Sunday, February 23, 2014

 '' ആകാശത്തിലെ പറവകള്‍  ''[ രണ്ട്]
                         ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അങ്ങിനെ കൂട് കൂട്ടാത്തവരും വിതക്കത്തവരും കൊയ്യത്തവരുമായ ഒരു പറ്റംആളുകള്‍ താമസിക്കുന്ന ഇടമണി സ്നേഹതീ രം.ഇവിടുത്തെ ഒന്നാമത്തെ മുറിയില്‍ താമസ്സിക്കുന്നത്‌ രാമന്‍ മേനോനും അവറാ ച്ചനും.ഭാര്യയും മക്കളുമുള്ള രാമ്മേന്ന്ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ സ്നേഹതിരത്തു വന്നടിയേണ്ടിവന്നു .മേന്‍ ഇവിടെ ഇങ്ങനെ നിന്നാല്‍ രക്ഷയില്ലാ എന്ന് തോന്നിയ ഒരു ദുര്‍ബല നിമിഷത്തില്‍... അക്കരക്കുപോകാന്‍ ഒരവസരവും ഒത്തു വന്നപ്പോള്‍ പിന്നൊന്നും ആലോചിച്ചില്ല ....തന്‍റെ ജീവിതത്തിലേക്ക്കടന്നു വരാന്‍ ...ഒന്നിച്ചു ഒരു ജീവിതം കേട്ടിപടുക്കാന്‍ കാത്തു നില്‍ക്കുന്ന പെണ്‍കുട്ടിയോടുമാത്രം പറഞ്ഞിട്ട് നാടുനിവിട്ടു .രണ്ടു വര്‍ഷം കഴിഞ്ഞുവന്നവളെ കല്യാണം കഴിച്ചു കൊണ്ടുപോയി .നാലഞ്ചുവര്‍ഷം അവിടെ സ്വസ്ഥമായി ..ശാന്ത
മായി ...സുഭിക്ഷമായി ജീവിച്ചു വരുമ്പോള്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടു .അവിടെ ജനജീവിതം താറുമാറായി ...
എവിടെയും ..എപ്പോഴും ആക്രമണ ഭീതി ...ബോംബുവര്‍ഷം .മേനോനും
ഭാര്യയും നാലും രണ്ടും വയസ്സുള്ള രണ്ടാങ്കുട്ടികളും ആയുദ്ധഭൂമിയില്‍ ...ചീറി പായുന്ന ഷെല്ലുകള്‍ക്കിടയിലൂടെ പ്രാണ ഭീതിയോടെഓടി പാഞ്ഞുംട്രെഞ്ചു കളില്‍കയറി ഒളിച്ചും കന്ന്യസ്ത്രീ
മടങ്ങളില്‍കയറി അവിടെ അഭയം  തേടിയും കഴിഞ്ഞ ഭീതിദമായ അന്തരിക്ഷത്തില്‍ നിന്നുംകുഞ്ഞുങ്ങളേയുംസ്ത്രീകളേയുംനാട്ടിലേക്കയക്കാ
ന്‍  രക്ഷാപ്രവര്‍ത്തകര്‍വേണ്ടഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരുന്നു .ഒരു ദിവസം മേനോന്‍റെ ഭാര്യ രെമക്കുംകുട്ടികള്‍ക്കും നാട്ടിലേക്കുപോകാന്‍ അവസരം കിട്ടി .അങ്ങിനെ അവര്‍ പോകുമ്പോള്‍ രെമഅഞ്ചു മാസം ഗര്‍ഭിണി യായിരുന്നു.പിന്നവരെക്കുറിച്ച് മേനോനോ ,മേനോനെ കുറിച്ച്
രെമക്കോഒരറിവും കിട്ടിയിരുന്നില്ല .ഇടയ്ക്കിടെ അവിടെ ജീവിച്ചിരിക്കുന്നവരുടെ പേരും വിലാസവും റേഡിയോയില്‍അനൌ
ന്‍സു ചെയ്തിരുന്നു .നാല്‍പതുകളില്‍ റേഡിയോ വളരെ വളരെ
അപൂര്‍വ വസ്തുവായിരുന്നു .ഒന്ന് രണ്ടു പ്രാവശ്യം സിങ്കപ്പൂരില്‍
ജീവിച്ചിരിക്കുന്ന ഇന്‍ഡിയക്കാരുടെ പെരുവിവരങ്ങളില്‍ രാമന്‍ മേ നോന്‍റെ പേരും ഉള്‍പെട്ടിരുന്നു .യുദ്ധം അവസാനിച്ച്മേനോന്‍ നാട്ടിലെത്തുമ്പോള്‍ മകള്‍ക്ക് നാലു വയസ്സ് പ്രായമായിരുന്നു.അവള്‍ ദൂരെ മാറി ഭയത്തോടെ അച്ഛനെ നോക്കിനിന്നു.മൂതകുട്ടികളും അടുത്തെക്കുവരുന്നില്ല.അനുജന്‍ കൃഷ്ണനോട് അവ്ര്‍ക്കുനല്ല അടുപ്പം .
അവരെല്ലാം പറയുന്നത് കൃഷ്ണനോടാണ് .രെമക്കും തന്നോട്ഒരകലം ഉള്ളതുപോലെ .ആര്‍ത്തിയോടെമക്കളെക്കാണാന്‍ ,ജീവിതപങ്കാളിയെക്കാണാന്‍ ഓടിവന്ന മേനോന്‍റെ ഉള്ളിന്‍റെ ഉള്ളില്‍
എന്തൊക്കെയോ വീനുടഞ്ഞു .താന്‍ ഒരധികപറ്റായതുപോലെ.ഒക്കെ തന്‍റെ തോന്നലുകളാണ്‌ ...തന്‍റെ അഭാവത്തിലും കാര്യങ്ങള്‍ നടക്കനമെല്ലോ എന്ന് സമാധാനിച്ചു .പറമ്പിലെ പനിക്കാരുപോലുംഒരകലം സൂക്ഷിക്കുന്നതുപോലെ ....ഈ നാട് തനിക്കന്ന്യമയതുപോലെ ...പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം കൈനിറയെ പണവും കൊണ്ട് താന്‍ വരുമ്പോള്‍
താന്‍ വിട്ടില്‍ അരുമാല്ലതാ യിക്കഴിഞ്ഞിരുന്നു .കുറച്ചുനാള്‍ അവിടെ ഒരപരിചിതനായ വഴിയത്രക്കാരനെപോലെ...ഒരധികപട്ടുപോലെ കഴിഞ്ഞിട്ട് ഈ സ്നേഹതിരതിലേക്കു പോന്നു .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''  

1 comment:

  1. പഴയ കാലങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു രചനയാണല്ലോ!!
    ആശംസകള്‍

    ReplyDelete