Monday, July 16, 2012


ഒരു ദിവസം പറഞ്ഞു “.എനിക്ക് പുതിയ ഒരു കമ്പനിയില്‍ എംഡി യായി ജോലികിട്ടിയിരിക്കു
ന്നു.അവിടെ ക്വാട്ടേഴ്സുണ്ട് .നമ്മള്‍അങ്ങോട്ടുമാറുന്നു .താഴെഫാക്റ്ററി…മുകളില്‍താമസം….അപ്പോള്‍
പിന്നെ…..വരാന്‍താമസിച്ചു…പോകാന്‍താമസിച്ചു…ഒറ്റയ്ക്ക് ഇരുന്നിട്ട് പേടിയായി….ഇതൊന്നും വേണ്ടല്ലോ” അതിനുംഅവള്‍
പിന്നെയവര്‍ക്വാര്‍ട്ടേഴ്സിലേക്ക്മാറി.താഴെഅനീഷിന്‍റെ ഒഫീസ്മുറിയില്‍ നിന്നുംഅയാളുടെ വേറി
ട്ടുള്ള  ഉച്ചത്തിലുള്ളചിരികെള്‍ക്കാം……ശബ്ദംകേള്‍ക്കാം  കാറുകള്‍വരുന്നതുംപോകുന്നതുംകാണാം.
വൈകുന്നതുവരെഒഫീസിലിരുന്നു മുഷിഞ്ഞു എന്നുപറഞ്ഞാണ്പിന്നത്തെപോക്ക്.ഏതെങ്കിലുമൊരു
കാറില്‍ അസമയങ്ങളില്‍കൊണ്ടുവ്ന്നിറക്കും.മിയ്ക്കവാറുംആരെങ്കിലുംതാങ്ങിമുകളില്‍ കൊണ്ടുവന്നെത്തിക്കും.
ഒരുദിവസം കാളിംഗ്ബെല്ലിന്‍റെശബ്ദംകേട്ട്അവള്‍വാതില്‍തുറക്കുമ്പോള്‍ ഒരു ഭാരമുള്ളതൂണ്താങ്ങി
നിര്‍ത്തുന്നതുപോലെ അനീഷിനെ ഒരു നിത്യസന്ദര്‍ശകന്‍തന്‍റെ തോളിലേക്കു ചാരിനിര്‍ത്തിയിരി…
യ്ക്കുന്നു.അയാള്‍ പറഞ്ഞു”ഒന്നുസഹായിക്ക്പെങ്ങളേ” ….അനീഷിനെസ്വീകരണമുറിയിലെ സെറ്റിയില്‍തന്നെ കിടത്തി .കിടത്താന്‍സഹായിക്കുഅടമ്പോള്‍ അബദ്ധത്താലെന്നപോലെഅയാളുടെ കൈ അവളുടെ കൈയില്‍തൊട്ടു.പിന്നെ അയാള്‍അവളുടെകൈകളില്‍ കടന്നുപിടിച്ചു.അവള്‍കുത
റിയോടിപുറത്തേക്ക്….പുറത്തെവാരാന്തയിലൂടെ…പുറകേഅവനും”…..എന്താ ….എന്താ….അവിടെ……നീ
എവിടേയ്ക്കാഓടുന്നത്….?.”അയലത്തുകാരി അവരുടെ ഫ്ലാറ്റിന്‍റെ വരാന്തയിലിറങ്ങിനിന്നുകാര്യം
എന്താണെന്നന്വേഷിക്കുന്നതിനിടയില്‍അവരുടെഭര്‍ത്താവ്‌ പൊലീസിനെവിളിച്ചു…നിമിഷങ്ങള്‍ക്കകം
മുറ്റത്തുപൊലീസ്ജീപ്പുവന്നുമുറ്റത്ത്.അവര്‍ സുഹൃത്തുക്കളെപ്പോലെ ജീപ്പില്‍കയറിപ്പോയി.
അനീഷ്ഇതൊന്നുംഅറിയാതെ മയങ്ങിക്കിടന്നു;അവള്‍ക്ക്ഗര്‍ഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയി യിരുന്നു..തല തിരിച്ചില്‍….ഓര്‍ക്കാനം …ചര്‍ദി…ചില മണങ്ങള്‍ കേല്ക്കുമ്പോ മനംപിരട്ടല്‍
അങ്ങിനെ….അങ്ങിനേ.അടുത്ത ഫ്ലാറ്റിലെ ചേച്ചി അവരുടെ .വരാന്തയില്‍ഇറങ്ങി…നിന്ന് ചോദിച്ചു
“എന്താ നിനക്കുനല്ലസുഖമില്ലേ?…..” അവളൊന്നുംമിണ്ടിയില്ല……തല താഴ്ത്തിനിന്നു.അവര്‍ക്ക് മനസ്സിലായി..അവളുടെയസുഖംഎന്താണെന്ന്.അവര്‍ പറഞ്ഞു “അനീഷിനോടുപറയൂ….കുറച്ചു
ദിവസത്തേക്ക്വീ ട്ടില്‍ കൊണ്ടക്കാന്‍…ഞാനുംഒരുപെണ്ണല്ലേ…അതുകൊണ്ടുപറയുന്നതാ.”
“പറയാത്തതാമസം “എന്നുമനസ്സില്‍പറഞ്ഞതല്ലാതെ അവളൊന്നുംമിണ്ടിയില്ല.
‘’’’’’’’

1 comment:

  1. നല്ല ചുട്ട അടി കൊടുക്കാന്‍ ആമ്പിള്ളേര് ഇല്ലാത്തതുകൊണ്ട്...

    ReplyDelete