Thursday, August 25, 2011

നിത്യഹരിതസ്മരണകള്‍

                                                              
താഴേക്കുനോക്കുമ്പോള്‍  കാണുന്നത് അഷ്ടമുടിക്കായല്‍......എട്ടുമുടികളുള്ള കായല്‍ ..നീലനിറത്തില്‍ ....ചുറ്റും കടുത്ത പച്ചപ്പ്‌ ..ഇടയ്ക്കിടെ ഇളം നിറത്തിലും ...ഇകായാല്‍ തീരത്തിലാണ്എന്‍റെവീട് എട്ടുകെട്ടും പടിപുരയും ഉള്ള എന്‍റെ വീട് .
ഈ കായല്‍തീരത്തിലെ ക്കൊക്കെ എന്നെ അമ്മ ഞാനംമയെന്നുവിളിക്കുന്ന എന്‍റെ അമ്മുമ്മ ....വൈകുന്നേരങ്ങളില്‍ കാറ്റ് കൊള്ളാന്‍ കൊണ്ട് വന്നിരുന്നു വന്നിരുന്നു കൂടെ ..എന്‍റെ കുടെകളിക്കാനായി മാത്രം  അമ്മ നിയോഗിച്ച മാധവനും .അന്ന് മാധവന് ഒരു പത്തുപ ന്ത്രണ്ട് വയസ്സുപ്രയം വരും എന്‍റെ ഓര്‍മ്മകള്‍ തെളിഞ്ഞു വരുമ്പോള്‍ അമ്മയോടൊപ്പം  തന്നെ മാധവനുംഉണ്ട്.ആറുവയസ്സുവരെ മാത്രമേ എനിക്ക് ആ വീട്ടില്‍ താമസിക്കാന്‍ കഴിഞൊല്ലു 
അച്ഛനെന്നെക്കാണാനിടക്കിടെ വന്നിരുന്നു വലിയ കാറില്‍ കൂടെ പരിചാരകരും ഒക്കെയയിട്ടാണ് അച്ഛന്‍ വരാറു .അമ്മക്ക് അച്ഛന്‍ വരുന്നത് അത്ര ഇഷ്ടമായിരുന്നില്ലഎന്ന് അവര്‍ തമ്മില്‍ കയര്‍ത്തു സംസാരിക്കുന്നതില്‍ നിന്നുംഞാന്‍ മനസിലാക്കിയിരുന്നു .പക്ഷെ അച്ചന്‍റെവരവ് എനിക്ക് വളരെസന്തോഷപ്രടമായിരുന്നു .അച്ഛന്‍ എന്നെ കാറില്‍ ചുറ്റാനും ഒക്കെ കൊണ്ട് പയിരുന്നു .ടോയിഷോപ്പിലും റെഡിമേയിട്‌ു ഷോപിലുംഒക്കെകൊണ്ടുപോയി”മോനെന്തുവേണം മോനെന്തുവേണംഎന്നുചോദിച്ചുകൊണ്ടെയിരിക്കും...ചുണ്ടികാണിക്കുന്നതെല്ലാംവാങ്ങിത്തരും......പിന്നെയയാദിവസംഅച്ഛന്‍റെകൂടെകൂടെവലിയ ഹോടല്‍മുറിയില്‍ താമസം.....സുഖദമായ....തണുപ്പുള്ള മുറിയില്‍ ....പതുപതുത്ത മെത്തയില്‍...ഓള്‍ട്സ്പൈസിന്‍റെ മണമുള്ള അച്ചന്‍റെ നെഞ്ചോടു ചേര്‍ന്നുകിടക്കുമ്പോള്‍ ഞാനെന്നെതന്നെ മറന്നുപോയിരുന്നു...ആകിടപ്പിലും  ..ഒറ്റക്ക്...ഉറങ്ങാതെ.........എന്നെയോര്‍ത്ത്
...നാമം ജപിച്ചു  കിടക്കുന്ന അമ്മ എന്‍റെന്‍റെ മനസിന്‍റ കോണില്‍  നൊമ്പരം ഉണര്തിയിരുന്നു .
      എന്നെച്ചൊല്ലി  എന്തോ കേസോ വഴക്കോ ഒക്കെനടക്കുന്നുണ്ടെന്ന് ചിലപ്പോള്‍  അമ്മയുംഅമ്മാവനും തമ്മിലുള്ള സംസാരത്തില്‍ നിന്നുംഞാഞാനറിഞ്ഞിരുന്നു  അച്ഛന്‍
പറയും”അച്ഛന് മോന്‍ മാത്രമേയുള്ളൂ മോനച്മോനച്ചന്‍റെ കൂടെ വന്നുതാമസ്സിക്കില്ലേ? അവിടുത്തെ  സ്കുളില്‍ചെര്‍കാം  അച്ഛനെന്നും കാറില്‍ ചുറ്റാന്‍ കൊണ്ടുപോകാം മോന്‍ പറയുന്നതെല്ലാം വാങ്ങിത്തരാ അച്ഛനോ
