Thursday, December 8, 2011

മധു പുരാണം


{മധു പുരാണം }

“””””””””””””””””””””””””””””””
ഒരു ദിവസം ഒരാള്‍ സുമിത്രയെ കാണാന്‍ വന്നു.......ആറടിനീളം.....ഒത്ത ശ “
രീരം.....ഇടി മുഴങ്ങും പോലുള്ള ചിരി....ഉച്ചത്തിലുള്ള സംസാരം...എന്തും
വെട്ടിത്തുറന്നു പറയുന്ന സ്വഭാവം....മടക്കുമാറാത്ത വെള്ള ഫുള്‍ കയ്യന്‍ഷ
ര്‍ട്ടും ഡബിളും വേഷം...ആരുംകണ്ടാല്‍ ഒന്നു നോക്കിപോകുന്ന വ്യക്തിത്വം
അവളുടെ ആങ്ങളമാര്‍ക്കും അഛനും അമ്മാവന്‍മാര്‍ക്കും ഒക്കെആളെ ഇഷ്ടമായി.ജോലിഒരു പ്രശ്തമായ കമ്പനിയിലെ ഏരിയമനേജര്‍....കമ്പനി
വാഹനം....നല്ല ശമ്പളം ...ഇതില്‍ടുതലെന്താണോരു വരനു വേണ്ടത് .
ചെറുക്കന്‍ പെണ്ണുകാണാന്‍ വന്നു പോയിക്കഴിഞ്ഞ്‌ പിന്നെ എല്ലാവരും
ഒരു ആനന്ദലഹരിയിലായിരുന്നു .അങ്ങിനെ ആ വിവാഹം
നടന്നു വിവാഹം കഴിഞ്ഞു പെണ്ണിനേയുംകൂട്ടി വരന്‍വീട്ടിലെക്ക് വന്നു
കയറി .അന്ന്  രാത്രിഅവിടെഅടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും
ഒരു സദ്യ വേണ്ടതാണ്.പക്ഷേ ചെറുക്കന്‍ നേരത്തേതന്നെ പറഞ്ഞിരുന്നു അന്ന് അവര്‍ക്കു രണ്ടുപേര്‍ക്കും ഒരു സുഹൃത്തിന്‍റെ വിവാഹവാര്‍ഷിക
വിരുന്നില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് .അതുകൊണ്ട് വീട്ടിലെ അത്താഴ സദ്യ
പിന്നൊരു സൗകര്യമായ ദിവസം ആക്കാമെന്ന്.
വീട്ടില്‍ വന്നുഗൃഹപ്രവേശം കഴിഞ്ഞയുടനേ തന്നെ അനീഷു ഭാര്യ സുമിയോടു പറഞ്ഞു “ഇന്ന് ഒരു എട്ടുമണിക്ക് നമുക്കുപോകണം എന്‍റെ
ഫ്രണ്ടിന്‍റെ വെഡിങ്ങാനവേഴ്സറിയുടെ ഒരു ഡിന്നര്‍ ഉണ്ട്.അതിനു നമ്മളെ
രണ്ടുപേരേയുംക്ഷണിച്ചിട്ടുണ്ട് .....കാര്‍ വരും “.......സുമി പറഞ്ഞു “ബന്ധു
ക്കളുംവേനടപ്പെട്ടവരും ഒക്കെ ഇവിടെ വന്നിരിക്കുമ്പോള്‍ .......നമ്മള്‍ അ
ങ്ങിനെ .....”     “ങ്ങാ ...........അതിനിവിടെ വേറെ എല്ലാവരും ഉണ്ടല്ലോ
......അതും പറഞ്ഞ് അവന്‍റെ വിരുന്ന്മാറ്റിവെയ്ക്കാന്‍ പറയാനോക്കു
മോ ?.അതും പറഞ്ഞയാള്‍ ഉറക്കെയുറക്കെ ചിരിച്ചു .......
