Friday, March 7, 2014

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''    
'' ആകാശത്തിലെ പറവകള്‍ ''     [ നാല് ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'[കഥ ഇതുവരെ ' ഇവിടെ ഞാനും ഞങ്ങളുടെ കുറേ നല്ലോര്മകളും ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
രണ്ടുദിവസം പാമ്പുചത്ത  കാക്കാ നേപോലെ ...എന്തു ചെയ്യണമെന്നറി
യാതെ ....അവറാച്ചന്‍ മുറിക്കുള്ളില്‍ തന്നെ അസ്വസ്ഥനായിരുന്നു .
മേനവന്‍ പറഞ്ഞു ''ഇതൊക്കെ രണ്ടു ദിവസം കൊണ്ട് മാറും സുഹൃ
ത്തേ ....വാ   ഇവിടെ നമ്മളേപ്പോലെ ഒറ്റപെട്ടു പോയവരെ ഒന്ന് ചെന്നുകാണാം .അവര്‍ രണ്ടാമത്തെ മുറിയിലേ ക്കു ചെന്നു .അവിടെ ഒരെഒരു എണ്‍പത് വയസ്സ്പ്രാ യമുള്ള ഒരു തമ്പുരാനും എഴുപത്തഞ്ചു
വയസ്സിനുമേല്‍ പ്രായമുള്ള അദ്ദേഹത്തിന്‍റെഭാര്യപാര്‍വതി തമ്പുരട്ടിയുമാണ് താമസം .     റിട്ടയേര്‍ ഡ് ലിട്ടറി ഉദ്യോഗസ്ഥനായതമ്പുരാന്‍ ഉദ്യോഗാര്‍ധംഇന്ത്യ മുഴുവനും ചുറ്റി നടന്നു ....കൂടെ തമ്പുരാട്ടിയും .മക്കള്‍ രണ്ടുപേരും പബ്ലി സ്കൂളിലും ഹോസറ്റെല്ലി ലും ഒക്കെനിന്നു പഠി ച്ചു  ...പഠിച്ചു വലിയവരായപ്പോള്‍വിദേശത്തേ ക്കു പറന്നു പോയി .പിന്നെക്കാണു ന്നതുവര്‍ഷങ്ങള്‍ കൂടുമ്പോള്‍ .നാട്ടിന്‍ പു റ ത്തെ കോവിലകം നിശബ്ദമായി....കഴിഞ്ഞുപോയ പ്രതാപകാലത്തെ ഓ ര്‍മകള്‍ നെഞ്ചിലേ റ്റി...തേങ്ങി നിന്നു .മടുപ്പിക്കുന്ന ഏകാന്തതയും
നിശബ്ദതയും ....വയലേലകള്‍ കൃഷിയില്ലാതെ  വരണ്ടു കിടന്നു .കോവിലകത്തെ ചുറ്റിയുള്ള പറ ബെല്ലാം  പണിയെടുക്കനാളില്ലാതെ .....ഉണങ്ങി വരണ്ടുകിടന്നു .രാത്രികാലങ്ങളില്‍ ഒച്ചയും അനക്കവുമോന്നുമില്ലാതെ .....ആരും ഒരു കൂട്ടിനില്ലാതെ ....തമ്പുരാട്ടിക്ക്ഉറക്കം കിട്ടാതായി ....അടിച്ച്ച്ചുവാ രനളില്ലാ...തുണി യ
ലക്കാനാളില്ലാ....പാചകം ചെയ്യാനാളില്ലാ....ഒന്നിനും ആരുമില്ലാ ...തമ്പുരാന് കറോടിച്ച്പുറത്തേക്ക് പോകാനോഒന്നും വയ്യാതെ യായപ്പോള്‍ കോവിലകം അടച്ചുപൂട്ടി ഇവിടേക്കുപോന്നു .
രണ്ടും മൂന്നും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മക്കളും കൊച്ചുമക്കളും വരും
....കൂടിയാല്‍ ഒരു രണ്ടാ ഴ്ച്ച ത്തേക്ക്....അപ്പോള്‍ ഉത്സാഹത്തോടെ പോയി അരുടെയെങ്കിലുംമൊക്കെ കാലുപിടിച്ചു കോവിലകം തുറന്ന്
അവരോടൊപ്പം താമസിച്ചു .അവര്‍ പോകുമ്പോള്‍ വിണ്ടുംകുറേ നല്ല ഓര്‍മകളും കൊണ്ട്  ഈ സ്നേഹ തീരത്തിലേക്ക്പോന്നു ...മക്കള്‍ പറഞ്ഞു '' ഒരു ഭാരമായിട്ട്
എന്തിന്..ഇനി ..ഈ കോവിലകം കാത്തു വച്ച്ച്ചുകൊണ്ടിരിക്കണം ...
വിറ്റ് കളയാന്‍ ..''.ഒരുനിമിഷം അവര്‍ പറയുന്നത് ശരിയാണെന്നുതോന്നി
.....പക്ഷേ ....അടുത്തനിമിഷത്തില്....സപ്രമഞ്ചത്തില്‍ ....മുറുക്കി ചുമപ്പിച്ച
ചുണ്ടും തോളില്‍ മുട്ടി കിടക്കുന്ന വളര്‍ന്ന കാതും...കാതില്‍ തൂങ്ങിയാടുന്ന വൈര തോടകയും ...സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയും
......നാലുകെട്ടിലെ തൂക്കുമഞ്ച്ത്തില്‍ ശുഷ്ക്കിച്ച കുടുമ ഒരുവശത്തേക്കു
കെട്ടി വച്ച്...സ്വര്‍ണ നിറമുള്ള മുത്തശ്ശന്‍....കയ്യില്‍ ഒരു വെഞ്ചാമര വിശറിയുമായി ....പടിഞ്ഞാറെ തളത്തില്‍മുടിയഴിച്ചിട്ടാല്‍ മുട്ടോളമെത്തുന്ന തന്‍റെ ഒരേയൊരു പെങ്ങള്‍ ....രാജേശ്വരി തമ്പുരാന്‍ ...
അവരുടെയൊക്കെ ആത്മാക്കള്‍ ...വഴുന്നയാ കോവിലകം ...വില്‍ക്കാന്‍
അവരേയെല്ലാംഅനധമാക്കാന്‍ കഴിയില്ലാ.....തമ്പുരാന്‍റെ മനസ്സുതേങ്ങി .
തമ്പുരാന്‍ തമ്പുരട്ടിയോടായി പറഞ്ഞു '' ഇങ്ങനെ പോകട്ടേ....പോകുന്നിട
ത്തോളം .....നമ്മുടെ കാലം കഴിയും വരെ....പിന്നെ കുട്ടികള്‍ ..എന്താച്ചാല്‍ ..ചെയ്തോ ..ട്ടെ ''.തമ്പുരാട്ടി ...അങ്ങു ദൂരെ എവിടേക്കോ നോക്കിയിരുന്നു .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

2 comments:

  1. ആകാശപ്പറവകളുടെ കഥ വായന തുടരുന്നു. ഇത്തവണ അല്പം ധൃതിയില്‍ ടൈപ്പ് ചെയ്തതുപോലെ തോന്നുന്നുല്ലോ. അക്ഷരത്തെറ്റുകള്‍ ഏറെ

    ReplyDelete
  2. Dear Ajit What u said is correct ...anyway I shall correct it now.Thanks.Shakunthala

    ReplyDelete