Thursday, May 1, 2014

''ആകാശ ത്തിലെ പറവകള്‍ '' [ ഏഴ്] ആരുമാകട്ടെ ഈ അവസ്ഥയില്‍ ഒരു തുണ ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''']
'ഞങ്ങള്‍ ഞങ്ങളുടെ മുറിയിലെക്കുമടങ്ങി.ഏറെ നേരം ഒന്നുംസം സാ രിക്കനയില്ല .അടുത്തദിവസം വിണ്ടും ഞങ്ങള്‍ വിസിറ്റിനിറങ്ങി .
ആ മുറിയില്‍ രണ്ടു പേര്‍ ..രണ്ടു സ്ത്രീകള്‍ .അവിടുത്തെ താമസത്തിനിടയില്‍ അവര്‍ നല്ല സുഹൃത്തുക്കള്‍ ആയി .പസ്പരം
വിചാരങ്ങളും അനുഭവങ്ങളും പങ്കുവച്ചു .അവര്‍ സന്തോഷത്തോടെ
ഞങ്ങളെ സ്വീകരിച്ചിരുത്തി .ഞങ്ങളോളംതന്നെ പ്രായമുള്ളവര്‍ .ഞാന്‍ സംസാരം തുടങ്ങി '' പെങ്ങളേനിങ്ങളെങ്ങിനെ ഇവിടെ വന്നു പെട്ടു ?
വീടെവിടെയാണ് ?വിട്ടിലാരുമില്ലേ? ''.....'' ഇതൊക്കെത്തന്നെയാ ...സ്വന്തം നാട് ....വിട് ഇവിടെ അടുത്തും ...പക്ഷേ വീട്ടില് ആരും ഇല്ല .ഭര്‍ത്താവുണ്ട് ....മക്കളില്ല ...അച്ചന്‍ വലിയ ഒരു തറവാട്ടിലെ ഇളമുറ
കാരണവര്‍ ആയിരുന്നു .നോക്കെത്താദൂരം പരന്നുകിടക്കുന്ന നെല്‍വയലും പുരയിടങ്ങളും ....എട്ടും പൊട്ടും തിരിയാത്ത അമ്മ ...
അച്ചന്‍ ഓരോരോ ഭാഗങ്ങളായി സ്വത്തുക്കളെല്ലാംമുറിച്ചു ... മുറിച്ചു വിറ്റ് ..ആര്‍ഭാടമായി ജീവിച്ചു ...ഉത്സവം നടത്തിപ്പും ...നാടകം നടത്തിപ്പും ...കൂട്ടുകാരും ഒക്കെയായി .കടം വാങ്ങാനും തുടങ്ങി .
നാല്‍പ്പത് ...നാല്പത്തഞ്ചു കാലഘട്ടത്തില്‍ ജന്മിയായ അച്ചന്കടം കൊടുക്കാനും ധാരാളം പേര്‍ .കടം വാങ്ങിയവര്‍ക്ക് പകരം വസ്തുവോ പണമോ കൊടുക്നാകാതെ വന്നപ്പോള്‍ ...കടക്കാരുടെ ശല്ല്യം സഹിക്കാനാവാതെ ഒരു ദിവസം സന്ധ്യാ നേരത്ത് ...പൂമുഖത്തും അകത്തുമുറി യിലും വിളക്കുകത്തിച്ചു വച്ചിട്ടു
അച്ചനും അമ്മയും ഞങ്ങള്‍ മൂന്നു മക്കളും കൂടി സ്ഥലം വിട്ടു.
അങ്ങിനെ സ്ഥലം വിടുമ്പോഴും ഞങ്ങള്‍ മക്കളോ അമ്മയോ അറിയുന്നില്ല  ഇനി മടങ്ങി വരാന്‍ ആകാത്ത വിധം ഒരു നടുവിടലാണതെന്ന് പിന്നെ അച്ചന്‍റെ തറവാട്ടില്‍ ഒരു രണ്ടുകൊല്ലം
അവിടെ പ്രതാപം കളിച്ചു നടക്കുന്ന ശക്തരായ അനിന്തിരവര്‍