അയാള്‍ കുളിച്ചൊരുങ്ങി സുമി റെഡിയാവാന്‍കാത്തിരുന്നു .സുമിവേഷം
മാറിവന്ന് സവിനയം....ക്ഷമാപണത്തിന്‍റെ സ്വരത്തില്‍ എല്ലാവരോടുമായിപ
റഞ്ഞു “അനിയേട്ടന്‍.....നേരത്തെ......ചെല്ലാമെന്നേറ്റുപോയതാ.....അതുകൊണ്ട്
“....ങ്ങാ.......അതിനെന്താ......പോയിവരൂ.....”
“ഞങ്ങളുടനെ ....വരാം.....എല്ലാവരും ഇവിടെയുണ്ടാവുമെല്ലോ....ഒന്നു...പരി
ചയപെട്ടതും കൂടിയില്ല.....”
“..അതുസാരമില്ല.....ഞങ്ങളിവിടെക്കാണും......പോയിവരൂ.............”കാറിലെക്കു
കയറുമ്പോള്‍ സുമി പറഞ്ഞു “ഭക്ഷണം കഴിഞ്ഞാലുടനെ നമുക്ക്‌ ഇങ്ങു പോ രാം ...ഇവരൊക്കെഎന്തുവിചാരിക്കും....അവിടെ നമുക്കുപിന്നീടോ
രുദിവ്സം പോകാം “..
“..ശരി.....ശരി ...അങ്ങിനെയെങ്കില്‍.....അങ്ങിനെ....നീ പറയുന്നതുപോലെ....”
സുമി മനസില്‍ പറഞ്ഞു “എത്ര നല്ല മനുഷ്യന്‍ ...ഞാന്‍ പറഞ്ഞയുടനെ
തന്നെ അതുസമ്മതിച്ചു......ഒരെതിര്‍പ്പുമില്ലാതെ ....ഞാനിത്രയും ഭാഗ്യംചെ
യ്തവളാണല്ലോ.......സ്ത്രീണാംച....ചിത്തംപുരുഷ്‌സ്യ ഭാഗ്യം...എന്‍റെമനസ്സു
ശുദ്ധമാണ്.........അതുകൊണ്ട് എനിക്കുനല്ലപുരുഷനേ വരൂ “
അനീഷുചോദിച്ചു ......”നീ...........എന്തോന്നാ....ആലോചിക്കുന്നെ....?”
“ഞാനെത്ര ഭാഗ്യവതിയാണെന്നോര്‍ക്കുകയായിരുന്നു....”
“അതിലെന്ത....ഇത്ര സംശയം ...”അനീഷു വീണ്ടുംശബ്ദമുണ്ടാക്കിചിരിച്ചു.
അയാള്‍ നഗരത്തിലെ വലിയ വലിയ ശോപിംഗ് സെന്‍ററുകളും ടവറു
കളുംമാളുകളുംഒക്കെ കാണിച്ചുകൊടുത്തുകൊണ്ടു പറഞ്ഞു”ഇപ്പോള്‍ സ
മയമില്ലല്ലോ............ഇപ്പോള്‍ തന്നെ ലേറ്റ്ആയി..........എല്ലാവരുംനമ്മളെ
 കാത്തിരിക്കുകയാവും......അല്ലെങ്കില്‍ ഇവിടൊക്കെ ഒന്നുകയറി
 ഇറങ്ങിയൊക്കെ പോകാമായിരുന്നു ...”അവള്‍ സവിനയം പറഞ്ഞു
“വേണ്ടാഅതിനിയൊരുദിവ്സമാകം.....നമ്മള്‍ലേറ്റ് ആകുന്നതു ശരിയല്ലല്ലോ
വീട്ടിലും ആള്കള് ഉണ്ടല്ലോ ........”