റ്റ് ക്കകുംബ്ബോള്‍....മോനെയോര്‍ത്തു കരഞ്ഞു കരഞ്ഞിരിക്കും....മോനച്ചന്‍റെ കൂടെ വന്നുതാമസിക്കില്ലേ...........കോടതിയില്‍
ചെല്ലുമ്പോള്‍ ജഡ്ജി ചോദിക്കും മോനച്ചനെവേണോ അമ്മയെ വേണോഎന്ന്‍ മോനച്ചനെവേണമെന്നുപറയണം
എന്നിട്ട് മോനച്ചന്‍റെകൂടെ വരണം........വരില്ലേ?  “ വരാം” എന്ന്പറയുമ്പോള്‍
അമ്മ പറയാറുള്ളത്‌ വേദനയോടെഓര്‍ത്തുപോകും “ഇ വലിയ വിട്ടില്‍...അമ്മക്കുമോനും മോനഅമ്മയും മാത്രമേയുള്ളൂ മോനെ കണ്ടില്ലെങ്കില് അമ്മകരയും .....”.കരഞ്ഞു കരഞ്ഞു അമ്മ മരിച്ചുപോകും”വല്യമ്മുമ്മ മരിച്ച
താണപ്പോള്‍ എന്‍റെ മനസിലെകൊടിയെത്തുക് ആപ്രായത്തിനിടയില്‍ ഞാന്‍ക
ണ്ടിട്ടുള്ള ഒരേയൊരു മരണം  വലിയനേടുംദുശനിലയില്‍ കണ്ണുകളടച്ഭസ്മംതൊട്ട് കഴുത്തുവരെ  കസവ് നേര്യതുപുതച്ചു   കത്തിച്ചു വച്ചനിലവിളക്കിനുതാഴെ കിടന്നു വല്യമ്മുമ്മ .പിന്നഎല്ലാവരും കുടിവല്ല്യംമുമ്മയെതാങ്ങിയെടുത്ത് പരബിന്‍റെ ഒരുകോണില്‍ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു അങ്ങിനെ ആളുകള്‍ അമ്മയെയും കത്തിച്ചു കളയില്ലേ ?....വേണ്ടാ ...അമ്മയെ വിട്ടിട്ട് ..എങ്ങും പോകണ്ടാ ...അച്ചനോട് അങ്ങിനെ പറഞ്ഞെങ്കിലും അമ്മയെ വിട്ട് എങ്ങും പോകാനാവില്ല ...അമ്മ മരിക്കാന്‍ പാടില്ലാ ....
ഒരുദിവസം വീട്ടില്‍ ആളുകളൊക്കെ കുടി .ബന്ധുക്കളും വേണ്ടപെട്ടവരും എല്ലാം....
എല്ലാവരും കുടി അമ്മയെതാങ്ങിഎടുത്തു ആസ്പത്രിയില്‍ കൊണ്ടു പോയി ..ആസ്പത്രിയിലെ ക്കുപോകുമ്പോഴും
അമ്മ എന്‍റെ കയ്യിലെ പിടി വിട്ടിരുന്നില്ല .പിന്നെ അമ്മാവന്‍ വന്ന്‍കൈ വിടുവിച്ചു .അമ്മാവന്‍ എന്നും എന്നെ ആസ്പത്രിയില്‍ കൊണ്ടുപോയി അമ്മെക്കാണിചു .അമ്മ വളരെ ക്ഷിണിതയായിരുന്നു...എന്നെ ക്കാണ്‌ുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞുഴുകി.കന്നുനിരില്‍ നനഞ്ഞ ചുംബനങ്ങള്‍ കൊണ്ടെന്നെ മുടി ...എന്നിട്ട് അമ്മാവനോടു പറഞ്ഞു  എന്‍റെ അച്ഛനെ കാണണമെന്ന്
അച്ഛന്‍ വന്നപ്പോള്‍ എന്താണമ്മ പറഞ്ഞതെന്നറിയില്ല .അന്ന്‍ ഏറെമയമുള്ള..പതിഞ്ഞ ശബ്ദത്തിലാന്ന്‍ അമ്മ അച്ചനോടു
സംസാരിച്ചത് .എന്നിട്ട് അമ്മ എന്‍റെ കൈ പിടിച്ച് അച്ചന്‍റെ കയ്യില്‍ വച്ചുകൊടുത്തുകൊണ്ടു പറഞ്ഞു “മോന്‍റെ അച്ഛന്‍ നല്ല അച്ചനാ ...മോനച്ച് ന്‍റെ കൂടെ പോകണം ...അമ്മ സുഖമായിട്ടു വിട്ടില്‍വന്നിട്ട് മോനെ ഇങ്ങു കൊണ്ടു വരാം”എന്നുപറഞ്ഞമ്മ പൊട്ടി പൊട്ടി ക്കരഞ്ഞു .അന്നു രാത്രിയില്‍  ഞാനും അച്ചനും ആസ്പത്രിയില്‍ തന്നെ താമസിച്ചു .