Monday, August 12, 2013

'' മധുപുരാണം ''ഭാഗം ഇരുപത്തിമൂന്ന്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ലില്ലിയുടെ പിന്‍ബലത്തോടെ ദുരിതവുംദുഖവുംഅനാഥത്വവും അനുഭാവിക്കുന്നഅവരുടെ സുഹൃത്ത്വലയത്തിനുള്ളില്‍പെട്ടഎല്ലാ ഭാര്യമാ രെയുംഓരോരുത്തരെ ഓരോരുത്തരെയായി സുമിയും ഫോണില്‍ വിളിച്ചു സംസാരിച്ചുകൊണ്ടിരുന്നു.ഡി അഡിക്ഷന്‍ സെണ്ടറു കളെ ക്കുറിച്ചും അവിടുത്തെ ചികിത്സാരീതിയെക്കുറിച്ചും
ഒക്കെ ബാലചന്ദ്രന്‍റെ ഭാര്യ ഉഷ യോട് പറയുമ്പോള്‍ അവള്‍ പറഞ്ഞു
'' ആരുടെ സഹായം തേടണം എന്നുകരുതി ഞാനും മോളും ആശങ്കപെട്ടുകഴിയുകയാമൂന്നു നലുടിവസങ്ങളങ്ങളായി .ഖത്തറില്‍ജോലി ചെയ്യുന്ന മകനോട്‌ ഉടനെ വരാന്‍ അറിയിച്ചിട്ടുണ്ട്
പിന്നെ വീട്ടിലും.അവന്അവധി കിട്ടിയൊക്കെ വരാന്‍ വൈകിയാലോ എന്നോര്‍ത്ത് ഞങ്ങള്‍ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ."  "നീ..എന്താണ് പ്രശ്നമെന്ന് പറയു....ഞങ്ങളുണ്ട് നിന്‍റെ കൂടെ...എന്തിനും ഏതിനും....തുണയായി... " അവള്‍ പറഞ്ഞു " "ബാലചന്ദ്രന്‍റെ വരവ് എപ്പോഴാണെന്നും എങ്ങിനെയാണെന്നുംഒന്നും
പറയനവില്ലലോ...മൂന്നു നലുദിവസങ്ങള്‍ക്ക്മുന്‍പ് ഒരുദിവസം രാത്രി ഒരു രണ്ടു മണികഴിഞ്ഞുകാണും ഗയിറ്റില്‍ നിന്നും കുറച്ചു മാറി ഒരുകാറു വന്നുനില്‍ക്കുന്ന ശബ്ദം കേട്ടു.അതു ബാലചന്ദ്രനായിരിക്കുമെ ന്നറിയാമായിരുന്നതുകൊണ്ട് കേറിവരട്ടെ എന്നുകരുതി.റോഡില്‍ കുഴഞ്ഞ നാവില്‍നിന്നും ഒഴുകിവീഴുന്ന തെറി വിളിയും ഉന്തും തള്ളും.കാറിലുള്ള എല്ലാവരും ഈ പരുവമയിരിക്കുമല്ലോ..ഇറങ്ങിച്ചെല്ലാനുംഭയം .ഉന്തും തള്ളും നടത്തിയവര്‍ തന്നെ ഒരു മൃതദേഹം എന്നപോലെ ഒരാളെ എടുത്ത്
റോഡരുകില്‍ കിടത്തിയിട്ട് കാര്‍ ഒരു പാമ്പുപോകുംപോലെവളഞ്ഞു പുളഞ്ഞ്തട്ടിയും മുട്ടിയും ഓടിച്ചു പോയി .ഞാനും മോളും കൂടി ചെന്നുനോക്കുമ്പോള്‍ അതു ബാലചന്ദ്രന്‍ തന്നെ.വല്ലപ്രകാരവും ഞാനും മോളുംകൂടിവലിച്ചിഴച്ച് വീട്ടില്‍ കയറ്റി ഒരു മുറിയിലാക്കി
പൂട്ടി ...പിന്നെ തുറന്നുവിട്ടിട്ടില്ല. സംഭവം മകനേയും ബാലചന്ദ്രന്‍റെ അനുജനെയുംഅറിയിച്ചിട്ടുണ്ട്.ഇനി അവര്‍ വന്നു ഒരു തീരുമാനം
ആകാതെമുറിക്കു പുരത്തിറ ക്കില്ല...അതുറപ്പ്‌.അമ്മയ്ക്കും അമ്മാവനും അനുജനും എല്ലാം അറിയാം ആളിനെ . അതിനു തക്ക ഒരുസംഭ വമുണ്ടായി...ഈയിടെ .മുന്‍പ് എല്ലാം എന്‍റെ കുറ്റമായിരുന്നു.......ബാലചന്ദ്രന്‍ മദ്യപിക്കുമെന്ന് പറയുന്നതും വീട്ടില്‍