എന്നുപറഞ്ഞപ്പോഴത്തെക്കും കാര്‍ പടിക്കലെത്തിക്കഴിഞ്ഞു കാര്‍ നിന്നതും
സുഹൃത്തുക്കള്‍ ഓടിയെത്തിഅനീഷിന്‍റെ കൈപിടിച്ചു .എന്നെ വിനയപൂ
ര്‍വം തൊഴുതു “അനീഷെ........നീ.........എന്താ വൈകിയ്ത്?.............”
“വൈകിയോ .........?എടാ....കല്യാണം കഴിഞവ ടകരേന്നിങ്ങോടിയെത്തണ്ടേ? ?
ഞങ്ങളുമാത്രമല്ലല്ലോ.....നമ്മളുകൂടെ കൊണ്ടുപോയവരേംകൂടെ കൂട്ടണ്ടേ..?”
“വേണം ........വേണം ...........”
“ഇല്ലെങ്കി.പിന്നെ അടുത്ത കല്ല്യാണത്തിനവരു ......വരുമോ ?
എല്ലാവരും ഉച്ചത്തിലൂച്ചത്തില്‍ ചിരിച്ചു .ഒരു സ്ത്രീ അകത്തുനിന്നും
ഓടിയിറങ്ങി വന്നു എന്നെ സ്വീകരിയ്ക്കാന്‍ “അനീഷ്‌പറഞ്ഞു “ആനീ .......
ഇവളാണെന്‍റെ വധു”.പിന്നോരാളെ എന്‍റെമുന്നിലേക്കുനീക്കിനിര്‍ത്തി
പറഞ്ഞു “ഇവന്‍ ബെഞ്ചമിന്‍..ആനിയുടെ കെട്ടിയവന്‍ എന്നും......ആനി
കെട്ടിയിട്ടിരിക്കുന്നവന്‍ എന്നും പറയാം.......”എല്ലാവരുംപിന്നെയും പൊട്ടി
ചിരിച്ചു .ആനി പറഞ്ഞു “ഊം ......ഊം ....വിളിക്കുന്നു.....കെട്ടിയിടാന്‍ ....”
അനിയെന്നെ കൈ പിടിചകത്തേക്കുകൊണ്ടുപോയി....അവിടെ ഇരുന്നിരുന്ന
വര്‍ക്കെല്ലാംപരിചയപെടുത്തികൊടുത്തു .
“ഇത് സ്റ്റേല്ലാ....ജോണ്‍സണ്‍ന്‍റെ ഭാര്യ ....റാംമോഹനും ജോണ്‍സനും ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത് ‘എന്നു പറഞ്ഞപ്പോഴത്തെക്കും സ്റ്റേല്ലാ
തിരുത്തി””ഇപ്പോള്‍ ഒരു കമ്പനിയിലാണെന്നു പറ.........ഇനി നാളെ ഏതു
കമ്പനിയിലാണെന്ന് നാളെ പറയാം “അവിടെ കൂടിയിരുന്നവരെല്ലാം വലിയ ഒരു തമാശ കേട്ടതുപോലെ ചിരിച്ചു .ഞാനും ഒരു കമ്പനിക്കു
വേണ്ടി ചിരിച്ചുവെങ്കിലും അതിലെന്തിത്ര ചിരിക്കനിരിക്കുന്നു എന്നുതോ
ന്നി ..അപ്പോള്‍ റാംമോഹന്‍ ഏണിച്ചുനിന്ന് തലയല്‍പംകുനിച്ച് സവിനയം
എന്നോടു പറഞ്ഞു “ഇത് എന്‍റെ പ്രസന്‍റ് വൈഫ്‌....വല്‍സല....വാത്സല്ല്യം
ഒട്ടും ഇല്ലത്തവള്‍....”വീണ്ടുംപൊട്ടിച്ചിരി.അതിനുത്തരമയി വല്‍സല പറഞ്ഞു “ഇദ്ദേഹം.....എന്‍റെ ഭര്‍ത്താവ്.....നന്നായി പാടും ....അത് കുറച്ചു
കഴിയുമ്പോള്‍ കേള്‍ക്കാം...”അപ്പോഴും എല്ലാവരും ചിരിച്ചു
.ഇവര്‍ക്ക്ചിരിചിരിക്കാന്‍ പ്രത്യേകിച്ചു കാര്യമൊന്നുംവേണ്ടേ....എന്നവള്‍
വിചാരിച്ചു “ഒന്നു പാടെടാ....നിന്‍റെ പാട്ടിവളോന്നു കേട്ടോട്ടെ നിന്‍റെ പാട്ട്”
“...പാടാം......സമയമായില്ല...........പാടാനല്ല്യോ....നമ്മളിവിടെ കൂടിയിരിക്കുന്ന
ത് “ഞാന്‍ സണ്ണി .......ഇത് എന്‍റെ ഒരേയൊരു ഭാര്യ........വിമല “ പിന്നെ....
