Monday, January 2, 2012



“ശ്രി പാര്‍വതിയുടെ പാദം”
“””””””””””””””””””””””””””””””””””””””””
“ശ്രി  ബൈജുചന്ദ്രന്‍ സംവിധാനം ചെയ്ത ശ്രി പാര്‍വ്വതിയുടെ പാദം “എ 
എന്ന ഹ്രസ്വ ചിത്രം കഴിഞ്ഞ ശനിയാഴ്‌ച ദൂരദര്‍ശനില്‍കാണാനിടയയായി  .വിവാഹിതയായി വര്‍ഷങ്ങളായി പട്ടണത്തില്‍പോയി പാര്‍ക്കേണ്ടി വന്നിട്ടും ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിയുടെ ഗ്രിഹാതുരത്ത്വമാണ്
കഥയുടെ ഇതി വൃത്തം .ശാന്തമായിഒഴുകുന്ന ഒരു നദിയുടെ ഒഴുക്കില്‍പെ
ട്ടെന്നപോലെ പത്തറുപതു വര്‍ഷംപിന്നിലെ ഒരു ഗ്രാമീണാന്തരീക്ഷത്തിലെ
ത്തി ചേര്‍ന്നുഞാന്‍...നമുക്ക്‌ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഹരിത ഭംഗിയും
ആര്‍ദ്രമായ സ്നേഹവും കരുണയും ബന്ധങ്ങളുടെ കെട്ടുറപ്പും കുറഞ്ഞ
ഒരു സമയം കൊണ്ട് അതി വിദഗ്ധമായി നമ്മുടെ മനസ്സിലേക്ക് പകര്‍ത്തി
തന്ന സംവിധായകന്‍ബൈജുചന്ദ്രന്‍ പ്രശംസ അര്‍ഹിക്കുന്നു .
ലളിതമായ കഥയും സംഭാഷണവും ഹരിതഭംഗി നിറപകിട്ടോടെ പകര്‍ത്തി
യഛയാഗ്രഹണവും ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു.
മുലകുടി മാറാത്തകുഞ്ഞ്അമ്മയുടെമടിയിലെത്തുംബോഴത്തേതു പോലെ
......ആര്‍ത്തിയോടെ ...ശ്രി പാര്‍വതിയുടെ പാദം പോലെയുള്ള തുമ്പപൂവും
രാജകിരീടംപോലെയുള്ള ആറുമാസചെടിയുടെ പൂക്കളുംവേലിപടര്‍പ്പിലും
മരചില്ലകളിലുംഇരുന്നു പാടുന്ന വണ്ണാത്തിപുള്ളിന്‍റെയുംപുള്ളികുയിലിന്‍റെ
യും പാട്ടുംഇരുളടഞ്ഞ മേഘാവൃതമായ മാനവും...പെയ്തിറങ്ങുന്ന മഴ
യും സ്നേഹത്തിന്‍റെയും ദയയുടെയും പ്രതീകമായ മുത്തശ്ശിയുടെ ഓര്‍മ്മകളും വിലതീരാത്ത നിധിയായി മനസ്സില്‍സൂക്ഷിക്കുന്ന അവള്‍ക്ക്
സ്വത്തും മുതലും ഒന്നും ഒന്നുമല്ല...അതിന്‍റെഅതിരുകളെകുറിച്ചോ അവകാ
ശത്തേകുറിച്ചോ ഒരു വേവലാതിയുമില്ല .
മനുഷ്യമനസ്സുകളിലെ സ്നേഹാര്‍ദ്ര ഭാവങ്ങളെ ഹനിക്കുന്നതോ...വിഷലിപ്
തമക്കുന്ന്തോ ആയഒരു വാക്കോ ഒരു സീനോ ഈചിത്രത്തിലില്ലെന്നുള്ളത എടുത്തു പറയേണ്ട ഒരു നന്മയാണ് .ഇനിയും..ഇനിയും  ഇങ്ങനെനില വാരമുള്ള...ഗുണപാടങ്ങളുള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രങ്ങള്‍ഉണ്ടാകട്ടേ എന്നാശിക്കുന്നു .
 “””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””

1 comment:

  1. കണ്ടു.ഇഷ്ടപ്പെട്ടു.എന്റെ അയക്കാരനും പ്രസിദ്ധസിനിമാ സവിധായകനുമായ ശ്രീ എം.ജി.ശശിയും കൂടി അഭിനയിച്ച ഒരു നല്ല ചിത്രമായിരുന്നു അത്.

    ReplyDelete