അതി രാവിലേഅച്ച്ചനെന്നെയുനര്‍ത്തി “എന്നാലിനി നമുക്കു പോകാം ......രണ്ടു ദിവസം കഴിഞ്ഞു വരാം “എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അമ്മയുടെ മുറിയിലേ ക്കെത്തി നോക്കി ......ഒന്നു പറഞ്ഞിട്ടു പോകാന്‍ വേണ്ടി .അമ്മ ഉറങ്ങുന്നു ഒക്സിജണ്ടേ ടിയുബുംമറ്റും മാറ്റിയിരിക്കുന്നു ..അപ്പോള്‍ അസുഖം കുറഞ്ഞു കാണും .ഒന്നു പറഞ്ഞിട്ടു പോകാം എന്നു കരുതി ഞാന്‍ കട്ടിലിനടുത്തെക്ക്‌ു പോകുമ്പോള്‍ അച്ചന്‍ വന്നെന്‍റെ കൈ പിടിച്ചു “അമ്മ ഉറങ്ങി ക്കോട്ടെ ...ഉണര്ത്തണ്ടാ ....നമ്മള്‍  രണ്ടു ദിവസം കഴിഞ്ഞിങ്ങു വരുമെല്ലോ “എന്നു പറഞ്ഞെന്നെയും കുട്ടി കാറില്‍ വന്നിരുന്നു .ഞങ്ങളുടെകാറിന്‍റെ പിന്നാലെ ഒരു ആംബുലെന്‍സ്‌ വരുന്നത്‌ും ഞാന്‍ കണ്ടു .പിന്നെ ഞാനംമയെ
 കണ്ടിട്ടില്ല ....ഈ വിട്ടില്‍ വന്നിട്ടും ഇല്ല .ഒരാറു വയസുകാരന്‍റെ ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്ന സ്നേഹത്തിന്‍റെ
.പ്രതീകമായ ...അമ്മ,,,.പിന്നെന്നോ ഞാനറിഞ്ഞു  അമ്മ മരിച്ചുപോയി എന്ന്....ഞാനെകനാണെന്ന് ....
പിന്നെ ഇ നാടിനേകുറിച്ചുഉം വിടിനെ കുറിച്ചും ഉള്ള ഒര്മാകളെല്ലാം കണ്ണുനിരില്‍ കുതിര്ന്നതയിരുന്നു .ഞാനതെല്ലാം
മറക്കാന്‍ ശ്രമിചു എങ്കിലും ചില ഏകാന്ത നിമിഷങ്ങളില്‍ അതെന്നെ വേദനിപിക്കുന്നു .ഇപ്പോള്‍ കേരളം കാണാണമെന്നും എന്‍റെ വിടുകാണണ മെന്നൊക്കെ ക്രിസ്റ്റിനാകക്കുംഎന്‍റെ മകന്‍ സ്റ്റിവിനും മോഹം .അതിനു വേണ്ടിയാണിപ്പോള്‍ ..ഇരുപത്തിയഞ്ചു വര്‍ഷ ങ്ങള്‍ക്കുശേഷം ഞാന്‍ ക്രിസ്ടിനയും സ്ടിവും ഒത്ത്ഇവിടെ വന്നത്
ഇപ്പോള്‍ തോന്നുന്നു വരേണ്ടിയിരുന്നില്ലയെന്ന്‍  വിടിരുന്ന സ്ഥലത്ത്‌ ഒരു ബഹു നില ഫ്ലാറ്റ്‌ ......വിശാലാമായ എട്ടര ഏക്കര്‍ സ്ഥലത്ത് പിന്നെയും ഫ്ലാറ്റുകളും ഹോട്ടലുകളും ....എന്‍റെ കാഴ്ച മങ്ങുന്നത്‌ു പോലെ ...നിമിഷനേരം കൊണ്ട്  ആ കാഴ്ചകളെല്ലാം എന്‍റെ കണ്‍ മുന്നില്‍ നിന്നും മാഞ്ഞു പോയി ...ഞാന്‍ കാണുന്നത് ..അമ്മയെന്നെ കാറ്റ് കൊള്ളാന്‍
കൊണ്ടുവരുന്ന കായല്ത്തിരം ...ഒറ്റയടിപാത് യോരത്ത്‌ പുത്തുളഞ്ഞു നില്‍ക്കുന്ന ശവം നാറി പുക്കള്‍ ..അങ്ങിങ്ങ് പുത്തുളഞ്ഞു നില്‍ക്കുന്ന കാട്ടുപോന്തകള്‍ ..ഇടതോടുകള്‍  കായലിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കണ്ടല്‍ചെടികള്‍...എന്‍റെ കൈപിടിചിരിക്ക്‌ുന്ന്‍ അമ്മയുടെ കൈയിലെ ചുടും കവിളിലുടെഇറ്റ്‌ വിഴുന്ന കണ്ണുനിരിന്‍റെ  ചുടും ഞാനറിയുന്നു

