Monday, April 22, 2013


''മധു പുരാണം ഭാഗം പതിനേഴ് '''
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അല്‍പ്പ സമയം കഴിഞ്ഞ് ലില്ലി പറഞ്ഞു '''ഇങ്ങനത്തെയൊക്കെ യാളുകളെ തനിച്ചാക്കി പോയാലത്തെ കാര്യം ഞാന്‍ പറയേണ്ടല്ലോ ..
അതുകൊണ്ട് പോകുന്നതൊക്കെ കൊള്ളാം....പോയാല്‍ പിന്നെ കമ്പനി കൂടുന്നതൊക്കെ ഇവിടെയായിരിക്കും ....അതെന്തെങ്കിലുമാകട്ടെ...ഇവിടല്ലെങ്കില്‍ വേറൊരിടം അവര്‍ കണ്ടുപിടി ച്ചോളും....എന്നാലും എത്രയും വേഗം മടങ്ങിയെത്തുന്നതാ
നിനക്കും കുഞ്ഞിനും നല്ലത് ...ഇവിടെ വേറെയാരും ഇല്ലല്ലോ ...എന്തുമാകാമല്ലോ ...''
സുമി പറഞ്ഞു '' അതു ശരിയാവില്ലല്ലോ ...ചവുട്ടിയാല്‍ കടിക്കാത്ത പാ
മ്പ് ഉണ്ടോ ?....ക്ഷമിക്കുന്നതിനും ..സഹിക്കുന്നതിനും ഒക്കെ ഒരതിരില്ലേ ?
നോക്കാം എവിടം വരെ പോകുംമെന്ന്..? ''
''.നീ ....എന്തനുഭവിച്ച്ചിരിക്കുന്നു .....ഇവരുടെ ഗാങ്ങില്‍ഉണ്ടായിരുന്ന ഒരു ഹേമചന്ദ്രന്‍ ....ചീഫ്‌എഞ്ചിനിയരുടെ മകന്‍ ...തൃശൂരിലെ പേരുകേട്ട ഒരു കുടുംബത്തിലെ അംഗം ...ഒരേയൊരു സഹോദരി ...സഹോദരി ഭര്‍ത്താവു ഡാക്ടര്‍ ....അനിന്തിരവര്‍ ഡാക്ടര്‍മാര്‍..ഹേമന്‍ കോളേജില്‍
എത്തും മുമ്പേ തുടങ്ങി വെള്ളമടി ...വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പഠിപ്പ്നിര്‍ത്തി കറക്കം തുടങ്ങി .ഇരുപത്തി രണ്ടോ ..ഇരുപത്തി മൂന്നോ വയസാ യപ്പോഴത്തെക്കുംവീ തം ചോദിച്ചു വഴക്കുതുടങ്ങി .ഒരു തരത്തിലും നേരെയാക്കാന്‍ പറ്റുകില്ലെന്നുകണ്ടുകൊണ്ട് വീ തം
 തിരിച്ചു കൊടുത്തു .അതു വിറ്റ്പ്ലെയിനില്‍ പറന്നുനടന്നു കുടിച്ചുതിര്‍ത്തു .പണമില്ലാത്തവന്‍പിണം...ചിലവാക്കാന്‍ കയ്യില്‍ പണമില്ലാതാ യപ്പോള്‍ പതുക്കെ   പതുക്കെ പുറത്തായി ...ആരും അടുപ്പിക്കതായി .ഇപ്പോള്‍ കുറച്ചു നാളായി കണ്ടിട്ട് ...ഉണ്ടോ മരിച്ചോ
ആര്‍ക്കറിയാം....ആര്‍ക്കറിയണം .ആത്മ ധൈര്യ മൊക്കെ പ്രസംഗിച്ച ലില്ലി ദൂരെ എവിടേക്കോനോക്കിയിരുന്നു .അപ്പോള്‍ ആ...കണ്ണുകളില്‍
നിഴലിട്ടത് നഷ്ടബോധമായി രുന്നു
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''



1 comment: