Tuesday, October 15, 2013

athyandadhunikam

' മധുപുരാണം '' [ ഭാഗം ഇരുപത്തിയഞ്ച് ] '''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' [ ഒരവസരം കാത്തു വെമ്പി നിന്നു ]കഥ ഇതുവരെ . ഒരുദിവസം ലില്ലിയും ഉഷയും സുമിയും കോടു ഭാഷയില്‍ സ്മ്സരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്‍ത്തിയായണി ഇടയ്ക്കു കയറി പറഞ്ഞു ''ഇതൊക്കെ തന്നെ നിങ്ങള്ക്ക് ഊഹിക്കുവാന്‍ പോലും കഴിയാത്തത്ര തീവ്രമായി അനുഭവിച്ചവളാണ്ഞാനും ''.അവര്‍ പറഞ്ഞു .'' ആദ്യത്തെ വിവാഹം ...എനിക്കന്നു പതിനേഴുവയസ്സ് . ഭര്‍ത്താവിന്പത്തറുപതു വയസ്സെങ്കിലും ഒണ്ടായിരുന്നു .വല്യമ്മാവന്‍ നടത്ത്തിവച്ച ഒരു ബന്ധം ..എന്‍റെ അച്ഛനാവാന്‍പ്രായമുള്ള അയാള്‍ക്ക് നാടുനീളെഭൂസ്വത്തും ഭാര്യമാരും കൂട്ടുകാരും സെറ്റു കാരും.എന്നെ ഒരു ആറിന്‍റെ തിരത്തുള്ള ഒരു വീട്ടില്‍ കൊണ്ടുചെന്നാ ക്കി .അടുത്ത വീട്ടിലെഒരു വല്ല്യമ്മയെയുംപറഞ്ഞേല്‍പ്പിച്ചു പോയ ആള്‍വരുന്നത് ചങ്ക്രാന്തിക്കും വാവിനും .വരുന്നതോ കാലുനിലത്തുറക്കാതെയും.പിന്നെ ഇവിടെ നല്ല മേളമാ ...നാലഞ്ച് ദി വസത്തേക്ക്.കള്ള്കുടത്തോടെയാ കൊണ്ടുവരുന്നത്.കൂടെ കുറേ സില്‍ബന്ധികളും.അവര്‍ക്ക് വച്ചും വിളമ്പിയും ഞാന്‍ കുഴയും.മി ണ്ടിപ്പോയാല്‍ കാലുവലിച്ചു തൊഴിക്കും.എനിക്ക് ചോദിക്കാനും പറ യാനും ഒന്നും ആരുമില്ലല്ലോ...വരുമ്പോള്‍ കുറച്ചു നെല്ലും കൃഷി വകകളും കൊണ്ടുവന്നു തരും .രണ്ടുകൊല്ലം കഴിഞ്ഞുകാണും ഞാന്‍ ഒരാഞ്ചെറുക്കാനെ പ്രസവിച്ചു .വല്ല്യമ്മ ആരേയോവിട്ടു പേററി യിച്ചു .പത്തിരുപതു ദിവസം കഴിഞ്ഞ് ഒരു ദിവസം ഒരു വള്ള ത്തേല്‍വന്നിറങ്ങി .കുറച്ചു നെല്ലും എണ്ണയും ഒക്കെയായി .അയാള്‍ വല്ല്യമ്മയോടുപറഞ്ഞു നിങ്ങളാ ക്കൊചിനെ ഇങ്ങേടുത്തോണ്ടുവാ ... കാണട്ടേഎന്ന് .വല്യമ്മ കുഞ്ഞിനേകൊണ്ടുക്കാണിച്ച്ചപ്പോള്‍ അയാള്‍ ചോദിച്ചു '' എടി ..നീ ..വെളുത്തതാ ...ഞാനും ..പിന്നി ക്കൊചെന്താ..ക റു കറാ കരുത്തിരിക്കുന്നെ .?'' '' അതോ ....അത്....