Saturday, January 5, 2013

മധു പുരാണം ഭാഗം പതിമൂന്നു


മധു പുരാണം ഭാഗം പതിമൂന്നു
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സുമി ഒരക്ഷരം മിണ്ടിയില്ല .അനീഷ് ശബ്ദം ഏറെ മയപ്പെടുത്തി ഒരു ക്ഷമാപണത്തിന്റെ സ്വരത്തില്‍ അവളോടുപറഞ്ഞു " ഞാന്‍ ഒരത്ത്യാവ്ശ്യ കാ ര്യമായി ......ഓഫി സിലെ ഒരുപ്രശ്നം ഒന്ന് ഒതുക്കാന്‍ വേണ്ടിപോ യ താഅല്‍പംദൂരെ പോകേണ്ടിവന്നു ...അതുകൊണ്ട് ഇവിടത്തെ കാര്യങ്ങള്‍ ഒന്നും അറിങ്ങില്ല ...അതാ പറ്റിയത് ."അവളൊന്നും മിണ്ടിയില്ല ....തന്നോടുചെയ്തത് എന്തായാലും സഹി യ്ക്കുമായിരുന്നു ...പക്ഷേവീടിന്‍റെനാലു ചുമരുകള്‍ക്ക്പ്പുറം കണ്ടിട്ടി ല്ലാത്ത ...പാവം അമ്മയെ വിഷമിപ്പിച്ച്ത്ഒരിക്കലുംസുമിക്ക് ക്ഷമിക്കാന്‍ കഴിയില്ല . ശ്യാമള യോടവള്‍കരഞ്ഞു പറഞ്ഞു  " എനിക്ക് ഇപ്പോള്‍ ആരും ഇല്ലാത്ത ഒരവസ്ഥ യാണ് ...പാവം എന്‍റെ അമ്മ ...അവര്‍ഞാ നിവി ടെ
സുഖമായി കഴിയുന്നു എന്ന വിശ്വാസ ത്തില്‍ സ്വസ്ഥ മാ യികഴിഞ്ഞിരുന്നതാണ് ..ഇവിടുത്തെ വിശേഷങ്ങള്‍ഒന്നും ഞാനവരെ അറിയിച്ച്ട്ടില്ല.അവരുടെ മനസമാധാനം കളയണ്ടെന്നു കരുതി ...ഞാന്‍ കാലുപിടിച്ചുപറഞ്ഞതാ ...പ്രസവത്തിനു വീട്ടില്‍പോകാമെന്ന് .അതുകേട്ടില്ലാ ..ഇവിടെ കൊണ്ടുവന്നിട്ടിട്ടു...."പിന്നെ അവള്‍ക്കൊന്നും മിണ്ടാനാ യില്ല...ശ്യാമള അവളെ ചേര്‍ത്ത് പിടിച്ചു ...മുടിയിഴകള്‍ തടവിയോതുക്കികൊണ്ടുപറഞ്ഞു "...നീ ..കരയാതെ  .സമാധാനമായിട്ടിരിക്കു
എല്ലാം നമുക്ക് വേണ്ടതുപോലെയൊക്കെ കൈകാര്യം ചെയ്യാം .അനീശിനുവല്ലാത്ത ജാള്ല്യതയുണ്ട്.."പിന്നെവരാമെന്നുപറഞ്ഞവര്‍ പോയി
ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പത്തുദിവ്സവും സമയാസമയങ്ങളില്‍
കാന്‍റീനില്‍നിന്നും ഭക്ഷണമെത്തി ...കൃത്യമായി മരുന്നെത്തി .എല്ലാക്കാര്യങ്ങളും ചിട്ടയോടെ നടന്നു  പത്താം ദിവസം രാവിലേഡിസ്ചാര്‍ജായി .പത്തുമണിക്ക് മുറി
യോഴിഞ്ഞു കൊടുക്കണം .അടുത്തതായി മുറി ബുക്ക് ചെയ്തവര്‍ വന്നു അവരുടെ സാധന ങ്ങളും വരാന്തയില്‍ ഇറക്കിവച്ചു കാത്തിരിപ്പായി
