Monday, January 21, 2013


''മധു പുരാണം ഭാഗം പതിനാല് ''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അനിഷിന്എവിടെയെങ്കിലും സ്ഥിരമായ ഒരു ജോലി ഉണ്ടോ ...ഇല്ലയോ ...ഒന്നും സുമിക്കറിയില്ല .രാവിലേ കൃത്യമായിഒരു സമയത്തല്ല അയാള്‍ പോകുന്നത് .വരുന്നതും കൃത്യമായിട്ടല്ല .തോന്നുമ്പോള്‍ പോകും തോന്നുമ്പോള്‍ കാലുറക്കാതെ വരും.
ഈ പോക്കും വരവും പിന്നെ വീട്ടിലെഇല്ലായ്മകളും ഒക്കെ കണ്ട്അമ്മയ്ക്ക് ഇവിടുത്തെ ജീവിതത്തെ ക്കുറിച്ച് ഒരു വിധം
എല്ലാം മനസ്സിലായി .
ഒരു ദിവസം സുമിയും കുഞ്ഞും നല്ല ഉറക്കമായ സമയത്ത് അവര്‍ ശ്യാമളയുടെ അടുത്തേക്കു പോയി.ശ്യാമള പറഞ്ഞു ''അമ്മ അവിടെ നിന്നൊന്നു വിളിച്ചാല്‍ മതിയായിരുന്നല്ലോ ...ഞാനങ്ങോട്ടു വരുമായിരുന്നില്ലേ ....അമ്മയും മോനും ഉറക്കമാണോ ?.''
'' അതെ നല്ല ഉറക്കം ...കുഞ്ഞിനെ കുളിപ്പിച്ചു കിടത്തിയതല്ല്യോ...ഇനി
കുറച്ചു നേരംഅങ്ങോറങ്ങിക്കോളും''..അവര്‍ ഊണ്മേശയ്ക്കരുകില്‍ അടുത്തടുത്തായി ഇരുന്നു .ശ്യാമള എങ്ങിനെ തുടങ്ങണം എവിടെത്തുടങ്ങനം എന്നറിയാതെ പരുങ്ങി .സുമിയുടെ അമ്മ പറഞ്ഞു '' ഏതായാലും ഇത്രയുമൊക്കെയായി ...ഇനി ഒരാറ്ദിവസം കൂടെ ...അതു കഴിഞ്ഞാല്‍ ഞാന്‍ അവളേയുംകുഞ്ഞിനേയും കൊണ്ട്
വീട്ടിലേക്ക്പോകും ..അവിടെ അവളുടെ അച്ചനും സുഖമില്ലത്തതല്ലേ?''
 സുമി പറഞ്ഞു ''ഒരു പത്തറുപത്ഒക്കെ ആയാല്‍പിന്നെ സുമിക്ക് നോക്കവുന്നതെയുള്ളൂ കുഞ്ഞിനെ കുളിപ്പിക്കാനുമൊക്കെയൊന്നു ശീലമാകണം ''.
''ഇവിടുത്തെ രീതികളൊക്കെ മോള്‍ക്കറിയാമല്ലോ....ഞാനൊന്നും പറയണ്ടല്ലോ ....ഇതിങ്ങനെ ....ഞാനൊന്നും പറയുന്നില്ല ...''
ശ്യാമളയുടെ നാവിറങ്ങിപ്പോയി ..അവളെന്തു പറയാന്‍ ...''ഒക്കെ ശരിയാവു മമ്മേ ..അമ്മ സമാധാനിക്കു ...ഞങ്ങളൊക്കെയില്ലേ ഇവി
ടെ ''.'' ആരുണ്ടായാലും...അവരവരുതന്നെ വിചാരിക്കണം ''അവര്‍ രണ്ടംമുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണി രൊപ്പി....പിന്നെ എന്‍റെമോന്‍
...അവളുടെയാങ്ങള അവനു പെങ്ങന്മാരെ ജീവനാ...സുമി സങ്കടപ്പെടുന്നു എന്നറിഞ്ഞാല്‍ ...പിന്നെ എനിക്കതും ഒരു ഭയമാ''
''.ഇവിടെയും ഇങ്ങനൊക്കെ തന്നെയായിരുന്നു ...അമ്മേ..പഴയ ചങ്ങതിമാര്‍ ...ഇപ്പോള്‍ അതൊക്കെ ഒന്നോതുങ്ങിയില്ലേ ..കുട്ടികളും
