Thursday, September 11, 2014

 ‘’ആകാശത്തിലെ പറവകള്‍ ‘’[  പത്ത് ][ten]
    ‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
കൊച്ചറിയാമ്മയുടെ മനസ്സില്‍ സന്തോഷം പതഞ്ഞു പൊങ്ങി .ഈ പള്ളി യൊന്നു പിരിഞ്ഞെങ്കില്‍ കുഞ്ഞന്നാമ്മയുമായി ,പിന്നെ ചിന്നമ്മ ചേടുത്തിയുമായി..ഒക്കെ ഇതൊന്നുപങ്കുവെക്കാനുള്ള വെമ്പലിലാണവര്‍ .
പള്ളി പിരിഞ്ഞതും മൂന്നു കൂട്ടുകാരും ഒന്നിച്ചുകൂടി .കൊച്ചറിയാ
 മ്മപറഞ്ഞു ‘’ ദേ….ഇന്നലെ രാത്രി കുഞ്ഞുമോന്‍റെഒരു ഫോണ്‍ ‘അ
മ്മ്ച്ചിതയ്യാറായിക്കോ ..അമ്മച്ചിയുടെ വിസയും ടിക്കട്ടുമെല്ലാം റെഡി യിട്ടുണ്ട് ….ഇനി കുറച്ചുനാള്‍ഞങ്ങളുടെ കൂടെ ….പിന്നെ
ജോണിച്ചന്‍റെകൂടെ …അങ്ങിനെ ഒരു കറക്കം .എന്നും ആപട്ടിക്കാട്ടിലയിരുന്നല്ലോ.അപ്പച്ചന്‍ പോയതില്‍ പിന്നെ
ഒറ്റക്കും .ഇപ്പോള്‍ വയസ്സായി ..ഇനി മക്കളുടെകൂടെ …എന്നൊക്കെ പറഞ്ഞു .അവന്‍റെകൂടെ ജോലിചെയ്യുന്ന ഒരാള്‍നാട്ടില്‍ വന്നിട്ടുണ്ട്
അവന്‍ എന്നെ പൊന്നുപോലെ അങ്ങ് കൊണ്ടെത്തിക്കും എന്നൊക്കെ പറഞ്ഞാഫോണ്‍.’’
കുഞ്ഞന്നാമ്മ മേക്കാമോതിരംഅണിഞ്ഞകാതുകള്‍ഇളക്കിക്കൊണ്ട് ..
മുറുക്കി ചുമപ്പിച്ചവായ തുറന്നു ചിരിച്ചു …ആത്മാര്‍ധമായി.
ചിന്നമ്മ ചേടത്തിയും മനസ്സ്തുറന്നുചിരിച്ചു…എന്നാലും ആ ചി
രിയില്‍ഒരു ശോകച്ചവി ;;.അവരുടെ മൂന്നു മക്കള്‍ അമേരിക്കയില്‍, mmഉണ്ടെങ്കിലും അവരുപയ്‌സാഅയച്ചുകൊടുക്കുന്നതല്ലാതെ ഒരിക്കല്‍
പോലും അമ്മച്ചി വരുന്നോ എന്നൊന്നു ചോദിചിട്ടില്ല.ഈ വിളക്കുപാ റയിലെപള്ളിയും പെരുന്നാളും  പിന്നെ ചന്തയും
തീര്‍ന്നു …ചിന്നമ്മചേടുത്തിയുടെ ലോകം ..അവരുമനസ്സിലോര്‍ത്തു ‘’അതിനും വേണം ഒരു പാക്യം …മക്കളുടെ പൊറുതികാണാനും .
…….ലോകം കാണാനും. ‘’ അങ്ങിനെ കൊച്ചറിയാമ്മ…ഒരു ദിവസം
പറന്നു ….മീനച്ചാറും…സമന്തിപ്പൊടിയും ….അവലൂസുപൊടിയും..