യും ആരോക്കെയോ വന്നു പരിചയപ്പെട്ടു ആനി വന്നു പറഞ്ഞു” ഭക്ഷ 
ണം കഴിക്കാം .നമ്മുടെയൊക്കെ കഴിഞ്ഞിട്ട് മതി അവര്‍ക്കെന്നുപറഞ്ഞ് ടെരസ്സി ന്‍റെ മിതെ പോയി .”അതുപിന്നെ അങ്ങിനെയാണല്ലോ
എന്നുപറഞ്ഞുകൊണ്ട് വല്‍സല എന്‍റെകൈ പിടിച്ചു”വ രൂ....നമുക്കു കഴി
ക്കാം”....ഞങ്ങള്‍ പന്തലിലേക്കുപോയി ....ഇറച്ചിയുടേയുംമീനിന്‍റെയുംഒരു
കളി ....എല്ലാ ജന്തുക്കളുംഉണ്ട്...ആദു..മാട്.....കോഴി....താറാവ്..പന്നിഎല്ലാ
മുണ്ട് .അവള്‍ വാചിലേക്കുനോക്കി “....മണി പത്തുകഴിഞ്ഞു....ഈ അനി
യേട്ടന്‍എവിടെയാണെന്നോന്ന്വേഷിക്കുന്നത് എങ്ങിനെ.?...ആദ്യരാത്രിയല്ലേ....?
 മടി തോന്നുന്നു.....”
ജനലക്കരുകില്‍ നിന്ന് പന്തലിലേക്ക്‌ പരതുന്നതു കണ്ട് വിമല ചോദിച്ചു ..
“ആരെയാ....നോക്കുന്നത് .....അനിഷിനെയാണോ......?ഇപ്പോഴെങ്ങും നോക്ക
ണ്ടാ....അവര്‍ കൂട്ടുകാരോത്തുകൂടിയാലങ്ങിനെയാണ്‌.....സമയം പോകുന്ന
തവ  രറിയില്ല......ഇവിടെയിങ്ങനെ കുത്തിയിരുന്നതുകൊണ്ട് ഒരു ഫലോമില്ല
വ രൂ ...വ്ന്നകത്തു കിടക്കാം......പോകാന്‍ നേരമാകുമ്പോള്‍ വിളിക്കുമ
ല്ലോ  “അവള്‍ പറഞ്ഞു “വേണ്ടാ....ഞാനിവിടിരുന്നോളം....നിങ്ങളൊക്കെ പോയി കിടന്നോളു....എനിക്കുറക്കമേ വരുന്നില്ലാ...”അവള്‍.വളരെ ദയനിയ
മായിഎന്നെ ഒന്നുനോക്കിയിട്ട ഒരു തലയിണകൊണ്ടന്നു സെറ്റിയില്‍ വച്ചു
തന്നു “എന്നാലിവിടെ കിടന്നോളൂ .....”
