Thursday, April 17, 2014

' ആകാശത്തിലെ പറവകള്‍ '' [അഞ്ച്]
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
[തമ്പുരാട്ടി ...അങ്ങു ദൂരെഎവിടേക്കോ നോക്കി ഇരുന്നു ]
തമ്പുരനെയും തമ്പുരാട്ടിയും കണ്ടുമടങ്ങുമ്പോള്‍ തങ്ങളുടെ മനസ്സിന്റെ ഭാരം ഇരട്ടിച്ച്തുപോലെ.ഒരാശ്വസമെന്നതുപോലെ മേനവന്പറഞ്ഞു '' ങ്ങാ നമ്മളെ കാത്തിരിക്കാനും നമുക്കുകാത്തിരിക്കാനുംആരുമില്ലല്ലോ ...
വിടും കുടുംബവുമെല്ലാം ...പണ്ടേ കൈവിട്ടുപോയില്ലേ ...പിന്നെ നമ്മളെന്തിനാ അതൊക്കെ ആലോചിച്ചു വെറുതെ ...എന്നുപറഞ്ഞു
തിരുംമുമ്പേ സ്നേഹനിധിയായഅമ്മ്ചിയുടെ  ക്ഷിണിതമായ മുഖവും ...പറയാനും വയ്യാ ...പറയാതിരിക്കാനും വയ്യാത്തതെന്തോ തിങ്ങിവിങ്ങി നില്‍ക്കുന്ന മുഖഭാവവും ഉള്ളിലുണര്‍ന്നു.അവരാച്ചന്‍റെ മനസ്സില്‍ അപ്പോള്‍ മുറ്റത്തെല്ലാം ഓടി ക്കളിക്കുന്ന കുഞ്ഞു മക്കളും അവരെയെല്ലാം നോക്കി വളര്‍ത്തേണ്ട റാ ഹേലും വേദന ഉതിര്‍ത്തു കൊണ്ട് നിറഞ്ഞു നിന്നു .അതെല്ലാം മറക്കാന്‍ ശ്രമിച്ചു കൊണ്ട് അവര്‍ അടുത്ത മുറിയിലേക്ക് കയറി .
എല്ലാം നഷ്ട പെട്ടവനെപ്പോലെ ഒരു മൂലയില്‍ ..ഒരു കസേരയില്‍ ഒരു ഷാളും പുതച്ചിരിക്കുന്ന തമ്പി സാര്‍...വാട്ടര്‍ ബെഡി ല്‍   ബെഡ് റെസ്റ്റു
കൊണ്ട് തലഭാഗം അല്പം  ഉയര്‍ത്തി വച്ച്,പകുതികണുകള്‍തുറന്ന് ...ഉറക്കത്തിലോ ...മയക്കത്തിലോഎന്നുതിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ ദേവകി .അവരെ പരിചരിക്കുന്ന ഹോം നഴ്സ് ..ഇടയ്ക്കിടെ ഒരു സ്പൂണ്‍ കൊണ്ട് വായില്‍ വെള്ളം ഇറ്റിച്ചു കൊടുക്കുന്നു .മാറിടം ഉയര്‍ന്നു താഴുന്നതുകൊണ്ട് മരിച്ചിട്ടില്ലെന്ന് അറിയാം .ഒരു നിമിഷം നിശബ്ദമായി അവരെ നോക്കിനിന്നിട്ട് തമ്പി സാറിന്‍റെ അടുത്തേക്കുചെന്നു .നിര്‍വികാരമായ മുഖഭാവത്തോടെ അദ്ദേഹം ഞങ്ങളുടെ കൈ പിടിച്ചു പുറത്തേക്കു വന്നു .എന്തു ചോദിയ്ക്കാന്‍ ...എന്തു പറയാന്‍ ...ഒരുനിമിഷം മുഖത്തോടുമുഖം നോക്കിനിന്നിട്ട് അദ്ദേഹം പറഞ്ഞു '' മക്കളും കൊചുമക്കലുമൊക്കെ
വന്നിട്ടുപോയി ....യു എസ്സില്‍ പണിയെടുക്കുകയും കുഞ്ഞുങ്ങള്‍ അവിടെ പഠിക്കുകയും ഒക്കെ ചെയ്യുന്ന അവര്‍ക്ക് എത്രനാള്‍ ഇവിടെ നില്ക്കാന്‍ പറ്റും ....വീട്ആളുതാമ സ്സമില്ലാതെ പൂട്ടികിടക്കുക
കാരണം അവര്‍ ഇവിടെ ഗസ്റ്റഹൌസി ലും..ഹോട്ടലിലും ഒക്കെയായി കുറച്ചു ദിവസം താമസിച്ചു ....മാറി ...മാറി വന്നുനിന്ന്അമ്മയെ ശുശ്രൂഷിച്ചു .അവര്‍ പോകാനും വയ്യാ ...നില്‍ക്കാനും വയ്യാതെ വിഷമിക്കുന്നതുകണ്ടപ്പോള്‍ ഞാന്‍തന്നെ പറഞ്ഞു '' ഇനി നിങ്ങള്‍ നിന്നിട്ടെന്തു കാര്യം ....ഏതിനുംഞാനുണ്ട ല്ലൊഇവിടെ .....എന്തെങ്കിലും അവശ്യമുണ്ടായാല്‍ അറിക്കാം ....രണ്ടുമക്കളും അവരുടെ കുടുംബവും അമ്മയോട് യാത്ര പറയാതെ തന്നെ പോയി .അവരെയാരെയും കാണാതെ യായപ്പോള്‍ അവ്ല്‍ക്കുമാനസ്സിലയിക്കാണും അവര്‍പോയിയെന്ന് .പിന്നെ അവരെ
അന്വേഷിച്ചിട്ടും ഇല്ല ...ജലപാനം ചെയ്തിട്ടും ഇല്ല....എല്ലാം കണ്ടുകൊണ്ട് നിന്നുരുകാന്‍ ഞാനും.'' അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ നിന്നും ഒഴുകി ഇറങ്ങി യത് വേദനയായിരുന്നു ...ഞങ്ങള്‍ മോഴിമുട്ടി നിന്നു ...പിന്നെ നടന്നു നീങ്ങുമ്പോള്‍അദ്ദേഹം ഒരു പ്രതിമപോലെ നില്ക്കുന്നറിഞ്ഞു. മേനവന്‍ പറഞ്ഞു ''ഇന്നിനി വയ്യാ ...നമുക്ക് മുറിയിലേക്ക് പോകാം .''
     


''

2 comments:

  1. മൊഴിമുട്ടി നിന്നുപോകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട് ജീവിതത്തില്‍..!
    ഇതുപോലെ.

    കഥ തുടരൂ, ആശംസകള്‍

    ReplyDelete
  2. കഥ തുടരട്ടെ... വീണ്ടും വരാം...

    ReplyDelete