Sunday, October 7, 2012

‘മധു പുരാണം {ഭാഗം പത്ത് }


‘മധു പുരാണം {ഭാഗം പത്ത് }

അടുത്ത ദിവസം രാവിലേ ഫാക്ടറിയില്‍ പണിതുടങ്ങുമ്പോഴും അനീഷും ബഞ്ച്മിനും ഉണര്‍ന്നി

രുന്നില്ല .അവള്‍ ഉണര്‍ത്താനുംപോയില്ല .അടുത്തഫ്ലാറ്റിലെ ആണ്ടി  വരാന്തയില്‍ഇറങ്ങി നിന്നു
ചോദിച്ചു “സുമി അവിട എന്തുചെയ്യുകയാ..?പണിയൊക്കെ കഴിഞ്ഞോ”?”   “ കഴിഞ്ഞു “
“എന്നാങ്ങോട്ടുപോരൂ….നമുക്കെന്തെങ്കിലുംപറഞ്ഞിരിക്കാം “.അവള്‍അവരുടെമുറിയിലേക്കുകയറി
യതും വായ പൊത്തികരഞ്ഞു ..അവര്‍ അവളെ ചേര്‍ത്തുപിടിച്ചു …” കരയാതെ മോളെ …
നീ കാര്യംപറയു ….എന്തിനുംഈ ശാന്തേച്ചി യുണ്ട് നിന്‍റെകൂടെ ഞാനും ഈ വഴിയൊക്കെ തന്നെ
കടന്നു തന്നെയാ വന്നത് .”തലേന്നാളത്തെ സംഭവങ്ങളെല്ലാം അവള്‍ കണ്ണിരോടുകൂടി പറഞ്ഞു
കേള്‍പ്പിച്ചു .” മോളേ നീ സമാധാനമാഇരിക്കു…ഒരു ദിവസം കൊണ്ടൊന്നുംഒരാളെ മാറ്റിയെടുക്കാന്‍ പറ്റില്ലാ .സാവകാശത്തില്‍…ഒക്കെ മാറും….എന്നാലും..ബഞ്ചമിന്‍…അയാളെയാണെ
നിക്കുമനസ്സിലാകാത്തത് …പാവം ..അവന്‍റെഅമ്മച്ചി….മേരിയാണ്ടി…അവര്‍ഒരുപാവം സ്ത്രിയായിരു
ന്നു .പത്തുമക്കള്‍ …അവന്‍റെഅപ്പച്ചനും നല്ല ഒരു മനുഷ്യനായിരുന്നു.വലിയ ഒരു ഉദ്യോഗസ്ഥന്‍
നാട്ടില്‍അളവറ്റസ്വത്തുക്കള്‍..എന്തിനുപറയുന്നു കുടിച്ചു..കുടിച്ച് എല്ലാം തീര്‍ത്തു നാട്ടിലെ സ്വത്തെ
ല്ലാം കടം കയറി കയറി കൈവിട്ടുപോയതൊന്നും ആപാവം അമ്മച്ചിഅറിഞ്ഞതേയില്ലാ.അവസാ
നം ജോലിയും പോയി …ഒരുദിവസം ആളെകാണാതായി….എവിടെല്ലാംഅന്വേഷിച്ചു…അതിനെത്ര
കണ്ണുനീരു കുടിച്ചു….പിന്നെയാരും കണ്ടിട്ടേയില്ല.ഈപത്തുമക്കളെ യവര് എന്തുപാടുപെട്ട് ആങ്ങള
മാരുടെയൊക്കെ സഹായത്തോടെയാണ് വളര്‍ത്തി പടിപ്പിച്ച് ഈനിലയിലൊക്കെഎത്തിച്ചത്..ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ബഞ്ചമിനും
ആ പാതതന്നെ തുടരുന്നു …അതാ കഷ്ടം “
അനീഷിന് അവന്‍റെകൂത്താട്ടത്തിന് ഒരംഗീകാരംകിട്ടിയതു പോലെയായി .മധു പാനംനടത്തിയില്ലെങ്കില്‍കൈവിറയ്ക്കും..കാലുവിറയ്ക്കും…ചിറികോടും…വല്ലാത്ത ഒരു വെപ്രാളം..
അത് കണ്ടും കേട്ടും ഇരിയ്ക്കാന്‍ സുമിയ്ക്കു കഴിയുന്നില്ല .പുറത്തേക്കിറങ്ങുമ്പോള്‍അവള്‍ പറയും ഒരു ലിമിറ്റ് വിട്ടൊന്നുംവേണ്ടാ…ഇവിടെ ഞാന്‍ തനിച്ചാണ് …പുതിയ ഒരാള്‍ വരാന്‍പോകുന്നു …എന്നൊക്കെ .അനീഷുംകുറച്ചൊക്കെ മിതത്വം പാലിയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .ഒരുദിവസം അനീഷ് വീട്ടിലേക്കുവിളിച്ചുപറഞ്ഞു “ഇന്ന് ഞാനല്പം വൈകും….എന്‍റെപഴയ ഒരു സുഹൃത്ത്വന്നിട്ടുണ്ട്.വളരെനാള് കള്‍ക്കുഷമാണ്ഞങ്ങള്‍തമ്മില്‍കാ