ഉത്തരവാദി ത്വങ്ങളും ഒക്കെയായപ്പോള്‍ ...അതിനൊക്കെ ഒരു അടക്കവും ഒതുക്കവും ചിട്ടയു മൊക്കെ വന്നു .ഒരു   'കുട്ടിയായില്ലേ...ഇനി എല്ലാത്തിനും ഒരു ചിട്ടയും അതിരും ഒക്കെ
വരും .നാട്ടിന്‍പുറത്തിന്‍റെനന്മ ...അമ്മയ്ക്കതല്ലേ അറിയൂ ?ഇതൊക്കെ
നഗരജീവിതത്തിന്‍റെ ദുഷിച്ച്അവസ്ഥകള്‍ ...ദുഖവും ദുരിതവും വരുമ്പോള്‍ സ്വയം മനസ്സിലാകും ....തനിക്കുതാന്‍മാത്രമേയുള്ളൂ എന്ന്.
ഈ അടിച്ചുപൊളിക്കരാരുംകൂടെ ഉണ്ടാവില്ലെന്ന്.അമ്മയ്ക്ക് അറിയുമോ ...ഒരിക്കല്‍ എന്‍റെ നാട്ടിലേക്കു പോയി ബൈക്കില്‍ കൂടെ
ഒരു സുഹൃത്തും .ഇവിടെ നിന്നുതിരിച്ചതൂ തന്നെ വൈകിട്ട് ഏഴുമണിക്ക് ...പിന്നെ പത്തു നൂറു കിലോമീറ്റഓടിഅങ്ങെത്തു ര്‍ങ്ങേത്തുമ്പോള്‍...മണിയെത്രയാകും .നേരേഅങ്ങുപോകുമോ ?കേറി ഇറങ്ങി ഒക്കെയല്ലേ പോകൂ .അതും ഒരു നാട്ടിന്‍ പുറമാണ്.എട്ട്...എ
ട്ടര അകുംബോഴേ ഒരു പാതിരാ ആയതുപോലെയാണ് .രാത്രി മണി പത്തു കഴിഞ്ഞുഅവരവിടെയെത്തുമ്പോള്‍ .വീടിനടുത്തുള്ള ഒരു കവലയില്‍ വന്നപ്പോള്‍ ബൈക്കിന്എന്തോ തകരാറ് ,അതോ പെട്രോള്‍
തിര്‍ന്ന്തോ?വണ്ടി നിന്നു പിന്നെസ്റ്റാര്‍ട്ടാകുന്നില്ല .ഒരാള്‍ വണ്ടി സ്റ്റാന്‍ഡില്‍ വച്ചിട്ട്സീറ്റില്‍ഇരുന്ന്‌ഹാന്‍ഡിലില്‍തല വ്ച്ച്ഉറങ്ങി .കൂടെയുള്ളയാള്‍അടുത്തുകണ്ട ഒരു വീടിന്‍റെ ഗയിറ്റിന്‍റെ തൂണുംചാരി
ഇരുന്നുറങ്ങി .വീട്ടുടമ ഒരാള്‍ തൂണും ചാരി ഇരുന്നുറങ്ങുന്നത്കണ്ട്
ഇറങ്ങിവന്നു .സുരേട്ടനെ കണ്ടപ്പോള്‍ ആളെ മനസിലായി .പിന്നെ തട്ടി
യുണര്‍ത്തിരണ്ടുപെരേയുംവീട്ടില്‍കൊണ്ടാന്നെത്തിച്ചു.അങ്ങനെ..അങ്ങിനെഎത്ര എത്ര  കഥകള്‍ ..അയ്യളിപ്പോള്‍ എത്ര മാറിന്നു നോക്കു..അതിനും വേണ്ടി അനുഭവിച്ചു ..അപ്പോള്‍ സ്വയം മാറി .ഇപ്പോള്‍ അങ്ങിനെയൊരു കംബനിയുമില്ല ...അടിച്ച്പോളിയും ഇല്ല .
എന്‍റെ മിടുക്കോ ...കഴിവോ ഒന്നുമല്ലാ...ഞാന്‍ കരഞ്ഞപെക്ഷിച്ചു....പ്രാ
ര്‍ധിച്ചു .അതുപോലെ എല്ലാം നേരേയാവും.നമ്മുടെ മനസ്സുനന്നായാല്‍
പ്രവൃത്തി നന്നായാല്‍ എല്ലാം നേരേയാവും.
''''''''''''''''''

1 comment:

  1. നമ്മുടെ മനസ്സുനന്നായാല്‍
    പ്രവൃത്തി നന്നായാല്‍ എല്ലാം നേരേയാവും.

    ശരി തന്നെ

    ReplyDelete