ചക്കവരട്ടിയതും ഒക്കെയായി .എയര്‍ പോര്‍ട്ടില്‍ കുഞ്ഞുമോനും
ജോണിച്ചനും..അവരുടെ പെബിളമാരുംകുഞ്ഞുങ്ങളും ഒക്കെ വന്നു
കൊച്ച്ചറിയാമ്മയെകൂട്ടാന്‍.,,,കുഞ്ഞുമോനും ജോനിച്ച്നും 
കൊച്ചറിയാമ്മയെ പൊതിഞ്ഞു പിടിച്ചു ,,,കൊച്ചറിയാമ്മ പറഞ്ഞു
‘’നിങ്ങളെന്താഅങ്ങ് മാറി നിക്കുന്നെ ,,,,ചേടത്തിയും,,,അനിയത്തിയും ,ഇങ്ങു ,,വാ മക്കളേ ‘’.കൊച്ചയാമ്മ അവരേകെട്ടിപിടിച്ചു ,,,കൊച്ചു മക്കളേകെട്ടിപിടിച്ചു ,,,ആകെ ഒരു ഉത്സവലഹരി,വലിയ ,,,വലിയ രണ്ടു കാറു കളിലയി അവര്‍ പോയി,.ആദ്യം ജോണിച്ചന്‍റെവീട്ടില്‍,,,
നാലുപാടും മാനംമുട്ടിനില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍,,,പിന്നെ,,,പിന്നെ
കുഞ്ഞുമോനും സൂസനും അവരുടെ കുട്ടിയും കൊച്ച്ചറിയാമ്മയും കൂടെ അവരുടെ വീട്ടിലേക്കു പോയി .ഒരു മുറിയില്‍ കയറിനിന്ന്
ഒരു ബാട്ടനമര്‍ത്തിയപ്പോള്‍ആമുറി പൊങ്ങി,,പൊങ്ങി അങ്ങ് പോയി
അവരുടെ വീട്ടിലെത്തി .അന്ന് രാത്രിഅവര്‍ക്ക് ശിവരാത്രിയായിരുന്നു .കൊച്ചുവെളുപ്പാന്‍കാലത്താ അവരുറങ്ങാന്‍ കിടന്നത് ,ഉണര്‍ന്നു നോക്കുമ്പോള്‍ അവിടെയാരുമില്ല.മേശപുറത്ത്
രണ്ടുപേര്‍മൂന്നു പാത്രങ്ങള്‍അടച്ചുവച്ച്ചിട്ടുണ്ട് ,,,ഒരു കുറിപ്പും,,,
‘’അമ്മച്ചിഉറങ്ങിക്കോ..അവിടുത്തെയുംഇവിടുത്തെയുംസമയവ്യത്യാസംകൊണ്ട് ഉറക്കം ശരിയാകില്ല .അമ്മച്ചി യ്ക്ക് വേണ്ടതെല്ലാം
മേശപുറത്തുണ്ട് ‘’അവര്‍ പാത്രംതുറന്നു നോക്കി ,,,ഓട്ട്സുകാചിയത്
പിന്നെ മണ്ണിരകൂടി കിടക്കുന്നതുപോലെ ഒരു സാധനം ,,,പിന്നെ റൊട്ടി ..ജാം ,,എരിവും പുളിയും ഒന്നുമില്ലാത്ത ഒരു കറി..പഴങ്ങള്‍
ബട്ടര്‍ ഒരിത്തിരി പച്ചരി ചോറ് ,,ങ്ങാ,,,കൊല്ലാം,,അവരുമനസ്സിലോര്‍ത്തു ,,,,
ഇതൊക്കെ തിന്നിട്ടാ ,,ഇവിടുത്തുകാരുടെകണ്ണ്,,,പൂച്ച കണ്ണായതും
തലമുടി അപ്പൂപ്പന്‍ താടിപോലെഉംയായതുംശരീരംപൊള്ളലേറ്റുതൊലി യുരിഞ്ഞു പോയതുപോലത്തെ നിറമായതുമൊക്കെ .,അവര്‍ കുറച്ച്
