Wednesday, June 11, 2014

ആകാശത്തിലെ പറവകള്‍ [ എട്ട്]
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
ആനയും അമ്പാരിയും ഉള്ള കുടുംബത്തിലെ സന്തതിയാണുഞാന്‍ .ഞങ്ങളുടെ കുഗ്രാമത്തില്‍ ഒരിക്കല്‍ ഒരു വൈരവ്യാപാരിവന്നു .തലപ്പാവും കസ്വുകരയുള്ള സോമനും മുട്ടിനു താഴെ വരെ ഇറക്കമുള്ള ഫുള്‍ കയ്യന്‍ ജുബ്ബായും,പാളത്താറുംകൊമ്പന്‍ മീശയും ആറടിഉയരവും ..
ആരും….ഒന്നുനോക്കിപോകും.അന്നെനിക്ക് പതിനാറു വയസ്സുതികഞ്ഞിട്ടില്ല .ഗ്രാമത്തിലെ പേരുകേട്ട തറവാടുകള്‍സന്ദര്‍ശിച്ചുഓര്‍ഡര്‍ ബുക്ക് ചെയ്തതു
കാണിച്ചുകൊടുത്ത്‌ എന്‍റെകാരണവരുടെ പക്കല്‍ നിന്നും ഒരു ഓര്‍ഡര്‍ കരസ്ഥമാക്കി പിന്നെ ഒരു കല്ല്യനാലോച്ചനയും .കൊടും തമിഴുമാത്രം സംസാരിക്കുന്ന ആ വ്യാപാരി പൂണൂലുകാണിച്ചുകൊടുത്തു ….ബ്രാഹ്മണന്‍ .കാര്‍ണോര്‍ക്കുതൃപ്തിയായി …ബ്രാഹ്മണന്‍ …..വൈരവ്യപരി ..കാണാനും സുമുഖന്‍ .ദിവസങ്ങള്‍ക്കകം എന്‍റെപുടവകൊട നടത്തി അദ്ദേഹം കൊണ്ടുപോയി .അയാള്‍ ഏതോ ഒരു വൈരവ്യപരിയുടെഏജണ്ടായിരുന്നു .അയാള്‍ എന്നെയും ഒരു വില്പന ചരക്കാക്കി ..മാറ്റ്‌ ഒരാള്‍ക്ക് … വിറ്റു..എന്തുചെയ്യണമെന്നറിയാതെ….രക്ഷപ്പെടാനൊരുമാര്‍ഗവുമറിയാതെ …ഞാനയാളുടെ കൂടെ പോയി ..അയാള്‍ പിന്നോരള്‍ക്ക് വിറ്റു.അങ്ങിനെ കൈമറിഞ്ഞ്കൈമാറിഞ്ഞവസാനംഞാന്‍ വൈരവ്യപരിയുടെ അടുത്തുതന്നെഎത്തി .അപ്പോഴേക്കും എനിക്ക് വയസ്‌പത്ത്അറുപതായി
വൈരവ്യപരിക്ക് എണ്‍പതുകഴിഞ്ഞുകാണും .ഞാന്‍ പച്ചവെള്ളംപോലെ തമിഴുപറയാനും പഠിച്ചു.അവശനായ അയാള്‍ എനിക്ക് ഒരു വൈര മൂക്കുകുത്തിയും രണ്ടു വൈരകമ്മലുകളുംഒരു വൈര മലയും തന്നു ഇനി മനീ എങ്ങും പോകണ്ടാ….നമുക്ക് ഇവിടെ സ്വസ്ഥമായി കഴിയാം എന്നും പറഞ്ഞു .എല്ലാം തലകുലുക്കി സമ്മതിച്ചുകൊണ്ട് ഞാന്‍ അയാളുടെ കൂടെപകയോടെ …രക്ഷപ്പെടാനോരവ സരംകാത്തുകാത്തുകഴിഞ്ഞു .അയാളുടെ സേവകരില്‍ പ്രധാനിയായ ഒരാള്‍ക്ക് എന്നോട് ഒരനുകമ്പ,
