Tuesday, December 13, 2011


                            
 . {മധുപുരണം } രണ്ടു
“””””””””””””””””””””””””””””””””
അപ്പോഴേക്കുംഅവര്‍ വീടെത്തി സുമി ഒരു കള്ളപൂച്ചയെ പ്പോലെ
പതുങ്ങി പതുങ്ങി മുറി യ്ക്കകത്തെക്കുകടക്കുമ്പോള്‍ അനിഷിന്‍റെ വല്ല്യെച്ചി
വന്നുകൈപിടിച്ചു....”ങ്ങാ....കൊള്ളാം...നല്ലയാള്കളാ......” “അത്...വല്യേച്ചി.....
അനിയേട്ടന്‍.....”എന്ന് പറഞ്ഞപ്പോഴേക്കും അവര്‍ പറഞ്ഞു “അത് ഞാന്‍ വെറുതെപറഞ്ഞതല്ലേ....എനിക്കവനെ അറിഞ്ഞ്‌ൂടെ.”
മുറിയിലേക്കുചെല്ലുമ്പോള്‍ അനീഷ്‌ അവളെ കാത്തുകിടക്കുന്നു.അവന്‍
അവളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു പറഞ്ഞു “അങ്ങിനെ ആദ്യ രാത്രി
കാക്ക കൊത്തിപ്പോയി....സാരമില്ല ഞാന്‍ കുറച്ചുദിവസംലീ വെടുത്തിട്ടുണ്ട്
എല്ലായിടത്തുമൊന്നു ചുറ്റികറങ്ങിയൊക്കെവരാം .നാളെ അത്യാവശ്യം
 രണ്ടുവിസിറ്റ്.....എന്താ സമ്മതിച്ചോ ?”അവള്‍ ഒരു പുഞ്ചിരിയോടെ പറ
ഞ്ഞു “ശരി .....സമ്മതിച്ചു”....പിന്നെയും അവള്‍ക്കുതോന്നി അവള്‍ ഭാഗ്യവ
തിയാണെന്ന്.
അന്നത്തെ സദ്യയ്ക്കും തമാശ പറച്ചിലിനും പൊട്ടിച്ചിരികള്‍ക്കുമോടുവില്‍
എല്ലാവരും യാത്ര പറഞ്ഞു പിരിയുമ്പോള്‍ മണി പന്ത്രണ്ട്.അനീഷ്‌
 പ്രോമിസ്‌ചെയ്തിരുന്ന സെക്കന്‍ഡ്ഷോ....അതില്‍ മുങ്ങിപ്പോയി.എന്നാലും
സന്തോഷ പ്രദമായഒരു ദിവസമായിരുന്നു അത്.
  അടുത്തദിവസം രാവിലേസണ്ണിവന്നു...അനീഷ്‌കാറിനടുതേക്ക്ചെന്ന്
 എന്തോക്കെയോ സംസാരിച്ചുനിന്നു.സുമി വേഗം രണ്ടുകപ്പ് ചായ കൊണ്ട
വന്നു മേശപുറത്തു വച്ചിട്ട് അവരെ വിളിച്ചു “വരൂ......വന്നു ചായ കുടിക്കൂ ...”
“ങ്ങാ....വരാം.....വരാം....എന്നു പറഞ്ഞതല്ലാതെ അവര്‍ അകത്തേക്കുവന്നില്ല.
പിന്നെ അനീഷുവെടിയുണ്ട പായുന്നതുപോലെ അകത്തേക്കുപായുന്നതും
പട പടാന്നു വെള്ളം കൊരിയോഴിച്ചുകുളിക്കുന്ന ശബ്ദവും  കേട്ടു.അതേ
വേഗത്തില്‍ ഉടുപ്പുമാറി സണ്ണിയോടൊപ്പംപോയി.അവള്‍ പിന്നാലേനടന്നു   ചോദിച്ചതോന്നും അവന്‍ ശ്രധിച്ചതുമില്ല  .’എവിടേക്കാവുംപോയത് .
എന്താണാവോ കാര്യം ....എന്നാലോചിച്ചാലോചിച്ച്.....ഓരോ നിമിഷവും
അവനെ കാത്തുകാത്തിരിക്കുമ്പോള്‍  രാത്രിയുടെ ഏതോ ഒരു യാമ്ത്തില്‍
വന്‍ വീടണഞ്ഞു  അനീഷിന്‍റെ മുഖത്തിനു നീളംഅല്‍പംകൂടിയതുപോലെ
അവ്ള്‍ക്കുതോന്നി...അവന്‍ അവളുടെമുഖത്തേക്കുനോക്കാതെ  സുഖദമായ
നേരിയ ഒരു പരിമളംപരത്തിക്കൊണ്ട് നേരേ ബാത്ത്റൂമിലേക്കുകയറിപോ
യി ..എന്നിട്ട് നേരെ ബെഡില്‍ കയറി തലവഴി മൂടിപുതച്ചുകിടന്നുകൂര്‍ക്കം
വലിച്ചു .അവള്‍ക്ക്ഒന്നും മനസിലായില്ല”.പകല്‍ മുഴുവനുംഎന്തെങ്കിലും
ഓഫിസുകാര്യവുമായിഓടിനടന്നു ക്ഷിണിച്ചു വന്നു കിടക്കുകയാവും...
ഉറങ്ങിക്കോട്ടെ “എന്നവള്‍ വിചാരിച്ചു..പിന്നെ ഉണര്‍ന്നത് അടുത്ത ദിവസം
