Monday, July 9, 2018

'ആകാശത്തിലെ പറവകള്‍ ' '[ആറു ] [നമുക്ക് നമ്മുടെ മുറി യിലെക്കുമടങ്ങാം ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അടുത്തദിവസം അവര്‍ വീ ണ്ടും സന്നര്‍ശനത്തിനിറങ്ങി.''ഞങ്ങള്‍
കതകില്‍ മൃദുവായി മുട്ടി .ഒരു എഴുപത്തിയഞ്ചുവയസ്സ് പ്രായം
തോന്നിക്കുന്ന ...കറുത്ത്..മെല്ലിച്ച ഒരു സ്ത്രി വന്നു വാതില്‍ തുറന്നു.
അവരുടെ കണ്ണുകളില്‍ ഭയത്തിന്‍റെനിഴലാട്ടം...പിന്നില്‍ ഭയ ചകിതനായി ഒരു വൃദ്ധന്‍ ...തോണ്ണൂരുവയസ്സിനുമേല്‍പ്രായമുള്ള ഒരു വൃദ്ധന്‍ ...നനച്ചുനനച്ചു നിറം മങ്ങിയ ഒരു മുണ്ടും തോളില്‍ ഒരു തോര്‍ത്തും വേഷം ...കുണ്ടിലിറങ്ങിയ...പീളയടിഞ്ഞ കണ്ണുകള്‍ ...കുറ്റിരോമം വളര്‍ന്നു നില്‍ക്കുന്ന മുഖം ....അദ്ദേഹം ഭയന്നുവിറച്ചു
മൂലയിലേക്ക് ഒതുങ്ങിനിന്നു .വിറയാര്‍ന്ന ശബ്ദത്തില്‍ ആ അമ്മഞ്ഞങ്ങളോട് ചോദിച്ചു '' നിങ്ങളാരാ....എന്താ നിങ്ങള്‍ക്കുവേണ്ടത്.മൂലയിലോതുങ്ങിയ കാരണവരുടെ ശബ്ദം '' '' '' ''ഞങ്ങള്‍ക്കറിയില്ല ....അവ്നെവിടെയാണെന്നു'' ഞങ്ങള്‍ ഒന്നും മന
സ്സിലകാതെ മുഖത്തോട് മുഖം നോക്കുമ്പോള്‍ ആ അമ്മ പറഞ്ഞു
'' അദ്ദേഹം വല്ലാതെ ഭയന്നിരിക്കുന്നു .നിങ്ങള്‍ ആരാണെന്നുംഎന്താണെന്നും ഒന്നുപറയു ''.
''ഞങ്ങള്‍ അടുത്ത മുറിയില്‍ താമസിക്കുന്നവരാണ്....നിങ്ങളേപോലെ തന്നെ ....ഒന്ന്‍ പരിചയപെടാന്‍വന്നതാ .എന്താണ്അദ്ദേഹത്തെയും സഹോദരിയും ഇത്രയേറെ ഭയപെടുതുന്നത് എന്നുവിരോധമില്ലെങ്കില്‍
ഞങ്ങളോട് പറയാം.'' ആയമ്മ പുറത്തേക്കിറങ്ങി ..ഞങ്ങളും ...വാതില്‍ ഒരു വിടവിട്ടടച്ചിട്ടു പറഞ്ഞു '' അതു പറഞ്ഞാല്‍ കുറേ പറയണം.അദ്ദേഹത്തിന് മൂന്നു മക്കള്‍ ...രണ്ടാണും ഒരു പെണ്ണും ...നാട്ടില്‍ വേണ്ടത്ര സ്വത്തുക്കള്‍ ...മക്കള്‍ രണ്ടുപേര്‍ വിദേശത്ത് ...ഇളയമകന്‍ വഴിപിഴച്ചുപോയി....കൈനിറയെ പണം വന്നപ്പോള്‍
കൂട്ടുകാരും സെറ്റുകാരും ഒക്കെയായി ....പല തോന്ന്യസത്തി ലുംചെന്നുപെട്ടു .ഒരു ദിവസം പൊലീസു ജീപ്പു വിട്ടു മുട്ടത്തു വന്ന്
അദ്ദേഹത്തിനെ പുറത്തിറക്കി നിര്‍ത്തിയിട്ടു വിടരിച്ച്പെറുക്കി ...അവനെ പിടിച്ചു മുട്ടത്തിട്ടു തള്ളിച്ചതച്ച്....ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി...അതോടെ അദ്ദേഹത്തിനു സ്വബോധം നഷ്ടപെട്ടുപോയി .രണ്ടു മക്കളും പറന്നെത്തി ....അവ്ര്‍ക്കുപോകതിരിക്കാന്‍ പറ്റു കില്ലല്ലോ പിന്നെ ഇവിടെ കൊണ്ടുവന്നാക്കി നോക്കനെന്നെയും ചില സമയത്ത് ....ജാനകി ...ജാനകി
നിയെവിടെയാ ....ഇങ്ങോട്ടോന്നുവരൂ ...എന്നൊക്കെ വിളിച്ചു പറയും
ആ മുറിയിലേക്കാരും അങ്ങിനെ കടന്നുചെല്ലാ റില്ല.
ആ അച്ഛന്‍റെ ഭയവും നിസ്സഹായതയും കണ്ടപ്പോള്‍ തങ്ങളുടെ ദുഖം
സാരമില്ലെന്നു തോന്നി .അവര്‍ അദ്ദേഹത്തിന്‍റെ ആരാണെന്നോ ഒന്നും
അന്വേഷിച്ചില്ല .ആരുമാകട്ടെ ഈ അവസ്തയില്‍ ഒരു തുണ .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' 

No comments:

Post a Comment