ആറാറു മാസം കൂടുമ്പോള്‍ ചിലവിന്എന്തെങ്കിലും കൊണ്ട് തരുകേം വരുകേം ഒക്കെ ചെയ്താല്‍ കൊച്ചുങ്ങളിങ്ങനെ ക റുത്തുംവെളുത്തും ഒക്കെഇരിക്കും ''.അയാള്‍ എന്‍റെ മുടിക്കുകുത്തി പ്പിടിച്ചു .ആ കൈകള്‍ ഒരു കറുത്ത കൈ ബലമായി പിടിച്ചു നിര്‍ത്തി .'' വേഗം വന്ന വള്ളത്തേല്‍തന്നെ അങ്ങു പൊക്കോ ....അതാനല്ലത് '' അയാള്‍ വന്നതുപോലെ ആ വള്ളത്തേല്‍ തന്നെയങ്ങുപോയി .പിന്നെയാ കരുത്തകൈകള്‍ കൈക്കോട്ടും കൂന്താലിയും പിടിച്ച് എന്നെയും ചെറുക്കനേയും പോറ്റി.'' അവര്‍ ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്തു .പിന്നെയും പറഞ്ഞുതുടങ്ങി .പിന്നെ യുദ്ധം വന്നപ്പോള്‍ അയാള്‍ പട്ടാളത്തില്‍ ചേര്‍ന്നുപോയി .പിന്നെ വന്നിട്ടില്ല ഇപ്പോള്‍ ഉണ്ടോ എന്തോ ആര്‍ക്കറിയാം .യുദ്ധത്തില്‍ മരിച്ചു പോയിക്കാണും . ഇല്ലേല്‍ എന്നെയും ചെറുക്കനേയും കാണാന്‍ വരതിരിക്കുകേല .പിന്നെയാ ചെറുക്കനേയും കൊണ്ട് ഞാന്‍ വീടു വീടാ ന്തരംകയറി ഇറങ്ങി എച്ചിമുറ്റംതൂത്തുംകരിക്കലം തേച്ചും ഒരു തുണയില്ലാതെ അലഞ്ഞു നടക്കുമ്പോള്‍ അവന്‌ഒരു ദീനംവന്നു .വയരുവന്നങ്ങു വീ ര്‍ത്തു ...മിനുമിനന്നായി ...അവനെ എങ്ങിനെയും രക്ഷിച്ചെടുക്കാന്‍ വേണ്ടി കൊല്ലം ആസ്പത്രിയില്‍ കൊണ്ടുവന്നു കിടത്തി ചികിത്സിച്ചു അതുകൊണ്ടൊന്നും ഒരു ഫലോമോണ്ടയില്ല .അവിടെക്കിടന്നവന്‍ മരിച്ചു .അവനെഭൂമിദാനംചെയ്യന്പോലുമാവാതെ കുറേ സമയം ഞാന്‍ പകച്ചു നിന്നു.പിന്നെ ആരും കാണാതെ പുറത്തിറങ്ങി കിട്ടിയ വണ്ടിക്കു നടുപിടിച്ചു .ഇപ്പോഴും പല രാത്രികളിലും കഴുത്തറ്റംപുത പ്പിച്ചു കിടത്തിയിരിക്കുന്ന അവന്‍റെമുഖം ഞാന്‍ കാണാറുണ്ട്.അപ്പോഴൊക്കെയും ഞങ്ങളെ വഴിയാധാര മാക്കിയ ആ മനുഷ്യനെ ഞാന്‍ മനസുരുകി പ്രാകി പോകാറുണ്ട് .'' അവരുടെ കദന കഥ കേട്ടിരുന്ന ലില്ലിയുടെയും സുമിയുടെയും ഉഷയുടെയുംmaനസുകളില്‍ മദ്യപാനാസക്തിയോടുള്ള അമര്‍ഷം
കൂടുതല്‍ ശക്തമാവുകയായിരുന്നു .

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

1 comment:

  1. കാര്‍ത്ത്യായനിയുടെ കഥ അല്പം ചിന്തിപ്പിക്കുന്നു

    ReplyDelete