Monday, January 23, 2012


                           
“ആകാശത്തിലെ പറവകള്‍” ഭാഗം മൂന്ന്‍ കഥ
“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””ബാലകൃഷ്ണന്‍റെഅമ്മ”””””””””””””””””””””
ഡാക്ടര്‍ രാധികാമേനോനെ ഞാനെന്നും കാണാറുണ്ടായിരുന്നു.കടും നിറത്തിലുള്ള പട്ടു സാരിചുറ്റി കവിളുകളില്‍ റൂഷുംചുണ്ടില്‍ ലിപ്
സ്റ്റിക്കുംതേച്ച് ഷൂട്ടിങ്ങിനുവേഷമിട്ടു നില്‍ക്കുന്നതുപോലെ ഒരുങ്ങിച്ച
മഞ്ഞ് ആശുപത്രിയില്‍ വരുന്ന അവര്‍സൗകര്യംകിട്ടുമ്പോഴെല്ലാംസ
ഹപ്രവര്‍ത്തകരോട് തന്‍റെ ക്ലെപ്ടോമേനിയക്കായ പന്ത്രണ്ടുകാരന്‍മ
കന്‍റെഗുണഗണങ്ങളുംവീരപരാക്രമങ്ങളും കയ്യാലപ്പുറത്തെ തേങ്ങ
പോലെ ഉരുണ്ടു വീണുരുവീണാറാംസ്റ്റാന്‍ഡേര്‍ഡിലെത്തിയ മകള്‍ക്കു
കിട്ടാറുള്ള ഫസ്റ്റുറാങ്കിനെകുറിച്ചുംതന്‍റെമുന്നില്‍വിരണ്ടുനില്‍ക്കുന്ന ഭ
ര്‍ത്താവിനെക്കുറിച്ചും ഒക്കെ വാതോരാതെ സംസാരിച്ചിരുന്നു.എന്നാ
ല്‍എന്തുകൊണ്ടോ ബാലകൃഷ്ണന്‍റെ അമ്മ നാട്ടില്‍നിന്നുംവന്നിട്ടുണ്ടെ  
ന്നുള്ള വിവരംമാത്ര ആരോടുംപറഞ്ഞില്ല.എന്‍റെഅമ്മയുടെകത്തില്‍നി
ന്നുമാണ്ഞാനാവിവരം അറിഞ്ഞത്.എന്‍റെ അമ്മയും ബാലകൃഷ്ണ
ന്‍റെഅമ്മയും ആത്മമിത്രങ്ങളാണല്ലോ.അമ്പലത്തില്‍ പോകുന്നതും
നാട്ടിലെന്തെങ്കിലും വിശേഷങ്ങളുണ്ടായാല്‍അതന്വേഷിച്ചുപോകുന്നതും
അവര്‍ ഒന്നിച്ചാണ് .അവരുടെ അസാന്നിധ്യത്തില്‍ അമ്മക്ക് ഏകാന്തത തോന്നുന്നുണ്ടാവാം.
ആശുപത്രിയില്‍ ഞാന്‍വെറുമൊരുനേഴ്സും അവര്‍ഡാക്ടറുംആണ
ല്ലോ.അതുകൊണ്ട് അവരോട്എനിക്കെടുക്കാവുന്ന സ്വതന്ത്ര്യത്തിനും
ഒരതിരുണ്ടല്ലോ .ഏതാനും ദിവസത്തെ കാത്തിരുപ്പിനുശേഷംരാധികാ
മേനോന്‍ തിരക്കൊഴിഞ്ഞു സ്വസ്ഥമായി അവരുടെ മുറിയില്‍ഇരി
ക്കുന്നതുകണ്ടുഞാന്‍കടന്നുചെന്നു “നാട്ടില്‍നിന്നുംഅമ്മയുടെ കത്ത്
വന്നതില്‍ മിസ്റ്റര്‍ ബാലകൃഷ്ണമേനോന്‍റെഅമ്മയെ കുറിച്ചന്വേഷി
ച്ചിരുന്നു .നാട്ടിന്‍പുറത്തു നിന്നും ആദ്യമായല്ലേ ആ അമ്മഒരു
നഗരത്തിലേക്കു വന്നത്.പുതിയ ചുറ്റുപാടുകളുംരീതികളുമൊക്കെയാ
യിഇണങ്ങിപോകാന്‍ അമ്മയ്ക്കുകഴിയുന്നുണ്ടോ?”.
