Tuesday, July 22, 2014

''ആ കാ ശ ത്തിലെ പ റവ കള്‍''[ഒന്‍പത് ]

‘’ ആകാശത്തിലെ പറവകള്‍ ‘’[ ഒന്‍പതു ]name sheshambal
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
‘’എന്‍റെപേരു ശേഷാമ്പാള്‍ ‘’അവര്‍ അവരുടെ കഥ …ഇവിടെ ഈസ്നേഹ കുടിരത്തില്‍ എത്തിപെട്ടതിന്‍റെകഥ പറഞ്ഞു തുടങ്ങി .
‘’ മദ്രാസിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌.അപ്പാ ആവിടെ ഒരു ചെറിയക്ഷേത്രത്തിലെപൂജാരി.അമ്മവുക്ക് മാല കെട്ട്.ക്ഷേത്രത്തിലെ
വരുമാനം കൊണ്ടും അമ്മ മാലകെട്ടി കിട്ടുന്നവരുമാനം കൊണ്ടും
ഒരുവിധം മുട്ടിയും മുഴുക്കതെയും ഞങ്ങള്‍ കഴിഞ്ഞു വന്നിരുന്ന കാലം .അടുത്തുള്ള ഒരു ലെയിന്‍ കെട്ടിടത്തില്‍ നാലഞ്ച് ചെറുപ്പകാര്‍താമസിച്ചിരുന്നു .അതിലൊരാള്‌ുമായിഞാന്‍പ്രണയ ത്തിലായി .പ്രണയംമൂത്തപ്പോള്‍ വീട്ടിലറിഞ്ഞു.എങ്ങിനെയുംവിവാഹം നടത്തികിട്ടാന്‍ വേണ്ടി അദ്ദേഹം ബ്രാഹ്മണനാണെന്നു കളവുപറഞ്ഞു.കല്യാണത്തിനുഅദ്ദേഹത്തിന്‍റെആള്‍ക്കാരായി നാലഞ്ചുങ്ങിനെ പേര്‍ മാത്രം വന്നു.കല്യാണശേഷം ഞങ്ങള്‍ നഗരത്തിന്‍റെ
മറ്റൊരുഭാഗത്തേക്ക്‌ വീട്മാറിപ്പോയി.അവിടെ അദ്ദേഹം ഒരു ഹോമിയോക്ളിന്നിക്ക് നടത്തിവന്നിരുന്നു.അങ്ങിനെ ഞങ്ങള്‍ ഒരുവിധം തട്ടിയും മുട്ടിയും ഒക്കെ കഴിഞ്ഞു വരുമ്പോള്‍ ഒരു ദിവസം അദ്ദേഹത്തിന്‍റെഅച്ഛന്‍ നാട്ടില്‍ നിന്നുംവന്നു .കല്ല്യനസമയത്തുവന്നഅച്ച്ചനയിരുന്നില്ല അത്.അദ്ദേഹം എന്‍റെഭര്‍ത്താവിനെമാറ്റിനിര്‍ത്തികുറേനേരം എന്തൊക്കെയോ സംസാരിച്ചു.അവരുടെ ഭാവഹാവാദികളില്‍നികുന്നുംഞാന്‍ മനസിലാ
ക്കി അച്ചന്‍ മകനേഎന്തോ പറഞ്ഞു നിര്‍ബന്ധിക്കുകയാണെന്ന് .
അടുത്ത ദിവസം അച്ചന്‍ മകനേയുംകൂടി നാട്ടിലേക്ക്‌പോയി .കുറച്ചുദിവസം കഴിഞ്ഞാണ് മടങ്ങിയെത്തിയത് .അപ്പോള്‍ ഞാന്‍ ചോദിച്ചു ‘’അന്ന് കല്ല്യാണത്തിനു വന്ന അച്ഛനോ അതോ ഇപ്പോള്‍ വന്നഅച്ഛഅച്ഛാനോ..ആരാ ശരിക്കും നിങ്ങളുടെയച്ചന്‍?.’’എന്ന് .
‘’ അന്ന് വന്നത് എന്‍റെവല്ല്യച്ച നാണ്.ഇനിഎന്താണ് നിനക്കറി യേണ്ടത്  ?’’ അദ്ദേഹം ചൊടിചു.
‘’’ അദ്ദേഹം ഇപ്പോള്‍ എന്തിനാണാവോ നിര്‍ബന്ധമായിപിടിച്ചു
കൊണ്ടുപോയത് ?’’ ‘’അതോ അതുവീട്ടില്‍ഒരു വിതം വയ്പ്പ് നട
ക്കുന്നു .അതിനു വേണ്ടിയാണ്.’’പിന്നീട്ഒരു മാസം കഴിഞ്ഞു നാട്ടിലേ
ക്കുപോയ ആള്‍വന്നത് ഓരു  മാസം കഴിഞ്ഞ്..പിന്നെ കൂടെ കൂടെ ഒരു പോക്കും .ഹോമിയോപ്രാക്ടിസെല്ലാം കുഴഞ്ഞു .വീട്ടില്‍ തീ പുകയുന്നത് വല്ലപ്പോഴും .ഞാന്‍ എന്‍റെ സഹോദരനെ കണ്ടു കാര്യം പറഞ്ഞു .എന്‍റെ സഹോദരന്‍ അദ്ദേഹത്തിന്‍റെനാട്ടില്‍പോയി
ഒരന്വേഷണംനടത്തിയിട്ടുവന്നു പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാ
യിരുന്നു.അദ്ദേഹം ബ്രഹ്മ്ണനല്ലെന്നുംഅച്ഛന്‍ വന്നു കൂട്ടിക്കോണ്ടുപോയത് ഈ ബന്ധം മറച്ചു വച്ച് വേറൊ രു വിവാഹം
കഴിപ്പിക്കാനായിരുന്നു എന്നും അങ്ങിനെ കിട്ടിയ പൊന്നും പണവും
കൊടുത്ത് സഹോദരിയെ കല്ല്യാണങ്കഴിപ്പിചെന്നും ഒക്കെയായിരുന്നു.
അദ്ദേഹം ഇവിടെ ഒരു വ്യാജ ഹോമിയോ ഡാക്ടര്‍ ആയിചികില്‍സ നടത്തിവരുകയായിരുന്നു.ഇടയ്ക്കിടെ യുള്ളനാട്ടില്‍
പോക്കും ഒക്കെയായപ്പോള്‍ പിന്നെ ചികില്‍സ തേടിയാരും വരാ തെയായി.അദ്ദേഹവും നാട്ടില്‍ നിന്നും അങ്ങിനെ വരാതെയായ
പ്പോള്‍ എന്‍റെ മകനേ കുട്ടികളില്ലാത്ത ഏട്ടന്‍ഏറ്റെടുത്തു.എന്നെ ഇവിടെ കൊണ്ട്ന്നാക്കി .ഇവിടുത്തെ ചിലവുകള്‍ ഏട്ടന്‍ തന്നെ
വഹിക്കുന്നു .
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’    .

2 comments:

  1. ആകാശപ്പറവകള്‍ പലവിധം! അല്ലേ? എല്ലാര്‍ക്കും കദനകഥകള്‍ മാത്രവും!

    ReplyDelete
  2. ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല ;കൊയ്യുന്നില്ല ;കൂടുകൂട്ടുന്നില്ല ;അവര്‍ക്ക് കദനകഥ
    കഥ കളല്ലേ പറയാനുണ്ടാവുകയുള്ളൂ .കമണ്ടി നു നന്ദി പറഞ്ഞുകൊള്ളട്ടെ .ശകുന്തള

    ReplyDelete