Friday, February 21, 2014


ആകാശത്തിലെ പറവകള്‍ ''[അവര്‍ കൂടുകൂട്ടുന്നില്ല ,വിതക്കുന്നില്ല
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
 ,കൊയ്യുന്നില്ല ]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'' പൊന്മുട്ടയിടുന്ന താറാവ്''
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഭാനുമതി ചന്ദ്രനെ വിളിച്ചു '' ചന്ദ്രാ .....എനിക്ക് വീടു വരെ ഒന്നുപോകണം ''. '' ഊം ....എന്താപ്പോ ഒരതത്യാവശ്യം ?.'' '' മാധവമേന്‍വിളിച്ചിരുന്നു ....അച്ഛന്‍റെ പെന്‍ഷന്‍ എനിക്കുകിട്ടുമ്ത്രേ..
മേന്‍അപേക്ഷിക്കാന്‍ പോണു .അച്ഛന്‍റെ രേഖകളൊക്കെ ഒന്നെടുത്തു കൊടുത്താല്‍ പിന്നെല്ലാം അങ്ങൊരു തന്നെ ചെയ്തു തരാമെന്നപറഞ്ഞത്‌...അച്ഛന് സ്വതന്ത്രിയപെന്‍ഷനും എം എല്ലേ പെന്‍ഷനും എല്ലാംകൂടി നല്ലൊരു തുക കിട്ടുമെന്നാണു പറയുന്നത് .എന്‍റെയി അവശതകാലത്ത് ...'' '' ഇപ്പൊ.. ന്താ കുഴപ്പം ''?.
'' കുഴപ്പമൊന്നുമില്ല....എന്നാലും ... ആ രോടും...''
''അങ്ങോര്‍ക്കുവേറെ...പണിയൊന്നുമില്ലാ .....'' അവന്‍ ഫോണ്‍വച്ചു.അവനെന്നും അങ്ങിനെ തന്നെയാണല്ലോ...പിന്നെ മൂത്ത മകള്‍ വിമലയോടുപറഞ്ഞുനോക്കി ഈര്‍ഷ്യയോടെ അവള്‍ പറഞ്ഞു ''ഈ ...തിരക്കിനിടയില്‍ അമ്മ കാണുന്നില്ലേ .....ഞാന്‍ കിടന്നോടണത്?.''...''അതൊക്കെ എനിക്കറിയാം ... . ആരും വരണ്ടാകൂടെ....എന്നെ ഡ്രൈവറോട് പറഞ്ഞ്ഒന്ന് വീട്ടിലെത്തിച്ചുതന്നാല്‍ മതി.രണ്ടുദിവസംഞാനവിടെ നിന്ന്എല്ലാം ശരിയാക്കിയിട്ടുവരാം.'' '' അമ്മേയങ്ങിനെതനിയേവിടാനൊന്നും പറ്റി
ല്ലാ....'' അവളും ഫോണ്‍ വച്ചു .പിന്നെ അടുത്തയാളെ വിളിച്ചു.''അപ്പൂ ...നിനക്കെന്നെയൊന്നു വീട്ടിലെത്തിച്ചു തരാമോ?.''
അവര്‍ കാര്യം പറഞ്ഞു.'' ഇനി അതൊന്നും നടക്കില്ലമ്മേ ..മേനോനമ്മാവന്‍ആശ  പറയുന്നതാ ....അച്ഛനും ...അച്ഛനും രണ്ടുപേരും കൂടി കുറേ നടന്നതല്ലേ ...പെന്‍ഷന്‍റെ പിന്നാലേ ?എനിക്കന
ങ്ങാനുംതിരിയാനും പറ്റാത്തത്ര പണിയാണിവിടെ''.അവനും കൈയ്യൊഴിഞ്ഞു .ഇളയമകള്‍ ശാലിനി പറഞ്ഞു '' ചേച്ചിയില്ലേ ...അവിടെ ?അവര്‍ക്കുകാറുംപത്രാസ്സൂമോക്കെയുണ്ടല്ലോ....മക്കളും സ്വന്തം കാര്യം നോക്കാറു മായി.അതുപോലെയാണോ എന്‍റെ സ്ഥിതി ?
ഈ പൊടിപിള്ളേരെ ഇട്ടിട്ടു ഞാനെങ്ങിനെ വരും .''
പിന്നെ ഭാനുമതി മാധവമെനോനെ വിളിച്ചുപറഞ്ഞു '' ഇവിടെ ഇവര്‍ക്കാര്‍ക്കും എന്നെ അവിടെവരെ കൊണ്ടത്തിക്കാന്‍സൌകര്യപ്പെടുന്നില്ല ...പിന്നെ ഞാനെന്തു ചെയ്യും ?.''
'' ചേച്ചി റെഡിയായിരുന്നോ ...ശനിയാഴ്ചരാവിലേ പത്തുമണിക്ക് ഒരു
ടാക്സിയുമായി ഞാനവിടെ എത്തിയിരിക്കും .....ചേച്ചിവിളംബിതന്ന
ചോറ് ഞാനൊരുപാടുണ്ടിട്ടുതള്ളതല്ലേ...ഒളിവിലായിരിക്കുമ്പോഴുംമറ്റും.
രണ്ടുദിവസം ചേച്ചിക്ക് എന്‍റെ കൂടെ താമസിക്കാം ...അതല്ലാവീട്ടില്‍ പോകണമെന്നുനിര്‍ബന്ധാച്ചാല്‍ സരസു കൂടെവന്നു നില്‍ക്കും ..''