എന്തിന്‍റെപേരിലാണെന്നറിയില്ല ,അയാള്‍ പറഞ്ഞു ‘’നിന്നെ ഞാന്‍ ഇവിടെനിന്നും രക്ഷപ്പെടുത്താം ‘’.അയാള്‍ ഒരു കുപ്പിയില്‍ വെള്ളം പോലെയുള്ള ഒരു സാധനം കൊണ്ട് തന്നു.എന്നിട്ടുപറഞ്ഞു അത് ഒരളവു വച്ച് അത്താഴത്തില്‍ ഒഴിച്ചുകൊടുക്ക്‌ …രണ്ടുമൂന്നുദിവസംകൊണ്ട് അയാളുടെ ഓര്‍മ്മകുറയും ….ബോധം കെട്ടുറങ്ങും …അപ്പോള്‍ നീ കതകു തുറന്ന്ഇറങ്ങിവന്നോ….ഞാനവിടെയുണ്ടാകും ‘’പറഞ്ഞതുപോലെ ന
ജനഇറങ്ങി വന്നപ്പോള്‍ അയാള്‍ എന്നെ കാത്തുനിന്നിരുന്നു കൂടെ മറ്റൊരാളും .അയാളെന്നെ നാട്ടിലേക്കു വണ്ടി കയറ്റി വിടാനയാളെഏല്‍പിച്ചു വിട്ടിട്ട്ഞാന്‍ തുറന്നിറങ്ങിയ വാതിലിലൂടെ അകത്തേക്കുകയറുന്നതു കണ്ടു .
പതുമുപ്പതിയഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം  നാട്ടില്‍ വന്നിറങ്ങുമ്പോള്‍
നാടാകെ മാറിയിരിക്കുന്നു .പഴയകടകളോവീടുകളോ ഒന്നുമില്ല.
പുതിയ കടകളും വീടുകളും….ട്ടാറിട്ട റോഡുകള്‍ …വീദു കണ്ടുപിടിക്കാന്‍ തന്നെ നന്നേ ബുദ്ധിമുട്ടി …പഴയ വീട്അതുപോലെ തന്നെ …കാലപ്പഴക്കം കൊണ്ടുള്ള ജീര്‍ണവസ്ഥ …മുറ്റത്തും പറമ്പിലും എല്ലാം പുതിയ വീടുകള്‍
പുതിയ താമസക്കാര്‍ …ആകെ ഒരു സ്ഥലജലഭ്രമം.ദിവസങ്ങള്‍ കഴിയവേഞാനരിഞ്ഞു ഞാനവരുടെ കൂട്ടത്തിലില്ലെന്നു…വെറും ഒരു പുറംപോക്കാണെന്ന് ,കാണിച്ച സ്നേഹമെല്ലാംഎന്‍റെകാതിലുംകഴുത്തിലും മിന്നുന്നകല്ലിനോടും ഭാരമുള്ള ട്രങ്ക്പെട്ടിയോടും ഉള്ളതാണെന്ന്,.ഒരു നിമിഷം തിരിച്ചു വരെണ്ടായിരുന്നുഎന്നുതോന്നിപ്പോയി .പിന്നെ ഒരു താവളംകണ്ടുപിടിക്കുന്നതിനെകുറിച്ചായി ചിന്ത,..അങ്ങിനെ ഇവിടെയെത്തി .എത്തിപെട്ടു.

‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

2 comments:

  1. സാഹസികകഥപോലെ ഒരു ഗതിമാറ്റം ഫീല്‍ ചെയ്യുന്നുണ്ടല്ലോ!

    ReplyDelete
    Replies
    1. പണ്ടുനടന്നസംഭവമാണ് .എങ്ങിനെയായാലും വന്നെത്തുന്നത് ആകാശത്തിലെ പറവകളുടെ കൂട്ടത്തില്‍ തന്നെ യാണെല്ലോഎന്നു കരുതി
      സസ്നേഹം ശകുന്തള















      Delete