അവര്‍ ഒരു നിമിഷം ഒന്ന് ചമ്മി “ഊം......ബാലനെപ്പോഴും അമ്മയവിടെ
ഒറ്റയ്ക്കാണല്ലോ...എന്നവിഷമം...ഞാന്‍ പറഞ്ഞുഎന്നാല്‍ നമുക്ക്അമ്മയെ ഇങ്ങുകൊണ്ടുപോരാമെന്ന്...അങ്ങിനെ ഇങ്ങു കൊണ്ടുപോന്നു”
“ഞാനൊരുദിവസം അങ്ങോട്ടുവരുന്നുണ്ടമ്മയെ കാണാന്‍.”. “ഊം...വരൂ..വരൂ ..”എന്നൊരോഴുക്കന്‍മട്ടില്‍ പറഞ്ഞു.എനിക്കുപകല്‍ ഡ്യു
ട്ടിയില്ലതിരുന്ന ഒരു ദിവസം ഞാനമ്മയെ കാണാനവിടെചെന്നു..അപ്പോഴവ
ര്‍ജന്നലഴികളും പിടിച്ച്പുറത്തേക്കുംനോക്കി നില്‍ക്കുകയായിരുന്നു.ഞാന്‍
അടുത്തുചെന്നതവരറിഞ്ഞില്ല.പന്തം കണ്ടപെരുച്ചാഴിയെ പോലെകണ്ണുകളില്‍പകപ്പ്.സാവധാനത്തില്‍ ഞാനടുത്തുചെന്ന്‍ ശബ്ദത്തിനേ
റെ.മയംവരുത്തി “അമ്മേ...”എന്നുവിളിച്ചപ്പോള്‍ അവര്‍ഉറക്കത്തില്‍നിന്നും
ഉണര്‍ന്നതുപോലെ ഒന്നുപിടഞ്ഞു.”ആ രാ...നീയോ..സാവൂ..”എന്നു പറഞ്ഞവ
ര്‍ ജന്നലഴികള്‍ക്കിടയിലൂടെ എന്‍റെകൈകളില്‍ കടന്നുപിടിച്ചു.അപ്പോള്‍ അവരുടെകൈകള്‍വിറക്കുന്നുണ്ടയിരുന്നു.ഞാന്‍ പറഞ്ഞു”കതകു തുറക്കൂ അമ്മെ ...അവരരുമില്ലേയിവിടെ “ “ഇല്ല..ഇന്നലെ...പോയതാ ...എവിടാന്നോ
ഒന്നും എനിക്കറിഞ്ഞുകൂടാ.കതകവരുപോകുമ്പോള്‍ വലിച്ചങ്ങടച്ചാല്‍ പിന്നെഅവരുവന്നേ തുറക്കാന്‍പറ്റു”....ഞങ്ങള്‍ജനലക്കപ്പുറവും ഇപ്പുറവും
നിന്ന് ഏതാനും വാക്കുകള്‍ മാത്രം സംസാരിച്ചു.ആകണ്ണുകളിലേക്കുനോക്കി
നില്‍ക്കുമ്പോള്‍ അവിടെ തന്നേക്കുറിച്ചുണ്ടായിരുന്ന വെറുപ്പ്‌ മാഞ്ഞുപൊ
യിരുന്നു .പകരം ദൈന്യതനിഴലിട്ടിരുന്നു.
ബാലകൃഷ്ണന്‍റെയുംഎന്‍റെയുംവീടുകള്‍അടുത്തടുത്താണ് .ഞങ്ങള്‍ഒരുമിച്ചു
ണ്ടുംഅടിച്ചും കളിച്ചും വളര്‍ന്നു .പത്താംതരംപസായപ്പോള്‍ ഞാന്‍നേഴ്സിങ്ങിനുംബാലകൃഷ്ണന്‍ കോളേജിലേക്കുംപോയി.പഠിത്തത്തില്‍
സമര്‍ഥനായബാലകൃഷ്ണന്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു.കൌമാരപ്രായമെ
ത്തിയപ്പോള്‍ ഞങ്ങളുടെ സ്നേഹത്തിനുപുതിയ വര്‍ണങ്ങള്‍വന്നുവോഎ
ന്നെനിക്കറിയില്ലാ.എന്നും ഞങ്ങള്‍ക്ക്തമ്മില്‍ കാണണമെന്നും ഒരു തീരുമാ
നമേടുക്കാന്‍ പരസ്പരം സഹായം വേണമെന്നുമൊക്കെ തോന്നിയിരുന്നു.
പക്ഷേ ഒരിക്കലുംവാഗ്ദാനങ്ങള്‍ കൈമാറിയിട്ടില്ല.