ഉള്ളതുകൊണ്ട് ആരുടെയും ഉപദ്രവ മില്ലാതെ കഴിയുമ്പോള്‍ ഒരു ദിവസം അവിടെ നിന്നും പോകേണ്ടിവന്നു...ഒരു പുതിയ സ്ഥലത്തേക്ക്‌അവിടെ മൂത്ത സഹോദരന് ഒരു ജോളി കിട്ടി അങ്ങിനെ മുട്ടിയും മുഴുക്കാതെയും  എനിക്ക് ഒരു കല്യാണാലോചനവന്നു .ഒരു രണ്ടാം കേട്ടുകാരന്‍ ...ഹൈക്കോടതിയിലെഒരു ക്ലെര്‍ക്ക്‌ .അച്ചന്‍റെ ചുറ്റുപാടുകള്‍ അങ്ങിനെയോക്കെയയതുകൊണ്ട് ആ വിവാഹം അമ്പലത്തില്‍ വച്ചു
അനാര്ഭാടമായി അങ്ങു നടത്തി.ഒരു ചെറിയ വീട് ...പലക കൊണ്ട് തിര്‍ത്ത്ഓടു മേഞ്ഞ ഒരു കൊച്ചു വിട് ....ഗവേര്‍മെണ്ടു ജോലി..കൃത്യമായ വരുമാനം ,സ്വസ്ഥമായി അങ്ങിനെ കഴിയുമ്പോള്‍
ഒരുദിവസം വെളുപ്പിന് ഞാന്‍ മുട്ടമടിച്ചു കൊണ്ടുനില്‍ക്കുമ്പോള്‍ ഒരു സ്ത്രീ ഒതുക്കുകള്‍ കയറിവന്നു ...കൂടെ രണ്ടു ചെറിയ കുട്ടികളും .അവര്‍ കന്നുനിരോടു കൂടി പറഞ്ഞു '' ഞാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയാണ് ...ഇത് ഞങ്ങളുടെ കുട്ടികളും ...ഞങ്ങള്‍ കുറേ നാളായി പിരിഞ്ഞു നില്‍ക്കുകയാണ് ....എന്നാലും എന്നെയും ഈ കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിക്കുമെന്ന്
ഞാന്‍ സ്വപ്നേപി വിചാരിച്ചിരുന്നില്ല ''.
ഞാന്‍ പറഞ്ഞു '' നിങ്ങള്‍ വിഷമിക്കണ്ടാ..എനിക്ക് കുട്ടികളും ഒന്നും ഇല്ലല്ലോ ...നിങ്ങളുടെ അവകാശം ഞാന്‍ തട്ടിപ്പറിചെടുക്കുകയുമോന്നുമില്ല ...ഞാനാണ്‌ പോകേ ണ്ടവള്‍..ഞാന്‍ പൊക്കോളാം..''അങ്ങിനെ വീണ്ടും ഇല്ലായ്മയും ദുരിതവും നിറഞ്ഞ
എന്‍റെ വീട്ടിലെക്കുപോന്നു .എന്നാലും അവരുടെ അറിവോടെ അദ്ദേഹം എനിക്ക് മാസാമാസം ചിലവിനുള്ള പൈസാഎത്ത്തിച്ചുതന്നിരുന്നു .കഴിവില്ലാത്ത അച്ഛനെയും അമ്മയേയുംമറ്റു രണ്ടു മക്കള്‍ പകുത്തു കൊണ്ടുപോയപ്പോള്‍ ഞാന്‍ വിണ്ടും ഒരു പ്രശ്ന മായി .അങ്ങിനെ ഇവിടെ എത്തിപ്പെട്ടു .
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 





1 comment:

  1. വിചിത്രമായ വിധിവിഹിതങ്ങള്‍. അല്ലേ?

    ReplyDelete