5 comments:

 1. ....
  പോസ്റ്റ് ഇഷ്ടപ്പെട്ടു.
  സങ്കടപ്പെടുത്തി...


  off:അക്ഷരത്തെറ്റുകൾ കുറേ ഉണ്ട്, തിരുത്തിയാൽ സന്തോഷം..

  ReplyDelete
 2. നല്ല ഒഴുക്കുള്ള എഴുത്ത്.. അക്ഷരതെറ്റുകളും ഇടക്കുള്ള മുറിയലുകളും വായനയെ തടസ്സ്പ്പെടുത്തുന്നു.

  നൊമ്പരപ്പെടുത്തി ഈ കുറിപ്പ്..

  ReplyDelete
 3. കഥ നന്നായിട്ടുണ്ട് അമ്മൂമ്മേ.ആ കുട്ടിയുടെ മനസ്സൊക്കെ നന്നായി പകര്‍ത്തിയിരിക്കുന്നു..
  ഇടയ്ക്കുള്ള ചെറിയ അക്ഷരത്തെറ്റുകളൊക്കെ മാറ്റിയാല്‍ വായന ഒന്നൂടെ സുഖമാവും..

  ഓ.ടോ :-
  കമന്റുന്നോരെ മടിയന്മാരാക്കുന്ന വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളയണേ :)

  ReplyDelete