Thursday, August 16, 2012


“ മധുപുരണം ഒന്‍പതാംഭാഗം “
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
അടുത്ത ഫ്ലാറ്റിലെ ചേച്ചി പറഞ്ഞു “സൗകര്യപെടുമെങ്കില്‍ഒന്നിവിടെക്കുവരൂ…എനിക്ക്അങ്ങോട്ടു
വരാന്‍ മടിയുണ്ടായിട്ട.ല്ല….അവിടെ താഴെഎപ്പോഴുംആളുംവാഹനങ്ങളുംഒക്കെയല്ലേ….”
സുമി പറഞ്ഞു “ഞാനങ്ങോട്ടുവരാം”
അന്നുരാത്രി ഒരേഴുമണികഴിഞ്ഞ്….അനീഷുപുറത്തുപോയികഴിഞ്ഞ് അവള്‍ അടുത്തഫ്ലാറ്റിലേക്ക്
പോയി..പ്രൌഡയായ ഒരു ചേച്ചി .അവര്‍ സ്നേഹത്തിന്‍റെ നനവുള്ള…..പതിഞ്ഞശബ്ദത്തില്‍ സംസാരിച്ചു.അവര്‍ പറഞ്ഞു “ നിനക്ക്എന്‍റെമകളാവാനുള്ളപ്രായമേയുള്ളൂ…അതുകൊണ്ടുപറ
യുകയാണുഞാന്‍….സുരേട്ടനുംഇങ്ങിനെയൊക്കെതന്നെയായിരുന്നു…..മുന്‍പ്.പാര്‍ട്ടിയും…ഫ്രണ്ട്സും
ഒക്കെയായിരുന്നു. ഞാനെല്ലാംസഹിച്ചുംക്ഷമിച്ചുംഗുണദോഷിച്ചുംകരഞ്ഞും പിഴിഞ്ഞും ഒക്കെ
യാണിതരത്തിലൊക്കെമയാക്കിയെടുത്തത്.സ്നേഹത്തോടെയുള്ള സംസാരവും സങ്കടത്തോ ടെയുള്ള
യുള്ള പരിഭവംപറച്ചിലുമൊക്കെകൊണ്ട് അനീഷ്നെനിനക്കുമാറ്റിഎടുക്കാന്‍കഴിയും .കുറച്ചുദിവസംവീട്ടില്‍പോയിനില്‍ക്കുന്നത് നിനക്കുംഅനീഷിനുംനല്ലതാ….”…..”സുമി പറഞ്ഞു ഞാനിതൊന്നും കണ്ടു ശീലിച്ചില്ല …ഞങ്ങള്‍ വെറും ഗ്രമാവാസികളല്ലേ…?പട്ടണത്തിലേജാഡകളോ
ഒന്നുംഅറിയില്ല ….”മനസു പങ്ക്വയ്ക്കാന്‍ഒരാളെ ഒരുചേച്ചിയെകിട്ടിയതില്‍അവള്‍ അതിയായിആശ്വസിച്ചു.
സുമിയുടെ പരാതികള്‍ക്കുംപരിതേവനങ്ങള്‍ക്കുംമറുപടിയായി അവളെ നെഞ്ചോടുചേര്‍ത്തു
നിര്‍ത്തിഅനീഷുപറഞ്ഞു”….ഇനി ഇങ്ങിനെ കളിച്ചു നടന്നാല്‍പറ്റില്ലല്ലോ……ഞാന്‍…അഛനാകാന്‍
പോകയല്ലേ ….പുതിയ ഒരാള്‍ വരാന്‍പോകയല്ലേ ….”സന്തോഷംകൊണ്ടവന്‍അവളെ എടുത്തു
വട്ടംചുറ്റി…ഈ …സ്ന്തോഷം അനീഷിനെമാറ്റിയെടുക്കുമെന്നവളാശിച്ചു….മോഹിചച്ചു…കാത്തിരുന്നു.
   അന്നുരാത്രിഒരു ഒന്‍പതു മണിവരെ അനീഷ്പിടിച്ചുനിന്നു.അവനു കൂട്ടുകാരുടെകാളുകള്‍
തെരുതെരെവന്നുകൊണ്ടിരുന്നു.അവസാനം പൊരുതിമുട്ടിയവന്‍ റിസിവര്‍എടുത്തുമാറ്റിവച്ചു
മൊബൈല്‍ഓഫ്ചെയ്തു. ഒരു പാതിരാകഴിഞ്ഞപ്പോള്‍അവന്‍റെകൈയ്ക്കുനേരിയവിറയ.ല്‍….പിന്നെ