കാണുന്നത്.ഞങ്ങള്‍ക്കുപരസ്പരം ഒരുപാടു സംസാരിക്കാനുണ്ട് ….നീ കിടന്നോ…ഞാന്‍വിളിക്കാം.”
അവര്‍ സൗഹൃദവുംഭക്ഷണവുംകുപ്പിയുംപങ്കുവച്ചു.അവസാനംസുഹ്രുത്ത്പാമ്പിനെപോലെ ഇഴഞ്ഞിഴഞ്ഞു ബെഡില്‍കയറികിടന്നുകൊണ്ടുപറഞ്ഞു “നീ …പൊക്കോ…നാഴെ..കാണാം…’”അയാള്‍
കൂര്‍ക്കം വലിച്ചു ..തുടങ്ങി .അനീഷ്‌ബെഡ്ഡില്‍ചിതറികിടക്കുന്ന ഫയലുകളുംമറ്റുംവാരിവലിച്ചു
സൂട്ട്കേസ്സില്‍ ഇടുമ്പോള്‍ ഒരു ചെറിയ റിവോള്‍വര്‍കൌതുകമുണര്‍ത്തി…അതുകയ്യില്‍എടുത്തു
പുറത്തിറങ്ങുമ്പോള്‍ താഴെ…ഡാന്‍സ്‌ ഹാളില്‍കതടപ്പിക്കുന്ന..ബാന്‍റ്മേളവും ഡാന്‍സും…..
ഒരു നിമിഷം….അനീഷുഹോളിലേക്കുചെന്നു….കയ്യില്‍തോക്കുമായി.അവിടെയുള്ളയുള്ളവര്‍ശ്രദ്ധി
ക്കുന്നതുകണ്ടപ്പോള്‍…അവനതുയര്‍ത്തി പിടിച്ചു….ബാന്‍ണ്ടുമേളകാര്‍ക്ക് നേരെചൂണ്ടി……അവര്‍
നാലുപാടും ചിതറിയോടി…..കണ്ടിരുന്ന ജനം എന്താണുസംഭവിക്കുന്നത്എന്നുമനസ്സിലാകാതെ
തന്നെ അവരുടെ പിന്നാലെയോടി.ജനംആര്‍ത്തിരമ്പി കോണിയിറങ്ങുന്നആരവംകേട്ടുകൊണ്ട്ഹോ
ട്ടല്‍മാനേജരുംവെയ്റ്റര്‍മാരുംഓടികയറിവരുമ്പോള്‍അനീഷുതോക്കും ചൂണ്ടിനില്‍ക്കുന്നു.കരുത്തരായവെയ്റ്റര്‍മാര്‍പിന്നില്‍നിന്നുംപൂണ്ടടക്കംപിടിച്ച്തോക്ക്പിടിച്ചുവാങ്ങി ..പതിവുസന്നര്‍ശകനായഅനീഷിനെ അവിടെ എല്ലാവര്‍ക്കുംഅറിയാം.അവര്‍ അദ്ദേഹത്തിനെ
താഴെകൊണ്ടുവന്ന് ഒരു ടാക്സി യില്‍കയറ്റി വീട്ടിലേക്കയച്ചു.മൂന്നു നാലുദിവസംകഴിഞ്ഞ് വീട്ടി
ലേക്ക്ഒരു ഫോണ്‍വന്നു.സുമിയാണ്അറ്റന്‍ടുചെയ്തത്..” അനീഷ്സാറിന്‍റെവീടല്ലേ..? “ “ അതെ “
“അദ്ദേഹം ഉണ്ടോ ?.” “ഉണര്‍ന്നിട്ടില്ല “ “അദ്ദേഹം ഇവിടെ വച്ചു മറന്ന  ഒരു സാധനംഇവിടെ
കൌണ്ടറില്‍ വച്ചിട്ടുണ്ട് .സൗകര്യംപോലെവന്നെടുക്കാന്‍ പറഞ്ഞാല്‍മതി .”അനീഷ് ഉണര്‍ന്നപ്പോള്‍
സുമി ഹോട്ടലില്‍ നിന്നും ഫോണ്‍ വന്ന വിവരംപറഞ്ഞു .അനീഷ്പറഞ്ഞു എന്തുസാധനം ?. എന്‍റെകയ്യില്‍ പേഴ്സല്ലാതെ ഒന്നും ഉണ്ടായിരുന്നില്ലല്ലോ…..അതെന്‍റെ കയ്യിലുണ്ടുതാനും.”
“ എന്തായാലുംഒന്നവിടെവരെചെന്നുനോക്കു.സാധനം കാനുമ്പോള്‍ചിലപ്പോള്‍ഓര്‍മ്മവരും. “
ഹോട്ടല്‍മാനേജരെകണ്ട് അവിടെ വച്ചുമറന്നസാധനംവാങ്ങി .ഒരു കൊച്ചു റിവോള്‍വര്‍ആര്‍ക്കും
കണ്ടാല്‍കൌതുകംതോന്നുന്ന ഒരു സാധനം.അതുതന്‍റെകയ്യില്‍നിന്നുംപിടിച്ചുവാങ്ങിയ കഥകേട്ട
വന്‍ അന്തംവിട്ടുനിന്നു.അത്തന്‍റെകൂട്ടുകാരന്‍ജോണ്‍സന്‍റെതുതന്നെഎന്നവനുനിശ്ചയമുണ്ട്.ഇനി
അവന്‍ വരുന്നതുവരെ അതുതന്‍റെകയ്യില്‍തന്നെഇരിക്കട്ടെ.രാത്രിവീട്ടില്‍ വന്നുകയറുമ്പോള്‍ അനീഷി
ന്‍റെ കയ്യില്‍ ഒരു റിവോള്‍വര്‍കണ്ടു.സുമി ഞെട്ടി
“””””””””””””””””””””””””””””””””””””””””

No comments:

Post a Comment