ഉച്ചയോടെ.......പലവട്ടം അവള്‍ ഉണര്‍ത്താന്‍ ശ്രമിചെങ്കിലുംഅയാള്‍ കലാട്ടി
യാട്ടി...മൂളി മൂളി കിടന്നതെയുള്ളൂ..ഇത്ഒരു പതിവുപല്ലവിയായപ്പോള്
പിന്നെ അവള്‍ കരയാനും പിഴിയാനും ഒക്കെ തുടങ്ങി .അവള്‍ കരഞ്ഞു
പറഞ്ഞു”..കല്യാണംകഴിഞ്ഞിട്ടുമാസം ഒന്നുകഴിയുന്നു.....ഇതുവരെ പിന്നെ
 വീട്ടിലോട്ടോന്നുപോയില്ല....അവിടെ എനിക്കുവയസായ ഒരമ്മയുംഅഛനു
മുണ്ട് അവരുനമ്മളെകാത്തുകാത്തിരിക്കുകയാ ....”ഓ.....രണ്ടുദിവസംതാമസി
ച്ചാല്‍ അങ്ങുകുഴഞ്ഞുപോകും......ങ്ങാ...എന്നാറെഡിയായിരുന്നോ.....ഞാന്‍
ഒന്നുപോയിട്ട്.ഉടനെ വരാം.” എന്നുപറഞ്ഞു പോയആള്‍ വന്നതു രാത്രി
മണിപത്തര കഴിഞ്ഞ്. അവന്‍ പറഞ്ഞു “നീ ദു വയെംരെദി....യയില്ല്യോ .....ഇപ്പ കാരുവ രും” അവള്‍പറഞ്ഞു  “ചോരെടുത്തു വച്ചു “
“ഞാന്‍ കയി....ച്ചു.. നീ കയി...ച്ചോ.......”എന്നുപ്റഞ്ഞവളെ പിടിച്ചിരുത്തി....
യെ ല്ലാം വിളമ്പി കൊടുത്ത്.....വാരികൊടുത്ത് ഒക്കെ കഴിപ്പിച്ചപ്പോഴേക്കും
കാറും വന്നു.കാറില്‍ അയാളുടെ രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു.ആര്‍
ക്കും കാലുനിലത്തുറക്കുന്നില്ല......അവള്‍ പറഞ്ഞു “വേണ്ടാ...ഇന്നിനി...ഈ
പരുവത്തില്‍ എങ്ങും പോകണ്ടാ....അവരെ കൂടുതല്‍..വിഷമിപ്പിക്കണ്ട ...”
“ആഴു  വിഴമിപ്പി....ക്കൂ ന്നാ പഴേന്നേ .....ഞാനോ...നിന്‍റെ....അംമാ....ന്‍റെ....
യൂ മംമയാ...”അവന്‍ അവളെ ബലമായി പിടിച്ചു കാറില്‍ കയറ്റി
ഇരുത്തി ഡോര്‍ അടച്ചു .വെളിവില്ലെങ്കിലുംനൂലുപിടിച്ചതുപോലെ
കൃത്യമായിട്ട് തന്നെ അവന്‍ കാറോടിച്ചു .
.  കുറേദൂരംചെന്നുകഴിഞ്ഞപ്പോള്‍ ഒരു വളവിന്‍റെ അവിടെ ഒരാള്‍ക്കൂട്ടം
.അനീഷ്‌ വണ്ടി നിര്‍ത്തി .അവള്‍ പറഞ്ഞു “നമുക്കുപോകാം “
“ഹ.....അങ്ങി...ന.ങ്ങു...പോ..വാം...ബ...റ്റു...വോ...”അവിടെ റോടരുകിലൊരു
.വീട്ടില്‍..മുന്‍ വശത്തെ വരാന്തയില്‍ ഒരു ജഡംകിടത്തി യിരിക്കുന്നു....തല
യ്ക്കലുംകാല്കലുംവിളക്ക്‌ കത്തിച്ചുവ്ചിരിക്കുന്നു....ചുററുംആളുകള്‍ഇരു
ന്നുകരയുന്നു.അനീഷ്‌ അവര്‍ക്കിടയിലേക്ക്‌ കയറി ഇരുന്നൊരു കരച്ചിലും
തുടങ്ങി”ഈ...ദു...എ ഞ്ഞി ..നാ..ഞാസയി... യ്ക്കും”  .അവിടിരുന്നവര്‍
മുഖത്തോടുമുഖം നോക്കുന്നു.”...ആരാണിയാള്‍....?അവിടിരുന്നിരുന്നവര്‍
സൂത്രത്തില്‍ അയാളെ പുറത്തു കൊണ്ടുവന്നു വിട്ടു .അവള്‍അരിശത്തോ
ടെ ഉറച്ചു തന്നെ പറഞ്ഞു “മതി.....ഇനി....വീട്ടില്‍ പോയതുമതി....തിരിച്ചു
പോകാം .അവിടെ അവരെ കൂടുതല്‍വിഷമിപ്പിക്കാനായി അങ്ങോട്ടുപോ
കണ്ടാ...”അവളുതറപ്പിച്ചു പറഞ്ഞപ്പോള്‍ പിന്നിലിരുന്നവരും പിന്‍താങ്ങി.
അങ്ങിനെ അവര്‍ മടങ്ങി . {മധുപുരണം } രണ്ടു
“””””””””””””””””””””””””””””””””
                     



2 comments:

  1. അസ്സലായി.
    ആശംസകള്‍.

    ReplyDelete
  2. വ്യത്യസ്ഥനാം ഒരു അനീഷ്

    ReplyDelete