Friday, February 28, 2014

ആ കാ ശ ത്തിലെ പറവകള്‍

'' ആകാശത്തിലെ പറവകള്‍ '' [ മൂന്ന്.. ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
''ഈ സ്നേഹ തീരതിലെക്കുപോന്നു ''[കഥഇ തുവരെ .]
രാമന്‍ മേനോന്‍റെ ഇവിടുത്തെ സഹാമു റിയന്‍ അവറാച്ചന്‍എന്ന ഏബ്രഹാം വര്‍ഗീസ്‌ ...അദ്ദേഹം വിഭാര്യനാണ് .പേഴ്സില്‍ സൂക്ഷിച്ചിരിക്കുന്ന അന്നകുട്ടിയുടെ പടം മേനോനെ കാണിച്ചുകൊണ്ട് പറഞ്ഞു '' ഇവളായിരുന്നുസഹോദരാഎന്‍റെ എല്ലാം ...ഞാന്‍ സ്ഥലം മാറി പോകുന്നിടതോന്നും അവള്‍ എന്നോടൊപ്പം വരാന്‍ തിരക്കുകൂട്ടി യില്ല..
വയസ്സായ എന്‍റെ അപ്പച്ചനേയുംഅമ്മച്ചിയേയുംശുശ്രൂഷിച്ചുകൊണ്ടു ...അമ്മച്ചിയുടെ ഭാരമെല്ലാം സ്വയം തലയിലേറ്റിക്കൊണ്ട് എന്‍റെ കുടുംബം നോക്കി നടത്തിയതവളാ യിരുന്നു.എന്‍റെ ഇളയവരെയെല്ലാം
ഒരു കരയെത്തിച്ചു .മോനെ പഠിപ്പിച്ചു എന്‍ജിനിയറാ ക്കി..മോളേ..പഠി
പ്പിച്ചു കോളേജു ലെക്ചര്‍ ആക്കി .പെന്‍ഷനായി വരുമ്പോള്‍ പിന്നെ മക്കളുടെ കല്യാണം ..അതായിരുന്നു മുന്നില്‍ .പിരിഞ്ഞപ്പോള്‍ കിട്ടിയ ഗ്രാറ്റുവിറ്റിയുംപിഎഫും ഒക്കെ കൊണ്ട് അതും ഭംഗിയായി നടത്തി .
എല്ലാം കഴിഞ്ഞപ്പോള്‍ പിന്നെ ബാങ്കുബാലന്‍സ്നില്‍.ഉള്ള പെന്‍ഷന്‍ കൊണ്ട് നമുക്ക് രണ്ടുപേര്‍ക്കും കഴിഞ്ഞാല്‍ മതിയല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ അടുത്ത ഒരു സുഹൃത്ത് വിളിച്ചു ''പോരുന്നോ
ഇങ്ങോട്ട് ...പത്ത്പുത്തനുണ്ടാക്കിക്കൊണ്ട് പോകാം ...ഞാനും അതിനാഇവിടെ വന്നു കിടക്കുന്നത് ...ഇപ്പോള്‍ നല്ലൊരു ചാന്‍സുണ്ട് ''.
പിന്നൊന്നും ആലോചിച്ചില്ല .വയസ്സുകാലത്ത് ഇനി ആരേയുംആശ്രയിക്കാന്‍ വയ്യാ എന്നുകരുതിഗള്‍ഫിലേക്ക്പോയി .ഒരു വര്‍ഷം കഴിഞ്ഞ് കുറച്ചു പൈസയുമായി വന്നു.അപ്പോള്‍ അവള്‍ പറഞ്ഞു '' മതി നമുക്കിതുമതി ...ഒരത്യാവശ്യം വന്നാല്‍ ...പിന്നെ മക്കളുണ്ടല്ലോ ...അവര്‍ നോക്കിക്കോളും .'' ഞാന്‍ പറഞ്ഞു ഒരു വര്‍ഷം കൂടി ...കുറച്ചു കാശും കൂടി ഉണ്ടാക്കാം .പിന്നെ പോകുന്നില്ല .''
യാത്രയാക്കാന്‍ അവളും കൂടി വന്നു എന്‍റെ കൂടെ കോട്ടയം വരെ .അവിടെ മകളുടെ വീട്ടില്‍ കയറി .അവരും വന്നു സ്റ്റേഷന്‍ വരെ .എന്നെ പത്തുമണിക്കുള്ള ബോംബെ എക്സ്പ്രെസ്സില്‍ കയട്ടിവിട്ടിട്ടു
അടുത്ത വണ്ടിക്ക്അവള്‍ കൊല്ലത്തെക്കും പോയി .അടുത്തദിവസം ഞാന്‍ ലോഡ്ജില്‍ അവള്‍ പൊതിഞ്ഞു തന്ന   ഇറചിഉലര്‍ ത്തി യതും
ചപ്പാത്തിയും കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ലോഡ്ജിലേക്ക് ഒരു ഫോണ്‍ വന്നു ..ഞാന്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് ...ഒരത്ത്യവശ്യ കാര്യമുണ്ടെന്ന്...മരുമകന്‍റെ സഹോദരന്‍റെ താ യിരുന്നുഫോണ്‍ .  കാര്യ
മറിയാതെ ...വേവലാതിയോടെ മടങ്ങിയെത്തുമ്പോള്‍ ....വലിയ കുരിശു
രൂപത്തിനുതാഴേ....കത്തിച്ചു വച്ച മെഴുകുതിരിക്കു സമീപംഒരു വെള്ള തുണിക്കെട്ട് ....അത്എന്‍റെ അന്നക്കുട്ടിയാ യിരുന്നു...പെരുമണ്‍ദുരന്തം ...എന്നെ അനാഥനാക്കിയ...ദുരന്തം .പിന്നെ മകന്‍ കൊണ്ടുപോയി ...മകള്‍ കൊല്ലത്ത് എന്‍റെ വീട്ടില്‍ വന്നു താമസമാക്കി ...എവിടേയുംഒരു അന്ന്യധാ ബോധം വേട്ടയാടുന്നു .ഒരധികപറ്റു പോ ലെ...ഒരസൌകര്യം
പോലെ ...അവര്‍ക്ക് ഒരു വിരുന്നുപോകണമെങ്കില്‍ ...ഒരു പാര്‍ട്ടി നടത്തണമെങ്കില്‍ ....ഒരു ടൂര്‍ പോകണമെങ്കില്‍ ....എല്ലാം ഒരസൌ കര്യം.പിന്നെ ഇങ്ങോട്ടുപോന്നു ...ഇവിടെ ഞാനും ...ഞങ്ങളുടെ കുറേ
നല്ല ഓര്‍മകളും .എന്നെപ്പോലെ തന്നെ എല്ലാവരും ഒരേ തൂവല്‍ പക്ഷികള്‍
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

2 comments:

  1. ............. എല്ലാവരും ഒരേ തൂവല്‍ പക്ഷികള്‍

    ReplyDelete
  2. ഒരേ തൂവല്‍ പക്ഷികളുടെ കഥ വായിക്കുന്നു.
    തുടരുക, ആശംസകള്‍

    ReplyDelete