എന്‍ജിനീയറായ മകന്ഭാരിച്ച സ്ത്രീധനം മോഹിച്ച ബാലകൃഷ്ണന്‍റെ
അമ്മക്ക് എന്നെ കണ്ടുകൂടെന്നായി.വിധവയായ അവര്‍ക്ക്മകനെ പടി
പ്പിച്ചുവലിയവനാക്കാന്‍ വീടുംവീടിരിക്കുന്നഒരിത്തിരിപറമ്പും കഴിച്ചുള്ളതെല്ലാം പണയപ്പെടുത്തേണ്ടിവന്നു.മകന്‍ വലിയവനായി വരുമ്പോള്‍കിട്ടുന്ന സ്ത്രീധനം കൊണ്ട് നഷ്ടപ്പെട്ട വസ്തുക്കളെല്ലാംവീണ്ടെ
ടുത്ത് പഴയ പ്രതാപൈശ്വര്യത്തോടെ സ്വന്തംഗ്രാമത്തില്‍വാഴുന്നതും സ്വപനംകണ്ടുകഴിഞ്ഞയവര്‍ക്ക് ഞാനവരുടെ മകനെ തട്ടിയെടുത്തുകള
ഞാലോഎന്നഭയമായിരുന്നു.
ബാലന്‍റാങ്കോടെ പാസ്സായി വലിയ ഉദ്യോഗതിലുമായപ്പോള്‍ അവര്‍ആ
ശിച്ചതുപോലെതന്നെവലിയ വലിയ വീടുകളില്‍നിന്നും വിവാഹാലോ
ചനകളുംവന്നുതുടങ്ങി.ഒരുദിവസം ബാലന്‍ ഒരു ക്ഷമാപണത്തിന്‍റെ സ്വര
ത്തില്‍ പറഞ്ഞു “അമ്മയുടെ ഏക ആശാകേന്ദ്രമാണ് ഞാന്‍.എന്നെ ഈനി
ലയിലെത്തിക്കാന്‍ ഒരുപാടുത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട് അമ്മക്ക് .

വലിയ ഒരു തുക സ്ത്രിധനമായി തരാന്‍ തയാറായി ഒരു പുതുപ്പണക്കാ
രന്‍ വന്നിട്ടുണ്ട്.അമ്മയെന്നെ നിര്‍ബന്ധിക്കുന്നു.കടബാധ്യതകള്‍തീര്‍ക്കാന്‍മ
റ്റു മാര്‍ഗ്ഗമൊന്നുമില്ല “.ഞാന്‍ നിറഞ്ഞ മനസ്സോടെഅയാള്‍ക്ക് എല്ലാനന്മക
ളുംനേര്‍ന്നു.വളരെ ആര്‍ഭാടമായിട്ട് ഡാക്ടര്‍രാധികാമേനോന്‍ ബാലകൃഷ്ണ
മേനോനെ കല്യാണം കഴിച്ചുകൊണ്ടുപോയി.സ്ത്രിധനത്തുക ബാലകൃഷ്ണ
മേനോന്‍റെയും രാധികാമേനോന്‍റെയും ജോയിന്‍റ്ക്കൌണ്ടില്‍നിക്ഷേപിച്ചു...
പാസ്ബുക്കുംചെക്കുബുക്കും രാധികതന്നെ സൂക്ഷിച്ചു.കല്യാണം കഴിഞ്ഞ
തില്‍പിന്നെ ആ അമ്മ മകനെ രാധികയുടെ പിന്നാലെ ഒരു നിഴലുപോലെ
മാത്രംകണ്ടു.ബാലകൃഷ്ണന്‍റെ ആധുനികസൗകാര്യങ്ങളില്ലാത്ത.വീടവര്‍ക്ക്
പുജ്‌ച്ചം.....ഒരു ബ്യുട്ടിപരലറോ...ഒരു.ഡ്രൈവിന്‍ റെസ്റ്റോറണ്ടോഇല്ലാത്തയാ
ഗ്രാമത്തെയാകെ പുച്ച്ചം.രാധികപറയുന്നതൊക്കെ ബാലകൃഷ്ണനേറ്റു പ റഞ്ഞു.വലിയ ഈനഗരത്തിലേക്ക്‌ ജോലി കിട്ടി വന്നപ്പോളവ്ല്‍ക്കാകെവള്‍
ക്കാകെ സന്തോഷം.അവധിക്കാലംചിലവഴിക്കാന്‍അവര്‍നൈനീത്താളിലോ..
