Thursday, June 27, 2013

'' മധു പുരാണം ഭാഗം ഇരുപത്തിരണ്ട് '' '

'' മധു പുരാണം ഭാഗം ഇരുപത്തിരണ്ട് ''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
സുമി കൊച്ചിയിലെത്തി ഒരാഴ്ച്ച കഴിഞ്ഞുകാണും ഒരുദിവസം ലില്ലി ഫോണില്‍ വിളിച്ചുപറഞ്ഞു '' വിമലവന്നിട്ടുണ്ട് ...സണ്ണിക്കു എന്തോ അസുഖമാണ ത്രേ..കൂടുതലാ ...ആശുപത്രിയിലാ ..ഐ സി യു വിലയിരുന്നൂ ന്നാഅറിഞ്ഞത് .നമുക്കൊന്നുപോകണ്ടേ ? ''അങ്ങിനെ അവര്‍ വിമലയെ കാണാന്‍ പോയി .
വിമല പറഞ്ഞു ''*സണ്ണിയുടെപെരുമാറ്റം ഈ യിടെയായി പ്രാന്തുപിടിച്ചതുപോലെയാണ് ..ഇനി എനിക്ക് സഹിക്കാന്‍മേലാ..
ഒരു ദിവസം രാത്രി ഒരു പതിനൊന്നുമണി കഴിഞ്ഞുകാണും...എന്നത്തേ
യും പോലെ നല്ലഫിറ്റായിട്ടാണ്വന്നു കയറിയത് . .പതിനൊന്നുമണി കഴിഞ്ഞിട്ടും ആളെ കാണാത്തതുകാരണം പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ്
 കയറിവന്നത് .പഠിച്ചുകൊണ്ടിരുന്ന മോന്‍ വിളിച്ചുപറഞ്ഞു ''ങ്ങാ ....
വന്നു ...വന്നു ...വിളിക്കണ്ടാ '' അതുപിടിച്ചില്ല .'' എന്താടാ..പിടിക്കുന്നില്ല്യോ ?
ഒരു ചൊരുക്ക് ''എന്നുപറഞ്ഞ് അവന്‍റെനേരേ ഓടി ചെന്നപ്പോള്‍ അവന്‍ ഭയന്ന് വീടിന്‍റെ പിന്നിലേക്കോടി ...സണ്ണി ആ ക്രോശിച്ചോ ണ്ട്
പിന്നാലേ ചെന്നപ്പോള്‍ അവന്‍ ഒരുവശത്തു കൂടെഓടി റോഡിലിറങ്ങി
സണ്ണി പിന്നാലേ...അവനെ പിടിക്കാന്‍ കഴിയഞ്ഞപ്പോള്‍ സ്കൂട്ടറെടുത്ത്
പിന്നാലേ പോയി .സ്കൂട്ടറെടുക്കാന്‍വന്നനേരം കൊണ്ട് അവനെങ്ങോട്ടോ ഓടി മറഞ്ഞു .ഒരു രണ്ടു റവു ണ്ട്ഇവിടൊക്കെ കറങ്ങിയിട്ട് വീട്ടില്‍വന്നു കയറി .അപ്പോഴാണ് ഞാന്‍ കാണുന്നത് ..
പാര സ്കൂട്ടറിന്‍റെ മുന്നില്‍ ചാരി വച്ചിരിക്കുന്നു .ആകെ ഒരു പന്തികേട്‌
തോന്നുകയാല്‍ ഞാന്‍ ഏട്ടനെ വിളിച്ചുവരുത്തി .ഏട്ടന്‍ ഒരു സുഹൃത്തിനെയും കൂടി വിളിച്ചു വരുത്തി .അവര്‍ രണ്ടുപേരും ഡ്രൈ
വറുംകൂടി ബലമായി പിടിച്ചു കാറില്‍ കയറ്റി .ഞാനും കയറി ഡിഅഡിക്ഷന്‍ സെന്‍ററില്‍ എത്തിച്ചു .ഒരു മെയില്‍ നഴ്സിനേയും നിര്‍ത്തി .ഇടയ്ക്കിടെ ഞാനും ഏട്ടനും പോയി നോക്കിയിരുന്നു .എന്താ പറ്റിയതെന്നറിയില്ല ഒരു മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും ,നില്‍കാന്‍ പറഞ്ഞാല്‍ നില്‍ക്കും .പാലുകുടി മാറാത്തകുഞ്ഞുങ്ങളെ പ്പോലെ എന്‍റെ സാരിയുടെ അറ്റം പിടിച്ചുകൊണ്ട്പിന്നാലേ നടക്കും .ഈ പരുവമായി ...മന്ദബുദ്ധികളെ
പോലെ.
അവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ലില്ലി പറഞ്ഞു '' മന്ദ ബുദ്ധി യായാലും വേണ്ടില്ല ...എ
ന്തു ബുദ്ധിയായാലും വേണ്ടില്ലാ ...നോക്കിയാല്‍ മതിയല്ലോ ''.
മടക്കയാത്രയില്‍ അവര്‍ രണ്ടുപേരും സംസരച്ച്ചത് ഡി-അഡിക്ഷന്‍
സെന്‍റെ റിനെകുറിച്ചായിരുന്നു.അവിടെ സ്ത്രികളെ കൂടെ നില്ക്കാന്‍
അനുവദിക്കില്ല  .എല്ലാം പുരുഷന്മാരല്ലേ ...പോരാത്തതിന്...മദ്യാസക്തി
കൊണ്ടോ ചികിത്സയുടെ ഭലമയിട്ടോഎല്ലാവരും ഒരു അരവട്ടു പോലെ
യാണെന്നാണ് വിമലപറഞ്ഞത്‌ .സുമിപറഞ്ഞു '' ഇനി നമ്മുടെഭര്‍ ത്താ ന്മാരെയുംഓരോരുത്തരെയായി അങ്ങോട്ടുകൊണ്ടുപോകാം ''.
 ലില്ലി പറഞ്ഞു '' സണ്ണിയെപ്പോലെ പാരയുംവെട്ടുകത്തി യുമൊക്കെ
എടുത്തും കൊണ്ട് നമ്മളെ ഓടിക്കുന്നതിനു മുന്‍പ് എങ്ങിനേയും
അങ്ങു കൊണ്ടുചെന്നെത്തിക്കാം.അനുസരനയുള്ളവരാക്കം.ഈ പോക്കുപോയാല്‍ എ ബ്രഹാം അങ്കി ളിനെപോലെഇവരും അല്പയുസ്സായി പോകും ''.അവളുടെ വര്‍ത്തമാനംകേട്ട് എല്ലാവരും
ചിരിച്ചു ...എങ്കിലും ആ ച്ചിരിയില്‍നൈരാശ്യവും ആ ശങ്കകളും മുറ്റി
നിന്നിരുന്നു .അവരുടെ മനസ്സുകളില്‍ ചിന്താശക്തി ഇല്ലാതെ....പാവകളെ
പ്പോലെ പറഞ്ഞാല്‍ പറഞ്ഞതുമാത്രം അനുസരിക്കുന്ന സോളോമനും
അനീഷും നിറഞ്ഞു നിന്നു.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
   

2 comments:

  1. നോവൽ പഴയ ലക്കങ്ങൾ ബ്ലോഗിൽ ഉണ്ടെങ്കിലും വെറുതെ ഒരു "കഥ ഇത് വരെ" ചേര്ക്കുന്നത് നന്നായിരിക്കും
    ആശംസകൾ

    ReplyDelete
  2. കഥ തുടരട്ടെ
    ആശംസകള്‍

    ReplyDelete