ടെറസ്സില്‍ നിന്നും ഹരം പിടിപ്പിക്കുന്ന താളമേളങ്ങളുംഉച്ചത്തിലുള്ള ചിരി
യും ഇടക്കിടെ മുറിഞ്ഞപാട്ടുംകേള്‍ക്കാം...ഒരു പാതിരാ കഴിഞ്ഞപ്പോള്‍...
അതും കുറഞ്ഞു കുറഞ്ഞു പിന്നെ.....നിശബ്ദം.........ചിലരൊക്കെ താഴേക്കു
വരുന്ന കാല്‍പെരുമാറ്റം കേട്ടു ..അവള്‍ അവിടമെല്ലാം പരതി”.....എവിടെ
അനിയേട്ടന്‍ ?മണി മൂന്നു കഴിഞ്ഞിരിക്കുന്നു ...പന്തലില് ആരൊക്കെയോ
തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നു .ആരോടുചോദിക്കാന്‍...?സ്ത്രീകളോ...
ക്കെ യുറക്കമാണ്.....അവള്‍ കണ്ണിലെണ്ണയുമോഴിച്ച്....അനിഷിനെ കാത്തി
രിക്കുമ്പോള്‍ മനസ്സിലോര്‍ത്തു......ഇതെന്തു വിരുന്നാണിത്?   “നേരം പര
പരാ വെളുത്തു തുടങ്ങിയപ്പോള്‍ അടുക്കളയില്‍ ഒച്ചയും വെളിച്ചവും ക
കണ്ടു.....ആദ്യമായി വരുന്നതല്ലേ ....അങ്ങോട്ടൊക്കെ കയറിചെല്ലാനൊരു
മടി .അവള്‍ അവിടെ ത്തന്നെയായിരുപ്പിരുന്നു.....അപ്പോള്‍ പ്രായമുള്ള ഒ
രു അമ്മച്ചി വന്നു ചോദിച്ചു “മോളുറങ്ങിയില്ല്യോ ....ഇതുവരെ...എന്നാ
ലൊരു കട്ടന്‍കാപ്പി കുടിച്ചോ ...ക്ഷിണംമാറട്ടെ.....”അവര്‍ ഒരു ഗ്ലാസ് കട്ടന്‍
കാപ്പി കൊണ്ടന്നുതന്നിട്ട് പന്തലിലെക്കിറങ്ങിപോയി ...ഓരോരുത്തരേയും
നോക്കി നോക്കി നടന്ന് അനിഷിനെ കണ്ടുപിടിച്ചു ത്ട്ടിയുണര്‍ത്തി .........
“ഇതെന്നാ പണിയാ..മോനേ.....അവളൊരു..പുതു മണവാട്ടിയല്ല്യോ ......എണി
ക്ക്.എന്നിട്ടവളെ.....കൂട്ടി.....വിട്ടിലോട്ടുപോ ....”
അനീഷ്‌ എണി ച്ചു മുഖം കഴുകി ...അമ്മച്ചി കൊണ്ടു കൊടുത്ത ഒരു
കട്ടനും കുടിച്ചുകൊണ്ട്...അവളെ വിളിച്ചു .......”ബാ.....പോകാം ...”
മടക്കയാത്രയില്‍ അനിഷെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു .....പക്ഷേ
അവളൊന്നും മിണ്ടിയില്ല .മനസ്സുഘനം തൂങ്ങി നിന്നു.....നാവിന് ഒരു കെ
ട്ടു വീണതുപോലെ...
“”””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””


3 comments:

  1. നല്ല വായന ..ഇഷ്ടായി ..
    ഇതൊക്കെയാണ് നമ്മുടെ പുത്തന്‍ സംസ്കാരം ..
    നന്മകളെയെല്ലാം പഴമകള്‍ എന്ന് പറഞ്ഞു വെട്ടിച്ചുരുക്കുന്നു ....

    ReplyDelete
  2. ഒന്നാം ഭാഗം വായിച്ചു

    ReplyDelete