ഓട്സ് എടുത്തു കുടിച്ചു .രണ്ടു കഷണം റൊട്ടിയും തിന്നു .പിന്നേ
യും ഉറങ്ങിപോയി .നാളുകള്‍ കഴിയവേ ഈ ഏകാന്തത ,,,ഈ ഒറ്റപെടല്‍ അസഹ്യമായി .അവര്‍ ശരീരംകൊണ്ട് അ മേരിക്കയിലും
മനസ്സുകൊണ്ട്പാറയിലുമായി.അവിടുത്തെ പള്ളി,,,,പള്ളി പിരിഞ്ഞു കഴിഞ്ഞുള്ള സൌഹൃദംപങ്കുവക്കല്‍,,,,കുഞ്ഞന്നാമ്മയുടെ തമാശകള്‍
ചിന്നമ്മചേട്ടത്തിയുടെ നാട്ടു വര്‍ത്തമാനങ്ങള്‍,,,,ഇതൊക്കെയൊന്ന്കേ
ള്‍ക്കാന്‍ കാത് കൊതിച്ചു.രാവിലെ ഇവിടെ ഒരു ഓട്ടംതുള്ളലാണ് .
സൂസി അടുക്കളയില്‍ ,,,അടുക്കലയല്ല,,,, കിച്ചനെറ്റ്‌,,,ങ്ങാ അവിടെ പിന്നെ കുഞ്ഞുമോന്‍ ഊണ് മുറിയിലും ,,,കിടക്കമുറിയിലും,,,തേക്കാലോ,,,പിടിക്കാലോ മോനെ ഒരുക്കാലോ
എനിക്കൊന്നും അറിയംമേലേ ,,,സൂസന്‍ ചടപടാന്ന് നാലഞ്ച് ചോറ്റുപാത്രോംബ്രകെഫാസ്ടുംമേശമേല്‍ നിരത്തിയിട്ട് ഒരോട്ടമാണ്
കിടക്കമുരിയിലേക്ക് .അപ്പോഴത്തേക്കുംകുഞ്ഞുമോന്‍ ,മോനെ ഉടുപ്പി
ടുവിച്ച്സ്കൂള്‍ ബാഗില്‍ എടുത്തുവച്ച്നിന്നും കൊണ്ട് ബ്രേക്ക്ഫാസ്റ്റ്,,,
[റൊട്ടിയാ,,,ഫാസ്റ്റു]കഴിച്ച്ചേര്ക്കനും എട്ത്തുകൊടുക്കും അവളുസ്പ്രിങ്ങ്പോലെ ഓടി വന്ന്ലഞ്ച് ബോക്സും എടുത്തു വച്ച്
ഒരോട്ടമാ.ഇനി ഈ ഓട്ടക്കാറെത്തുന്നത് മോന്‍ അഞ്ചു മണി ,,,സൂസി എട്ടുമണി ,,,കുഞ്ഞുമോന്‍ ഒന്‍പത്മണി .മോന് മലയാളം അറിഞ്ഞു
കൂടാ,,,എനിക്ക് ഇംഗ്ലിഷും.അവനും ഞാനും കൂടെ കഥകളിയാ,,,മുദ്ര
കാണിച്ച്.പിന്നെ പതുക്കെ പതുക്കെ ഞാനെല്ലാം പഠിച്ചു.തുണി വഷിഗ് മെഷിനിലിടാനുംഎടുക്കാനും കുക്കിംഗ്റേഞ്ചില്‍പാചകം ചെയ്യാനും വാക്ക്വവംക്ലീനര്‍കൊണ്ട് കാര്‍പെറ്റ്ക്ലീന്‍ ചെയ്യാനും മോപ്പ്
കൊണ്ട് തറ വൃത്തിയാക്കാനുംഎല്ലാം,,,,പുറത്തുപോയി ചെയ്യുന്നതോഴികെ എല്ലാം ഞാന്‍ തന്നെ ചെയ്യുന്നു,ഇനിഇപ്പോള്‍ പ്രസവ ശുശ്രൂഷയും കുഞ്ഞിനെനോട്ടവും കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി .പ്രസവം കഴിഞ്ഞാല്‍ കുഞ്ഞിനെ നോക്കാനാരേങ്കിലുംവേണമല്ലോ ,,,അവള്‍ക്ക് ജോലിക്കുപോകണമ