അമ്മ ഞങ്ങളുടെ സാധനങ്ങള്‍ എല്ലാം എടുത്തു പുറത്തുവച്ചു .എന്നിട്ട് അവരെ അകത്തേക്കുവിളിച്ചു .ഞങ്ങള്‍ വീട്ടില്‍നിന്നും ആളു വരാന്‍കാത്തിരിക്കുകയാ.നിങ്ങള്‍ മുറിയില്‍ പ്രവേശിച്ചോളൂ".." അല്ലാ
ആളുവര ട്ടെ..അതുവരെ ഇവിടെ ഇരിക്കാം " ഡാക്ട്ടര്‍ റൌണ്ട്സ്നു വരുന്ന സമയമായപ്പോഴേക്കും ഞങ്ങള്‍ കുഞ്ഞിനേയും എടുത്തു പുറത്തേക്കിറങ്ങി .അനീഷ്എത്തിയത് വൈകിട്ട് അഞ്ചു മണിക്ക് .
വീട്ടില്‍വന്നു കയറുമ്പോഴോ ...അവിടം ഒരുയുദ്ധ ക്കളംപോലെ .ഭക്ഷനപോതികളും സോഡാക്കുപ്പികളും ഊണുമേശയിലും താഴേയും
എല്ലാം ചിതറിക്കിടക്കുന്നു .ബെഡ് റൂമിലും ബാത്ത് റൂമിലും എല്ലാം
തുണികള്‍വാരിവലിച്ച്ഇട്ടിരിക്കുന്നു ..അടുക്കളയില്‍ പാത്രങ്ങള്‍കരിഞ്ഞും പൊരിഞ്ഞുംപ്ലേറ്റുകളും എല്ലാം കുന്നു കൂടി കിടക്കുന്നു .അമ്മ അതെല്ലാം കഴുകി വൃത്തിയാക്കി പാചകം തുടങ്ങി .
കഴിക്കാനുള്ളത് ഒന്ന് ഉണ്ടാക്കിയിട്ട് ബാക്കിയെല്ലായിടവും വൃത്തിയാക്കാം എന്നുപറയുമ്പോഴേക്കും ശ്യാമളചേച്ചിയുടെ പണിക്കാരിയെത്തി .പിന്നെ അമ്മയും അവരും കൂടിയാണെല്ലാ യിടവും തൂത്തു വാരി വൃത്തിയാക്കിയതും ആശുപത്രിയില്‍ നിന്നും
കൊണ്ടുവന്ന തുണി കളൊക്കെ അലക്കിയതും എല്ലാം .രണ്ടുദിവസം കഴിഞ്ഞ്സുമിയുടെ ഏട്ടന്‍ വന്നു .അമ്മയെ കൂടിക്കൊണ്ടു പോകാനാണദ്ദേഹം വന്നത് .അമ്മപറഞ്ഞു "ഈ ...പരുവത്തില്‍ ഇവളേയുംകുഞ്ഞിനേയും കണ്ടുകൊണ്ട്...എങ്ങിനെ ...ഞാനിറങ്ങി വരും ....കുറച്ചുദിവസം കൂടി കഴിയട്ടെ ...ഇവളേയുംകുഞ്ഞിനേയും കൂട്ടി അങ്ങോട്ടുവരാം...എന്നാ ഞാന്‍ വിചാരിക്കുന്നെ ."  " ഏട്ടന്‍ ഇവരെ കൊണ്ടുപോകാന്‍ വരികയുമൊന്നുംവേണ്ട...ഞാന്‍ കൊണ്ടാന്നാക്കി
ക്കോളാം...അമ്മ തീരുമാനിയ്ക്കട്ടെ  എന്നു പോകണമെന്ന് ".
"അച്ചന്‍ അവിടെ ഒറ്റയ്ക്ക് ...."   "ഒറ്റക്കല്ലല്ലോ...ചേച്ചിയില്ലേ...സാവിത്രി
.....പിന്നെ നിങ്ങലോക്കെയില്ലേ ..? "
" സാവിത്രി പോയി ക്കഴിയുമ്പോള്‍ പിന്നെ അച്ചന്‍ ...ഒറ്റക്കല്ലേ ....അവിടെ അമ്മയില്ലാണ്ട് ..അഛന്‍റെചിട്ടകളൊക്കെതെറ്റും..ഈപ്രായ