ഭാനുമതി ആരോടും ഒരനുവാദവും ചോദിയ്ക്കാന്‍ നിന്നില്ലാ ...അത്ത്യാ
വശ്യം ഡ്രസ്സുകളും മരുന്നും ഒക്കെയെടുത്തുബാഗില്‍വച്ചു...മേനോനെ കാത്തിരുന്നു .പത്തുമണി കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വന്നു .അവര്‍ പോയി .വിവരം വിമലയെ വിളിച്ചറിയിച്ചേക്കാന്‍വാല്ല്യക്കാരിയോടുപറഞ്ഞു .
അടഞ്ഞുകിടന്ന വീടിന്‍റദുസ്സഹമായഗന്ധം...എന്നാലും അവിടെ ..എവിടെയോ ഒക്കെ കുട്ടികളുടെയച്ചന്‍റെ ...അമ്മയുടെ ...അച്ഛന്‍റെ ഒക്കെ
സാന്നിദ്ധ്യംഅനുഭവപ്പെടുന്നു ...തന്‍റെ ഇടം ഇവിടെയാണെന്നൊരുതോന്ന
ല്‍ .....ആ തോന്നല്‍ അനുനിമിഷം ശക്തമാവുകയാണു .
ചന്ദ്രന്‍ മേനോന്‍റെനേരേ കയര്‍ത്തു .വിമല പറഞ്ഞു ''ആരോടും മിണ്ടാതെയും പറയാതെയും പോയവര്‍ തന്നെ വരണമെന്നുതോന്നുമ്പോ
ള്‍വരട്ടെ ...''തിരക്കുള്ള മക്കള്‍ അവരുടെ പണി നോക്കട്ടേഎന്നുഭാനുമതിയും തീരുമാനിച്ചു പെന്‍ഷന്‍ ശരിയാകാന്‍ രണ്ടു മൂന്നു മാസം വേണ്ടിവന്നു എന്നാലും കുടിശികയും എല്ലാംകൂടി മോശമല്ലാത്ത ഒരു തുകയും കിട്ടി .മാധവമേനോന്‍ തന്നെ ചന്ദ്രനെ വിളിച്ചു വിവരം പറഞ്ഞു .ചന്ദ്രന്‍റെഫോണ്‍ '' ഏതായാലും കാര്യം നടന്നൂലോ ....ഇനി എപ്പോഴാ മടക്കം ....അറിയിച്ചാല്‍മതി ഞാന്‍ വരാം''....വിമല സന്തോഷത്തോടെ '' അമ്മ റെടിയയിരുന്നോ....ഈ ഞായറാഴ്ച തന്നെ വരാം എന്നാസുരേഷുപരേണെ...''
അപ്പു പറഞ്ഞു ''സുമ എപ്പോഴും...അമ്മയെ ...കൂട്ടിക്കൊണ്ടു വരണം ...
കുറച്ചുനാള്‍ നമ്മുടെകൂടെ നില്‍ക്കട്ടേഎന്ന് ..ഞങ്ങള്‍ ഞായറാഴ്ച്ച വരാം ....ടാക്സിയുമായി .''
ശാലിനിപറഞ്ഞു....'' രവി ഫോണ്‍ ചെയ്യുമ്പോഴെല്ലാം പറയും....അവിടെ ..നീ യും കുഞ്ഞുങ്ങളും ..തനിച്ചല്ലേ ....അമ്മയേക്കൂടെ അങ്ങോട്ടു കൊണ്ടുവരൂ ....എന്ന് .ഇനി അമ്മ കുറച്ചു നാളെങ്കിലും രവി വരുന്നതു
വരെയെങ്കിലും എന്‍റെ കൂടെ വരണം ...ഞാന്‍ ഞായറാഴ്ചതന്നെ കുട്ടികളുമായി ടാക്സിയും കൊണ്ടുവരും .''
ഞായറാഴ്ച്ച ദിവസം ഒന്നിനുപിറകേഒന്നായി നാലുമക്കളുംഎത്തി .അമ്മയെ കൊണ്ടുപോകാന്‍ . ചന്ദ്രന്‍ പറഞ്ഞു '' ഞാനല്ലേ മൂത്ത മകന്‍ ''
വിമലപറഞ്ഞു ..''അവശതകാലത്ത് ...പെണ്‍ മക്കളുനോക്കുന്നതുപോലെ
മരുമക്കള് നോക്കുമോ ..? ''
ശാലിനിപറഞ്ഞു '' ഞാനൊറ്റക്കല്ലേ ..പറക്കമുറ്റാത്ത ഈ രണ്ടു കുഞ്ഞുങ്ങളുമായി...എനിക്ക് അമ്മയെ വേണം ...ഒരു മോറല്‍ സപ്പോര്‍ട്ടിന് ...''
അപ്പൂനു ദേഷ്യം വന്നു ''നിനക്കൊരിക്കലൂ മില്ലാതിരുന്ന....യീ ...സ്നേഹമൊക്കെ ...ഇപ്പം എവിടന്നു വന്നൂ ...''അതു വരേയും
മിണ്ടാതിരുന്ന മേനവന് ചോറിഞ്ഞുവന്നു...അദ്ദേഹം പറഞ്ഞു ...
'' ട്രെഷറി..വഴി വന്നൂ ...അമ്മയിപ്പോള്‍ പൊന്മുട്ടയിടുന്ന ഒരു ..താറാവാ
ണെ ...അതുകൊണ്ട് ...എല്ലാവര്‍ക്കും ..വേണം .''

1 comment:

  1. പൊന്മുട്ടയിടുന്ന താറാവിനെ എല്ലാര്‍ക്കും വേണം

    ReplyDelete