ്‍ കാളുകള്‍.
അടുത്ത ദിവസം  രാവിലേ തന്നെ അവര്‍ വന്നയാളെ തുക്കികൊണ്ടു
പോയി .ഒരു ബ്രിഫ് കേസും തുക്കി കൊണ്ടാണയാള്‍ പോയത് .പിന്നെ
വീടു കാണുന്നത് മൂന്നാം പക്കം .സുഹൃത്തുക്കള്‍അയാളെ കുപ്പികള്‍
കൊണ്ട് തുലാഭാരംത്തൂക്കി യാണ് ആദരിച്ചത് .
രണ്ടാഴ്ച്ച ത്തെഅവധി .അവധി പിന്നെ എക്സ്റ്റ്‌ന്‍റചെയ്ത്ഒരു മാസ മാക്കി .ഇനിയും ...ഇനിയും അവധി നീട്ടി ...നീട്ടി ഇവിടെ നില്‍ക്കാതെ
അങ്ങു പോയാല്‍ മതിയെന്നായി അനിലയ്ക്ക് .പക്ഷേ ഉണ്ണികൃഷ്ണന്‍ പോയത് ബോംബെക്കാണു .ബോസ്സിന്‍റെആവശ്യപ്രകാരം കംബനിയിലെക്കുവേണ്ട ചില സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കാന്‍ വേണ്ടിയാണ്ബോംബെക്കുപോകുന്നത് എന്നാണ് അവളോട്‌ പറഞ്ഞത് .
ഒരു ദിവസം വന്ന്അനിലയേയുംകുട്ടിയേയും കൂട്ടി ബോംബെക്കുപോ
യി .ബോംബെയില്‍ ചെല്ലുമ്പോള്‍ അവിടെ അന്തേവാസികളായിപലരും ഉണ്ടായിരുന്നു .ഒരു ബാലചന്ദ്രന്‍ ..ജോര്‍ജുകുട്ടി ..ശശിധരന്‍ ..വിത്സണ്‍ ..
ചാര്‍ളി ..അവര്‍ മോനെ എടുത്തുകൊണ്ടു നടന്നു ...സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു ....പാചകം ചെയ്യാന്‍ അവളുടെകൂടെ കൂടി ..ഏ
കോദരസഹോദരങ്ങളെ പോലെ.അവരെ  ഓരോരുത്തരെയായിഉണ്ണി കൃഷ്ണന്‍ ജോലി ശരിയാക്കി ഗള്‍ഫിലേക്ക്അയച്ചുകൊണ്ടിരുന്നു .കാശിനു കാശ് ..കുപ്പിക്കു കുപ്പി ...ഉണ്ണികൃഷ്ണന്‍ അവരുടെ ഇടയില്‍
വി ഐ പി കളിച്ചുനടന്നു .കുറച്ചുനാള്‍ അങ്ങിനെ കഴിഞ്ഞിട്ട് അവരും പോയി ഗള്‍ഫിലേക്ക് .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
1 comment:

  1. നന്നായി മുന്നേറുന്നുണ്ട്

    ReplyDelete