Sunday, November 25, 2012


 മധുപുരാണം{ ഭാഗം പതിനൊന്ന്]
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
ബഞ്ചമിന്‍റെ അപ്പച്ചച്ചന്‍എബ്രഹാമങ്കിള്‍…വലിയഒരു കമ്പനിയുടെ എംഡി…ഭാരിച്ച ശമ്പളം…വലിയ പൊസിഷന്‍.എന്നുംകോണ്‍ഫ്രന്‍സുകളും..പാര്‍ട്ടികളും..എല്ലാംകമ്പനികാര്യങ്ങള്‍.അല്ലാത്തഅവസരങ്ങളില്‍ സ്വന്തംസന്തോഷത്തിനും.അങ്കിളിന്‍റെ സ്റ്റാറ്റ്സ്അനുസരിച്ചുവലിയസ്റ്റാര്‍ഹോട്ടലുകളില്‍പാര്‍ട്ടിനടത്തുമ്പോള്‍പൊട്ടുന്നത് എത്രയാണെന്നുഒരു ബോധവുമില്ല. വലിയ വലിയതുകകള്‍കടമാകുമ്പോള്‍നാട്ടിലുള്ള സ്വത്തുക്കള്‍ ഓരോന്നോരോന്നായിവിറ്റു.ഓരോ വില്പനയ്ക്കുംതുനിയുമ്പോള്‍ അതു കഴിയും വരെ മനസ്സിലുറപ്പിയ്ക്കും….ഇതോടെഈപരിപാടികഴിഞ്ഞു..ഇനിഇങ്ങനെഒന്നുംചെയ്യില്ല…ആഉറപ്പുക ള്‍ക്ക് നേരംവെള്ക്കുന്നതുവരെയുള്ളആയുസ്സേഉണ്ടാകുമായിരുന്നുള്ളൂ .പാവംമേരിയമ്മച്ചിഇതൊന്നുംഅറിഞ്ഞതേയില്ല.
ഒരിയ്ക്കല്‍എബ്രഹാമാങ്കിളുംസുരേഷിന്‍റെഅച്ച്നുംസ്റ്റെല്ലായുടെഅപ്പച്ചന്‍ പോളങ്കിളുംപിന്നെ ഒരു വര്‍ഗീസങ്കിളും…ഇവരെല്ലാംഅടുത്തസുഹൃത്തുക്കളുംസഹകുടിയന്മാരുമാണ്ഇവരുടെ കഥകള്‍പറഞ്ഞാല്‍തീരില്ല.ഈഅഞ്ചുപേരുംകൂടി അവരുടെഒരുടെ ഒരുപഴയസുഹ്രുത്ത് ഒരുഐപിഎസ്സ് ഒഫീസര്‍ആലപ്പുഴ ടിബിയില്‍വന്നിട്ടുണ്ടെന്നറിഞ്ഞങ്ങോട്ടോടി. ഓര്‍മ്മ പുതുക്കാനും ഒന്നുകൂടാനുംവേണ്ടിയാണവര്‍ രണ്ടുമണിക്കൂര്‍കാറോടിച്ച്അവിടെഎത്തിയത്.താഴെഒരുരണ്ടുപൊലീസുകാര്‍കാവല്‍ അവര്‍ മുകളിലേക്കുകടത്തിവിടുന്നില്ല.വര്‍ഗീസങ്കിള്‍ഒരു തുണ്ടുകടലാസ്സില്‍അവരുടെയൊക്ക
പേര്എഴുതികൊടുത്തിട്ടുപറഞ്ഞു‘”ഇതൊന്നുകൊണ്ടുപോയികാണിക്കു…കാണാന്‍പറ്റില്ലെന്നുപറഞ്ഞാല്‍ ഞങ്ങള്‍പൊക്കോളാം”പോലീസുകാരന്‍ മടങ്ങി വന്നു അവരോട്കയറിക്കോളാന്‍പറഞ്ഞു.അവര്‍ ചെല്ലുമ്പോള്‍ഒരുകോണ്‍സ്റ്റബിള്‍ചാരുകസേരയില്‍ കാലുകള്‍ഉയര്‍ത്തിവച്ചു ചാരി കിടക്കുന്നു…കമ്മിഷണര്‍താഴെഇരുന്നുകാലുതടവികൊടുക്കുന്നു. ഇടയ്ക്കിടെ മതിയോ ..ഏമ്മാനെ എന്നുംചോദിയ്ക്കുന്നുണ്ട്.അവര്‍ കുറേനേരംആ കാഴ്ച്ചകണ്ടു രസിച്ചുനിന്നു. കാണുന്നതെന്താണെന്നു മനസ്സിലാകുന്ന ഒരവസ്ഥയിലായിരുന്നില്ല അവരും.പിന്നെ പോളങ്കിളുംനിലത്തിരുന്നു അദ്ദേഹത്തിന്‍റെ മറ്റേകാലുതിരുമ്മിത്തുടങ്ങി.
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

3 comments:

 1. അതുകൊള്ളാമല്ലോ
  കാലുതിരുമ്മുന്ന കമ്മീഷണറോ?
  എന്താണതിന്റെ രഹസ്യം?

  ReplyDelete
  Replies
  1. അതിന്‍റെ രഹസ്യംമധുപാനം തന്നെ.അതിന്‍റെലഹരിയില്‍ വലിപ്പ ചെറുപ്പ
   ങ്ങളില്ല...ജാതിമതഭേദങ്ങളില്ല...എല്ലാംഏകമയം.

   Delete
  2. ശരിയാണ്. സുബോധം നഷ്ടപ്പെട്ടാല്‍ അവനവനെ തിരിച്ചറിയുന്നതെങ്ങനെ...??

   Delete