അടിലഹ്ളഉണ്ടാക്കുന്നു എന്ന് പറയുന്നതും എല്ലാം എന്‍റെ കുറ്റമായിരുന്നു...ദൈവമായിട്ട് ശരിയായ രൂപം എല്ലാവര്‍ക്കും കാണി
ച്ചുകൊടുത്തു.വീട്ടില്‍ വച്ച്ഒരു ലക്ഷ്മിപൂജ നടത്തണമെന്ന് അമ്മക്ക്
ഒരാഗ്രഹം .ഞങ്ങളും പോയി പൂജക്ക്‌.ഹാളില്‍ സ്വാമിജിക്കു
പീഠമൊരുക്കി 'ഹോമാകുണ്ടമൊരുക്കി പൂജ ചെയ്യുന്നവര്‍ക്കും ആശ്രമ
ത്തില്‍ നിന്നും വന്നമറ്റുസ്വമിമാര്‍ക്കും ഇരിപ്പിടമോരുക്കി ,വലിയ നിലവിളക്ക് ഏഴു തിരിയിട്ടു കത്തിച്ചു വച്ചു ,വിളക്ക് പൂമലകൊണ്ട്
അലങ്കരിച്ചു ഗുരുവായൂരപ്പന്‍റെഒരു വലിയ പടംപൂമാലചാര്‍ത്തിമദ്ധ്യ
ത്തുവച്ചുഅഷ്ടഗന്ധവും സാബ്രാണിയും പുകച്ചു പൂജയും തുടങ്ങി .മുറ്റത്ത്‌ ഒരു ചെറിയ പന്തലുകെട്ടി എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കുന്നു
എല്ലാത്തിനും മേല്‍നോട്ടക്കാരനായി അമ്മാവന്‍റെനിഴലുപോലെ ബാലചന്ദ്രനുമുണ്ട് .ഇടയ്ക്കു അദ്ദേഹം അപ്രത്യക്ഷനായി.പിന്നെ ആരും  കാണാതെ മുറിയില്‍ കയറി കതകടച്ചു സന്ധ്യാനേരത്ത് പൂജ അതിന്‍റെ
മൂര്‍ധന്ന്യത്തിലെത്തിനില്‍ക്കുമ്പോള്‍ ...ആരതി ഉഴിയുമ്പോള്‍ ...ശംഖനാദം
മുഴങ്ങുമ്പോള്‍ അസ്വസ്ഥനായി ബാലചന്ദ്രന്‍ ഒരു വലിയ കത്തിയുമായി മുറിയില്‍നിന്നും ചാടിയിറങ്ങി ഭക്ത ജനങ്ങളുടെ നാടു
വിലേക്ക് ...സ്വമിജിയും സംഘവും വിളക്കുകളും തട്ടിമറിച്ചു്..
. ജപമാലയുംവപിടിച്ചിട്ടു ലിച്ചെറിഞ്ഞ്ഇറങ്ങിയോടി...ഭക്തജനങ്ങളും വീട്ടുകാരും
നലുവഴിക്കോടി....അമ്മൂമ്മ അവര്‍ക്കോടാന്‍
വയ്യാത്തതുകൊണ്ട് പറമ്പിലെ ഒരു കുറ്റിക്കാട്ടില്‍ കയറി ഒളിച്ചിരുന്നു .
ജീവനുംകൊണ്ടോടിയ ആളുകളിലാരോ പോലീസില്‍വിളിച്ചുപറഞ്ഞു .നിമിഷംകൊണ്ടുപൊലീസെത്തി ...ബാലചന്ദ്രനെജീപ്പില്‍ പിടിച്ചിട്ടുകൊണ്ടുപോയി .പിന്നെ പിറ്റേ ദിവസംഅമ്മാവനും അനുജനും കൂടെ പോയി ഇറക്കികൊണ്ടുവന്നു ''.ലില്ലിയുംസുമിയും
പറഞ്ഞു ''അമ്മാവനും അനുജനും ഒക്കെ വരുമ്പോള്‍ ഞങ്ങളെക്കൂടെ
ഒന്ന് വിളിക്കൂ ...ഇവിടെ അധികം ദൂരെയല്ലാതെ ഒരു ഡിഅഡിക്ഷന്‍
സെന്‍റര്‍ഉണ്ട്‌...അവരു തന്നെ കൊണ്ടാക്കട്ടെ ...അവിടെ സ്ത്രീ കളെ നിര്‍ ത്തു ക യില്ല..അനിയനോ അമ്മാവനോ ആ രെങ്കിലും നില്‍ക്കട്ടെകൂടെ "
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''.
   

1 comment:

  1. ഇനിയിപ്പോ ഡീ അഡിക്ഷന്‍ സെന്റര്‍ തന്നെ രക്ഷ!

    ReplyDelete