മുഖത്തെമാംസപേശികള്‍വലിഞ്ഞുമുറുകുന്നു….അയാളുടെഭാവമാറ്റംകണ്ട്അവള്‍ ഭയചകിതയായി
“എന്താ….എന്താ അനീഷ്….എന്തുപറ്റി……..എന്താണെന്നൊന്നു….പറയൂ…..സുഖമില്ലേ…? “ അവള്‍ കര
ച്ചിലോളമെത്തി.അനീഷ്ഫോണ്‍തപ്പിയെടുത്തു…..നന്നേപണിപെട്ട്ഡയല്‍ചെയ്തു.അവള്‍ അനീഷിനോടുചേര്‍ന്നിരുന്നുകെഞ്ചി “എന്താ …..എന്തെങ്കിലുമൊന്നുപറയൂ….”…”എന്തോ…ഒരു…വല്ലാതെ
ദേഹംതളരുന്നതുപോലെ….”അവള്‍ അലമുറയിട്ടു.അവന്‍വിറയ്ക്കുന്നകൈത്തലംകൊണ്ട് അവളുടെ
വായ പൊത്തിപിടിച്ചു .”നീ…ഒന്നടങ്ങ്‌…വെറുതേആളെ….കൂട്ടാതെ”…”പറഞ്ഞുതീരുംമുമ്പേ മുറ്റത്തു
കാര്‍ വന്നുനിന്നു .ബെഞ്ചമിനുംസോളമനുംഇറങ്ങിവന്നു.അനീഷിനെനോക്കിയിട്ടുപറഞ്ഞു….”വരേ
ണ്ടിടത്തു…വരേണ്ടസമയത്തു..വന്നില്ലെങ്കില്‍ഇങ്ങനെയൊക്കെയിരിക്കും….നീ ..എന്തുവാ..പുണ്ണ്യള
നാകാന്‍പോകുവാന്നോ….?ഇന്നാ….മരുന്ന്….ഇതുചെല്ലുംബം…എല്ലാംനേരെയായിക്കോളും.അവര്‍ വിജയഭാവ്ത്ത്തില്‍ ഒരു കുപ്പി എടുത്തു മേശപുറത്തുവച്ചു.അനീഷ്‌ആര്‍ത്തിയോടെആകുപ്പിയില്‍
കടന്നുപിടിച്ചു .ബഞ്ചമിന്‍പറഞ്ഞു..”പെങ്ങളുപോയിഗ്ലാസുംഐസുവാട്ടറുംകൊണ്ടുവാ…”അസുഖമെല്ലാം ഇപ്പോള്‍ മാറ്റിത്തറാം” അനുസരണയുള്ളഒരു കുട്ടിയേപ്പോലെ സുമി ഗ്ലാസ്സുകളും വെള്ളവുമായിവരുമ്പോ
ളോര്‍ത്തു”ഇതായിരിക്കും വിഡ്രോയല്‍സിംപ്‌ഡം എന്നുപറയുന്നത്.”വെള്ളം എത്തുന്നതിനുമുന്‍പേതന്നെ അനീഷ്നേരിട്ടുകുപ്പിയില്‍ നിന്നും രണ്ടു കവിള്‍മോന്തികഴിഞ്ഞു.അവ
ര്‍മുന്‍വശത്തെ മുറിയിലിരുന്നുമദ്യപിക്കുമ്പോള്‍അവള്‍അകത്തു മുറിയില്‍തേങ്ങലടക്കികിടന്നു.അ
ളുടെ മനസ്സ്പിറുപിറുപിറുത്തു….”രക്ഷയില്ലാ…….ഇനി ഈകെണിയില്‍ത്തന്നെ…ചേച്ചി..പറഞ്ഞതുപ
റഞ്ഞതുപോലെ..കരഞ്ഞും പിഴിഞ്ഞും കാലുപിടിച്ചുംഒക്കെ ഒന്നുനേരെയാക്കാന്‍നോക്കാം.പിരിഞ്ഞു പോകാനും നിവര്‍ത്തിയില്ലാ….ഇടയില്‍ ഒരു കുരുന്നുജീവന്‍……..ആഴത്തിലേക്കാഴത്തിലേക്കുമുങ്ങിതാണ് പോകുന്നതുപോലെ ഒരുതോന്നല്‍….”
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

1 comment:

  1. ചികിത്സ വേണ്ട അവസ്ഥയിലായി അല്ലേ?

    ReplyDelete