ഡറാദൂണിലോപോയി.ബാലകൃഷ്ണന്‍റെഅമ്മക്ക്അറാറുമാസംകൂടുമ്പോഴൊ
രു കത്തോ മണിയോര്‍ഡറോവന്നു.പട്ടണത്തില്‍വില്ലാപണിയാനുള്ളആവേശ
ത്തില്‍ നാട്ടിലുള്ള വീടുംപറമ്പുംവില്‍ക്കാന്‍ തന്നെ തീരുമാനിച്ചു”അപ്പോള്‍
പിന്നെ അമ്മ അമ്മയെന്തു ചെയ്യും?”....എന്ന് ബാലകൃഷ്ണന്‍ അറച്ചറച്ചു
ചോദിച്ചപ്പോള്‍ “ഇങ്ങോട്ടുകൊണ്ടുപോന്നോളൂ “എന്നനുവാദംകിട്ടി.പൈസാ
കൈമറിഞ്ഞു പോകാതിരിക്കാന്‍വേണ്ടി രാധികയും പോയി കൂടെ.
അമ്മയേകൂട്ടികൊണ്ടുപോകാനാണവര്‍ വന്നിരിക്കുന്നത് എന്നുപറഞ്ഞപ്പോ
ള്‍അവര്‍ക്കുണ്ടായസന്തോഷത്തിനതിരില്ലായിരുന്നു.സായൂജ്യംകിട്ടിയതുപോ
ലെയായി.കയ്യില്‍ നെയ്യുരുളവച്ചുകൊണ്ട്കണ്ണടച്ചിരിക്കുമ്പോള്‍ഒരുകള്ളനെ
പോലെ പതുങ്ങി  പതുങ്ങി വന്ന് നെയ്യുരുളവയിലക്കികൊണ്ടോടുന്ന മക
 നെ കണ്ണുതുറന്നു താന്‍കണ്ടുപിടിക്കുമ്പോള്‍കുടുകുടെ ചിരിക്കുന്നതവര്‍ക
ണ്ടു.അതുപോലെകുഞ്ഞു മകന് നെയ്യുരുള കൊടുക്കുന്നതും കുഞ്ഞുമകളേ
അരികത്തു കിടത്തിമുടിയിഴകള്‍ തടവിയോതുക്കികൊണ്ട് ചിറകുള്ള കുതിരപ്പുറത്തുവന്നിറങ്ങുന്ന രാജകുമാരന്‍റെ കഥ പറഞ്ഞുകൊടുത്തുറക്കു
ന്നതും മകനും ഭാര്യയും വീട്ടുഭാരങ്ങളെല്ലാംഅമ്മയുടെ ചുമലിലിറക്കിവ
ച്ച്‌ആശ്വസിക്കുന്നതുംഒക്കെ മനസ്സില്‍കണ്ടുകൊണ്ട് അവര്‍പറഞ്ജിടത്തോ
ക്കെ വിരലടയാളം വചുകൊടുത്തു.
അവര്‍ മടങ്ങിവരുമ്പോള്‍ അമ്മയും ഉണ്ടായിരുന്നു കൂടെ .താഴത്തെ നിലയില്‍ അടുക്കളയുടെ ഒരുവശത്തുള്ള ഒരു കുടുസ്സുമുറിയും അതില്‍
മടക്കിവയ്ക്കാവുന്നതരത്തിലുള്ള ഒരു കട്ടിലും അവര്‍ക്കായി കൊടുത്തു.