ല്ലോ,,,,അതിനു വേണ്ടിയാണിപ്പോള്‍…കുഞ്ഞുമോന്‍ എന്നെ ഇങ്ങോട്ട് കൊണ്ടന്നിരിക്കുന്നത്,നാട്ടിലെക്കാര്യം എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുംബോഴവന്‍റെശ്ബ്ദംകനക്കും.ഇരുട്ടുന്നു,,,വെളുക്കുന്നു,,,,മാസങ്ങളും വര്‍ഷങ്ങളും കടന്നുപോകുന്നു,,,,ഞാന്‍ വന്നതില്‍ പിന്നെ പെറ്റ
കുഞ്ഞ്സ്കൂളില്‍ പോകാന്‍ തുടങ്ങി,,,അപ്പോള്‍ വര്‍ഷങ്ങള്‍ മൂന്നെങ്കിലുംകഴിഞ്ഞിരിക്കും,
ഒരുദിവസം ജോണിച്ചന്‍ വന്നു കുഞ്ഞുമോനുമായി ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടു…ഇംഗ്ലീഷിലാ…ഭാവഹാവാദികളില്‍ നിന്നും
മനസ്സിലായിഅവര്‍ വഴക്കിടുകയാണെന്ന്.ഇംഗ്ലീഷിലാ ണെങ്കിലും ഇടയ്ക്കിടെ അമ്മച്ചി എന്നുപറയുന്നതുകൊണ്ട്തന്നെ ചൊല്ലിയുള്ള വഴക്കാണെന്നു മനസ്സിലായി.പിന്നെ ജോണിച്ചന്‍ വന്നെന്നെ അവന്‍റെ
കാറില്‍കയറ്റിയപ്പോള്‍ മനസില്‍ചോദിച്ചു ‘’ എന്താ നിന്‍റെപെബ്ല പെ
റാറായോ ?’’എന്ന് ,അവിടെ ഒരിരട്ട കുഞ്ഞുങ്ങള്‍,,,,ഓടിനടക്കുന്ന പ്രായം,,,അവളുടെ അമ്മ ഏകാന്തതടവുകഴിഞ്ഞ്‌രക്ഷപെട്ടുപോയി ,
ആഒഴിവിലേ ക്കാണെന്നെനിയമിച്ചിരിക്കുന്നെ.,,രാത്രി എല്ലാം നിശബ്ദമാകുംബോള്‍പിന്നെ ഞാന്‍ എന്‍റെനാട്ടിലാണു,,,വിളക്കുപാ
റയില്‍ ,,,കുഞ്ഞന്നാമ്മയും ,,,ചിന്നമ്മചേടത്തിയും,,,പള്ളിമുറ്റവും
വെളുക്കുവോളവും ,രാവിലേഅലാറംകേള്‍ക്കുമ്പോള്‍ വിമാനത്തിനേ
ക്കാള്‍വേഗത്തിലാണുഞാന്‍ തിരിച്ചെത്തുന്നത്,,,,ഇവിടെ,,,,ഇങ്ങനെ എത്രനാള്‍,,,’’ കര്‍ത്താവേ ,,,എന്നെ നേ ര ത്തെ യങ്ങ് വിളിക്കേണ
മേ ‘’,അവര്‍ കുരിശു വരച്ചു ,
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’  
  

2 comments:

  1. കഷ്ടം.
    ഇങ്ങനെ എത്ര അമ്മമാരുണ്ടെന്നോ

    ReplyDelete
  2. Thank you Ajit....my love to everybody there...shakunthala

    ReplyDelete