ത്തില്‍  വിഷമിപ്പിക്കാന്‍ പാടുണ്ടോ ..?.അനിഷുപറഞ്ഞു " അതും ശരിയാ
താമസിയാതെ അവരെ ഞാന്‍ തന്നെ അവിടെ കൊണ്ടന്നാ ക്കാം.."
ഏട്ടനെ ബസ് സ്റ്റാന്‍ടില്‍ കൊണ്ടന്നാക്കിയിട്ട്അനീഷ്വന്നു അയാള്‍ പതിവുചിരിയോടെ അവളുടെമുറിയിലേക്ക്  .കയറിചെന്നു.അവള്‍
തിരിഞ്ഞുകിടന്നു .പ്രസവത്തിനു ശേഷം അവള്‍ അങ്ങിനെയാണ് .
വലിയ മിണ്ടാട്ടമൊന്നുമില്ല .അത്ത്യാവശ്യം വേണ്ടതു മാത്രം ഒന്നോ രണ്ടോ വാക്കിലോതുക്കി....മുഖം വീര്‍പ്പിച്ചിരുന്നു .അയാള്‍ പറയുന്നതും കാണിക്കുന്നതും ഒന്നും വിശ്വസിക്കാന്‍ പറ്റുന്നതല്ല .പിന്നെന്തിനതുകേള്‍ക്കാന്‍ നില്‍ക്കണം എന്നഭാവമായിരുന്നുഅവള്‍ക്ക്.
അവളുടെ ഭാവമാറ്റമൊന്നുംമനസ്സിലാകാത്ത മട്ടില്‍ പഴയതുപോലെ
ഇടപഴകാന്‍ അയാള്‍ ശ്രമിച്ചു  കൊണ്ടിരുന്നു.അനീഷ്ചോദിച്ചു  " നീ ഉറങ്ങുകയാണോ ....മോന്‍ രാത്രി ഉറക്കില്ലാ ....അല്ലേ...ഈമുറിയിലേ..
ബഹളങ്ങളൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ട് .ഈപ്രായത്തില്‍ ....നിവര്‍ത്തി
എടുക്കുന്ന സമയം വരെ എനിക്ക് എടുക്കാനറിയില്ല...അല്ലെങ്കില്‍ ഞാനെന്‍റെകൂടെ കൊണ്ടുപോയി കിടത്തിയുരക്കിയേനെ .അമ്മയ്ക്കും
നിനക്കും ഉറങ്ഗംയിരുന്നു "...സുമി പറഞ്ഞു " കൂടെ കൊണ്ടുപോയി കിടത്തിയാല്‍ പിന്നെ ബോധം കേട്ടുറങ്ങി പോകും ."അര്‍ദ്ധംവച്ച് അവള്‍ പറഞ്ഞു ." ഇന്നിപ്പോള്‍ ഇരുപതു ദിവസമായി ഇനി ഒരു
പത്തുദിവസം കൂടെ എങ്ങിനെയെങ്കിലും കഴിച്ചുകൂട്ടിയിട്ട് ഞങ്ങളങ്ങു
വീ ട്ടിലേക്കു പൊക്കോളാം.ഒരു ടാക്സി പിടിച്ചുതന്നാല്‍ മതി "
"അങ്ങിനെയങ്ങുപോയാലോ ...ഞാന്‍ കൊണ്ടാക്കമെന്നുപറഞ്ഞില്ലേ ?
ഞാനിടക്കൊക്കെ വരാം ...ഒരുമാസം അവിടെ നിന്ന് പ്രസവശുശ്രു
ഷയൊക്കെകഴിഞ്ഞ് ഇങ്ങു പോരാം "അവളൊന്നും മിണ്ടിയില്ല ..
പിന്നെ പോരുന്നകാര്യം ...അതോക്കെയാലോചിച്ചു..തിരുമാനിക്കാം ..
എന്നവള്‍  മനസ്സില്‍ പറഞ്ഞു .
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

1 comment:

  1. കഥ തുടരട്ടെ
    പുതുവര്‍ഷാശംസകള്‍

    ReplyDelete