Saturday, October 27, 2012

“ ഭാരതീ പുരം” എന്റെ’ഗ്രാമം


   “ ഭാരതീ പുരം” എന്‍റെഗ്രാമം
എന്‍റെ ഗ്രാമത്തെക്കുറിച്ച്ഉള്ള ഓര്‍മ്മകള്‍എന്നെ കുളിരണിയിക്കുന്നു.നാലുപാടും ആകാശംമുട്ടെഉയര്‍ന്നുനില്‍ക്കുന്നകോണ്‍ക്രീറ്റുസൗ
ധങ്ങള്‍ക്കിടയില്‍ഭൂമിയിലെ ഒരു നുറുങ്ങുപച്ചപ്പുകാണാന്‍ ത്വരമൂത്തുനില്‍ക്കുമ്പോള്‍ ഒരുവേനല്‍മഴപോലെ എന്‍റെഗ്രാമത്തെകുറിച്ചു
ള്ളസ്മരണകള്‍ എന്‍റെമനസ്സില്‍ഓടിയെത്തും .
അര്‍ദ്ധസുതാര്യമായനേര്‍ത്ത മഞ്ഞലകള്‍വാരിപുതച്ചുകൊണ്ട്സ്വപ്നംകണ്ടുരങ്ങുന്ന നീ ലമലകളും mഗഅവയ്ക്കുതാഴെസന്തോഷത്തിന്‍റെ
യുംസമൃദ്ധിയുടെയും പൂത്തിരി കത്തികത്തിച്ചുകൊണ്ട് തലയെടുപ്പോടെനിരനിരയായിഉയര്‍ന്നുനില്‍ക്കുന്നകരിംപച്ചപുതച്ച മലകളും
അവയ്ക്കുതാഴെ ഇളംപച്ചപട്ടുവിരിച്ചമാതിരിനോക്കെത്താദൂരം പരന്നുകിടക്കുന്ന വയലേലകളും എന്‍റെഗ്രാമത്തിന്‍റെ ജീ വനുംതുടി
പ്പുമാകുന്നു. കാട്ടുപൂക്കളുടെ മണംപേ റിവരുന്നകാറ്റ് വയലേലകളുടെ പരപ്പില്‍ഓളങള്‍സൃഷ്ട്ടിച്ചുകൊണ്ടോടിഎത്തും. ആവയലേല
കള്‍ക്കുകിന്നരിവച്ചതു പോലെ അവയുടെഅരികു പറ്റിയൊഴുകുന്ന വെള്ളചാലുകള്‍ പിന്നെആര്‍ത്തലച്ചു….തുള്ളിച്ചാടി..പൊട്ടിചിരിച്ചു പതഞ്ഞൊഴുകുന്ന  കാട്ടാറ്‌..അവ്യ്ക്കിരുപുറവും ആകാശംമുട്ടെവളര്‍ന്നുപന്ത
ലിച്ചുകിടകക്കുന്നവന്‍മരകൂട്ടങ്ങളുടെചില്ലകളില്‍ചേക്കേറിയിരിക്കുന്ന പല വര്‍ണ്ണങ്ങളിലുള്ള പലതരംപക്ഷികൂട്ടങ്ങള്‍…അവയുടെ
പാട്ടുകേട്ട് ഉണരുന്ന  ഭരതീപുരംഎന്നഎന്‍റെഗ്രാമം കുളത്തൂപ്പുഴ മലകളുടെഅടിവാരത്തില്‍സ്ഥിതിചെയ്യുന്നു.
എന്നും പ്രഭാതത്തില്‍ അടുത്തഫ്ലാറ്റില്‍നിന്നുയരുന്ന മര്‍വാടിയടെ  ശ കാരവര്‍ഷവും ശാപവാക്കുകളുംകേട്ടുണരുന്നഞാന്‍എന്നെങ്കിലു
മൊരുനാള്‍ എന്‍റെപക്ഷികൂട്ടങ്ങളുടെ പാട്ടുംകാട്ടുപൂക്കളുടെമണവും ആവോളംആ സ്വദിക്കാമെന്നുള്ളസ്വപ്നങ്ങളാണാശ്വപ്പിക്കുന്നത്.