രാധിക അവരോട് ഒന്നുംതന്നെ സംസാരിക്കാറില്ല. മകന്‍റെകുട്ടികളുംഅ
ങ്ങോട്ടെത്തിനോക്കാറില്ല.മകന്  രാവിലെഏഴുമണിക്ക്തുടങ്ങുംകാറോ
ട്ടം.ആദ്യംമകനെ ദൂരെഎവിടെയറ്റ്യൂഷന്കൊണ്ടുവിടണം .പിന്നെ രാധികയെ ആശുപത്രിയില്‍ വിടണം .അതുകഴിഞ്ഞ്മകളേയുംകൊണ്ടു
പോയാല്‍ പിന്നെ സന്ധ്യ കഴിയണം വന്നെത്താന്‍.ഇതിനിടെ വളരെ
അപൂര്‍വമായിഒരുനിമിഷം അയാള്‍വീട്ടിലോറ്റക്കായാല്‍ അമ്മയുടെമുറി
വാതുക്കല്‍വ്ന്നുനില്‍ക്കും.അമ്മയ്ക്കപ്പോള്‍അയാളോട് ഒന്നുംപറയാന്‍കഴി
യാറില്ല.തൊണ്ടയില്‍ ഒരു കുറുക്കുവീണതുപോലെ...ശബ്ദംപുറത്തേക്കുവരാ
റില്ല....നിറഞ്ഞു വരുന്ന കണ്ണുകള്‍ അയാള്‍ കാണാതിരിയ്ക്കാന്‍മുഖം കുനിച്ചിരുന്നു .ഒന്നും മിണ്ടാതിരുന്നാല്‍ അമ്മയ്ക്ക് വിഷമമാവില്ലേഎന്നു
കരുതി അയാള്‍ ചോദിക്കും “അമ്മ ഇന്ന് കുളിച്ചില്ലേ ആഹാരം കഴി
ല്ലേ ?”എന്നൊക്കെ .പിന്നൊരിക്കല്‍ ഞാനമ്മയെ കാണാന്‍ ചെന്നപ്പോള്‍ രാധികയും ബാലകൃഷ്ണനും അവിടുണ്ടായിരുന്നു.ബാലകൃഷ്ണനാണ്
വന്നു വാതില്‍ തുറന്നത് .പിന്നാലേരാധികയും വന്നു.എന്നെ കണ്ടമാത്രയി
ല്‍തന്നെ അവരുടെ മുഖംകറുത്തു.ഒന്നും സംസാരിയ്ക്കാതെതന്നെ മുറിയി
ലേക്കുകയറിപോകുകയും ചെയ്തു.പിന്നാലേ ബാലകൃഷ്ണനുംവന്നത്അബ
ദ്ധമായിഎന്നു തോന്നിയെങ്കിലും വ്ന്നസ്ഥിതിക്ക് അമ്മയെ ഒന്നുകണ്ടിട്ടുത
ന്നെ പോകാമെന്നുറച്ചു.അവരുടെമകളോട് അമ്മൂമ്മയെവിടെ എന്നു ചോദിച്ചപ്പോള്‍ ആകുട്ടി വന്ന്മുറി കാണിച്ചുതന്നു .അവര്‍ മൂടി പുതച്ചു
കിടക്കുകയായിരുന്നു .വല്ലാത്തപനിയും .എന്‍റെകണ്ണുകളിലേക്ക്‌ദയനീയമാ
യി ഒന്നു നോക്കിയിട്ട്അവര്‍ തിരിഞ്ഞുകിടന്നു .ഏതാനും നിമിഷഅവിടെ നിന്നിട്ട് ഞാന്‍ നിസ്സഹായയായി ഇറങ്ങിപോന്നുവെങ്കിലും ആകണ്ണുകളിലെ
ദയനീയഭാവം എന്നെ പിന്തുടര്‍ന്ന് .അടുത്തദിവസംഞാന്‍ വാര്‍ഡിലേക്കു
ചെന്നപ്പോള്‍ ബാലകൃഷ്ണന്‍റെഅമ്മ അവിടെ ഒരു ബെഡ്ഡില്‍അബോധാവ
സ്ഥയില്‍കിടക്കുന്നതുകണ്ടു.ഞാനവരുടെയടുത്തുചെന്നുനില്‍ക്കുന്ന്തും കേസ്‌
ഷിറ്റെടുത്തുനോക്കുന്നതും കണ്ട്അവിടെ ഡ്യുട്ടിയിലുണ്ടായിരുന്ന നേഴ്സു
ചോദിച്ചു “നീ യറിയുമോ....അവരെ ?ഡാക്ട്ടര്‍രാധികമേനോന്‍
 കൊണ്ടുവന്ന് അഡ്മിറ്റുചെയ്തതാ...”എനിക്ക് ഒന്നും മിണ്ടാനായില്ല.
പിന്നെ അവര്‍ മരിച്ചപ്പോള്‍ജഡം ഏറ്റുവാങ്ങാന്‍ബന്ധുക്കളാരുംഇല്ലാതിരു
ന്നതുകൊണ്ട്മോര്‍ച്ചറിയിലേക്കുമാറ്റി .അപ്പോള്‍ ബാലകൃഷ്ണനും കുടും
ബവും വാരാന്ത്യം ചിലവിടാന്‍ അടുത്തുള്ള ഒരു സുഖവാസകേന്ദ്രത്തില്‍
പോയിരിക്കുകയായിരുന്നു .
“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””


1 comment:

  1. ആകാശത്തിലെ പറവകള്‍ ഭാഗംമൂന്ന്‍ ബാലകൃഷ്ണന്‍റെ
    അമ്മ ....എന്‍റെവായനക്കാര്‍ വയിച്ചുവെങ്കില്‍ നിങ്ങളുടെ അഭിപ്രായം അറിയാന്‍ ഞാന്‍ തല്പര്യപെ
    ടുന്നു .ശകുന്തള

    ReplyDelete