Wednesday, June 19, 2013

'' മധുപുരാണം '' ഭാഗം ഇരുപത്തിയൊന്ന്..
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ലില്ലിയുടെ കഥപറച്ചില്‍ അറബികഥകള്‍ പോലെ നിണ്ടു...നിണ്ടു പോയി.അവളുടെ അവതരണത്തിനും ഉണ്ട് ഒരു ആകര്‍ഷണം .
ഉണ്ണികൃഷ്ണന്‍ കുറച്ചു വലുതായി കഴിഞ്ഞപ്പോള്‍ പിന്നെ അച്ഛന്‍
നാട്ടില്‍ തേങ്ങ വെട്ടിക്കാനും എസ്റ്റേററ്നോക്കാനും ഒക്കെ പറഞ്ഞയച്ചിരുന്നു.അങ്ങിനെ ..അങ്ങിനെ .ഉണ്ണികൃഷ്ണന് അവിടെ ചില കൂട്ടുകെട്ടുകള്‍ ഉണ്ടായി .തോട്ടം സൂക്ഷിപ്പുകാരന്‍ താമസിക്കുന്ന വീട്ടി
ല്‍വച്ചായി കമ്പനി കൂടല്‍ .ഒരിക്കല്‍ ഉണ്ണികൃഷ്ണന്‍ സ്ഥലത്തെത്തിയത്
തന്നെയും നല്ലഫിറ്റ് ആയിട്ട്.ബസ്സിറങ്ങി അവിടെനിന്നും തോട്ടതിലെക്കുപോകാന്‍ ഒരു ടാക്സി വിളിച്ചു .  കൃത്യമായി വഴി പറഞ്ഞു കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ടാക്സിക്കാരന്‍ ചൂടായി
ഉണ്ണികൃഷ്ണന്‍ അതിലും ചൂടായി അയാളെ അടിച്ചു ...ഷര്‍ട്ടുവലിച്ചുകീറി ..അജാനബാഹുവായ ഉണ്ണികൃഷ്ണന്‍റെ അടിയേറ്റ്‌അയാള്‍ വീണു പോയി .അപ്പോള്‍ പിന്നെ ഉണ്ണികൃഷ്ണന്
സങ്കടമായി .അയാളെ പിടിച്ച്ഏണിപ്പിച്ചു ....കീശയിലുണ്ടാ യിരുന്ന കാശെല്ലാം കൊടുത്തു ..എന്നിട്ട്സ്വന്തം ഷര്‍ട്ട്  ഊരിഅയാളെ ഇടുവിച്ചു
അയാളെ പിടിച്ചരികതിരുത്തി ഉണ്ണികൃഷ്ണന്‍ കാറോടിച്ചു ..കറങ്ങി കറങ്ങി അവസാനം വീടു കണ്ടുപിടിച്ചു .മദ്യത്തിനു ഒരു ഗുണമുണ്ടല്ലോ
....സമത്വം ...സോഷ്യലിസം .ഐ.എ .എസ് കാരനേയും പത്താംക്ലാസ്സ് തോറ്റവനെയും...കുബേരനെയുംകുചേനേയുംസമന്മാരാക്കാന്‍ മദ്യത്തിനു
മാത്രമേകഴിയു .സുമി അവളുടെ വായിലേക്കും നോക്കിയിരുന്നു .പുതിയ ഒരു കാഴ്ചപ്പാട് അവളുടെ മുന്നില്‍ തുറക്കപ്പെടുകയായിരുന്നു .അവസാനം ലില്ലി പറഞ്ഞു പക്ഷേ നമ്മുടെ ഭര്‍ത്താക്കന്മാരുടെ ഈ സമത്വ സുന്ദര പാത അങ്ങിനെ യങ്ങ്തുടര്‍ന്നുപോകാന്‍ അനുവദിക്കാന്‍ നിവര്‍ത്തിയില്ല .അതുകാരണം നമ്മുടെയൊക്കെ തക രുന്ന
ഭാര്യ ഭര്‍തൃ ബന്ധം ..ഒരുമ ..സാമ്പത്തികഭദ്രത ...അരാജകത്വം ...നഷ്ടമാകുന്ന
കുഞ്ഞുങ്ങളുടെ ഭാവി അവര്‍ക്ക് പകര്‍ന്നു കിട്ടുന്ന സ്വഭാവ വൈകല്ല്യം ഇതൊക്കെ നമ്മള്‍ അതിന്‍റെ ഗൌരവത്തോടെ തന്നെ കാണണം .ഈ ഗാങ്ങിലെഎല്ലഭാര്യമാരും ഒത്തൊരുമിച്ചു ഒരു ചെറുത്തുനില്‍പ്പ്‌ ആരംഭിയ്ക്കണം.എന്നിട്ടും നിയന്ത്രിക്കാനായില്ലെങ്കില്‍ വനിതാ കമ്മിഷന്‍ വഴിയായുംമനുഷ്യാവകാശ കമ്മിഷന്‍ വഴിയായും
 നമ്മുടെയും നമ്മുടെകുഞ്ഞുങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യത്നിക്കണം  .അതിന്ഈ ഗാംഗിലെ എല്ലാവരുടെയും
ഭാര്യമാരേ നേരില്‍ കണ്ട് സംസാരിക്കാന്‍ തന്നെയാണ് ഞാന്‍ തീരുമാ
നിച്ചിരിക്കുന്നത്.നീയും എന്‍റെ കൂടെ കൂടണം . ഉത്തരവാദിത്വമുള്ള ഭര്‍ത്താവ്....ശാന്ത സുന്ദരമായ  ഒരു ഗൃഹാന്തരീക്ഷം..അത് സുമിയെ
വല്ലാതെ മോഹിപ്പിച്ചു  .അവള്‍ പറഞ്ഞു '' ഞാനുണ്ട് ..നിന്‍റെ കൂടെ എന്നെയും മോനേയും കൂട്ടാന്‍.ഞാനുടനെ തന്നെ അങ്ങു വരും .''
ലില്ലി പോയിട്ടും അന്നുമുഴുവനും അവളുടെ മനസ്സില്‍ ആ ചിന്തയായിരുന്നു .യാതന അനുഭവിക്കുന്ന ഭാര്യമാര്‍ ഒറ്റകെട്ടായി നിന്ന്അവരെ നേര്‍ വഴിക്കാക്കുക.അങ്ങിനെ താനും  അനീഷും
 മോനും ഒരുമിച്ചുള്ള ...ഒരു ജീവിതം അവള്‍ സ്വപ്നംകണ്ടു .
''''''

1 comment:

  1. സ്വപ്നം കാണട്ടെ
    നമുക്ക് കഥ തുടരാം

    ReplyDelete