എട്ടുകെട്ടുംപടിപ്പുരമാളികയുമുള്ളഋഷിമംഗളത്തുമഡത്തിന്‍റെ വടക്കുപുറത്തെവീ തിയുള്ള ഇറയവുംവള്ളിനിക്കറിട്ടആ ശാരിരാമന്‍റെമകന്‍രഘുവിനുംഅതുപോലെ പല കുട്ടികള്‍ക്കുംവിശക്കുമ്പോള്‍കിണ്ണംനിറയെചോറ്വിളമ്പികൊടുക്കുന്ന മുത്തശ്ശിയും
വറ്റാത്തകനിവിന്‍റെ പുഞ്ചിരിതൂകിക്കൊണ്ട്എന്‍റെ ഗ്രാമത്തിനേക്കുറിച്ചുള്ളസ്മരണകളില്‍നിറഞ്ഞു നില്‍ക്കുന്നു.
മുറ്റത്തെമരത്തണലില്‍കുട്ടികളായഞങ്ങളെഎല്ലാംപിടിച്ചിരുത്തിമുത്തശ്ശി കഥകള്‍പറഞ്ഞുതന്നിരുന്നു. സത്യവുംധര്‍മ്മവുംനീതിയു
മെല്ലാംഞങ്ങള്‍ആ കഥകളിലൂടെയാണുപടിച്ചത്…എന്‍റെഗ്രാമത്തില്‍ഇംഗ്ലീഷ്മീഡിയംസ്കൂള്കളില്ല…..പുസ്തകഭാരംചുമക്കുന്നകുഞ്ഞുങ്ങളില്ല…മോറല്‍
സയന്‍സ്ക്ലാസ്സുകളിലിരുത്തിപഠിപ്പിക്കുന്നില്ലാ…. തലമുറകളില്‍നിന്നു തലമുറകളിലേക്കു നാമറിയാതെപകര്‍ന്നുകിട്ടുന്നൊരുസംസ്കാരമാണത്. അവ ഇന്നും എനിക്കുംഎന്‍റെഗ്രാമത്തിനും മാര്‍ഗ്ഗദീപങ്ങളാണു. എന്‍റെ ഗ്രാമ
ത്തിന്‍റെ ഹരിതഭംഗി നാഗരീകത വിഴുങ്ങുംമുമ്പേ……..മുത്തശ്ശിയുടെ നാവുകുഴയുംമുമ്പേ…..കൂടണയാനുള്ളതത്രപ്പാടിലാണുഞാന്‍.
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
3 comments:

 1. ഭാരതീപുരം എന്തുഭംഗിയുള്ള ഗ്രാമം!!

  ReplyDelete
 2. എന്‍റെ ഗ്രാമത്തിന്‍റെ ഹരിതഭംഗി നാഗരീകത വിഴുങ്ങുംമുമ്പേ……..മുത്തശ്ശിയുടെ നാവുകുഴയുംമുമ്പേ…..കൂടണയാനുള്ളതത്രപ്പാടിലാണു..............ഞാനും !
  എന്‍റെ നഷ്ട്ട ഗ്രാമമേ...
  എന്‍റെ സ്വപ്‌നങ്ങള്‍ ഇവിടെ
  നെല്ലെവിടെ
  അരിയെവിടെ
  എന്‍റെ പൂര്‍വികരുടെ ഗദ്ഗദങ്ങള്‍ ഇവിടെ...
  ആശംസകള്‍
  അസ്രുസ്
  .....
  ....
  ...
  ..ads by google! :
  ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/

  ReplyDelete
 3. പുനലൂരിനടുത്തുള്ള ഭാരതീപുരം തന്നെയോ?

  ReplyDelete