Wednesday, October 2, 2013

' മധു പുരാണം '' ഭാഗം ഇരുപത്തി'നാല് ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ' 'അനിഷും സോളമനും നിറഞ്ഞു നിന്നിരുന്നു .'തുടര്‍ന്ന് വായിക്കുക] ലില്ലിയുടെ പിന്‍ബലത്തോടെ ദുരിതവും ദുഖവും അനാഥത്വവും അനുഭവിക്കുന്ന അവരുടെ സുഹൃത്ത് വലയത്തില്‍ പെട്ട എല്ലാ ഭാര്യമാരേയുംഓരോരുത്തരേയായിലില്ലിയും സുമിയും ഫോണില്‍ വിളി ച്ചു സംസാരിച്ച്കൊണ്ടിരുന്നു. ഡിഅഡിക്ഷന്‍ സെണ്ടറുകളെ കുറിച്ചും അവിടുത്തെ ചികില്‍സാരിതികളെകുറിച്ചും ഒക്കെ ബാലചന്ദ്രന്‍റെ ഭാര്യ ഉഷയോടു പറയുമ്പോള്‍ അവള്‍ പറഞ്ഞു ''ആരുടെ സഹായം തേടണ മെന്നുകരുതിഞാനും മോളും ആശങ്കപെട്ടുകഴിയുകയാ മൂന്നു നാല് നാളുകളായി ..'' '' ഖത്തറില്‍ജോലി ചെയ്യുന്നമകനേയും നാട്ടില്‍നിന്നും സഹോദരനെയും വിളിച്ചു വരുത്തിയിട്ടുണ്ട് ....ഇനി എന്തുവേണമെന്ന് അവര്‍ തിരുമാനിക്കട്ടെ '' ലില്ലി പറഞ്ഞു '' ഇവി ടെ അധികം ദൂരെയല്ലാതെ ഒരു ഡി അഡിക്ഷന്‍ സെന്‍റര്‍ ഉണ്ട് ...അവരുതന്നെ കൊണ്ടുചെന്നക്കട്ടെ ...അവടെ സ്ത്രികളെ നിര്‍ത്തുകയില്ല ...അനിയനോ അമ്മാവനോ ആരെങ്കിലും നില്‍ക്കാന്‍പറയൂ കൂടെ '' അങ്ങിനെയിരിക്കെ ഒരു ദിവസം സുമിയുടെ സഹോദരന്‍ മദ്ധ്യവയസ്കയായ ഒരു സ്ത്രിയെയും കൊണ്ടു വന്നു .അദ്ദേഹം പറഞ്ഞു '' അമ്മക്ക് അവിടെ ഒരു സമാധാനവുമില്ല ....നിയും കുഞ്ഞും ഇവിടെ തനിച്ചാണെന്നുംപറഞ്ഞ്.....അനിഷു ചിലപ്പോള്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ വൈകും .....പിന്നെ ടൂര്‍ പോയാല്‍ ... നിയും കുഞ്ഞും തനിച്ചാകും...എന്നോക്കെപറഞ്ഞു വേവലാതിപ്പെടുകയ. അമ്മയ്ക്കും അങ്ങിനെ ഒറ്റക്കൊരു ജീവിതം അറിയില്ലല്ലോ ....കാര്‍ത്തിയായനിയുടെ വിടുമായി നമുക്ക് പണ്ടേ അടുപ്പമുള്ളതല്ലേ....അവര്‍ക്ക് നല്ലതന്‍റെടവുമുണ്ട്....അമ്മക്കുപകരം അവര്‍ തന്നെ വേണമെന്ന് ഒരേ നിര്‍ബന്ധം ..അതുകൊണ്ട് പിന്നെ ഞാന്‍ തന്നെ പോയി കൂട്ടികൊണ്ടുവന്നു.'' കര്ത്തിയായനീ വന്ന്രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ അനിഷിനെ നല്ലതുപോലെ മനസിലായി .ലില്ലിയും മറ്റു സുഹൃത്തുക്കളുമായുമുള്ള സുമിയുടെ സംസാരത്തിന്‍റെ അറ്റവും മൂലയും കെട്ടുതന്നെ ഈ പെണ്‍കുട്ടികളെ അലട്ടുന്ന....വേദനിപ്പിക്കുന്ന....അനാഥത്വത്തിലേക്ക് നയിക്കുന്ന പ്രശ്നംമനസിലായി .അവരുടെ അനുഭവങ്ങള്‍ ഒന്ന് പറയാന്‍ ഒരവസരം കാത്തു വെമ്പി നിന്നു . '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

1 comment:

  1. ഇടവേള അല്പം നീണ്ടുപോയി കേട്ടോ

    ReplyDelete